മേയ് 7 തിങ്കള്‍ ഇവനൊരു വയസ്സ് തികയുന്നു...ഇത്രത്തോളം അവന് ആയുസ്സും ആരോഗ്യവും നല്കിയ ദൈവത്തിന് ഒരിക്കല്‍ കൂടെ നന്ദി പറയുന്നതോടോപ്പം അവന്റെ ചില പടങ്ങള്‍ ബൂലോഗത്തിലെ പ്രീയപ്പെട്ട സുഹൃത്തുക്കള്‍ക്ക്.. സമര്‍പ്പിക്കുന്നു,
ഒരു പിതാവയതു കൊണ്ട് ഈ കഴിഞ്ഞ ദിവസങ്ങളില്‍.. ശ്രീ അവിട്ടം തിരുന്നാള്‍ ആശുപത്രിയില്‍ സംഭവിച്ച ദുര്യോഗത്തിന്റെ വേദന എന്നെ ഏറെ സങ്കടപ്പെടുത്തുന്നു..നമ്മുടെ ഭാവി തലമുറയില്‍ നക്ഷത്രങ്ങളെ പോലെ ശോഭിക്കേണ്ട എത്രയോ കുരുന്നു ജീവനാണ് ആരുടെ ഒക്കെയോ അനാസ്ഥ മൂലം ഈ ലോകത്തില്‍ നിന്നും മറയപ്പെട്ടത്...
ഒരു കുരുന്ന് ജീവന് ഉദരത്തിനുള്ളില്‍ ഉരുവാകുന്ന നിമിഷം മുതല്‍ ഒരായിരം സ്വപ്നങ്ങള്‍ക്ക് ജീവനേകി.. അതിലൊക്കെയും അവനെയോ, അവളെയൊ.. മാത്രം കാണുന്ന മാതാവ് !
ഒട്ടും കുറവല്ലാതെ പിതാവും!
10 മാസം വയറില്‍ ചുമക്കുന്ന ഓരൊ നിമിഷങ്ങളിലും.. അവന്റെ/അവളുടെ സ്പന്ദനം.. അനുഭവിച്ചറിയുമ്പോള്‍, ലഭിക്കുന്ന നിര്‍വൃതിയാണ് ഗര്‍ഭകാലത്തിന്റെ ബദ്ധപ്പാടില്‍ നിന്നും.. ആ അമ്മക്ക് മോചനം നല്‍കുന്നത്... ആ സംതൃപ്തി.. മുഖത്ത് തെളിയുമ്പോള്‍, രണ്ടാളും സുഖമായി ഇരിക്കുന്നുവെന്ന ആശ്വാസവും സന്തോഷവും പിതാവിന്റെ മുഖത്തും..
അത്തരം 38 മാതാ പിതാക്കളുടെ പത്ത് മാസത്തെ പ്രതീക്ഷകളും സ്വപ്നങ്ങളും ആണല്ലൊ.. ഒരു കരുണയും ഇല്ലാതെ അവിടെ തല്ലികൊഴിച്ചതെന്ന് വായിച്ചപ്പോള്‍..ഒരിക്കല്‍ കൂടെ എന്റെ നാടിനെ ഓര്‍ത്തെനിക്ക് സങ്കടം!
ഒരു പ്രവാസി കുടുംബമായ ഞങ്ങളുടെ ഭാഗ്യമോ, നിര്‍ഭാഗ്യമോ..വിവാഹ ശേഷം അധിക നാളുകള്‍.. നാട്ടില്‍ ചെലവഴിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടില്ല..
അപ്പൂസും , ബെനോയും ജനിച്ചത് ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ ആയിരുന്നു...
അതു കൊണ്ട് തന്നേ മുത്തശ്ശി മാരുടേയും മുത്തശ്ശന് മാരുടെയും.. ബന്ധുക്കളുടേയും, അയല്‍ വാസികളുടേയും സ്നേഹം ഏറെ പങ്കുവെയ്ക്കപ്പെടാന്‍ ഈ കുഞ്ഞുങ്ങള്‍ക്ക് സാധിച്ചിട്ടില്ല!
പകരം അവര്‍ക്ക് മറ്റു ചില ഭാഗ്യങ്ങള്‍ ഉണ്ടായി!
അതൊലൊന്നാണ്.. അവിടുത്തെ ആശുപത്രികളില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ച പരിചരണം!
