
ഇംഗ്ലണ്ടിലെ വിശേഷങ്ങളു പറഞ്ഞാല്‍ എങ്ങനെ തുടങ്ങണം എന്നു എനിക്കൊരു കണ്ഫൂഷനാണു,പറയാനാണെങ്കില്‍ ഒത്തിരിയൊണ്ടു താനും, ഹീത്രുവില്‍ വിമാനമിറങ്ങി പുറത്തേക്കിറങ്ങുമ്പൊ ഏതൊരാളിനെയും പോലെ ഞാനും ആദ്യം ശ്രദ്ധിച്ചതു അവിടുത്തെ റോഡുകളും പരിസരങ്ങളും ഓക്കെ ആയിരുന്നു, ആ ഭംഗിയുള്ള തെരുവുകളും ഫുട്പാത്തുകളും ഓക്കെ ആരുടെയും മനം കുളിര്‍പ്പിക്കും.
യൂ. കെ യുടെ നാലു പ്രവിശ്യകളിലൊന്നായ ഇംഗ്ലണ്ടിലെ ഏകദേശം തെക്കു കിഴക്കാണു ലോകത്തിലെ തന്നെ തിരക്കേറിയ ലണ്ടന്‍ ഹീത്രു വിമാനത്താവളം. ഇംഗ്ലണ്ടിനെ കൂടാതെ നോര്‍തേണ്‍ അയര്‍ലണ്ട്, സ്കോറ്റ്ലണ്ട്, വെയിത്സ്, ഇവ ചെര്‍ന്നതാണു U.K. ഇതില്‍ നിന്നു നോര്‍തേണ്‍ അയര്‍ലണ്ടു മാറ്റി നിര്‍ത്തിയാല്‍ നാമൊക്കെ സാധാരണ പറയുന്ന ബ്രിട്ടനായി. യു കെ യിലെ ഏറ്റവും വലിയ പട്ടണം പ്രശസ്തമായ ലണ്ടന്‍ തന്നെയാണു.വലിപ്പം കൊണ്ടു രണ്ടാമതു നില്ക്കുന്നതു ബര്‍മിംഗ് ഹാം ആണു. ഇതു ലണ്ടനു വടക്കു മാറി 100 മൈല്‍ (അവിടെ മൈല്‍ ആണു ഇപ്പൊഴും സ്കെയില്‍) ദൂരെയാണു.2003 ജനുവരിയിലാണു ഞാനാദ്യമായി ഇവിടെയെത്തുന്നതു.
കൊടിയ വിന്റെറിന്റെ സമയമാണു ഡിസെംബര്, ജനുവരി മാസങ്ങള്‍, പകല്‍ സമയങ്ങളില്‍ പോലും ചൂട് 5 ഡിഗ്രിയില്‍ മുകളില്‍ പൊകുന്നുതു അപൂര്‍വമാണു, അതിലും കഷ്ടമാണു നമ്മുടെ സൂര്യന്റെ അവസ്ഥ ഞാന്‍ തമാശ(?)ക്കു പറയാറുണ്ടായിരുന്നതു പുള്ളിക്കും ഓഫീസ് അവെഴ്സിലാണു ഡൂട്ടിയെന്ന്. കാരണം രാവിലെ 9 മണിക്കു ശേഷമെ ഇദ്ദേഹത്തെ കാണുമായിരുന്നുള്ളു 4 മണിക്കു മുമ്പെ ആളു അപ്രത്യക്ഷ്യനാകുകയും ചെയ്യും. മണിയാറുകുമ്പൊഴെ അര്ദ്ധ് രാത്രിയുടെ പ്രതീതി ആയിരിക്കും. ബൊംബൈയില് നിന്നു പോയ ഞാന്‍ ചിന്തിച്ചത്, ഞാനാരാ മോന്, ഈ തണുപ്പൊക്കെ എനിക്കു പുല്ലാണു . എന്നാല്‍ ആദ്യത്തെ ദിവസം തന്നെ ഞാന്‍ സുല്ലിട്ടു പൊയി.
ഈ തണുപ്പിനൊടൊപ്പം തന്നെ ചീറ്റിയടിക്കുന്ന കാറ്റും പിന്നെ ചെറിയ മഴത്തുള്ളികളും, മൂക്കും ചെവിയും ഒക്കെ ഇടക്കു തപ്പി നൊക്കാറുണ്ടയിരുന്നു കാരണം അവയൊക്കെ മരവിച്ചു സ്പര്‍ശന ശേഷി നഷ്ടപ്പെട്ടിട്ടുണ്ടാകും.
