Thursday, March 29, 2007

ലണ്ടന്‍ ഐ ...കാമെറയിലൂടെ

ഇത് ലണ്ടന്‍ ഐ - ലോകത്തിലെ ഏറ്റവും വലിയ ഒബ്സേര്‍വര്‍ വീല്‍...കഴിഞ്ഞ പോസ്റ്റ് കാ‍ണാത്തവര്‍ക്കായി ആദ്യ പടം വീണ്ടും ഇട്ടിട്ടുണ്ട്..


135 മീറ്റെര്‍ ആണു ഉയരം.. തെളിഞ്ഞ അന്തരീക്ഷം ആണെങ്കില്‍ 45 കിലോമീറ്റെര്‍ ‍ദൂരത്തൊളം ഇതില്‍ നിന്നും കാണാന്‍ കഴിയും...32 ക്യാപ്സൂള്‍ ഷേപിലെ റൂമുകള്‍ എല്ലാം സീല്‍ഡ് പാക്ക് എയിര്‍ കണ്ടീഷന്‍ഡ് ആണു .. ഓരോ റൂമിലും 25 പേര്‍ക്ക് സൌകര്യമായി നില്‍ക്കാനും ഇരിക്കാനും കഴിയുന്ന സൌകര്യം ഒരുക്കിയിട്ടുണ്ട്..


0.9 കിലൊമീറ്റെര്‍ / മണിക്കൂര്‍ വേഗത്തിലാണു ഇതു കറങ്ങുന്നത്... ആളുകള്‍ കയറാന്‍ ഇതു സാധാരണ നിര്‍ത്താറില്ല.. ഈ കുറഞ്ഞ വേഗത കാരണം നമുക്ക് നിഷ്പ്രയാസം കയറാവുന്നതേയുള്ളൂ.. ഒരു തവണ കറങ്ങുന്നതിനു 30 മിനിട്ട്സ് ആണു വേണ്ടി വരുന്നത്


സാധാരണ ഒബ്സേര്‍വറിനെ അപേക്ഷിച്ച്.. 360 ഡിഗ്രീയില്‍ ചുറ്റുപാടുകള്‍ വീക്ഷിക്കാനുള്ള സവിധാനം ലണ്ടന്‍ ഐയ്ക്ക് ഉണ്ട്..



ഇതിന്റെ ഉത്ഘാടനം 1999 ഡിസെംബര്‍ 31നു രാത്രി 8 മണിക്കായിരുന്നു അതുകൊണ്ട് ഇതിനെ മില്ലേനിയം വീല്‍ എന്നും വിളിക്കാറുണ്ട്.. ഒരു തവണ ഇതു സന്ദര്‍ശിക്കാന്‍ 1200രൂപയാണു ഫീസ് എന്നിട്ടും വര്‍ഷം തോറും 35 ലക്ഷം ആളുകള്‍ ഇതില്‍ കയറാറുണ്ട് (ഒരു ദിവസം ശരാശരി 10,000 ആളുകള്‍) ഇത്രയും തിരക്കുണ്ടെങ്കിലും അതു മാനേജ് ചെയ്യുന്ന രീതിയാണു അത്ഭുദം!




ഇനിയുള്ളതു അതില്‍ നിന്നും കാണുന്ന ലണ്ടന്റെ ദൃശ്യങ്ങള്‍ ആണു .. അദ്യത്തെ പടത്തില്‍ ഇടത് വശത്ത് കാണുന്നത് ഷെല്‍ ഇന്റെര്‍ നാഷണലിന്റെ ബില്‍ഡിങ്ങ് ആണ്.




തിരക്കിനിടയിലും ഈ ബ്ലൊഗ് വിസിറ്റ് ചെയ്യാന്‍ താങ്കള്‍ കാണിച്ച് സൌമനസ്യത്തിനു നന്ദി അപ്പൊ വീണ്ടും കാ‍ണാം!

Sunday, March 25, 2007

തൈംസ് നദിയുടെ തീരം.. കാമെറയിലൂടെ...

തൈംസ് എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ പെട്ടെന്ന് ഓടിയെത്തുന്നത്... ലണ്ടന്‍ ബ്രിഡ്ജ് എന്നറിയപ്പെടുന്ന ടവര്‍ ബ്രിഡ്ജ് ആണല്ലൊ 1894 ല്‍ പണി കഴിപ്പിച്ച ബാസ്കുല്‍ (ജലഗതാഗതത്തിനു വേണ്ടി ഉയര്‍ന്നു മാറുന്ന ബ്രിഡ്ജ്) രീതിയിലുള്ള ഒരു പാലമായ ഇതു ലണ്ടനിലെ ഏറ്റവുംവലിയ ലാന്റ്മാര്‍ക് ആണ്. (തൈംസിന്റെ നോര്‍ത്ത്ബാങ്കില്‍ നിന്നും ക്ലിക്കിയതു)