അപ്പൂസ് ജനിച്ച ദിവസം രാത്രി 2 മണിക്കാണ് ഞങ്ങള്‍ ആശുപത്രിയിലേക്ക് പോയത്, ഉറക്കത്തിലായിരുന്ന ബെനോയെ വിളിച്ചെഴുന്നേല്‍പ്പിച്ച് ഒരുക്കി സ്വെറ്ററും ഇട്ടു കൊടുത്ത് ഏറ്റവും അടുത്ത് താമസിക്കുന്ന മലയാളി സുഹൃത്തിന്റെ വീട്ടിലേക്ക് 3 മൈല്‍ വണ്ടിയോടിച്ച്.. അവളെ ഏല്‍പ്പിച്ച് തിരിച്ച് ഹോസ്പിറ്റലില്‍ വന്നു...പെട്ടെന്ന് തന്നേ അവര്‍ ഞങ്ങളെ, ഡെലിവറി സ്യൂട്ടിലേക്ക് കൂട്ടികൊണ്ട് പോയി.. എല്ലാ അത്യാധുനിക സൌകര്യങ്ങളും ഉള്ള ഒരു വലിയ മുറി..അഡ്മിറ്റ് ചെയ്ത നിമിഷം മുതല്‍ മാനേജിങ്ങ് പൊസിഷനില്‍ വര്‍ക്ക് ചെയ്യുന്ന ഒരു മിഡ് വൈഫും(സിസ്റ്റെര്), ഒരു സ്റ്റുഡന്റ് നേഴ്സും ഫുള്‍ ടൈം പരിചരണത്തിന്, കൂടാതെ ഏതാവശ്യത്തിനും ഒന്നു പേജ് ചെയ്താല്‍ മുന്നില്‍ ഡോക്ടറും.. രണ്ട് കാര്യങ്ങള്‍ അന്ന് രാത്രിയില്‍ ഞാന്‍ ഒരിക്കല്‍ കൂടി മനസ്സിലാക്കി.. ലോകത്തില്‍ ഏറ്റവും വലിയ വേദന പ്രസവ വേദനയാണെന്നും, ചില മനുഷ്യരുടെ സ്നേഹസമൃണമായ പെരുമാറ്റം ആണ് ഈ ലോകത്തില്‍ ഏറ്റവും മനോഹരമായ വസ്തു എന്നും!
വേദനയില്‍ പുളയുന്ന ഓരോ നിമിഷത്തിലും ഒരു മാതാവിനെ പോലെ, ബെറ്റിയെ ആശ്വസിപ്പിക്കുന്ന ആ സിസ്റ്റെറിന്റെ പേരും മുഖവും ഞാന്‍ ഒരിക്കലും മറക്കില്ല.. അതിനുശേഷം അവളോടുള്ള എന്റെയും സ്നേഹവും ബഹുമാനവും വളരെ വര്‍ദ്ധിച്ചുവെന്നത് മറ്റൊരു കാര്യം!
(നമ്മുടെ നാട്ടിലും ഡെലിവറി റൂമില്‍ പുരുഷന്മാരെ കൂടെ പ്രവേശിപ്പിച്ചാല്‍ ചിലരുടെ എങ്കിലും ചിലരുടെ എങ്കിലും മനോഭാവം ഏറേ മാറും എന്നെനിക്ക് അപ്പോള്‍ തോന്നി!)
ചിലപ്പോഴൊക്കെ കാല് വേദനിച്ച് ഞാന്‍ ആ റൂമിലുള്ള ഒരു ലക്ഷുറീ ചെയറില്‍ ഇരിക്കുമ്പോള്‍, എനിക്കും കൂടെ കോഫിയും ചായയും എടുത്ത് തരാന്‍ ആ നഴ്സുകള്‍ മത്സരിച്ചു...
കൂടാതെ 7 മണി ആയപ്പോള്‍ എനിക്ക് ബ്രെഡ് ടോസ്റ്റ് ചെയ്ത് അതില്‍ ജാമും ബട്ടറും പുരട്ടി അവര്‍ തന്നു.. ബെറ്റിയുടേ അവസ്ഥ കണ്ട് വിഷമിച്ചിരുന്ന എന്നെ... താങ്കളുടെ ആരോഗ്യം ഇവിടെ ഞങ്ങള്‍ക്കാവശ്യമാണെന്ന് തമാശ പറഞ്ഞ് കഴിക്കാന്‍ നിര്‍ബ്ബന്ധിച്ചു...
