Tuesday, July 24, 2007

സീലും വേസ്റ്റ് ബിന്നും... കാമെറയിലൂടെ.

രിസരം എങ്ങനെയൊക്കെ വൃത്തികേടാക്കാം എന്ന് കൂലങ്കൂക്ഷമായി ആലോചിച്ച് കൊണ്ടിരിക്കുന്ന
നമ്മള്‍ മലയാളികള്‍ക്ക് ഒരു പക്ഷേ, അത്ഭുദമുളവാക്കുന്ന ഒരു കാഴ്ച്കയാവാം ഇത് ! അലക്ഷ്യമായി വലിച്ചെറിഞ്ഞ ഒരു പ്ലാസ്റ്റിക് ബോട്ടില്‍, അവിടെ നിന്നും എടുത്ത്, ഒരു മൂലക്ക് വച്ചിരിക്കുന്ന വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുന്ന ഒരു ജല ജീവി ... സിഡ്നി റ്റൊറോങ്കോ സൂവില്‍ നിന്നും ചില ദൃശ്യങ്ങള്‍ ,
(ചിത്രങ്ങള്‍ യഥാര്‍ത്ഥ വലുപ്പത്തില്‍ കൂടുതല്‍ മനോഹരമെന്ന് തോന്നുന്നു)

ആഹാ , ആരാ ഈ കാലിബോട്ടില്‍ ഇവിടെ ഇട്ടിട്ട് പോയത്?


ഇവര്‍ക്കൊന്നും കണ്ണ് കണ്ടൂടെ, എന്റെ കണ്ണ് എല്ലാടവും എത്തിയില്ലെങ്കിലുള്ള പ്രശ്നമേ?

ഇവിടൊക്കെ വൃത്തികേടാക്കരുതെന്ന് ഇനി ഓരോരുത്തരോടും പറയണോ? കണ്ടില്ലേ ഈ വേസ്റ്റ് ബിന്‍ ഇവിടെ ഇരിക്കുന്നത്?


അങ്ങനെ ഇന്ന് ഒരു നല്ല കാര്യം ചെയ്യാന്‍ പറ്റി!



ശേ, എന്തോ വൃത്തികെട്ടതായിരുന്നു ആ ബോട്ടിലിലെന്ന് തോന്നുന്നു , നാറിയിട്ട് വയ്യ, ഒന്നു മുങ്ങിക്കുളിക്കട്ടെ..

കണ്ടല്ലൊ ഇനിയെല്ലാവരും ഇങ്ങനെ വേണം പെരുമാറാന്‍ , നമ്മുടെ പരിസരം നാം സൂക്ഷിച്ചില്ലെങ്കില്‍ പിന്നെ ആരു വരും അതൊക്കെ വൃത്തിയാക്കാന്‍!