തൈംസിന്റെ സതേണ്‍ ബാങ്കിലുള്ള മോഡേണ്‍ രീതിയിലുള്ള കെട്ടിടങ്ങളാണു താഴെ ... മറ്റുള്ള സിറ്റികളെ അപേക്ഷിച്ച് ഇങ്ങനെയുള്ളവ ലണ്ടനില്‍ കുറവാണ്... പഴയമാതൃകയിലുള്ള(വിക്ടോറിയന്‍ ഗോതിക് )കെട്ടിടങ്ങളാണു... അങ്ങോളമിങ്ങോളം


ബോട്ടില്‍ നിന്നും ഒരു കാഴ്ച... ഈ ഉയര്‍ന്നു കാണുന്ന ടവറാണു ബിഗ് ബെന്‍ അതിനോട് ചേര്‍ന്നു നില്‍ക്കുന്നതാണു ലണ്ടന്‍ പാര്‍ലമെന്റ് മന്ദിരം...


ബിഗ് ബെന്‍ വീണ്ടും.. ഇതു വെസ്റ്റ് മിനിസ്റ്റെര്‍ അബ്ബിയുടെ മുമ്പില്‍ നിന്നൊരു കാഴ്ച...ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഈ ക്ലോക്ക് ടവറിന്റെ ഉയരം 316 അടിയാണു...ഈ ക്ലോക്കിന്റെ ചെറിയ സൂചിയുടെ നീളം9 അടിയും മിനിട്ട് സൂചിയുടെ നീളം 14 അടിയും ആണ്.

താഴെയുള്ളത് ബിഗ് ബെന്നിന്റെ ഒരു ക്ലോസ് അപ് പടമാണു..(500 അടിയോളം ദൂരെനിന്നും ക്ലിക്കിയതു)...സൂക്ഷിച്ച് നോക്കിയാല്‍ ക്ലോക്കിന്റെ അടിയില്‍ ലാറ്റിന്‍ ഭാഷയില്‍ ഇങ്ങനെ എഴുതിയിരിക്കുന്നതു കാണാം
'DOMINE SALVAM FAC REGINAM NOSTRAM VICTORIAM PRIMAM'
ദൈവമേ വിക്റ്റോറിയയെ കാത്തുകൊള്ളണേയെന്ന് അര്‍ത്ഥം

ഈകാണുന്നതും ബോട്ടില്‍ നിന്നുള്ള ഒരു ദൃശ്യമാണു.. ഇടത് വശത്ത് കാണുന്നതു ഒരു മഹാസംഭവമാണു.. ലോകത്തിലെ ഏറ്റവും ഉയര മുള്ള ഒബ്സേര്‍വര്‍..

അതിന്റെ വലിപ്പം മനസിലാകുന്ന ഒരു പടമാണു താഴെ.. ഇതിനെ പറ്റിയുള്ളതും ഇതില്‍ നിന്നും ക്ലിക്കിയതും ആയ കൂടുതല്‍ ചിത്രങ്ങളും വിശദീകരണങ്ങളും അടുത്ത പോസ്റ്റില്‍...

താങ്കളുടെ പ്രോത്സാഹനമാണു എന്നെപോലെയുള്ള കുഞ്ഞു ബ്ലോഗര്‍മാരുടെ ശക്തി.. ഒരു ചെറിയ കമന്റിലൂടെ അനുഗ്രഹിക്കൂ ആശിര്‍വ്വദിക്കൂ....

Monday, March 19, 2007

ഷേക്സ്പിയറിന്റെ വീട് ...കാമെറയിലൂടെ.

ഇംഗ്ലണ്ടിലെ മിഡ് ലാന്റ്സിലുള്ള സ്ട്രാറ്റ് ഫൊര്‍ഡിലെ ഷേകസ്പിയറിന്റെ ജന്മഗൃഹം...
ഇതിനു 500 വര്‍ഷത്തിനു മേല്‍ പഴക്കമുണ്ടെന്നു പറയുന്നു... ഇവിടെയാണു 1564ല്‍ ചുള്ളന്‍ ജനിച്ചത്.






മുന്നില്‍ നിന്നും നോക്കുമ്പൊള്‍....





പിന്നാമ്പുറം....


ഷേക്സ്പിയറിന്റെ എഴുത്തു മുറി... മുന്നില്‍ ഗ്ലാസ്സ് ആയതിനാല്‍ ഗ്ലെയര്‍ ആയതു ക്ഷമിക്കുക...

