നമ്മള് മലയാളികള്‍ക്ക് ഒരു പക്ഷേ, അത്ഭുദമുളവാക്കുന്ന ഒരു കാഴ്ച്കയാവാം ഇത് ! അലക്ഷ്യമായി വലിച്ചെറിഞ്ഞ ഒരു പ്ലാസ്റ്റിക് ബോട്ടില്‍, അവിടെ നിന്നും എടുത്ത്, ഒരു മൂലക്ക് വച്ചിരിക്കുന്ന വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുന്ന ഒരു ജല ജീവി ... സിഡ്നി റ്റൊറോങ്കോ സൂവില്‍ നിന്നും ചില ദൃശ്യങ്ങള്‍ ,
(ചിത്രങ്ങള്‍ യഥാര്‍ത്ഥ വലുപ്പത്തില്‍ കൂടുതല്‍ മനോഹരമെന്ന് തോന്നുന്നു)
ആഹാ , ആരാ ഈ കാലിബോട്ടില്‍ ഇവിടെ ഇട്ടിട്ട് പോയത്?
ഇവര്‍ക്കൊന്നും കണ്ണ് കണ്ടൂടെ, എന്റെ കണ്ണ് എല്ലാടവും എത്തിയില്ലെങ്കിലുള്ള പ്രശ്നമേ?
ഇവിടൊക്കെ വൃത്തികേടാക്കരുതെന്ന് ഇനി ഓരോരുത്തരോടും പറയണോ? കണ്ടില്ലേ ഈ വേസ്റ്റ് ബിന്‍ ഇവിടെ ഇരിക്കുന്നത്?
അങ്ങനെ ഇന്ന് ഒരു നല്ല കാര്യം ചെയ്യാന്‍ പറ്റി!

ശേ, എന്തോ വൃത്തികെട്ടതായിരുന്നു ആ ബോട്ടിലിലെന്ന് തോന്നുന്നു , നാറിയിട്ട് വയ്യ, ഒന്നു മുങ്ങിക്കുളിക്കട്ടെ..
കണ്ടല്ലൊ ഇനിയെല്ലാവരും ഇങ്ങനെ വേണം പെരുമാറാന്‍ , നമ്മുടെ പരിസരം നാം സൂക്ഷിച്ചില്ലെങ്കില്‍ പിന്നെ ആരു വരും അതൊക്കെ വൃത്തിയാക്കാന്‍!
46 comments:
നമ്മുടെ പരിസരം എങ്ങനെ വൃത്തികേടാക്കാം എന്ന്
കൂലങ്കൂക്ഷമായി ആലോചിച്ച് കൊണ്ടിരിക്കുന്ന
നമ്മള് മലയാളികള്‍ക്ക് ഒരു പക്ഷേ, അത്ഭുദമുളവാക്കുന്ന ഒരു കാഴ്ചയാവാം ഇത് !
എന്റെ പുതിയ പോസ്റ്റ്
കിടിലന്‍ പോസ്റ്റ്... :)
പക്ഷെ, കേരളത്തിലായിരുന്നെങ്കില്‍ നീര്‍നായക്ക് വേസ്റ്റ് ബിന്‍ തപ്പി അലയേണ്ടി വന്നേനേ... പിന്നെ വേസ്റ്റ് ബിന്നുകള്‍ കാണുവാന്‍, കുറേ വേസ്റ്റ് മാറ്റി നോക്കേണ്ടിയും വന്നെന്നിരിക്കും.
--
കേരളത്തിലെ കാര്യം പറയാതിരിക്കുകയാ ഭേദം ഇപ്പോള്‍.
ജോറായി!!
പടങ്ങളെല്ലാം സൂപ്പര്‍.. ഇങ്ങനെ ഒന്നിനെ കിട്ടിയിരുന്നെങ്കില്‍ ഞാന്‍ കൂടുതല്‍ സാധനങ്ങള്‍ റീസൈക്കിള്‍ ചെയ്തേനെ...
പുതിയ പോസ്റ്റിടാന്‍ ഇത്രയും താമസിച്ചത് ആ നീര്‍നായെ കൊണ്ടു റീസൈക്ലിംഗ് പഠിപ്പിക്കാന്‍ സമയമെടുത്തതുകൊണ്ടാ അല്ലേ.
സാജാ...നല്ല ഫോട്ടോകളും അതിനു ചേരുന്ന അടിക്കുറിപ്പും. സുന്ദര്‍..
ഓ.ടോ. കാനന്‍ തന്നെ ക്യാമറ രാജാവ്!!
very nice..
Sajan, wonderful pic. i have copied it to my folder.
സാജാ ഫോട്ടോകള്‍ വളരെ നന്നായിരിക്കുന്നു.