റോഡില്‍ ചീറിപ്പായുന്ന വണ്ടികളല്ലാതെ മനുഷ്യരെ ഒക്കെ കാണാന്‍ ബുദ്ധിമുട്ടാണു. 4:50 ആകുമ്പൊഴെയ്ക്കും ഷോപ്പുകളൊക്കെയും അടക്കും പിന്നെ ടെസ്ക്കോ, അസ്ഡാ(വാള്‍മാര്‍ട്) , സയിന്‍സ്ബറി തുടങ്ങിയ വമ്പന്‍ ഷോപ്പുകളും റെസ്റ്റാറണ്ടുകളും പബുകളും മാത്രം! (ഈ ടെസ്കൊയും അസ്ഡയും ഒക്കെ ആയിരുന്നു യു കെ യില്‍ ആദ്യ കാലങ്ങളില്‍ എന്റെ അന്നദാതക്കള്! )
ഇതിനെക്കാള്‍ എത്രയൊ ഭേദമാണു ബോംബൈ എന്നു ഞാന്‍ ചിന്തിച്ചു പൊയി, എന്താന്നു വച്ചാ വൈകുന്നെരങ്ങളിലാണ് ബൊംബൈയുടെ സൌന്ദര്യം യഥാര്‍ത്ഥത്തില്‍ കാണാന്‍ കഴിഞിരുന്നതു.
ഞാനാദ്യകാലങ്ങളില് താമസിച്ചിരുന്നതു സെന്‍ട്രല്‍ ലണ്ടനില്‍ നിന്നും 30 മൈല്‍ ദൂരെയുള്ള സ്റ്റീവനേജ് എന്ന സ്ഥലത്തായിരുന്നു. ഒറ്റനോട്ടത്തില്‍ ഈ സ്ഥലം കൊടൈക്കനാലിന്റെ ലാന്റ് സ്കേപ് കട്ട് ആന്റ് പേസ്റ്റ് ചെയ്തമാതിരിയിരിക്കും.
ലണ്ടനില്‍ നിന്നു ട്രെയിനില്‍ പോയാല്‍ കഷ്ടിച്ചു 25 മിനിറ്റ്സ് പക്ഷെ ട്രെയിന്‍ യാത്ര എന്നെ സംബന്ധിച്ചിടത്തൊളം ഒരു അനാവശ്യ ചെലവായിരുന്നു. വല്ലപ്പൊഴും കയറെണ്ടി വന്നപ്പൊഴാകട്ടെ അതു വളരെ ആസ്വദിച്ചിരുന്നു താനും.
ട്രെയിന്‍ യാത്രയെ പറ്റിപ്പറയുമ്പൊള് ലണ്ടനിലെ ട്യൂബ് ട്രെയിനെ പറ്റി പറയേണ്ടി യിരിക്കുന്നു. അവിടുത്തെ ഏറ്റവും നല്ല ആകര്ഷങ്ങളില് ഓന്നാണു ‘ട്യൂബ് ‘ എന്നറിയപ്പെടുന്ന അണ്ടര്‍ ഗ്രൌണ്ട് ട്രെയിനുകള്‍.(അത്തരം ട്രെയിനുകളില്‍ ആണു രണ്ടു വര്‍ഷം മുമ്പു ഭീകരര്‍ ബൊംബു പൊട്ടിച്ചു കളിച്ചതു) ഏകദേശം ഓവല്‍ ഷേപ്പിലുള്ള ഈ ട്രെയിന്റെ ട്രാക്കുകളും സ്റ്റേഷനുകളും എല്ലാം തന്നെ ഭൂമിക്കടിയിലാണു. 2 -ഉം 3-ഉം റെയില്വെയ് ലൈനുകള്‍ കൂട്ടിമുട്ടുന്ന വമ്പന്‍ സ്റ്റേഷനുകളില്‍ പലതും ഏകദേശം 300 അടിയൊളം താഴ്ചയിലാണു. അതിനുമുകളില്‍ റോഡുകളും ഷോപ്പിങ്ങ് കോമ്പ്ലെക്സുളെല്ലാം സാധാരണ പൊലെ തന്നെ. നമ്മുടെ കോട്ടയം അയ്യപ്പാസിന്റെ കാര്യം പറഞ്ഞമാതിരി ഇത്ര ഗംഭീര സംഭവം അടിയിലുണ്ടെന്നു മുകളിലൂടെ പോയാല്‍ നാം അറിയികേയില്ല!