കാണുന്നതു അങ്ങൊരുടെ പ്രതിമയാണു.. പ്രേതമല്ല കേട്ടൊ



അഡ്വാന്‍സ് ആയിട്ട് താങ്ക്യൂ പിടിച്ചോ.. വന്നതിനും പിന്നെ കമന്റുന്നതിനും

Sunday, March 18, 2007

നിറങ്ങളിലൂടെ.... (ഒരു കൂട്ടം പടങ്ങള്‍)

ഈ ബൂലോഗത്തിലെ പടം പിടിത്തക്കാരെല്ലാം എന്റെയീ സാഹസം പൊറുക്കുമെന്ന വിശ്വാസത്തോടെ... എന്റെ ആദ്യത്തെ പടം പോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നു...
(പടങ്ങളില്‍ ക്ലിക്കിയാല്‍ വലുതായി കാണാം)

തുടക്കം എന്റെ വാമഭാഗം നനച്ചു വളര്‍ത്തിയ റെഡ് റോസില്‍ നിന്നും ഒരു കുഞ്ഞു പോവോടെയകട്ടെ....അല്ലേ....
സോറി ചോദിക്കാന്‍ മറന്നു പോയി ആര്‍ക്കെങ്കിലും റോസ് അലര്‍ജിയുണ്ടൊ ...എങ്കില്‍ ജമന്തിയാകാം

പോരെങ്കില്‍ ഇതും .....


പിന്നെ ഇതും


ഇവളെന്റെ അയല്‍വാസി ആയിരുന്നു....ഇതു സ്കൂളില്‍ നിന്നും വരുന്ന വഴി....


ഇതു ബര്‍മ്മിങ്ങ് ഹാം സിറ്റി....അവിടെ ഒരു സ്ട്രീറ്റ് മൂസിക് ബാന്‍ഡും....
എന്തു രസമായിരുന്നൊ ഇവരുടെ പാട്ടു കേള്‍ക്കാന്‍...
ഇതു ബര്‍മിങ്ങ് ഹാം ബുള്‍ റിങ്ങി (one of the largest shopping complex in Europe)ന്റെ മുമ്പിലെ ഒരു സ്ഥിരം കാഴ്ച... ഇതു കണ്ടു നാട്ടിലെ പാവം പെങ്കുട്ട്യൊളുകളെ ഓര്‍മ വന്നാല്‍ ഞാന്‍ ഉത്തരവാദിയല്ല കേട്ടൊ.....

പടങ്ങള്‍ കണ്ടു ക്ഷീണിച്ചൊ...
എങ്കില്‍ ഇതു കഴിക്കാമെന്നു വിചാരിച്ചാല്‍ ഈ കാണുന്ന ഭംഗിയേ ഉള്ളൂ..
ഭേദം നമ്മുടെ പത്തിരിയും ചിക്കനും ആണു, അതു താഴെയുണ്ട്...


നന്ദിയൂണ്ട് കേട്ടൊ വന്നതിനും ...പിന്നെ പ്രോത്സാഹനത്തിനും...













Thursday, March 15, 2007

കസ്റ്റമേഴ്സ് ഇമ്പ്രസ്സ്ഡ്




ഞാന്‍ ഇംഗ്ലണ്ടില്‍ എത്തുമ്പോള്‍ ഉണ്ടായിരുന്നതിലും അനേക മടങ്ങ് മലയാളികള്‍ അതിനു ശേഷം അവിടെ എത്തിച്ചേര്‍ന്നു... ഇന്നു ഇംഗ്ലണ്ടിലെ ഏതു വില്ലെജിലും മലയാളികള്‍ ഉണ്ട്. വര്‍ക്ക് പെര്‍മിറ്റിന്റെ കാര്യത്തില്‍ യു. കെ ഗവണ്മെന്റ് അന്നു കൈക്കൊണ്ട ഉദാര നിലപാടു അനേകം ആ‍ളുകള്‍ക്ക് അനുഗ്രഹമായി ഭവിക്കുകയുണ്ടായി. അങ്ങനെ വന്ന മലയാളികള്‍ അഭിമുഖീകരിച്ച ആദ്യത്തെ പ്രശ്നം ബ്രിടനിലെ സാധാരണക്കാരായ ആളുകളുടെ ഏക്സന്റും സ്ലാങ്ങുകളും ഒക്കെ ആയിരുന്നു. അത്തരം വിദ്യാ സമ്പന്നനായ ഒരു മല്ലു സിഗെരെറ്റ് വാങ്ങാന്‍ കടയില്‍ ചെന്നു വലിയ ഗമയില്‍ “ കാന്‍ ഐ ഹാവെ സിഗെരെട്.. നോട്ട് ഒന്‍ലി എ സിഗെരെറ്റ് ബട്ട് ആള്‍സൊ എ മേച്ച് ബോക്സ്.... എന്നു പറഞ്ഞതു കൊച്ചുകുട്ടികള്‍ക്കു പോലും അറിയാവുന്ന കഥയാണു.