ഇത് എന്തെങ്കിലും ഷോ ആണോ..? ഡോള്‍ഫിന്‍ ഷോകള്‍ പോലെയുള്ള നീര്ന്നാഷോ ..?
നല്ല പടങള്..കൊള്ളാം..!
സാജന്, ചിത്രങ്ങളും അതിന്റെ അടിക്കുറുപ്പുകളും ഇഷ്ടമായി. :)
സാജന് ഭായീ,
ഒന്നാംതരം ചിത്രങ്ങളും കുറിപ്പടിയും.:)
നല്ല ചിത്രങ്ങളും അടിക്കുറിപ്പുകളും നല്ല നീര്ന്നായയും.. :)
ഇതു സീല്‍ അല്ലേ.. അപ്പോ സീല്‍ തന്നെയാണോ ഈ നീര്‍നായ്...?
നല്ല പടങ്ങള്‍ സാജാ..
അടിപൊളി പടങ്ങള്‍ സാജാ...
ലവന് ഗര്‍ജ്ജിച്ചു നിക്കുന്ന അവസാനത്തെ ചിത്രത്തിന്റെ അടിക്കുറിപ്പ് പോരാ സാജാ... നടന് തിലകന് ചേട്ടന് ഉണ്ടപക്രു ശബ്ദം കൊടുത്തത് പോലെയായി :)
‘ഫ്ഭ...’ വെച്ച് തുടങ്ങുന്ന ഒരു സുരേഷ് ഗോപി ഡയലോഗായിരുന്നു അവിടെ യോജിച്ചത്... :)
നന്നായിട്ടുണ്ട് സാജാ...
ഇതു കണ്ടിട്ട് ഏതോ ഒരു ഷോ പോലെ തോന്നി...
kalakki. alakki.
ചിത്രങ്ങള്‍ കൊള്ളാം.
ചാത്തനേറ് : ഇത് ഒരു ഷോ ഇല് നിന്നാണെന്ന് തോന്നുന്നു. എന്നാല്‍ ഷോ കൊള്ളാം എന്നല്ല, മൃഗങ്ങളോടുള്ള ക്രൂരതയാണ് ഇത് കാണിക്കുന്നത് എന്ന് പറയാം .
സീലിനെക്കൊണ്ട് വളയത്തിലൂടെ ചാടിക്കുന്നതും മൂക്കിലു പന്ത് വച്ച് ബാലന്‍സ് ചെയ്യിക്കുന്നതുമൊക്കെ റ്റിവീലു കണ്ടിട്ടുണ്ട്. അതൊക്കെയുണ്ടായിരുന്നോ
പടങ്ങളൊക്കെ കൊള്ളാം. പക്ഷേ ഇതു നീര്‍നായ അല്ലാട്ടോ.
പരിസര മലിനീകരണത്തിനെതിരെ സീലിന്റെ ബോധവല്ക്കരണത്തില് പങ്കെടുത്ത നല്ലമനസ്സുകളുടെ ഉടമകള്‍ക്ക് നന്ദി!
അഭിപ്രായം പറഞ്ഞവര്‍ക്കെല്ലാം സ്പെഷ്യല്‍ നന്ദി!!
ഹരി:)
എഴുത്തുകാരി:)
സാല്‍ജോ:)
ഇത്തിരിവെട്ടം:)
സ്റ്റെല്ലൂസ്:)
അപ്പൂ:)
എട്ടുകണ്ണന്:)
മനു:)
തമനുച്ചായോ, ഇത് ഒരു ഷോയുടെ ഭാഗമാണ്, പക്ഷേ നിര്‍ദ്ദേശങ്ങള്‍ ഒന്നും കൊടുക്കാതെയാണ് ഇത് ചെയ്യുന്നത്.. അതിന്റെ മുമ്പില്‍ വച്ച് ഒരു ബോട്ടില്‍ എടുത്ത് ചുമ്മാ എറിയുക മാത്രമേ, ചെയ്തുള്ളൂ..അപ്പൊ അദ്ദേഹം അതെടുത്ത് നീന്തി പൂളിന്റെ അക്കരെ വച്ചിരിക്കുന്ന വേസ്റ്റ്ബിന്നില്‍ കൊണ്ട് ഇടും.. നല്ല രസമുള്ള കാഴ്ച തന്നെ!
