ഞാന്‍ ഇംഗ്ലണ്ടില്‍ എത്തുമ്പോള്‍ ഉണ്ടായിരുന്നതിലും അനേക മടങ്ങ് മലയാളികള്‍ അതിനു ശേഷം അവിടെ എത്തിച്ചേര്‍ന്നു... ഇന്നു ഇംഗ്ലണ്ടിലെ ഏതു വില്ലെജിലും മലയാളികള്‍ ഉണ്ട്. വര്‍ക്ക് പെര്‍മിറ്റിന്റെ കാര്യത്തില്‍ യു. കെ ഗവണ്മെന്റ് അന്നു കൈക്കൊണ്ട ഉദാര നിലപാടു അനേകം ആളുകള്‍ക്ക് അനുഗ്രഹമായി ഭവിക്കുകയുണ്ടായി. അങ്ങനെ വന്ന മലയാളികള്‍ അഭിമുഖീകരിച്ച ആദ്യത്തെ പ്രശ്നം ബ്രിടനിലെ സാധാരണക്കാരായ ആളുകളു
ടെ ഏക്സന്റും സ്ലാങ്ങുകളും ഒക്കെ ആയിരുന്നു. അത്തരം വിദ്യാ സമ്പന്നനായ ഒരു മല്ലു സിഗെരെറ്റ് വാങ്ങാന്‍ കടയില്‍ ചെന്നു വലിയ ഗമയില്‍ “ കാന്‍ ഐ ഹാവെ സിഗെരെട്.. നോട്ട് ഒന്‍ലി എ സിഗെരെറ്റ് ബട്ട് ആള്‍സൊ എ മേച്ച് ബോക്സ്.... എന്നു പറഞ്ഞതു കൊച്ചുകുട്ടികള്‍ക്കു പോലും അറിയാവുന്ന കഥയാണു.
അതുപോലെയുള്ള പല അബദ്ധങ്ങള്‍ എനിക്കും പറ്റിയിട്ടുണ്ട്. കാരണവര്‍ മാരുടെ സുകൃതംകൊണ്ടു വലിയ പരിക്കുകള്‍ ഇല്ലാതെ അതില്‍ നിന്നെല്ലാം രക്ഷപെട്ടിട്ടുണ്ട്..
സാധാരണ ഇംഗ്ലിഷ് ഫിലിമിലൊക്കെ ധാരാളം ഉപയൊഗിക്കുന്ന ഒരു മുട്ടന്‍ തെറിക്കു പകരമായി രണ്ടു രീതിയിലുള്ള ആംഗ്യവിക്ഷെപങ്ങള് സായ്പന്മാര് (ഒട്ടും കുറവില്ലാതെ മദാമ്മകളും) ഉപയൊഗിക്കാറുണ്ട്. അതിലൊന്നു നാം വിക്റ്ററി എന്നു കാണിക്കുന്ന v സിമ്പല്‍ മറിച്ച് കാണിക്കുന്നതാണു. അണ്‍ഫോര്‍ച്ചുനേറ്റ്ലി അതെനിക്കറിയില്ലായിരുന്നു...
ഒരു ഈസ്റ്റര്‍ കാലത്തു ഞാന്‍ വര്‍ക് ചെയ്തു കൊണ്ടിരുന്ന സൂപ്പര്‍ സ്റ്റോറില്‍ കസ്റ്റമേര്‍സിനെ ഇമ്പ്രെസ്സ് ചെയ്യാന്‍ ഞാനും ഒരു മാനെജര്‍ കോന്തനും ചേര്‍ന്നു സ്റ്റോര്‍ ഡെക്കറേറ്റ് ചെയ്യുന്ന് നല്ല തിരക്കുള്ള ഒരു വൈകുന്നേരം .... പ്രമൊഷന് ഐറ്റംസിന്റെ ബോര്‍ഡുകള്‍ ഫിറ്റ് ചെയ്തു കൊണ്ടിരുന്ന എന്നെ നോക്കി രണ്ടു സെക്ഷന്റെ അപ്പുറത്ത് നിന്നു മാനേജര്‍ വിളിച്ചു ചൊദിച്ചു ..... സാജ്, ഹൌ മെനി ബോര്‍ഡ്സ് ലെഫ്റ്റ് ദെയെര്? കൈ ഉയര്‍ത്തി രണ്ടെന്നു ഞാന്‍ കാണിച്ചതും അനിക്സ്പ്രെയുടെ പരസ്യം പോലെ പോടി പോലും ഇല്ല കണ്ടുപിടിക്കുവാന്‍ എന്ന അവസ്ഥയില്‍ മാനജര്‍ മുങ്ങി.. ഏതായാലും അതോടെ ആ ഏരിയയിലുണ്ടായിരുന്ന കസ്റ്റമേര്‍സ് ശരിക്കും ഇമ്പ്രെസ്സ്ഡ് ആയെന്നു.. പ്രത്യേകം പറയേണ്ടല്ലോ...