അതുപോലെയുള്ള പല അബദ്ധങ്ങള്‍ എനിക്കും പറ്റിയിട്ടുണ്ട്. കാരണവര്‍ മാരുടെ സുകൃതംകൊണ്ടു വലിയ പരിക്കുകള്‍ ഇല്ലാതെ അതില്‍ നിന്നെല്ലാം രക്ഷപെട്ടിട്ടുണ്ട്..
സാധാരണ ഇംഗ്ലിഷ് ഫിലിമിലൊക്കെ ധാരാളം ഉപയൊഗിക്കുന്ന ഒരു മുട്ടന്‍ തെറിക്കു പകരമായി രണ്ടു രീതിയിലുള്ള ആംഗ്യവിക്ഷെപങ്ങള്‍ സായ്പന്മാര്‍ (ഒട്ടും കുറവില്ലാതെ മദാമ്മകളും) ഉപയൊഗിക്കാറുണ്ട്. അതിലൊന്നു നാം വിക്റ്ററി എന്നു കാണിക്കുന്ന v സിമ്പല്‍ മറിച്ച് കാണിക്കുന്നതാണു. അണ്‍ഫോര്‍ച്ചുനേറ്റ്ലി അതെനിക്കറിയില്ലായിരുന്നു...

ഒരു ഈസ്റ്റര്‍ കാലത്തു ഞാന്‍ വര്‍ക് ചെയ്തു കൊണ്ടിരുന്ന സൂപ്പര്‍ സ്റ്റോറില്‍ കസ്റ്റമേര്‍സിനെ ഇമ്പ്രെസ്സ് ചെയ്യാന്‍ ഞാ‍നും ഒരു മാനെജര്‍ കോന്തനും ചേര്‍ന്നു സ്റ്റോര്‍ ഡെക്കറേറ്റ് ചെയ്യുന്ന് നല്ല തിരക്കുള്ള ഒരു വൈകുന്നേരം .... പ്രമൊഷന്‍ ഐറ്റംസിന്റെ ബോര്‍ഡുകള്‍ ഫിറ്റ് ചെയ്തു കൊണ്ടിരുന്ന എന്നെ നോക്കി രണ്ടു സെക്ഷന്റെ അപ്പുറത്ത് നിന്നു മാനേജര്‍ വിളിച്ചു ചൊദിച്ചു ..... സാജ്, ഹൌ മെനി ബോര്‍ഡ്സ് ലെഫ്റ്റ് ദെയെര്‍? കൈ ഉയര്‍ത്തി രണ്ടെന്നു ഞാന്‍ കാണിച്ചതും അനിക്സ്പ്രെയുടെ പരസ്യം പോലെ പോടി പോലും ഇല്ല കണ്ടുപിടിക്കുവാന്‍ എന്ന അവസ്ഥയില്‍ മാനജര്‍ മുങ്ങി.. ഏതായാലും അതോടെ ആ ഏരിയയിലുണ്ടായിരുന്ന കസ്റ്റമേര്‍സ് ശരിക്കും ഇമ്പ്രെസ്സ്ഡ് ആയെന്നു.. പ്രത്യേകം പറയേണ്ടല്ലോ...

Monday, March 12, 2007

ഇംഗ്ലീഷ് ഡയറി




ഇംഗ്ലണ്ടിലെ വിശേഷങ്ങളു പറഞ്ഞാല്‍ എങ്ങനെ തുടങ്ങണം എന്നു എനിക്കൊരു കണ്‍ഫൂഷനാണു,പറയാനാണെങ്കില്‍ ഒത്തിരിയൊണ്ടു താനും, ഹീത്രുവില്‍ വിമാനമിറങ്ങി പുറത്തേക്കിറങ്ങുമ്പൊ ഏതൊരാളിനെയും പോലെ ഞാനും ആദ്യം ശ്രദ്ധിച്ചതു അവിടുത്തെ റോഡുകളും പരിസരങ്ങളും ഓക്കെ ആയിരുന്നു, ആ ഭംഗിയുള്ള തെരുവുകളും ഫുട്പാത്തുകളും ഓക്കെ ആരുടെയും മനം കുളിര്‍പ്പിക്കും.

യൂ. കെ യുടെ നാലു പ്രവിശ്യകളിലൊന്നായ ഇംഗ്ലണ്ടിലെ ഏകദേശം തെക്കു കിഴക്കാണു ലോകത്തിലെ തന്നെ തിരക്കേറിയ ലണ്ടന്‍ ഹീത്രു വിമാനത്താവളം. ഇംഗ്ലണ്ടിനെ കൂടാതെ നോര്‍തേണ്‍ അയര്‍ലണ്ട്, സ്കോറ്റ്ലണ്ട്, വെയിത്സ്, ഇവ ചെര്‍ന്നതാണു U.K. ഇതില്‍ നിന്നു നോര്‍തേണ്‍ അയര്‍ലണ്ടു മാറ്റി നിര്‍ത്തിയാല്‍ നാമൊക്കെ സാധാരണ പറയുന്ന ബ്രിട്ടനായി. യു കെ യിലെ ഏറ്റവും വലിയ പട്ടണം പ്രശസ്തമായ ലണ്ടന്‍ തന്നെയാണു.വലിപ്പം കൊണ്ടു രണ്ടാമതു നില്ക്കുന്നതു ബര്‍മിംഗ് ഹാം ആണു. ഇതു ലണ്ടനു വടക്കു മാറി 100 മൈല്‍ (അവിടെ മൈല്‍ ആണു ഇപ്പൊഴും സ്കെയില്‍) ദൂരെയാണു.2003 ജനുവരിയിലാണു ഞാനാദ്യമായി ഇവിടെയെത്തുന്നതു.