സന്തോഷ്:)
മഴത്തുള്ളി:)
വേണുച്ചേട്ടാ:)
ശ്രീലാല്‍:)
ഉണ്ണിക്കുട്ടാ, അതെനിക്കും കണ്ഫ്യൂഷന് .. അരെങ്കിലും വന്ന് ചെവിക്ക് പിടിക്കുന്നതിനു മുമ്പായി ഞാന്‍ മാറ്റിയിട്ടുണ്ട്:)
മേനോന്ച്ചേട്ടാ, :)
കുട്ടന്‍സ്:)
എട്ടുകണ്ണാ:)
അഗ്രജന് അതെ, അങ്ങനെ എഴുതീട്ട് വേണം എന്നെ ഈ അഗ്രഗേറ്റേഴ്സും മറുമൊഴിക്കാരെല്ലാം പിടിച്ച് പുറത്താക്കാന്‍:)
കുട്ടന്‍സ്:)
കുട്ടു:)
കൃഷ്ചേട്ടാ:)
ചാത്താ , ഒരു പോസ്റ്റിടാന്‍ പെടുന്ന ബുദ്ധിമുട്ട് എനിക്കറിയാം.. ഓന് അപ്പൊ മനേകയുടെ ആളാണല്ലെ ഞാന്‍ വെച്ചിട്ടുണ്ടെടാ ചാത്താ നിനക്ക്:)
കുതിരവട്ടന്‍ ഏത് നീര്ന്നായ? , എന്തു നീര്ന്നായ?(കെ കരുണന് സ്റ്റൈല്‍):)ഇത്രയും മനോഹരമായ പോസ്റ്റ് കാണാത്തവരേ, നിങ്ങള്‍ക്ക് ഇനിയും ഈ യഞ്ജത്തില്‍ പങ്കാളികളാവാം:)
ഫോട്ടോസ് കണ്ടിട്ട് ഒരു ഷോ കണ്ടതുമാതിരിയുണ്ട്.
എനിക്ക് ഇഷ്ടമുള്ള മൃഗങ്ങളാണ് സീലുകള്‍. അവരുടെ ഷോ കഴിഞ്ഞാല്‍ ഫ്ലിപ്പേര്സ്കൊണ്ട് കയ്യടിക്കുമ്പോലെ ക്ലാപ്പ് ചെയ്യുന്നതുകണാന് cute ആണ്.
സാജാ, വൈകിയാണെങ്കിലും ‘ഈ മനോഹരമായ യജ്ഞത്തില്‍‘ ഞാനും പങ്കാളിയാകുന്നു. തിരഞ്ഞെടുത്ത വിഷയം അവസരോചിതമായി. ഫോട്ടൊകള്‍ നന്നായിട്ടുണ്ട്. അടിക്കുറിപ്പുകളും അങ്ങനെ തന്നെ!..
നന്ദി.
സാജന് ചേട്ടാ...
കണ്ടിട്ട് അത്ഭുതം തോന്നുന്നു...
നന്നായിട്ടുണ്ട്.... ഇനി ചാത്തന് പറഞ്ഞതു പോലെ ഇതിപ്പോ ഏതെങ്കിലും ഷോയില്‍ നിന്നാണെങ്കില്‍ പോലും നമ്മള് കേരളീയര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒന്നാണ് ഈ ചിത്രങ്ങളെന്നാണ് എന്റെ അഭിപ്രായം!
സാജന്‍ചേട്ടാ,
പടങ്ങളെല്ലാം വളരെ ഇഷ്ടമായി അടിക്കുറിപ്പുകളും..
കണ്ടു പഠിക്കേണ്ടുന്ന ഒരു ഷോ. ചിത്രങ്ങളും അടിക്കുറിപ്പുകളും നന്നായി.
സാജന്, ചിത്രങ്ങളും വിവരണവും ഇഷ്ടമായി.
:)
രണ്ടാമത്തെ നന്ദിപ്രകാശന ചടങ്ങാണ് നടക്കുന്നത്, ഇത്തവണയും ഈ യജ്ഞത്തില്‍ പങ്കാളികളായ അതി പ്രഗത്ഭരും പ്രശസ്തരും വളരെ നല്ല മനസ്സുകള്‍ക്കും ഉടമകളായ
റീനി:)
ശിശു:)
ശ്രീ:)
അജീഷ്:)
സതീശ് :)
സാരംഗി:)
എന്നിവര്‍ക്കും കണ്ടിട്ടും മിണ്ടാതെ പോയ നിഷ്ക്കളങ്കളങ്കരായ എല്ലാ മാന്യദേഹങ്ങള്‍ക്കും ഒരിക്കല്‍ കൂടെ എന്റെനന്ദി, നമസ്ക്കാരം..
ഈ യഞ്ജം അവസാനിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ഈ വെല്‍കം ബോഡ് ഇവിടെ നിന്നും മാറ്റുന്നില്ല..ഇനിയും എല്ലാര്ക്കും കടന്നു വരാം വിലയേറിയ അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കാം:)
nattileththiyitt oru maasam kazhinju.onam kazhinju thirichchu pokamennu karuthuya vannath. ithranaalum pitichchu ninnu.kanavanu chikkanano thakkaliyano entho orennam kittiyittunt. monum, molum vasoori vannapoleyayittuntu. tholikatti karanamaavam enikku mathram ithuvare kuzhappamilla. nale sthalam vitukayaanu.
daivaththinte svantham natennu parangavane kantal onnariyikkane..
chumma, onnu kanana...
sajan, good post.
sorry for manglish. no varamozhi.
thakarpan post sajan. ishtappettu
നല്ല പോസ്റ്റ്. ഇഷ്ടമായി...