ലണ്ടന്‍ റോഡുകളുടെ ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നു അവിടുത്തെ ട്രാഫിക്ക് ആണു. വളരെ പഴയ സിറ്റി ആയതിനാല്‍ വീതി തീരെ കുറഞ്ഞ റോഡുകളാണു സെന്‍ട്രല്‍ ലണ്ടനില്‍ . ട്രാഫിക്ക് കുറക്കുന്നതിനു സായിപ്പു കണ്ടുപ്പിടിച്ച മാര്‍ഗമാണു കണ്ജക്ഷന് ചാര്‍ജ്ജ് എന്ന ഓമനപ്പേരിലുള്ള പണപ്പിരിവു . വീക് ഡെയ് കളില്‍ ലണ്ടന്‍ പട്ടണത്തിനുള്ളില്‍ കയറുന്ന ഏല്ലാ വാഹനങ്ങളും 500 രൂപയൊളം ഒരു ദിവസത്തേക്കു പേ ചെയ്യണം.
എന്നാല്‍ സിറ്റികള്‍ക്കു പുറത്തുള്ള റോഡുകളാകട്ടെ, വളരെ വിശാലമാണു. M 25 , M6, M5, M1, M4, M40, M42 , A1M , തുടങ്ങി ധാരാളം മൊട്ടൊര്‍ വേയ് കളും (നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ എക്സ്പ്രെസ്സ് ഹൈ വേ) കളും അവയുടെ അനിയന് മാരായ ഡ്യുവല്‍ ക്യാരേജ് വേയ്കളും യഥേഷ്ടം ഉണ്ടക്കിയിട്ടിട്ടുണ്ട്. ഒരു മലയാളി ആയ എന്നെ സംബ ന്ധിച്ചിടത്തൊളം റോഡിലെ ഒരു തൊന്തരവു അങ്ങൊളമിങ്ങൊളം ഉള്ള സ്പീഡ് കാമെറ കള്‍ ആയിരുന്നു, ഉദാഹരണത്തിനു മൊട്ടൊര്‍ വേയില്‍ സ്പീഡ് ലിമിറ്റ് 70 മൈല്‍ ആണു. എന്നാല്‍ റ്റൊലെറന്സ് ലിമിറ്റ് ആയ 78മൈലില്‍ മുകളില്‍ പോയാല്‍ ഏകദേശം 5000 രൂപ ഫൈനും പിന്നെ ഡ്രൈവിങ്ങ് ലൈസെന്സില് 3 ഡീ മെരിറ്റ് പൊയിന്റും ഡ്രൈവിങ്ങിലുള്ള നമ്മുടെ സംഭവനകളെ മാനിച്ചു അവാര്‍ഡായി നല്കാന് ഗവണ്മെന്റ് സംവിധാനം ഉരുക്കിയിട്ടുണ്ടു! (അത്തരം ഡീമെരിറ്റ് പൊയിന്റ്സ് 12 ആയാല്‍ പിന്നെ കാര്‍ വീട്ടിലിട്ടിട്ടു ബസിനു പോകേണ്ടി വരും)
പക്ഷേ വളരെ ദൂരെ നിന്നേ കാണാവുന്ന രീതിയിലാണു റോഡില്‍ കാമെറാ വച്ചിരിക്കുന്നതിനാല്‍ മിടുക്കന് മാരായ ഡ്രൈവര്‍ മാരെല്ലാം അതിന്റെ മുമ്പില്‍ വരുമ്പൊള്‍ വളരെ സ്ലൊ ആയി കാമെറയെ റെസ്പെക്റ്റ് ചെയ്തു കടന്നുപോകും. അത്ര മിടുക്കു പാടില്ലെന്നു ഈയടുത്ത കാലത്ത് ഗവണ്മെന്റു തീരുമാനിച്ചതിന്റെ ഫലമായാണു ആവെറേജ് സ്പീഡു കാമെറാകള് റോഡുകളില്‍ ഫിക്സു ചെയ്തു തുടങ്ങിയതു. അതായതു ഒരു നിശ്ചിത ദൂരം ഇടവിട്ട് (ഉദാ:3 മൈല്‍) കാമെറകള്‍ ഫിക്സു ചെയ്തിട്ടുണ്ടു. ആദ്യത്തെ കാമെറാ കടന്നു വരുന്ന എല്ലാം കാറുകളുടെ രെജിസ്ട്രേഷന് നമ്പെറുകള്‍ ഒരു ഷോര്ട്ട്മെമ്മറീയില് സ്റ്റോര്‍ ചെയ്തു വയ്ക്കുന്നു. രണ്ടാമത്തെ കാമെറാ പാസ്സ് ചെയ്യുമ്പൊള്‍ ഏതെങ്കിലും വണ്ടിയുടെ ആവറേജ് സ്പീഡ് ആ റോഡിലെ സ്പീഡ് ലിമിറ്റിനു മുകളിലാണെങ്കില്‍ നേരത്തെ സൂചിപ്പിച്ച അവാര്‍ഡ് ദാനം എപ്പൊ നടെന്നെന്ന് ചോദിച്ചല് മതി!!!
