Monday, May 14, 2007

അവളുടെ മിഴികളുടെ തിളക്കം... കാമെറയിലൂടെ.

പെണ്ണിന്റെ മിഴിയില്‍ വിരിയുന്ന കവിതകള്‍..അത് കാണാതെ പോയ കവികളും കലാകാരന്‍മാരും ആരുമില്ല.. ഒരു സായാഹ്നം കുടുംബമൊത്ത് ചെലവഴിക്കാന്‍
ഹാര്‍ബര്‍ ബ്രിഡ്ജില്‍ പോയപ്പോള്‍ കണ്ട കാഴ്ച്കയാണിവ..
ആ ആഴ്ച വിവാഹം കഴിക്കാന്‍ പോകുന്ന പ്രണയജോഡികള്‍. ഒരു ഫോട്ടോ സെഷനു വേണ്ടി ഓപ്പറ ഹൌസിന്റെ മുമ്പില്‍ നില്‍ക്കുന്നു..

കുറേനേരം അവരുടെ നില്‍പ്പും ഫോട്ടോഗ്രാഫര്‍ മാരവരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നതെല്ലാ കണ്ടപ്പോള്‍ എനിക്ക് തോന്നി.. ലോകത്തിലെവിടെയും ഇവന്മാര്‍ക്ക് സമാന സ്വഭാവമാണല്ലോ എന്ന്...

അങ്ങനെ നിന്നപ്പോള്‍ ഒരു പോസ്റ്റീനുള്ള വക ഈ പെങ്കൊച്ചിന്റെ കണ്ണിലുണ്ടല്ലോ എന്നെനിക്ക് തോന്നിയത്!
ഞാനും ഒന്നു രണ്ട് സ്നാപ് എടുത്തോട്ടെ എന്ന് അവരോട് ചോദിച്ചു..വേണോ വേണ്ടയോ എന്ന് നവ വരന്‍ ചിന്തിക്കുന്നതിനിടയില്‍ പറ്റില്ല എന്ന് ഇടക്ക് കയറി അവരുടെ ഫോട്ടോഗ്രാഫര്‍ മൊഴിഞ്ഞു!
എന്റെ വായനോട്ടം കണ്ട് അത്ര ഇഷ്ടപ്പെടാതിരുന്ന ബെറ്റി അതോടെ രൂക്ഷമായി എന്നെ ഒന്നു നോക്കി ആകെ ചമ്മി ഞാനും!
പക്ഷേ ആ പെങ്കൊച്ചിന്റെ നില്പും ഭാവവും കണ്ടിട്ടങ്ങനെ ചമ്മി തിരിച്ച് പോവാന്‍ എനിക്കൊരു മടി..
ഒരു മിനിട്ട് ഫോട്ടോഗ്രാഫര്‍ എന്തിനോ വേണ്ടി തിരിഞ്ഞപ്പോള്‍, ഞാനാ പയ്യന്റെ അടുത്ത് പോയി തട്ടിവിട്ടു..
എന്നാ നല്ല ചേര്‍ച്ചയാ നിങ്ങള്‍ തമ്മില്‍.. ഫന്റാസ്റ്റിക്, ഫാബുലസ്, ജോര്‍ജിയസ് കപ്പിള്‍..നിങ്ങളുടെ ഫോട്ടോ തന്നെ എന്തു ഭംഗിയായിരിക്കും.. എന്നൊക്കെ അതില്‍ മനമ്മയങ്ങി അവര്‍ നില്‍ക്കുമ്പോള്‍.. ക്ലിക്കിയ ക്ലിക്കുകളാണ് ഇതൊക്കെ..
4 ക്ലിക്ക് കഴിഞ്ഞപ്പോഴേക്ക് അവരുടെ ഔദ്യോഗിക പടം പിടിത്തക്കാരന്‍ വന്നു ..എന്നോട്
യൂ സീ ദേയ് ആര്‍ പേയിങ്ങ് ഫോര്‍ ദീസ് പിക്ചേഴ്സ് എന്നൊ മറ്റോ ഇംഗ്ലീഷില്‍ തട്ടിവിട്ടു..
വെല്‍ യൂ കാരി ഓണ്‍ എന്നു ഞാനും.
ഒരു താങ്ക്യൂ ആ ചെറുക്കന് പറഞ്ഞിട്ട് ഞാന്‍ സ്ഥലം വിട്ടു.. എന്തായാലും.. പിന്നെ കുറച്ചു നേരത്തേക്ക് ഞാന്‍ ബെറ്റിയുടെ മുഖത്ത് നോക്കിയില്ല! നമ്മളായിട്ട് എന്തിനാ അവളുടെ സമാധാനം കളയുന്നതെന്ന് തോന്നി!
പക്ഷേ ഈ ഫോട്ടോ കണ്ടിട്ട് എനിക്കും തോന്നി.. വിവാഹനാളുകളിലാണ് ഒരു പെണ്‍കുട്ടി ഏറ്റവും സന്തോഷിക്കുന്ന നാളുകള്‍.. ആ കണ്ണുകളുടെ പ്രതിഫലനങ്ങള്‍.. അപ്പാടെ ഒപ്പിയെടുക്കാന്‍ ഇനിയൊരു കാമെറ കണ്ടുപിടിക്കേണ്ടിയിരിക്കുന്നുവെന്ന്..
അവളുടെ മിഴികളില്‍ വിരിയുന്നത് ഒരായിരം സ്വപ്നത്തിന്‍ തിരയിളക്കമെന്നോ..
മറ്റോ.. ഒരു വരിയും മനസ്സില്‍ ഓടിയെത്തി.. വേണ്ട വേണ്ട ഈ പോസ്റ്റ് ഇവിടെ അവസാനിപ്പിക്കാം അല്ലെങ്കില്‍ ഞാനും ഒരു കവിയായിപ്പോവും!