രാവിലെ 8 മണിക്കാണ് അപ്പൂസ് ജനിച്ചത്..അല്പ നേരത്തിനു ശേഷം ഡോക്ടര്‍ വന്ന് അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു എന്ന് കണ്‍ഫേം ചെയ്യുന്നത് വരേയും ഞങ്ങളുടെ 2 പേരുടെയും സന്തോഷത്തില്‍ ആ മാന്യ വനിതകള്‍ പങ്കു ചേര്‍ന്നു...അതിനു ശേഷം കേവലം ഒരു താങ്ക് യൂവിലും ബൈയിലും ഒതുങ്ങിയ നന്ദി പ്രകാശനം കഴിഞ്ഞു ന്യൂ ബോണ്‍ സെന്ററിലേക്ക് ഞങ്ങളും ആ പബ്ലിക് ആശുപത്രിയിലെ അന്നത്തെ ഡ്യൂട്ടി അവസാനിപ്പിച്ച് അവരും സ്ഥലം വിട്ടു....
പിന്നിട് പലപ്പോഴും ഈ സംഭവം എന്റെ മനസ്സില്‍ വരാറുണ്ട്.. കഴിഞ്ഞ ദിവസത്തെ പത്രങ്ങള്‍ വായിച്ചപ്പോള്‍ ഇതൊക്കെ ഒന്നു കുറിക്കണമെന്ന് ഞാന്‍ കരുതി!
എന്നെങ്കിലും നമ്മുടെ നാട്ടില്‍ ഇങ്ങനൊക്കെ ഉണ്ടാവുമോ.. സൌകര്യങ്ങള്‍ മാത്രം ഉണ്ടായാല്‍ പോരല്ലോ.. ജോലി ചെയ്യുന്ന ജീവനക്കാരുടെയും മനോഭാവം ഒരു വലിയ ഘടകമല്ലേ...
ഓ പഴയ വിശേഷങ്ങള്‍ പറഞ്ഞിരുന്നാല്‍ കാര്യങ്ങള്‍ ആകെ അവതാളത്തിലാവും.. വീടൊക്കെ അലങ്കരിക്കണം, കേക്ക് ഹോം ഡെലിവറി ചെയ്യാമെന്ന് ഏറ്റ ഷോപ്പില്‍ ഒന്നൂടെ വിളിച്ച് റിമൈന്‍ഡ് ചെയ്യണം, ഗിഫ്റ്റും കാര്‍ഡും ഒക്കെ അറേഞ്ച് ചെയ്യണം... ഒരു കുഞ്ഞു പാര്‍ട്ടിയുണ്ട് അതിന് ഫുഡൊക്കെ റെഡിയാക്കാന്‍ കൂടണം.. അങ്ങനെ കുറെ കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ട്!!
അപ്പൂസിന്റെ ഫോട്ടോ മാത്രം ഇട്ട് ഈ പോസ്റ്റ് അവസാനിപ്പിക്കാന്‍ ഇരുന്നപ്പോഴാണ് ബെനോയ്ക്കറിയേണ്ടത് ഞാനെന്താ ചെയ്യുന്നതെന്ന്.. കാര്യങ്ങള്‍ പറഞ്ഞപ്പോ അവള്‍ക്കും കാണണം അവളുടെ ഫോട്ടോ.. അതും രണ്ടെണ്ണം ഇതിന്റെ കൂടെ ഇട്ടു.. ഇത്രയും ബോര് സഹിക്കുന്ന സുഹ്രുത്തുക്കള്‍ ഇതും സഹിക്കുമെന്ന ആത്മവിശ്വാസം! ഇന്നത്തെ പോസ്റ്റ് ബര്‍ത്ത്ഡേ സ്പെഷ്യല്‍ ആയി പോയല്ലോ..
പതിവു പോസ്റ്റ് ഇനി അടുത്ത തിങ്കളാഴ്ച...
വീണ്ട്രും സന്ധിക്കും വരൈ വണക്കം!!!
(ലിങ്കിനു കടപ്പാട്:- ദീപിക മലയാളം ഓണ്‍ലൈന്‍ എഡീഷന്)
47 comments:
ഇത് അപ്പൂസ്, ഞങ്ങളുടെ മകന്... ബെനൊയുടെ കുഞ്ഞനുജന്
മേയ് 7 തിങ്കള്‍ ഇവനൊരു വയസ്സ് തികയുന്നു...
ഈ പിറന്നാള്‍ നാളില്‍ അവന്റെ കുറച്ച് പടങ്ങള്‍ ഞാന്‍ പോസ്റ്റട്ടെ!!