കൊടിയ വിന്റെറിന്റെ സമയമാണു ഡിസെംബര്‍, ജനുവരി മാസങ്ങള്‍, പകല്‍ സമയങ്ങളില്‍ പോലും ചൂട് 5 ഡിഗ്രിയില്‍ മുകളില്‍ പൊകുന്നുതു അപൂര്‍വമാണു, അതിലും കഷ്ടമാണു നമ്മുടെ സൂര്യന്റെ അവസ്ഥ ഞാന്‍ തമാശ(?)ക്കു പറയാറുണ്ടായിരുന്നതു പുള്ളിക്കും ഓഫീസ് അവെഴ്സിലാണു ഡൂട്ടിയെന്ന്. കാരണം രാവിലെ 9 മണിക്കു ശേഷമെ ഇദ്ദേഹത്തെ കാണുമായിരുന്നുള്ളു 4 മണിക്കു മുമ്പെ ആളു അപ്രത്യക്ഷ്യനാകുകയും ചെയ്യും. മണിയാറുകുമ്പൊഴെ അര്‍ദ്ധ് രാത്രിയുടെ പ്രതീതി ആയിരിക്കും. ബൊംബൈയില്‍ നിന്നു പോയ ഞാന്‍ ചിന്തിച്ചത്, ഞാനാരാ മോന്‍, ഈ തണുപ്പൊക്കെ എനിക്കു പുല്ലാണു . എന്നാല്‍ ആദ്യത്തെ ദിവസം തന്നെ ഞാന്‍ സുല്ലിട്ടു പൊയി.
ഈ തണുപ്പിനൊടൊപ്പം തന്നെ ചീറ്റിയടിക്കുന്ന കാറ്റും പിന്നെ ചെറിയ മഴത്തുള്ളികളും, മൂക്കും ചെവിയും ഒക്കെ ഇടക്കു തപ്പി നൊക്കാറുണ്ടയിരുന്നു കാരണം അവയൊക്കെ മരവിച്ചു സ്പര്‍ശന ശേഷി നഷ്ടപ്പെട്ടിട്ടുണ്ടാകും.

റോഡില്‍ ചീറിപ്പായുന്ന വണ്ടികളല്ലാതെ മനുഷ്യരെ ഒക്കെ കാണാന്‍ ബുദ്ധിമുട്ടാണു. 4:50 ആകുമ്പൊഴെയ്ക്കും ഷോപ്പുകളൊക്കെയും അടക്കും പിന്നെ ടെസ്ക്കോ, അസ്ഡാ(വാള്‍മാര്‍ട്) , സയിന്‍സ്ബറി തുടങ്ങിയ വമ്പന്‍ ഷോപ്പുകളും റെസ്റ്റാറണ്ടുകളും പബുകളും മാത്രം! (ഈ ടെസ്കൊയും അസ്ഡയും ഒക്കെ ആയിരുന്നു യു കെ യില്‍ ആദ്യ കാലങ്ങളില്‍ എന്റെ അന്നദാതക്കള്‍! )

ഇതിനെക്കാള്‍ എത്രയൊ ഭേദമാണു ബോംബൈ എന്നു ഞാന്‍ ചിന്തിച്ചു പൊയി, എന്താന്നു വച്ചാ വൈകുന്നെരങ്ങളിലാണ് ബൊംബൈയുടെ സൌന്ദര്യം യഥാര്‍ത്ഥത്തില്‍ കാ‍ണാന്‍ കഴിഞിരുന്നതു.


ഞാനാദ്യകാലങ്ങളില്‍ താമസിച്ചിരുന്നതു സെന്‍ട്രല്‍ ലണ്ടനില്‍ നിന്നും 30 മൈല്‍ ദൂരെയുള്ള സ്റ്റീവനേജ് എന്ന സ്ഥലത്തായിരുന്നു. ഒറ്റനോട്ടത്തില്‍ ഈ സ്ഥലം കൊടൈക്കനാലിന്റെ ലാന്റ് സ്കേപ് കട്ട് ആന്റ് പേസ്റ്റ് ചെയ്തമാതിരിയിരിക്കും.