42 comments:

സാജന്‍| SAJAN said...

അവളുടെ മിഴികളുടെ തിളക്കം ... കാമെറയിലൂടെ
എന്റെ പുതിയ പുതിയ പടം പോസ്റ്റ്!

ഏറനാടന്‍ said...

സാജാ.. ഹ ഹ ഹ ഈ പടം പിടിച്ചത്‌ ആ പെണ്‍കൊച്ച്‌ കണ്ടാലും കൊഴപ്പല്ല, ആ ചെക്കന്‍ കണ്ടാല്‍ സാജന്റെ സ്ഥിതി...?? എന്നിട്ടെന്തുണ്ടായി?

ഓ:ടോ:- പടം നന്നായിരിക്കുന്നു. ലൈറ്റിംഗും നാച്വറല്‍ ആണല്ലേ?

ഉണ്ണിക്കുട്ടന്‍ said...

ഫോട്ടോ നന്നായിരിക്കുന്നു.

അവരുടെ സമ്മതമില്ലാതെ ഇതു ബ്ലോഗില്‍ ഇടണമായിരുന്നോ എന്നൊരു ഡൌട്ട്...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

ആ ചമ്മിയ സാജന്‍ മുഖത്തിന്റെ ഫോട്ടോ കൂടി ഇതിന്റൂടെ ഇട്ടേ..
(സാജന്‍ ചേട്ടനോടല്ലാ പറഞ്ഞത് ബെറ്റിച്ചേച്ചിയോടാ..)

വീണിടത്ത് കിടന്നുരുളാന്‍ മിടുക്കനാ അല്ലേ...

അപ്പൂസ് said...

സാജന്‍, നന്നായിരിക്കുന്നു ചിത്രങ്ങള്‍..
പക്ഷേ ഉണ്ണിക്കുട്ടന്‍ പറഞ്ഞതില്‍ ഇത്തിരി കാര്യമുണ്ടെന്ന് അപ്പൂസിനും തോന്നുന്നു..

Pramod.KM said...