ഹൊ! ബര്ത്തഡേന്ന് വന്നിട്ട് ഇച്ചിരെ സെന്റി ആയിപ്പോയല്ലൊ. എന്നാലും ഈ സമയം തന്നെയാണ് ഈ ആഘോഷത്തിന്റെ ഇടയില്‍ തെന്ന്യാണ് അത് പറ്റാത്തോരെക്കുറിച്ചും ആലോചിക്കേണ്ടത്. എന്റെ ചില കൂട്ടുകാരും ചില ബന്ധുക്കളും ഒക്കെ കുട്ടികളുടെ പിറന്നാളിനു അവരെ അനാഥാലയത്തില്‍ കൊണ്ട് പോവാറുണ്ട്. അവരോടോപ്പൊം ഇരുന്ന് ഭക്ഷിക്കാന്‍. എത്ര സുഖ സൌകര്യങ്ങളുണ്ടായാലും എല്ലാവരേയും ഓര്‍ക്കാന്‍..ശ്ശൊ! ഞാന്‍ ആകെ സെന്റിയായി.
പിറന്നാള്‍ അനുമോദനം അറിയിക്കാന്‍ പിന്നെ വരാട്ടൊ....
അപ്പൂസിന് ഹാപ്പി ബെര്‍ത്ത് ഡേ...
ബെനോയെയും അന്വേഷണങ്ങള്‍ അറിയിക്കണേ.
അപ്പൂസിനു പിറന്നാളാശംസകള്‍! മോന്റെയും അവന്റെ ചേച്ചിയുടെയും പടങ്ങള്‍ കണ്ടതില്‍ വളരെ സന്തോഷം.
സാജാ, ഒരച്ഛന്, അല്ലെങ്കില്‍ അമ്മയ്ക്ക് ഈ ലോകത്തെ എല്ലാ കുഞ്ഞുങ്ങളും സ്വന്തം മക്കളായേ കാണാന്‍ പറ്റൂ. ഈ അടുത്ത സമയത്ത് ഒരു കുവൈറ്റിലെ ഒരു ഹൌസ് മെയ്ഡ് (സംശയിക്കേണ്ടാ, മലയാളി തന്നെ, ഓഡിയോ ട്രാക്കില്‍ “ഛീ നിര്‍ത്തെടാ കരച്ചില്, കൊല്ലും ഞാന്‍“ എന്ന് കേള്‍ക്കാം)ഒരു വയസ്സായ കുട്ടിലെ നിലത്തിട്ട് ചവിട്ടുന്ന രംഗം സര്‍വെയിലന്‍സ് ക്യാമറ പകര്‍ത്തിയത് കണ്ട ഒരു സഹപ്രവര്ത്തകന് പറഞ്ഞു “ആ അടിയെല്ലാം എന്റെ ആര്യന്റെ (അയാളുടെ മകന്) മുഖത്തു കൊണ്ടതുപോലെ, ആ തൊഴിയെല്ലാം അവന്റെ കുഞ്ഞുവയറ്റില്‍ ഏറ്റതുപോലെ എനിക്കു നെഞ്ചു വേദനിക്കുന്നു.”
സാജന്,
അപ്പൂസിന് ഞങ്ങളുടെ പിറന്നാളാശംസകള്‍!
കൂടെ ബെനോയെ തിരക്കിയതായി പറയണം.
സാജന്റെ പോസ്റ്റ് കണ്ടപ്പോള്‍ എനിക്കോര്‍മ്മ വന്നത് പണ്ട് എന്റെയൊരു മറാഠി സുഹൃത്ത് പറഞ്ഞൊരു കഥയാണ്.
പേരുകേട്ടൊരു ഡോക്ടര്‍!
ആയിരക്കണക്കിന് പ്രസവങ്ങള്‍ യാതൊരുവിധ പിഴവുകളുമില്ലാതെ കൈകാര്യം ചെയ്തിട്ടുള്ള വിദഗ്ദന്!
ആയിരക്കണക്കിന് മാതാപിതാക്കളുടെ കണ്‍കണ്ട ദൈവം!
ഒരിക്കലും ജീവന് കിട്ടുകയില്ലന്ന് വൈദ്യശാസ്ത്രം എഴുതിത്തള്ളിയ കേസുകള്‍ തെറ്റാണന്ന് തെളിയിച്ച മഹാന്!
ഓരോ പ്രസവകേസും തന്റെ ജന്മനിയോഗമെന്ന് കരുതി ജോലി നിര്‍വ്വഹിച്ചിരുന്ന മനുഷ്യസ്നേഹി.
ഓരോ പ്രസവശേഷവും ഡോക്ടര്‍ സന്തോഷാധിക്യത്താല്‍ തന്റെ കൈകളിലിട്ട് ഒന്ന് കറക്കി എറിഞ്ഞിട്ടേ മാതാപിതാക്കളെ ഏല്പിക്കാറുള്ളായിരുന്നു.