ലണ്ടനില്‍ നിന്നു ട്രെയിനില്‍ പോയാല്‍ കഷ്ടിച്ചു 25 മിനിറ്റ്സ് പക്ഷെ ട്രെയിന്‍ യാത്ര എന്നെ സംബന്ധിച്ചിടത്തൊളം ഒരു അനാവശ്യ ചെലവായിരുന്നു. വല്ലപ്പൊഴും കയറെണ്ടി വന്നപ്പൊഴാകട്ടെ അതു വളരെ ആസ്വദിച്ചിരുന്നു താനും.


ട്രെയിന്‍ യാത്രയെ പറ്റിപ്പറയുമ്പൊള്‍ ലണ്ടനിലെ ട്യൂബ് ട്രെയിനെ പറ്റി പറയേണ്ടി യിരിക്കുന്നു. അവിടുത്തെ ഏറ്റവും നല്ല ആകര്‍ഷങ്ങളില്‍ ഓന്നാണു ‘ട്യൂബ് ‘ എന്നറിയപ്പെടുന്ന അണ്ടര്‍ ഗ്രൌണ്ട് ട്രെയിനുകള്‍.(അത്തരം ട്രെയിനുകളില്‍ ആണു രണ്ടു വര്‍ഷം മുമ്പു ഭീകരര്‍ ബൊംബു പൊട്ടിച്ചു കളിച്ചതു) ഏകദേശം ഓവല്‍ ഷേപ്പിലുള്ള ഈ ട്രെയിന്റെ ട്രാക്കുകളും സ്റ്റേഷനുകളും എല്ലാം തന്നെ ഭൂമിക്കടിയിലാണു. 2 -ഉം 3-ഉം റെയില്‍വെയ് ലൈനുകള്‍ കൂട്ടിമുട്ടുന്ന വമ്പന്‍ സ്റ്റേഷനുകളില്‍ പലതും ഏകദേശം 300 അടിയൊളം താഴ്ചയിലാണു. അതിനുമുകളില്‍ റോഡുകളും ഷോപ്പിങ്ങ് കോമ്പ്ലെക്സുളെല്ലാം സാധാരണ പൊലെ തന്നെ. നമ്മുടെ കോട്ടയം അയ്യപ്പാസിന്റെ കാര്യം പറഞ്ഞമാതിരി ഇത്ര ഗംഭീര സംഭവം അടിയിലുണ്ടെന്നു മുകളിലൂടെ പോയാല്‍ നാം അറിയികേയില്ല!



ലണ്ടന്‍ റോഡുകളുടെ ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നു അവിടുത്തെ ട്രാഫിക്ക് ആണു. വളരെ പഴയ സിറ്റി ആയതിനാല്‍ വീതി തീരെ കുറഞ്ഞ റോഡുകളാണു സെന്‍ട്രല്‍ ലണ്ടനില്‍ . ട്രാഫിക്ക് കുറക്കുന്നതിനു സായിപ്പു കണ്ടുപ്പിടിച്ച മാര്‍ഗമാണു കണ്‍ജക്ഷന്‍ ചാര്‍ജ്ജ് എന്ന ഓമനപ്പേരിലുള്ള പണപ്പിരിവു . വീക് ഡെയ് കളില്‍ ലണ്ടന്‍ പട്ടണത്തിനുള്ളില്‍ കയറുന്ന ഏല്ലാ വാഹനങ്ങളും 500 രൂപയൊളം ഒരു ദിവസത്തേക്കു പേ ചെയ്യണം.


എന്നാല്‍ സിറ്റികള്‍ക്കു പുറത്തുള്ള റോഡുകളാകട്ടെ, വളരെ വിശാലമാണു. M 25 , M6, M5, M1, M4, M40, M42 , A1M , തുടങ്ങി ധാരാളം മൊട്ടൊര്‍ വേയ് കളും (നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ എക്സ്പ്രെസ്സ് ഹൈ വേ) കളും അവയുടെ അനിയന്‍ മാരായ ഡ്യുവല്‍ ക്യാരേജ് വേയ്കളും യഥേഷ്ടം ഉണ്ടക്കിയിട്ടിട്ടുണ്ട്. ഒരു മലയാളി ആയ എന്നെ സംബ ന്ധിച്ചിടത്തൊളം റോഡിലെ ഒരു തൊന്തരവു അങ്ങൊളമിങ്ങൊളം ഉള്ള സ്പീഡ് കാമെറ കള്‍ ആയിരുന്നു, ഉദാഹരണത്തിനു മൊട്ടൊര്‍ വേയില്‍ സ്പീഡ് ലിമിറ്റ് 70 മൈല്‍ ആണു. എന്നാല്‍ റ്റൊലെറന്‍സ് ലിമിറ്റ് ആയ 78മൈലില്‍ മുകളില്‍ പോയാല്‍ ഏകദേശം 5000 രൂപ ഫൈനും പിന്നെ ഡ്രൈവിങ്ങ് ലൈസെന്‍സില്‍ 3 ഡീ മെരിറ്റ് പൊയിന്റും ഡ്രൈവിങ്ങിലുള്ള നമ്മുടെ സംഭവനകളെ മാനിച്ചു അവാര്‍ഡായി നല്‍കാന്‍ ഗവണ്മെന്റ് സംവിധാനം ഉരുക്കിയിട്ടുണ്ടു! (അത്തരം ഡീമെരിറ്റ് പൊയിന്റ്സ് 12 ആയാല്‍ പിന്നെ കാര്‍ വീട്ടിലിട്ടിട്ടു ബസിനു പോകേണ്ടി വരും)