ഇതേതോ ചൈനക്കാരിയോ കൊറിയക്കാരിയോ മറ്റോ ആണോ?
വളരെ ചെറിയ കണ്ണുകള്‍.സാജന്‍ ചേട്ടാ..ഇതിലാണോ ഇത്ര തിളക്കം;).
ഞാന്‍ ഇവിടെ നിക്കണോ അതോ പോണോ?;).
ഇവിടെ കൊറിയയില്‍ ബസ്സില്‍ കയറി ഡ്രൈവറുടെ കണ്ണിലേക്കെങ്ങാന്‍ നോക്കിയിട്ടുണ്ടെങ്കില്‍ പേടിയാകും.കണ്ണും പൂട്ടി വണ്ടിയോടിക്കുന്നതു പോലെ തോന്നും;)

സാജന്‍| SAJAN said...

ഏറനാടന്‍ , നന്ദി! ആദ്യകമന്റിനു..ഉണ്ണിക്കുട്ടന്‍ ആദ്യമായി ആണല്ലൊ ഇവിടെ സ്വാഗതം! ആ ചെക്കന്റെ മൌനം സമ്മതമാക്കി ഞാന്‍ എടുത്ത
പടങ്ങള്‍ ആണിവ..
അതുകൊണ്ട് പ്രശ്നമൊന്നുമില്ലന്നു വിശ്വസിക്കുന്നു.. ഉണ്ണിക്കുട്ടന്‍ പറഞ്ഞത് വച്ചു നോക്കുമ്പോള്‍ സത്യമാണ് എന്നാലും അവര്‍ ഇതു കണ്ട് ഒരു പ്രശ്നമാക്കാനുള്ള സാധ്യത വളരെ തുലോം ആണ്!

santhosh balakrishnan said...

എന്തൊക്കെയായാലും പടങള് നന്നായിട്ടുണ്ട്‌..!

ak47urs said...

ഇവിടെ പെണ്‍കുട്ടിയുടെ കണ്ണിലെ തിളക്കമല്ല എന്നെ ആകര്‍ഷിച്ചത്..പയ്യന്റെ പിടുത്തം വിടാതെയുള്ള നില്‍പ്പുമല്ല..മറിച്ച്..
ഒരു ഫോട്ടോഗ്രാഫറുടെ ആഗ്രഹമാണ്..
അതു നേടിയെടുക്കാന്‍ ഒരു പാട് ക്ലേശപ്പെട്ടല്ലോ?

Unknown said...

സാജാ...ഞാന്‍ വിചാരിച്ചു വല്ല പെണ്‍പിള്ളേരുടെയും കണ്ണിന്റെ ക്ലോസ് അപ്പ് ആയിരിക്കുമെന്ന്. ഫോട്ടോകൊള്ളാം കേട്ടോ. പകുതിമാര്‍ക്ക് അവരെ ഈ പോസില്‍ നിര്‍ത്തിത്തന്ന മറ്റേ ഫോട്ടോഗ്രാഫര്‍ക്ക് കൊടുത്തേക്കണേ...(ഞാന്‍ ഓടി!)

കാളിയമ്പി said...

സാജനണ്ണാ
അപ്പം മെനക്കെട്ട് ഫോട്ടോയെടുക്കാന്‍ തന്നെ ഇറങ്ങിയിരിയ്ക്കുകയാണാല്ലേ..:)
നല്ല ചിത്രങ്ങള്‍.. ആ ഫോട്ടോഗ്രാഫിക് സെന്‍സ് കിടിലം..കവിതയും:)

Siju | സിജു said...

വിവാഹനാളുകളിലാണ് ഒരു പെണ്‍കുട്ടി ഏറ്റവും സന്തോഷിക്കുന്ന നാളുകള്‍..

അതു കഴിഞ്ഞാ അവളുടെ കാര്യം പോക്കാണെന്നാണോ.. :D

ദേവന്‍ said...