പക്ഷേ ഇത്തവണ ജീവിതത്തില്‍ ആദ്യമായി ഡോക്ടര്‍ക്ക് കൈപ്പിഴ പറ്റി.
കറക്കി എറിഞ്ഞപ്പോള്‍ കുട്ടി താഴെ വീണു മരിച്ചു.
ഡോക്ടറുടെ ജീവിതത്തിലെ ആദ്യവും അവസാനവുമായ സംഭവം! ഒരേയൊരു കൈപ്പിഴ.
പക്ഷേ കുട്ടിയുടെ മാതാപിതാക്കള്‍ക്കോ?
ആറ്റുനോറ്റുണ്ടായ അരുമ സന്താനം.
വിവാഹ ശേഷം വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമുണ്ടായ ഒരു സന്താനം.
ഇനിയൊരു കുട്ടിയുണ്ടാകുവാന്‍ യാതൊരു വിധ സാധ്യതയുമില്ലാത്ത ദമ്പതികള്‍.
കുട്ടിയുടെ ബന്ധുക്കള്‍ ഡോക്ടറോട് ചോദിച്ചു
“സാര്‍, അങ്ങയുടെ തെറ്റ് ഞങ്ങള്‍ക്ക് മനസ്സിലാക്കാം. പക്ഷേ ആ തെറ്റ് നഷ്ടമാക്കിയത് ഈ മാതാപിതാക്കളുടെ ഒരു ജന്മമല്ലേ?”
അതേ ഒരു നിമിഷത്തെ തെറ്റ്, അശ്രദ്ധ അത് നശിപ്പിക്കുന്നത് എത്രയോ ജന്മങ്ങളാണ്!
ഇങ്ങനത്തെ സംഭവങ്ങള്‍ ഒരിക്കലുമുണ്ടാകാതിരിക്കട്ടെ.
അപ്പൂസിനും ബെനോയ്ക്കും നന്മകള് വരട്ടെ!
സതീശന്, ആഷ.
സാജന്..നിറഞ്ഞ സ്നേഹമുള്ള മനസ്സിലേ സഹാനുഭൂതിയുടെ ഒരു തുള്ളി കണ്ണു നീര് ഉണ്ടാകൂ..അത് ഈ വരികളില്‍ തെളിഞ്ഞു നില്ക്കുന്നു..
പിറന്നാളാശംസകള്‍..അപ്പൂസിനു..
Happy Birthday...appoooooosss
ente vaka oru mittayi pidicho
സാജന്..അപ്പൂസിന് ഞങ്ങളുടെ പിറന്നാളാശംസകള്‍.
“രണ്ട് കാര്യങ്ങള്‍ അന്ന് രാത്രിയില്‍ ഞാന്‍ ഒരിക്കല്‍ കൂടി മനസ്സിലാക്കി.. ലോകത്തില്‍ ഏറ്റവും വലിയ വേദന പ്രസവ വേദനയാണെന്നും, ചില മനുഷ്യരുടെ സ്നേഹസമൃണമായ പെരുമാറ്റം ആണ് ഈ ലോകത്തില്‍ ഏറ്റവും മനോഹരമായ വസ്തു എന്നും!“
ഈ വരികള്‍ എനിക്കിഷ്ടമായി. (സാജന് വിവരിച്ചതുപോലൊരു അനുഭവം എനിക്കും സൌദി അറേബ്യയില്‍ വച്ചുണ്ടായിട്ടുണ്ട്... ഇംഗ്ലണ്ടിനോളം സ്റ്റാഫ് വരില്ലെങ്കിലും ആശുപത്രി സൌകര്യങ്ങള്‍ അവിടെയും അങ്ങനെതന്നെ.)
അപ്പൂസേ
ഹാപി ബര്‍ത്ത്ഡേ റ്റൂ യൂ.....
ഹായ് ബെനോ.
-സുല്‍
അപ്പൂസേ - ആപ്പി ബെത്ഡേ..
ബെനോക്കുട്ടീ - ചേച്ചി എന്താ അപ്പൂസിനു കൊടുക്കുന്നേ..
സാജാ, എവിടെ ജീവിച്ചാലും, ഏതു സംസ്കാരത്തില്‍ വളര്‍ന്നാലും മറ്റുള്ളവരെപ്പറ്റി കരുതുന്ന, മറ്റുള്ളവരുടെ വേദനയില്‍ നോവുന്ന കുഞ്ഞുങ്ങളായി രണ്ടു മക്കളും വളരട്ടെയെന്നും, അങ്ങനെ വളര്‍ത്താന്‍ ദൈവം സഹായിക്കട്ടെയെന്നും ആശംസിക്കുന്നു...