ഒരു തവണ കാമെറാ നമ്മെ ക്ലിക്കിയെങ്കി മണിയടി, കൈക്കൂലി, ഭീഷണി, റെക്കമെന്റഷന് ഇവയേതെങ്കിലും വര്‍ക്കൌട്ട് ആകുമെന്ന് വിചാരിച്ചാ അപ്പൊ നമ്മള് ഫിനിഷ്! ആ നേരങ്ങളില്‍ ആണു നമ്മുടെ മധുര മനൊഞ്ജ കേരളത്തിന്റെ മഹാത്മ്യം നമ്മള് മിസ്സ് ചെയ്യുന്നതു.
ഇന്‍ഡ്യന്‍ ലൈസെന്‍സ് ആദ്യത്തെ ഒരു വര്‍ഷം ആവിടെ വാലിഡ് ആയതിനാല്‍ ഡ്രൈവിങ് അറിയില്ലെങ്കിലും (നമ്മുടെ നാട്ടില്‍ ഡ്രൈവിങ് അറിയണമെന്നു മസ്റ്റ് അല്ലല്ലൊ ലൈസെന്സിനു) ആദ്യത്തെ ഒരു വര്‍ഷം നമുക്കു അവിടെ വണ്ടിയോടിക്കാം. പക്ഷേ ഒരു പ്രശ്നം ഉണ്ടായിരുന്നതു, വഴി അറിയില്ല ഏന്നുള്ളതായിരുന്നു ആകാശത്തു നിന്നു നോക്കിയാല്‍ ചിലന്തി വല മാതിരി തോന്നുന്ന റോഡുകളില്‍ നെരെ ചൊവ്വെ വഴിഅറിയാതെ വണ്ടി ഓടിക്കുക എന്നു പറഞ്ഞാല്‍ അത്ര ഈസി ആയിരുന്നില്ല.
പക്ഷേ പറയാതിരിക്കാന്‍ കഴിയുകയില്ല ഇക്കാര്യത്തില്‍ സായ്പ്പന്‍ മാര്‍ ഭയങ്കര ഏക്സ്പേര്ട്ടുകളാണു. ഒരു കൈയില്‍ സ്റ്റീയറിങ്ങും മറുകൈയില്‍ ഒരു മാപ്പും ആയി അവറ്റകള് അന് റാട്ടിക് വരെ ഡ്രൈവു ചെയ്തു കളയും. ഞാന്‍ ചെല്ലുന്ന സമയത്ത് ജി പി എസ് നാവിഗേറ്റര്‍ അത്ര കോമണ്‍ ആയിട്ടില്ല. അതിനു പകരം വഴി നോക്കാനും റോഡിലെ ബോര്‍ഡ് നൊക്കാനും ആദ്യകാലങ്ങളില്‍ ഞാന്‍ വേറൊരു സംവിധാനമാണു ഉപയോഗിച്ചിരുന്നതു. അതാണു ‘നാരി’യേറ്റര്‍ (എന്റെ ബെട്ടെര്‍ ഹാഫ്) എന്നാലും ഒരു സ്ഥലത്തു ചെല്ലണമെങ്കില്‍ സാറ്റെലൈറ്റ് മാതിരി ആസ്ഥലത്തിനു ചുറ്റും കുറെ വലം വച്ച് മാത്രമേ ലാന്റ് ചെയ്യാറുണ്ടായിരുന്നുള്ളൂ.