എന്റെ എസ്തെറ്റിക്‌ സെന്‍സ്‌ ശകലം വീക്കാണെന്നറിയാമല്ലോ സാജാ, ഈ പടം കണ്ടപ്പോള്‍ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ (അത്‌ തന്നേ?) എന്ന സിനിമയില്‍ ജയറാം പെണ്ണിനെയും ചെറുക്കനെയും മാനത്തേക്ക്‌ നോക്കിക്കുമ്പോള്‍ പഴയ പരിചയക്കാരിയെ കണ്ട്‌ കത്തിയടിക്കാന്‍ പോകുന്നതും കുറേ കഴിയുമ്പോള്‍ അസിസ്റ്റന്റ്‌ വന്നിട്ട്‌ "ഒരു സംശയം, ഇനി അവരോട്‌ തല താഴ്ത്താന്‍ പറയാമോ?" എന്നു ചോദിക്കുനതുമാണ്‌
(ഞാന്‍ നൂറേല്‍ പാഞ്ഞു പോയി ഇവിടെന്ന്)

മുസ്തഫ|musthapha said...

അവളുടെ മിഴികളുടെ തിളക്കം കണ്ട് മടങ്ങും മുമ്പ്... അവന്‍റെ മിഴികളിലെ ഭാവം കൂടെ ഒന്ന് ശ്രദ്ധിച്ചേക്കണേ എല്ലാരും :)


സാജാ... ഇതൊന്നും ശരിയല്ല കേട്ടോ :)



ഓ.ടോ No. 1: ആന മെലിഞ്ഞെന്നു കരുതി തൊഴുത്തീ കെട്ടാനൊക്ക്വോ :)

ഓ.ടോ No. 2: കുറുക്കന്‍ ചത്താലും കണ്ണ് കോഴിക്കൂട്ടീ തന്നെ :)

Kiranz..!! said...

കോള്ളാം മകനേ സാജേട്ടാ,അടി വീഴാതെ ജീവിക്കുമാറാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു :)

.ന്നാലൂന്റെ ദേവേട്ടാ..കൊച്ച് കൊച്ച് സന്തോഷത്തിലെ ആ രംഗം കൊണ്ടുപോയി,സാജന്‍ ഈ പോസ്റ്റിടുന്നതിനു മുന്നേ ഞാന്‍ അത് കമന്റണമെന്നത് വിചാരിച്ചതാ..:)

പൊന്നപ്പന്‍ - the Alien said...

സാജനണ്ണന്‍ തല്ലല്ല്..
ആദ്യത്തെ പടം കണ്ടപ്പോ ഞാനോര്‍ത്തു കോപ്പി റൈറ്റ് വയലേലകളില്‍ കൊടുക്കുന്ന റേഷനാണെന്ന്. എന്നു വച്ചാല്‍ ഒരു ലേഖനത്തിനൊരു സ്റ്റൈല്‍ കൊടുക്കാന്‍ ഏതോ സൈറ്റില്‍ നിന്നെടുത്ത പടമാണെന്ന്. :))
പിന്നീടല്ലേയറിഞ്ഞത് ഒരു ഫോട്ടോയ്ക്കായി അലഞ്ഞു തിരിഞ്ഞ് അങ്ങ് സിഡ്നി വരെ പോയ ഒരു മര്‍ത്ത്യഹൃദയത്തിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയായിരുന്നു അതെന്ന്‍.
ചുമ്മാ ഗ്രേറ്റ്.
വീട്ടീന്ന് തല്ലു കിട്ടിയാലും ഇനീം ഫോട്ടോയെടുക്കണം..

Mr. K# said...

സാജന്‍ ഭായി അവളുടെ മിഴികളുടെ തിളക്കം നോക്കി നിക്കുന്നത് ആ പയ്യന്‍ കണ്ടില്ലേ? അതൊക്കെ പോട്ടെ ബെറ്റിച്ചേച്ചി കണ്ടീല്ലേ ;-) കൊച്ചു കള്ളന്‍...

Sathees Makkoth | Asha Revamma said...

സാജോ,
ചുമ്മാ ഓരോന്നൊക്കെ എഴുതിപ്പിടിപ്പിക്കരുത് കേട്ടാ.
അനുവാദമില്ലാതെ അടികൊള്ളിത്തരം കാണിച്ചിട്ടല്ലെ ബെറ്റി വീട്ടീ വാ ഞാന്‍ വെച്ചിട്ടുണ്ടന്ന് പറഞ്ഞത്.
അടിയുണ്ടായാലെന്താ പടം(കലക്കന്‍) കിട്ടിയില്ലേ...

asdfasdf asfdasdf said...