Happy birthday to appoos
May god bless you all
അപ്പൂസ് കുട്ടനു പിറന്നാളാശംസകള്‍, ചേച്ചിക്കും, അമ്മക്കും, അപ്പക്കുമൊപ്പം ഒത്തിരിയൊത്തിരി പിറന്നാളുകള്‍ ഇനിയു ആഖൊഷിക്കാന് ദൈവം അനുഗ്രഹിക്കട്ടെ,
അപ്പൂസിന് പിറന്നാള്‍ ആശംസകള്‍.
മിടുക്കനായി വളരാന്‍, ചേച്ചിയോടൊപ്പം സന്തോഷമായി, അച്ഛനമ്മമാരുടെ പൊന്നോമനയായി, ഇരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ.
കേയ്ക്കും ചോക്ലേറ്റും എപ്പോത്തരും?
ഒന്നിന്റെ നിറവിലൊരായിരം പൂര്‍ണ്ണ ചന്ദ്രമാരെ കാണാനും സ്നേഹം പങ്കുവെയ്ക്കാനും അപ്പുവിന് അവസരമുണ്ടാവട്ടെ
അപ്പുവിന് പിറന്നാള്‍ ആശംസകള്‍
ബെറ്റിക്ക് സന്തോഷാശംസകള്‍
സാജന് സഹധര്‍മ്മിണിയ്ക്കും നന്മാശംസകള്
അപ്പൂസിനു ഹാപ്പി ബര്‍ത്ത്ടേ!
ഇതിലു മുഴുവന്‍ സ്നേഹമാണല്ലോ!! ഇനി എന്റെ സമ്മാനം എന്തിനു!! ന്നാലും ഒരു കുഞ്ഞുസമ്മാനം ഇരിക്കട്ടെ!! അവന്റെ മൂക്കിനു സ്നേഹപൂര്‍വ്വം ഒരു തിരുമ്മു കൊടുത്തേക്കൂ!! :P
ബെനോയ്ക്കൊരു......കുഞ്ഞിക്കിഴുക്കു കൊടുക്കൂ. അവള്‍ക്കു വിഷമം തോന്നരുതല്ലോ!!
പിന്നെ പടങ്ങളെല്ലാം മോട്ടിച്ചു കേട്ടൊ!!
അപ്പൂസിന് എല്ലാവിധ പിറന്നാളാശംസകളും!!!
അപ്പൂസിനു ഒരു പൊന്നുമുത്തം.
ഇങ്ലണ്ടില്‍ ജനിച്ചുപോയതുകൊണ്ട് മക്കളെ മലയാളം പഠിപ്പിക്കാതിരിക്കരുതു.. രണ്ടു മക്കളെയും മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കണം.
മലയാലം കുരച്ചു കുരച്ചു അരിയാം എന്നു അവര്‍ ഒരിക്കലും പറയാതിരിക്കട്ടെ..
അപ്പൂസിനു മാത്രം മുത്തം കൊടുത്തതിനെ ബെനോമോളു പിണങണ്ട... ബെനൊക്കു ഒരു ചക്കരമുത്തം...
രണ്ടു മക്കളും മിടുക്കരായി വളരട്ടെ എന്നാശംസിക്കുന്നു..
അപ്പൂസിന് പിറന്നാള്‍ ആശംസകള്‍... :)
ബെനോയെ അന്വേഷണങ്ങള്‍ അറിയിക്കുക.
സാജന്റെ വരികളും വളരെ നന്നായി, സ്വന്തം സന്തോഷങ്ങളിലും വേദനിക്കുന്നവരെ കുറിച്ചോര്‍ക്കാന്‍ കഴിയുന്ന ആ നല്ല മനസ്സ് മക്കളിലേക്കും പകര്‍ന്നു കിട്ടട്ടെ... അവര്‍ക്കായ് നമുക്ക് ബാക്കി വെയ്ക്കാവുന്ന ഏറ്റവും നല്ല സമ്പാദ്യം അതായിരിക്കും.
ബെനോ കുട്ടിയുടെ കുഞ്ഞനിയന് പിറന്നാളാശംസകള്‍
അപ്പൂസിനു പിറന്നാള്‍ ആശംസകള്‍!!!!
എന്റെ വകയായി അവന് ചോക്ലേറ്റ് വാങ്ങിക്കൊടുക്കുമല്ലോ. നേരില്‍ കാണാത്ത ഒരു അച്ചായന് വാങ്ങിച്ചു തന്നതാണെന്നും പറയണം.