പക്ഷേ വളരെ ദൂരെ നിന്നേ കാണാവുന്ന രീതിയിലാണു റോഡില്‍ കാമെറാ വച്ചിരിക്കുന്നതിനാല്‍ മിടുക്കന്‍ മാരായ ഡ്രൈവര്‍ മാരെല്ലാം അതിന്റെ മുമ്പില്‍ വരുമ്പൊള്‍ വളരെ സ്ലൊ ആയി കാമെറയെ റെസ്പെക്റ്റ് ചെയ്തു കടന്നുപോകും. അത്ര മിടുക്കു പാടില്ലെന്നു ഈയടുത്ത കാലത്ത് ഗവണ്മെന്റു തീരുമാനിച്ചതിന്റെ ഫലമായാണു ആവെറേജ് സ്പീഡു കാമെറാകള്‍ റോഡുകളില്‍ ഫിക്സു ചെയ്തു തുടങ്ങിയതു. അതായതു ഒരു നിശ്ചിത ദൂരം ഇടവിട്ട് (ഉദാ:3 മൈല്‍) കാമെറകള്‍ ഫിക്സു ചെയ്തിട്ടുണ്ടു. ആദ്യത്തെ കാമെറാ കടന്നു വരുന്ന എല്ലാം കാറുകളുടെ രെജിസ്ട്രേഷന്‍ നമ്പെറുകള്‍ ഒരു ഷോര്‍ട്ട്മെമ്മറീയില്‍ സ്റ്റോര്‍ ചെയ്തു വയ്ക്കുന്നു. രണ്ടാമത്തെ കാമെറാ പാസ്സ് ചെയ്യുമ്പൊള്‍ ഏതെങ്കിലും വണ്ടിയുടെ ആവറേജ് സ്പീഡ് ആ റോഡിലെ സ്പീഡ് ലിമിറ്റിനു മുകളിലാണെങ്കില്‍ നേരത്തെ സൂചിപ്പിച്ച അവാര്‍ഡ് ദാനം എപ്പൊ നടെന്നെന്ന് ചോദിച്ചല്‍ മതി!!!


ഒരു തവണ കാമെറാ നമ്മെ ക്ലിക്കിയെങ്കി മണിയടി, കൈക്കൂലി, ഭീഷണി, റെക്കമെന്റഷന്‍ ഇവയേതെങ്കിലും വര്‍ക്കൌട്ട് ആകുമെന്ന് വിചാരിച്ചാ അപ്പൊ നമ്മള്‍ ഫിനിഷ്! ആ നേരങ്ങളില്‍ ആണു നമ്മുടെ മധുര മനൊഞ്ജ കേരളത്തിന്റെ മഹാത്മ്യം നമ്മള്‍ മിസ്സ് ചെയ്യുന്നതു.
ഇന്‍ഡ്യന്‍ ലൈസെന്‍സ് ആദ്യത്തെ ഒരു വര്‍ഷം ആവിടെ വാലിഡ് ആയതിനാല്‍ ഡ്രൈവിങ് അറിയില്ലെങ്കിലും (നമ്മുടെ നാട്ടില്‍ ഡ്രൈവിങ് അറിയണമെന്നു മസ്റ്റ് അല്ലല്ലൊ ലൈസെന്‍സിനു) ആദ്യത്തെ ഒരു വര്‍ഷം നമുക്കു അവിടെ വണ്ടിയോടിക്കാം. പക്ഷേ ഒരു പ്രശ്നം ഉണ്ടായിരുന്നതു, വഴി അറിയില്ല ഏന്നുള്ളതായിരുന്നു ആകാശത്തു നിന്നു നോക്കിയാല്‍ ചിലന്തി വല മാതിരി തോന്നുന്ന റോഡുകളില്‍ നെരെ ചൊവ്വെ വഴിഅറിയാതെ വണ്ടി ഓടിക്കുക എന്നു പറഞ്ഞാല്‍ അത്ര ഈസി ആയിരുന്നില്ല.