ഈ പരിപാടി സാന്‍ഡിയാഗോ സീ വേള്‍ഡില്‍ വെച്ച് കണ്ടിട്ടുണ്ട്. ശരിക്കുംപരിശീലിപ്പിച്ച് ചെയ്യിക്കുന്നതാണു. നമ്മളെയും ഇതുപോലെ പരിശീലിപ്പിച്ചിരുന്നെങ്കില്‍...
പടങ്ങള്‍ കൊള്ളാം സാജന്.
Aha! Nice post! Especially great for kids alle?
സാജാ,താങ്കളുടെ പേര് അബദ്ധത്തില്‍ എന്റെ ഓര്‍ക്കുട്ടില്‍ നിന്നും പോയി ഒരു സ്ക്രാപ്പ് ഇട്ടാല്‍ ഉപകാരം.എനിക്ക് താങ്കളുടെ ഓര്ക്കുട്ടിലെത്താന് പറ്റുന്നില്ല.
:-)
അടിപൊളി...!
പിന്നെ,ഹരി പറഞ്ഞത് ശരിയാ,“കേരളത്തിലായിരുന്നെങ്കില്‍ നീര്‍നായക്ക് വേസ്റ്റ് ബിന്‍ തപ്പി അലയേണ്ടി വന്നേനേ...“.. :-) !
ഒരു നല്ല സന്ദേശം ഉള്‍ക്കൊള്ളുന്ന, കൌതുകം ജനിപ്പിക്കുന്ന, മനോഹരമായ ചിത്രങ്ങള്‍..
സാജന് നല്ല സ്റ്റൈലന്‍ പടങ്ങള്‍.കാലിക പ്രസക്തം.അടിക്കുറുപ്പുകളും ഗംഭീരം.
:)
ഇവിടെ ഞാന്‍ ആദ്യമായി ആണ് വരുന്നത്. very impressive. not only all the posts, also your descriptions..
നല്ല ചിത്രങ്ങള്‍.
സാജന്
അറിയാന്‍ കഴിഞതില്‍ സന്തോഷം...
ബ്ലോഗ്ഗിലെ ചിത്രങ്ങള്‍ എല്ലാം നന്നായിരിക്കുന്നു
ഇനിയും വരാം.......നന്ദി
നന്മകള് നേരുന്നു
എന്റെ പഴയ പോസ്റ്റില്‍ ഇതുവരെ കടന്നുപോയ എല്ലാ മഹാനുഭവര്ക്കും വിലയേറിയ കമന്റുകളിട്ട് സഹായിച്ച പ്രീയ സുഹൃത്തുക്കളായ
വനജ:)
ഇഞ്ചിപ്പെണ്ണ്:)
യാത്രാമൊഴി:)
ലാപുട:)
മനു:)
ശ്രീനിവാസന്:)
സുനീഷ്:)
അഭിലാഷ്:)
തുഷാരം:)
റിഷാദ്:)
പ്രിന്‍സണ്‍:)
വാല്മീകി:)
മന്‍സൂര്‍:)
എന്നിവര്‍ക്കും
ഒരായിരം ഒരായിരം നന്ദി, അപ്പൊ വീണ്ടും കാണാം
ഫോട്ടോസും,അടിക്കുറിപ്പുകളും വളരെ നന്നായിട്ടിണ്ട് . അതിലുപരി ഒരു ജലജീവിയാണ് ഇതെല്ലാം ചെയ്യുന്നതെന്ന് അറിയുമ്പോള്‍ അല്‍ഭുതം. ഇതാണ് പറയുന്നത് ഒരു ജീവിയേയും നിസ്സാരമായി കാണരുതെന്ന് .
അതിലുപരി സാജന് നന്ദി.
മണികണ്ഠന് പാട്ടത്തില്‍
mashunyarkithra botham undayirunnel lokam swargam aayene
നമ്മള് മലയാളികള്‍ എത്ര പറഞ്ഞാലും എത്ര കൊണ്ടാലും പടിക്ക്ക്കത്തില്ല അച്ചായാ, ഇത്തരം ജീവികളുടെ പകുതിയെകിലും ബോധം നമുക്ക് ഉണ്ടായിരുന്ന്നെകില് ഇവിടെ എന്നേ നന്നാകുമായിരുന്നു.
Post a Comment