പിറന്നാളെഴുത്ത് മുഴുവന്‍ വായിച്ചു. റയലി ഇന്ററസ്റ്റിങ്.
അപ്പൂസ്സേ, ഒരു പീറന്നാള്‍ ഉമ്മ കൂടി.
ബെനോയോടും അന്വേഷണം.
അപ്പോള്‍ ഹാപ്പി ബെര്ത്തു് ഡേ.!
അപ്പൂസിന് ഹാപ്പി ബെര്‍ത്ത് ഡേ...
ബെനോയെയും അന്വേഷണങ്ങള്‍ അറിയിക്കൂ
ചാത്തനേറ്:
“
ചിലപ്പോഴൊക്കെ കാല് വേദനിച്ച് ഞാന്‍ ആ റൂമിലുള്ള ഒരു ലക്ഷുറീ ചെയറില്‍ ഇരിക്കുമ്പോള്‍, എനിക്കും കൂടെ കോഫിയും ചായയും എടുത്ത് തരാന്‍ ആ നഴ്സുകള്‍ മത്സരിച്ചു...“
ചേച്ചി കാണാഞ്ഞതു ഭാഗ്യം. അപ്പോള്‍ത്തന്നെ കയ്യും പിടിച്ച് എനിക്കീ അവളുമാരുടെ ഇടയില്‍ പ്രസവിക്കേണ്ടാ ചേട്ടന് വാന്നു പറഞ്ഞ് ഇറങ്ങിപ്പോന്നേനെ....
പിറന്നാളാശംസിക്കാന്‍ വന്നിട്ടെല്ലാരും സെന്റിയാവുന്നു.. അതോണ്ടാ...
അപ്പൂസ്സിന് പിറന്നാളാശംസകള്‍.
ഈ ചക്കരകുട്ടികളെ അപ്പുപ്പനും അമ്മുമ്മയ്ക്കും ഇനിയെന്നു നേരിട്ട് കാണാന്‍ പറ്റും.
അപ്പൂസിന് പിറന്നാളാശംസകള്‍!
ആശംസകള്‍...അപ്പൂസിനും
അപ്പൂസിന്റെ ചേച്ചിക്കും അച്ഛനും അമ്മക്കും...
appusine biju ungelinthe pirannal ashamsakal
ആഹ..ആഹഹ..ലിവനൊരു കുഞ്ഞിപ്പോക്കിരി ആവണെ കര്‍ത്താവേ..:)
എന്റമ്മച്ചീ..കുഞ്ഞിപ്പെണ്ണിന്റെയൊരു പോസ് നോക്കിക്കേ :) അമ്പടി വീരത്തീ..!
അപ്പൂസിനു പിറന്നാള്‍ ആശംസകള്‍......
അപ്പൂസിന് ആദ്യപിറന്നാള് ആശംസകള്‍ നേരാന്‍ വന്ന എല്ലാ..സുഹൃത്തുക്കള്‍ക്കും ഞങ്ങളുടെ നന്ദി!..
ഈ സ്നേഹത്തിന്റെ മുമ്പില്‍ നന്ദി പറയാന്‍ എനിക്ക് വാക്കുകളില്ല.. നേരിട്ട് പരിചയമില്ലാത്ത ബൂലോഗത്തിലെ എല്ലാ നല്ല മനസ്സുകള്‍ക്കും ഒരിക്കല്‍ കൂടെ എന്റെ നന്ദിഅറിയിക്കട്ടെ...ഞാനിത് സൂക്ഷിച്ചു വയ്ക്കാം.. അവന് മനസ്സിലാവുന്ന പ്രായമാവുമ്പോള്‍.. വായ്ച്ചു കേള്‍പ്പിക്കാമല്ലോ!!
ayyoo..ee post kandappozhekkum vaikippoyallo saajan..sherikkum vaayikkaan polum neram kittiyillaa..naale vanu vaayikkamtto.. ethaayaalum pokunnathinu munne
appoosinu aishvaryamulla pirannaal
അപ്പൂസിനും,ബെനൊയ്ക്കും ഞങ്ങളുടെ {ഇവിടെ ഒരു കുഞ്ഞമ്മു ഉണ്ടേ..രണ്ടര വയസ്സാ അവള്‍ക്ക്.അവളുടെ വക പ്രത്യേകം.പിന്നെ ഞാന്‍..എന്റെ ഏട്ടന്}സ്നേഹാന്വേഷണങ്ങള്‍.
അപ്പൂസിനു ജന്മദിനാശംസകള്....
എഴുത്ത്..നന്നായിരിക്കുന്നു..