14 comments:
നല്ല പോസ്റ്റ്. ബ്ലോഗര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനു മോബ് ചാനല്‍ http://www.mobchannel.com & http://vidarunnamottukal.blogspot.com/ ബ്ലോഗും ചേര്‍ന്ന് ചില പരിപാടികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി താങ്കള്‍ vidarunnamottukal@gmail.com ലേക്ക് ഒരു ഇമെയില്‍ അയക്കുക. വിടരുന്നമൊട്ടുകളില്‍ നിന്നും താങ്കള്‍ക്കു blog invitation ലഭിക്കുന്നതാണ്. താങ്കള്‍ക്കിഷ്ടമുള്ള പോസ്റ്റ് വിടരുന്നമൊട്ടുകളില്‍ പ്രസിദ്ധീകരിക്കുക. എല്ലാ വിഭാഗത്തില്‍ പെട്ട പോസ്റ്റുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു www.mobchannel.com സന്ദര്‍ശിക്കുക..... എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം 31.3.2007 ആണ്.
നല്ല പോസ്റ്റ്.
ആദ്യമായതുകൊണ്ടു കിട്ടിയ രണ്ടു കമന്റിനു ഭയങ്കര ഭംഗി...
നന്ദിയുണ്ട്...
സാജ്....നല്ല അവതരണം..ഇങ്ലണ്ടിലെ വിശേഷങള്‍ക്കായി കാത്തിരിക്കുന്നു..
സാജന്... നല്ല പോസ്റ്റ്., അഭിനന്ദനങ്ങള്‍., പക്ഷെ ആ ഫോട്ടൊ അതിനൊരു മാച് ആകുന്നില്ലല്ലൊ
ഇംഗ്ലണ്ടില്‍ നിന്നും അടുത്ത വിശേഷത്തിനായി കാത്തിരിക്കുന്നു. അക്ഷരതെറ്റുകള്‍ തിരുത്തി, പാരഗ്രാഫുകള്‍ തിരിച്ചു, കുറച്ചു കൂടി ചിട്ടപ്പെടുത്തി എഴുതിയാല്‍ നല്ല വായനക്കാരുണ്ടാവും.
ഇംഗ്ലണ്ടില്‍ നിന്നു ബ്ലോഗേര്‍സു കുറവായതിനാല്‍ ലണ്ടന്‍ വിശേഷങ്ങള്‍ കേള്‍ക്കാന്‍ പുതുമയുണ്ടാവും
എല്ലാ ആശംസകളും
തുടരുക.
(കേള്‍ക്കാത്ത പാട്ടുകള്‍ അതിമധുരം എന്നല്ലേ)
വിടരുന്ന മൊട്ടുകള്‍ക്കും അരീക്കൊടനും കരിം മാഷിനും നന്ദീംണ്ട്...പിന്നെ സന്തൊഷിനു ഞണ്ണിയും ..