ഹാര്‍ബര്‍ ബ്രിഡ്ജില്‍ ഇപ്പൊ ഇതാ പരിപാടി അല്ലെ. ഏതായാലും ഫോട്ടോ ഫീച്ചര്‍ കൊള്ളാം. മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള എത്തിനോട്ടം (ഓര്‍കുട്ട്) എന്ന് അടികിട്ടുമെന്ന് ചോദിച്ചാല്‍ മതി..:)

Unknown said...

കല്യാണ ആല്‍ബത്തിന് കാശു പൊടിക്കാന്‍ മിടുക്കന്മാരാണ് സിംഗപ്പൂരിയന്‍സ്.മിക്ക ഫോട്ടോസ്പോട്ടുകളിലും ഇതുപോലെ കല്യാണ വസ്ത്രങ്ങളണിഞ്ഞ് ഫോട്ടോഗ്രാഫറുടെ നിര്‍ദ്ദേശ്ശങ്ങളനുസരിച്ച് പോസ് ചെയ്യുന്ന ജോഡികളെ കാണാം. കൂടുതല്‍ കാശ് മുടക്കാന്‍ കെല്പുള്ളവര്‍ വിദേശരാജ്യങ്ങള്‍ ലൊക്കേഷനാക്കും. എന്തായാലും ഇവരുടെ കല്യാണ ആല്‍ബം കിടിലനായിരിക്കും.

ആഷ | Asha said...

അപ്പോ സിഡ്നിയിലെ ഒന്നാം നമ്പര്‍ പാപ്പരാസി ഫോട്ടോഗ്രാഫര്‍ ആണെന്നു മനസ്സിലായി.
സാധാരണക്കാരെ പോലും വെറുതെ വിടൂല്ലാല്ലേ.
കണ്ണിലെ തിളക്കമേ...
കഷ്ടം ആ പാവം ബെറ്റിയെ സമ്മതിക്കണം.

ഫോട്ടോസ് നന്നായിട്ടുണ്ടു കേട്ടോ.

തമനു said...

സാജാ ഫോ‍ട്ടോകള്‍ കലക്കി.

(പിറ്റേദിവസം മുതല്‍ നാലു ദിവസത്തേക്ക്‌ സാജന്റെ കണ്ണുകള്‍ കൊറിയക്കാരുടേതു പോലെ പകുതിയേ തുറന്നിരുന്നോള്ളെന്നോ, അടി കിട്ടിയ പോലെ നീരു വന്നിരിക്കുകയാരുന്നെന്നോ ഒക്കെ ആരോ പറേണത്‌ കേട്ടു. ഞാന്‍ വിശ്വസിച്ചിട്ടില്ല.)

ഒരു നാലു വര്‍ഷം മുന്‍പ്‌ ഒരു ഷോപ്പിംഗ് മോളില്‍ വച്ച്‌ ഒരറബി അയാളുടെ ഭാര്യയുടെ വിവിധ പോസുകളില്‍ ഉള്ള ഫോട്ടോ എടുക്കുന്നത് കണ്ടു. ഏറ്റവും രസം അവരുടെ കണ്ണുകള്‍ പോലും വെളിയില്‍ കാണാത്തവിധം (കണ്ണിനു മുന്‍പിലും ഒരു നേര്‍ത്ത വലയുണ്ടാരുന്നു) പര്‍ദ്ദയാല്‍ മൂടപ്പെട്ടിരുന്നു എന്നാണ്. അപ്പോള്‍ ഞാന്‍ ആലോചിച്ചത് എന്തിനാ വെറുതെ ആ പാവം സ്ത്രീയെ ബുദ്ധിമുട്ടിക്കുന്നത്‌, ആരെയെങ്കിലും കൊണ്ടുവന്ന്‌ പര്‍ദ്ദ ഇടീപ്പിച്ച്‌ ഫോട്ടോ എടുത്താല്‍ പോരാരുന്നോ എന്നാണ്...