അപ്പൂസിന് പിറന്നാളാശംസകള്‍
മക്കളു രണ്ടുപേരും നന്നായി വരട്ടേ..പ്രാര്‍ത്ഥനകള്‍..
ഹാപ്പി ബര്ത്ഡേ റ്റൂ അപ്പൂ, ബെസ്റ്റ് വിഷസ് റ്റൂ ബെനോ
ഈ പോസ്റ്റ് കാണാന്‍ താമസിച്ചു സാജന് ജീ
:)
അപ്പൂസിന് പിറന്നാള്‍ ആശംസകള്‍.
ചേച്ചിയോടൊപ്പം സന്തോഷമായി കളിച്ചു വളരാന്‍,
മാതാപിതാക്കള്‍ക്കു സന്തോഷമേകാന്‍,
ഒരു ജന്മം സാഫല്യമുണ്ടാവട്ടെ!
അപ്പോള്‍ പിറനാളൊക്കെ ഗംഭീരമായി കഴിഞ്ഞു അല്ലെ?;)
എന്തൊക്കെ ആയിരുന്നു സ്പെഷ്യല്‍?;)
Kaanaan vaikipoyi sajan.Happy birthday to Appoos and love to Beno
അപ്പൂസെ, ഒന്നാം ജന്മദിനാശംസകള്!
കൂവളപ്പൂ മിഴികളെന്നും, കായാമ്പൂ കണ്ണുകളെന്നും കവികള്‍ പാടിയിരിക്കുന്നത് കുട്ടന്റേതുമാതിരിയുള്ള കണ്ണുകളെക്കുറിച്ചാണോ?
അപ്പൂസിനും ബെനോയ്ക്കും നല്ലതുമാത്രം വരട്ടെ!
അപ്പൂസിന്റെ ഒന്നാം പിറന്നാളില്‍ ഇതു വഴി വന്നു ആശംസകള്‍ അര്‍പ്പിച്ച എല്ലാ പ്രീയ സുഹൃത്തുക്കള്‍ക്കും ഒരിക്കല്‍ കൂടി ഞങ്ങളുടെ എല്ലാവരുടേയും ഹൃദയംഗമായ നന്ദി !!
അയ്യോ ലേറ്റായിപ്പോയി....
എന്റെ പിറന്നാള്‍ ആശംസകള്‍....
qw_er_ty
wishing ur kid BELATED BDAY WIsHES.. may God Give ur kid all the best in life
-bs-
യ്യോ, ലിങ്കിനും കിടപ്പാടം (കടപ്പാട്) വേണോ? ഞാനൊക്കെ ഫ്രീയായിട്ട് കൂളായിട്ടാണ് ലിങ്കിടുന്നത്. പ്രശ്നമാവുമോ സാജാ?
അതിന്റെ നിയമ വശം പൂര്‍ണ്ണമായും അറിയാത്തതിനാല്‍ ഞാനൊരു മുങ്കരുതല്‍ എടുക്കുന്നേയുള്ളൂ.. ദീപിക ആവുമ്പോള്‍.. ഏതെങ്കിലും രീതിയില്‍ അവര്‍ കാണാനുള്ള സാധ്യത കൂടുതല്‍ അല്ലേ അതിനാല്‍ മാത്രം!
പിറന്നാളാഘോഷത്തിനിടയിലും ഇതൊക്കെയും ഓര്‍ത്തല്ലോ..
വൈകിയെങ്കിലും അപ്പൂസിന് അപ്പൂസ് അങ്കിളിന്റെ പിറന്നാള്‍ ആശംസകള്‍
ഇതു കാണാന്‍ ഞാന്‍ എന്തേ വൈകിയേ എന്നാലൊചിച്ചുപോയി. പിന്നയാ ഓര്‍ത്തെ അന്നു 3-4 ദിവസം അച്ചായന്റെയും അമ്മയുടെ അടുക്കല്‍ കൊഞ്ചാന്‍ പോയതായിരുന്നു. അന്നേരം മിസ്സായി പോയതാട്ടൊ..
അപ്പൂസിനും ബനോയിക്കും എല്ലാവിധ ആശംസകളും നേരുന്നു.
ഞാനും ഇടക്കാലോചിക്കാറുണ്ട് നാട്ടിലും ലേബറൂമില്‍ ആണുങ്ങളെ കൂടി കയറ്റിയിരുന്നു എങ്കില്‍ അവരുടെ കാഴ്ചപ്പാടെ മാറുമായിരിക്കും എന്ന്
ബെനോയ്ക്കും അപ്പുസിനും കുറെ വൈകിയാണെങ്കിലും ആശംസകള്‍!!!
:)
Post a Comment