അങ്ങനെയിരുക്കൊമ്പഴാണു നാവിഗേറ്റര്‍ എന്ന മഹാസംഭവം ലോഞ്ജ് ചെയ്യുന്നത് ... ഡ്രൈവിങ്ങിലെന്നെ സ്വയം പര്യാപ്തതയിലെത്തിച്ചതു ആ മഹാനുഭാവ യാണു . പിന്നീടു സയാമീസ് ഇരട്ടകളെ പോലെ ഞങ്ങള്‍ ഒരുമിച്ചുറങ്ങി, ഒരുമിച്ചെഴുന്നെറ്റു, ഒരുമിച്ചു കറങ്ങി. അത്തരം ദിവസങ്ങളിലൊന്നില്‍ ഞാന്‍ നാവിഗേറ്റര്‍ ഓഫു ചെയ്യാന്‍ മറന്നുപോയി ബെഡിനോടു ചേര്‍ന്നുള്ള കപ് ബോര്‍ഡില്‍ വച്ചു. രാത്രിയിലെപ്പൊഴൊ സിഗ്നല്‍ വന്നതും നവിഗേറ്ററിലെ പെണ്‍കിളി മൊഴിഞ്ഞു: 'turn left'
ധോം!!
ബെഡില്‍ കിടന്നുറങ്ങിയ ഞാന്‍ അറിയാതെ താഴെ!
ബാക്കി വിശേഷങ്ങള്‍ പിന്നീട്.
10 comments:
ലണ്ടന്റെ വീശേഷങ്ങള്‍ ഏറെയുണ്ട്...
ബാക്കിയെഴുതണോ...
ചുമ്മാ എഴ്ത് ഭായ്...ലോകല്‍ ലണ്ടനില്‍ മാത്രം പോയി പരിചയള്ള ഞങ്ങള്‍ എല്ലാം ഒന്നാസ്വദിച്ചോട്ടെ....
എഴുതണം മാഷേ ..നന്നായിട്ടുണ്ടു..ഞാന്‍ ഒരു നല്ല നാരിഗേറ്റര് ആയിരുന്നു...മാപ്പും കൈയില്‍ പിടിച്ചു എല്ലായിടത്തും പോയിരുന്നതു...ഞങ്ങളുടെ വഴിതെറ്റിപോവലും പ്രദിക്ഷണം വയ്ക്കലും ഒക്കെ ഒര്മിപ്പിച്ചു സാജന്റെ കഥ..പക്ഷെ ഇപ്പോ ആള് expert ..ഇതെന്ത ഈ വഴി എന്നു ചോദിച്ചാല്‍ , മിണ്ടാതിരിക്കു ഞാന്‍ എത്തിക്കാം എന്നു പറയുന്നു..പഴയ നാവിഗേഷന്‍ സഹായിയെ മറക്കല്ലെ എന്നു ഞാനും:)
ഒരികല് ഞങ്ങള്‍ മലേഷ്യ യില്‍ ഡ്രൈവ് ചെയ്തു പോയി ..വഴി തെറ്റി എന്നു പറയേണ്ടതില്ലലൊ ..കൈയിലെ മാപ് കാണിച്ചു ഞങ്ങള്‍ ഇപ്പോള്‍ എവിടെയാണെന്നു പറയമോ എന്നു വെറോരു ഡ്രൈവറോടു ചോദിച്ചപ്പോള്‍ ആ മാപ്പിനു പുറത്താണെന്ന മറുപടി ഓര്‍ത്തു ഇപ്പൊഴും ചിരികും..ആ ഡ്രൈവന് -ന്റെ പിന്നലെ ഓടിച്ചാണു അന്നു സിറ്റിയില്‍ എത്തിയതു..
സാജന്,
റിയലി നൈസ്. യാത്രാവിവരണങ്ങള്‍ ഇങ്ങനെയും എഴുതാം അല്ലെ. ദയവു ചെയ്ത് നിര്‍ത്തരുത്. കമന്റുകളുടെ എണ്ണവും, വായനക്കാരും തമ്മിലുള്ള റേഷ്യോ വളരെ തെറ്റാണ്. അതിനാല്‍ തുടര്‍ന്ന് എഴുതണം. പ്ലീസ്.