അവരുടെ ഒരു ഫോട്ടോഎടുക്കണം എന്നെനിക്കും ആഗ്രഹമുണ്ടായിരുന്നു. എടുക്കാഞ്ഞതിന് പിന്നില്‍ രണ്ടു കാരണങ്ങളുണ്ടായിരുന്നു.

1. മാര്‍വലസ് കപ്പിള്‍, ജോര്‍ജിയസ് കപ്പിള്‍ എന്നൊന്നും പറഞ്ഞാല്‍ ഈ അറബികള്‍ക്ക്‌ മനസിലാവുകേല. മാത്രോമല്ല, വാരിയെല്ലിന് ഇടി വാങ്ങിച്ചിട്ട് എന്നാ പറഞ്ഞിട്ടെന്താ...!!

2. എന്റെ കൈയില്‍ ക്യാമറ ഇല്ലാരുന്നു.

പുള്ളി said...

സാജാ, യുവകര്‍ക്കിടകങ്ങളുടെ ഫോട്ടൊ കൊള്ളം.
ഓ.ടോ. ആ ജാക്കി-ചാന്‍ ചേട്ടന്‍ ചാടി ഇടിക്കുമ്പോള്‍ അറിയാതെ ക്ലിക്കിയ ആ ക്ലോസപ്പ് ഷോട്ടെവിടെ? അപ്പോള്‍ കണ്ണീല്‍ തിളക്കമായിരുന്നോ അതോ പൊന്നീച്ചയോ?

സാജന്‍| SAJAN said...

ചാത്താ ഒരു പോസ്റ്റുണ്ടാക്കാന്‍ പെടുന്ന പാട് വെറുംകുട്ടി(ചാത്തനാ)യ നിനക്ക് പറഞ്ഞാല്‍ എങ്ങനെ മനസ്സിലാവാന്‍?:)

അപ്പൂസേ ഞാനതിനു ഒരു മറുകുറിപ്പിട്ടിരുന്നു ..അങ്ങ് ക്ഷമി മാഷേ:)
പ്രമോദെ ,കമന്റ് വരവ് വെച്ചു മുതലും പലിശയും ചേര്‍ത്തു തരാം കേട്ടോ:)

സന്തോഷ് നന്ദി:)

എകെ 47 അതെ താങ്കള്‍ക്കെങ്കിലും മനസ്സിലായല്ലൊ.. നന്ദി:)

അപ്പു പിന്നെ ഇത്തിരി പുളിക്കും..:)

അംബി അങ്ങനൊന്നുമില്ലടേ നമ്മളൊരു സൈഡില്‍ കൂടെ അങ്ങു പൊയ്ക്കോട്ടേ:)

സിജു അതൊരു പരിധി വരെ സത്യാ..അടുത്ത വിവാഹം കഴിഞ്ഞ സുഹൃത്തുക്കളോടോ മറ്റോ ഒന്നു ചോദിച്ചു നോക്കൂ അതു കഴിഞ്ഞാല്‍ സന്തോഷം ഇല്ലെന്നല്ല .. പക്ഷേ അതിനോടോപ്പം ജീവിതത്തിലെ പ്രാരബ്ധങ്ങളുമ്മുണ്ടല്ലോ..:)

ദേവേട്ടാ അതിന്റെ ആവശ്യം ഇല്ല സെക്കണ്‍ദുകളുടെ വ്യത്യാസത്തില്‍ എടുത്ത ക്ലിക്കുകളാണിവ കുറേക്കൂടെ മെച്ചപ്പെടുത്താമായിരുന്നു അല്പം സമയം കൂടെ കിട്ടിയിരുന്നെങ്കില്‍!:)

അഗ്രജാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ.. അല്ലേലും എനിക്കിതു കിട്ടണം, ഇത്ര നല്ല പടങ്ങളൊക്കെ കണ്ടോട്ടെ എന്നു വിചാരിച്ചു അല്ലേ ഞാനിതു പോസ്റ്റിയത്:)

കിരണ്‍സേ അങ്ങനൊന്നും ഇല്ല.. സൂക്ഷിച്ചേ നില്‍ക്കൂ..:)