കരിം മാഷെ ക്രിയേറ്റീവെ ആയ സജക്ഷനു സ്പെഷ്യല്‍ താങ്ക്യു ങ്ങള് ക്ഷമീ..ആദ്യമായതു കൊണ്ടല്ലെ...വരമൊഴി അങ്ങനെ വഴങ്ങി വരുന്നതെയുള്ളൂ
സാജന് വിവരണം കൊള്ളാം പക്ഷെ എനിക്ക് ^ ഇതിന്റെ അര്‍ത്ഥം പുടികിട്ടിയില്ല അതെന്താണാവോ എന്റെ കൂടെയും ഒത്തിരി സായിപ്പുമാരുള്ളതാണ് ഇനി വല്ല അബദ്ധവും കാണിക്കാതിരിക്കാലോ ..
എന്റെയൊരു ചങ്ങാതി ഈയടുത്ത് ലണ്ടനില്‍ പോയി അവന് ഒത്തിരി കാലം ദുബായിയില്‍ നിന്ന ശേഷമായിരുന്നു ലണ്ടനിലോട്ട് വച്ചടിച്ചത് ദേ... ണ്ട് കിടക്കുന്നു വീണ്ടും ദുബായിയില്‍ വളരെ കുറഞ്ഞ മാസത്തിന് ശേഷം
ഞാനവനോട് ചോദിച്ചു എന്നാടാ പറ്റിയത് നിനക്ക് ലണ്ടനിലോട്ട് പോകാന്‍ കൊതിക്കുന്നവര്‍ കൂടുന്ന കാലത്ത് നീയെന്താ അണ്ടിപോയ അണ്ണാനെ പോലെ മൂക്കും കുത്തി ഇങ്ങട്നെ വീണ്ടും .. അവന്റെ മൊഴിയില്‍ ... എന്റെ ചങ്ങാതി ലണ്ടന്‍ എന്നാല്‍ നരഗത്തിലേക്കുള്ള എളുപ്പവഴിയാണത്രെ .. സാജാ അങ്ങനെ വല്ലതുമാണോ ഈ ലണ്ടന്‍ എഴുതൂ വിശദമായി തന്നെ നരഗമാണോ സ്വര്‍ഗ്ഗമാണോ എന്നെറിയാമല്ലോ ഇതുവഴി മറ്റൊരു ഗുണം കൂടിയുണ്ട് ലണ്ടനിലേക്ക് പോവാന്‍ ലക്ഷങ്ങള്‍ കടം വാങ്ങിയും മറ്റും ശ്രമിക്കുന്നവര്‍ക്കും ഇതെല്ലാം പാഠമായിരിക്കും ..
Good story Sajan.
സത്യപാലന്...
അപ്പൂ
രണ്ടാള്‍ക്കും എന്റെ ഹൃദയങ്ങമായ നന്ദി...
സത്യപാലന് ...നമ്മള് രണ്ടെന്നു അര്‍ത്ഥത്തില്‍ കൈ തിരിച്ച് കാണിക്കാറില്ലെ അതു തന്നെ.. സംഗതി...
പിന്നെ സത്യപാലന്റെ സുഹ്രുത്തു ... യു കെ കള്‍ച്ചര്‍ ആണു ഉദ്ദേശിക്കുന്നത് എങ്കില്‍ അത് ഏകദേശം ശരിയാണ് അതിനെ പറ്റി വിശദമായി ഒരു പോസ്റ്റിടാം...
അപ്പോ സായിപ്പന്മാരെ കാണുമ്പോ ആംഗ്യം കാണിക്കലൊന്നും വേണ്ടാല്ലേ. V
വിക്ടറിയുടെ വീയാട്ടോ മറ്റേതല്ല. :)
ആഷേ നന്ദിയുണ്ട് ഇതുവഴി.. വന്നതിനും കമന്റിട്ടതിനും
പറഞ്ഞത് നന്നായി സാജാ.
ഇതുവരെ ആരോടും ആ ആംഗ്യം കാട്ടിയിട്ടില്ല. ഇനി കാണിക്കാതെ നോക്കാമല്ലോ ? അതല്ല, വല്ല ആവശ്യം വന്നാല്‍ കാണിക്കുകയുമാകാമല്ലോ ? :)
Post a Comment