പക്ഷേ പറയാതിരിക്കാന്‍ കഴിയുകയില്ല ഇക്കാര്യത്തില്‍ സായ്പ്പന്‍ മാര്‍ ഭയങ്കര ഏക്സ്പേര്‍ട്ടുകളാണു. ഒരു കൈയില്‍ സ്റ്റീയറിങ്ങും മറുകൈയില്‍ ഒരു മാപ്പും ആയി അവറ്റകള്‍ അന്‍ റാ‍ട്ടിക് വരെ ഡ്രൈവു ചെയ്തു കളയും. ഞാന്‍ ചെല്ലുന്ന സമയത്ത് ജി പി എസ് നാവിഗേറ്റര്‍ അത്ര കോമണ്‍ ആയിട്ടില്ല. അതിനു പകരം വഴി നോക്കാനും റോഡിലെ ബോര്‍ഡ് നൊക്കാനും ആദ്യകാലങ്ങളില്‍ ഞാന്‍ വേറൊരു സംവിധാനമാണു ഉപയോഗിച്ചിരുന്നതു. അതാണു ‘നാരി’യേറ്റര്‍ (എന്റെ ബെട്ടെര്‍ ഹാഫ്) എന്നാലും ഒരു സ്ഥലത്തു ചെല്ലണമെങ്കില്‍ സാറ്റെലൈറ്റ് മാതിരി ആസ്ഥലത്തിനു ചുറ്റും കുറെ വലം വച്ച് മാത്രമേ ലാന്റ് ചെയ്യാറുണ്ടായിരുന്നുള്ളൂ.


അങ്ങനെയിരുക്കൊമ്പഴാണു നാവിഗേറ്റര്‍ എന്ന മഹാസംഭവം ലോഞ്ജ് ചെയ്യുന്നത് ... ഡ്രൈവിങ്ങിലെന്നെ സ്വയം പര്യാപ്തതയിലെത്തിച്ചതു ആ മഹാനുഭാവ യാണു . പിന്നീടു സയാമീസ് ഇരട്ടകളെ പോലെ ഞങ്ങള്‍ ഒരുമിച്ചുറങ്ങി, ഒരുമിച്ചെഴുന്നെറ്റു, ഒരുമിച്ചു കറങ്ങി. അത്തരം ദിവസങ്ങളിലൊന്നില്‍ ഞാന്‍ നാവിഗേറ്റര്‍ ഓഫു ചെയ്യാന്‍ മറന്നുപോയി ബെഡിനോടു ചേര്‍ന്നുള്ള കപ് ബോര്‍ഡില്‍ വച്ചു. രാത്രിയിലെപ്പൊഴൊ സിഗ്നല്‍ വന്നതും നവിഗേറ്ററിലെ പെണ്‍കിളി മൊഴിഞ്ഞു: 'turn left'
ധോം!!
ബെഡില്‍ കിടന്നുറങ്ങിയ ഞാന്‍ അറിയാതെ താഴെ!

ബാക്കി വിശേഷങ്ങള്‍ പിന്നീട്.

നമൊവാകം

ഈ സാമ്രാജ്യത്തിലെ രാജാക്കന്മാര്‍ക്കും രാജ്ഞിമാര്‍ക്കും ‍ഈയുള്ളവന്റെ നമൊവാകം! ഈ കൂട്ടായ്മ എന്നെ അത്ഭുദപ്പെടുത്തുന്നു. എന്തോരം എഴുത്തുകാരാ, കുറേ വരികളില്‍ ചിരിയും കണ്ണീരും ഒക്കെ കൂട്ടിക്കുഴച്ചു മനുഷ്യരെ അമ്മാനമാടുന്ന തമ്പുരാക്കന്മാരും കുറെ തമ്പുരാട്ടിമാരും. ഇതു കാണുമ്പൊ "ഈ സ്റ്റേഷനില്‍ മൊത്തം S.I മാരാ ഒറ്റ കോണ്‍സ്റ്റബിളില്ല"... എന്നു ഒരു ചങ്ങാതി പറഞ്ഞതാ ഓര്‍മ വരിക . ഇവിടെ ഞാനാരാ ? നേരേ ചൊവ്വേ മലയാളം അറിയാത്ത കമ്പൂട്ടറിന്റെ ഹരിശ്രീ അരിയാത്ത ഒരു മറുനാടന്‍ മലയാളി; ഞാന്‍ കണ്ട തും കേട്ടതും ആയ കുറെ വിശേഷങ്ങള്‍ നിങ്ങളും ആയി പങ്കു വെക്കാന്‍ വിചാരിക്കുന്നു. ഇത് എന്റെ അത്യാഗ്രഹമാണെങ്കി എല്ലൊരും പൊറുക്കണം അല്ലെങ്കില്‍ രണ്ടു കൈയും നീട്ടിയീയുള്ളവനെ ആ‍ശീര്‍വദിക്കണം. പ്ലീസ് എല്ലാവരുടെയും പ്രോത്സാഹനം ഉണ്ടാകണമേ !