ഓടോ: ഈ നോറ്ത്തേണ് അയര്‍ലണ്ട് അപ്പോ ബ്രിട്ടനില്‍ പെടില്ലെ? അവിടത്തെ സെറ്റപ്പ് എങ്ങനെ ആണ്? അതായത് ഹോക്കി ടീം ബ്രിട്ടണ്, ക്രിക്കറ്റ് ഇംഗ്ലണ്ട് വേറേ സ്കോട്ടലന്റ് വേറേ... അതിന്റെ മൊത്തം സെറ്റപ്പ് ഒന്ന് വിവരിച്ചാല്‍ ഉപകാരം. ബേക്കര്‍ സ്ട്രീറ്റില്‍ പോയിട്ടുണ്ടോ?
നന്നായിട്ടുണ്ട്. ബാക്കി കൂടി പോരട്ടെ.
qw_er_ty
സനോജിനും പ്രീയംവദക്കും സങ്കുചിതമനസ്കനും R R നും നന്ദി!!
പ്രിയം വദ പറഞ്ഞതതു പോലെ നാരിയേറ്റര് എല്ലാ പ്രവാസി മലയാളി കുടുംബത്തിന്റെയും ഭാഗമാണെന്നു തോന്നുന്നു.
സങ്കുചിതമനസ്കന്‍ താങ്കളുടെ പ്രോത്സാഹനതിനും ഇന്‍ഫോമേഷനും നന്ദിയുണ്ട്.,അതെ ശരിക്കും യു കെ യുടെ പേര് Unite Kingdom of Great Britain and Northern Ireland എന്നാണു. താങ്കള്‍ ഷേര്‍ലക്ക് ഹോംസിന്റെ ബേക്കര്‍ സ്ട്രീറ്റ് ആണൊ ഉദ്ദേശിച്ചത്.. അങ്ങനെയെങ്കില്‍ അതൊരു സാങ്കല്പിക കഥയല്ലേ എനിവേ അവിടെ അങ്ങനെയൊരു സ്ട്രീറ്റും അവിടെ അങ്ങേര്‍ക്കായി ഒരു മ്യൂസിയവും ഉണ്ടാക്കിയിട്ടുണ്ട്..
United Kingdom of Great Britain and Northern Ireland
സാജന് ചേട്ടാ: ഇതിപ്പോഴാ വായിച്ചേ..സാധാരണ ഞാന്‍ മള്ട്ടിറ്റാസ്കിംഗില് എക്സ്പേര്ട്ടായതുകൊണ്ട് ഒരു ഗ്ലാസ് വെള്ളം കുടിച്ചോണ്ടാ "നാരി"യേറ്റര്‍ സെക്ഷന്‍ വായിച്ചെ. പിന്നത്തെ പൂരം പറയണൊ..ഇതുപോലെ കഥകള്‍ എന്താ ഇപ്പോ കാണാത്തെ. എഴുതൂ പ്ലീസ്.
..ഞാന്‍ എന്റെ ടേബിള്‍ ക്ലീന്‍ ആക്കട്ടെ...
സാജന്, ഇതിപ്പോഴാ വായിച്ചേ.
ഈ ഇംഗ്ലീഷ് ഡയറി തുടര്‍ന്നു എഴുതണമെന്നൊരു അപേക്ഷയുണ്ട്.
ഇടത്തേയ്ക്ക് തിരിയാന്‍ നാവിഗേറ്റര്‍ പറഞ്ഞപ്പോ സ്റ്റിയറിംഗ് ഇടത്തോട്ടു തിരിച്ചാ പോരായിരുന്നോ.
എന്തിനാ ആളു മുഴുവനായി തിരിയാന്‍ പോയേ ?
അതല്ലേ ധോം ധോം കളിക്കേണ്ടി വന്നത് ;)
സാജാ...വേഗം വേഗം ഇംഗ്ലീഷ് ഡയറി ഓരോന്ന് എഴുതിക്കോ. ഞാന്‍ ഒരു സൈഡീന്ന് എഴുത്ത് തുടങ്ങീട്ടുണ്ട്,സായിപ്പിന്റെ വിശേഷങ്ങള്‍.
അത് വായിച്ച് പ്രിയംവദയാണ് എന്നെ ഇങ്ങോട്ട് പറഞ്ഞുവിട്ടത്.
സംഗതി കലക്കി. ബാക്കീം കൂടെ എഴുത്.
പിന്നെ എന്റെ നേവിഗേറ്റര്‍ കാറില്‍ ബില്‍റ്റ് ഇന്‍ ആയതുകൊണ്ട് എനിക്ക് കട്ടിലീന്ന് മറിഞ്ഞ് വീഴേണ്ടിവന്നില്ല. :)
Post a Comment