പൊന്നപ്പനളിയാ.. ഇതൊരു അംഗീകാരമായി ഞാന്‍ കാണുന്നു...നന്ദി മാഷേ:)

കുതിരവട്ടന്‍.. കണ്ടു അവള്‍ മൊത്തം സംഭവത്തിനു സാക്ഷിയാണ്...:)

സതീശ് നന്ദി..:)

മേനോന്‍‌ജി നന്ദി..:)

സപ്ത വര്‍ണ്ണങ്ങള്‍.. ഇവരും ആ നാട്ടു കാരോ മറ്റോ ആണെന്ന് തോന്നുന്നു...:)

ആഷേ നന്ദി...:)

തമനുച്ചായോ... ഉഗ്രന്‍ കമന്റ്.. അറബി ആരാ മോന്‍ഇനിയിപ്പൊ അതങേരുടെ വൈഫ് അല്ലെങ്കിലോ...:)
പുള്ളി , അങ്ങനെയൊന്നും ഉണ്ടായില്ലേ സത്യാമായിട്ടും...:)

ഇതു വഴി വന്ന് പോയ എല്ലാ സഹൃദയങ്ങള്‍ക്കും ഒരിക്കല്‍ കൂടെ എന്റെ നന്ദി.. എല്ലാ പ്രചോദനങ്ങള്‍ക്കും.. അനുഗ്രഹങ്ങള്‍ക്കും ഒരിക്കല്‍ കൂടെ നന്ദി...:)

ദിവാസ്വപ്നം said...

“വിവാഹനാളുകളിലാണ് ഒരു പെണ്‍കുട്ടി ഏറ്റവും സന്തോഷിക്കുന്ന നാളുകള്‍“

സത്യം !

വരാനിരിക്കുന്ന വിപത്തിനെപ്പറ്റി യാതൊരു ഊഹവുമില്ലാതെ നില്‍ക്കുന്ന ആ പയ്യനു വേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം


:))

ഗുപ്തന്‍ said...

സാജന്‍...
മറ്റൊരു പോസ്റ്റിന്റെ റ്റൈറ്റിലുമായി തെറ്റിദ്ധരിച്ചതുകൊണ്ട് ഇതു ശ്രദ്ധിച്ചില്ല.

ഇവിടെ -ഞാന്‍ താമസിക്കുന്നിടത്ത്-നിത്യക്കാഴ്ചയാണിത്. അതുവരെ സമ്പാദിച്ചതെല്ലാം ചിലവഴിക്കുന്ന സ്വപ്നങ്ങളുടെ തിളക്കം മാത്രമുള്ളവിവാഹാഘോഷങ്ങള്‍...

പക്ഷേ ആദ്യ അഞ്ചുവര്‍ഷത്തിനുള്ളില്‍ പിരിയൂന്നവര്‍ 33% എന്ന കണക്കില്‍ പ്രതിവര്‍ഷം ഏറിവരുന്നു. 35% ശതമാനമാണ് വിവാഹത്തിനു മുന്നേ പല ഇണകളെ പരീക്ഷിച്ച് വിവാഹം 35 വയസ്സിനപ്പുറം നീട്ടിക്കൊണ്ട് പോകുന്നവരുടെ പ്രതിവര്‍ഷ വര്‍ദ്ധനാനിരക്ക്.

ഈ മിഴികളുടെ തിളക്കം അണയാതെയിരിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കാം...

സാജന്‍| SAJAN said...

ഇതു വഴി കടന്നു പോയ എല്ലാര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി,
ദിവയ്ക്കും മനുവിനും കമന്റിനു ഒരു സ്പെഷ്യല്‍ താങ്ക്സ് അങ്ങട് പിടിച്ചോ...:)

സാരംഗി said...

നല്ല ചിത്രങ്ങള്‍ സാജാ..കണ്ണുകളില്‍ നോക്കി സ്വഭാവം തന്നെ വായിച്ചെടുക്കാന്‍ പറ്റും..:)
qw_er_ty

ശിശു said...

സാജന്‍:) പറയാന്‍ ഇനി ബാക്കിയൊന്നും ആരും വച്ചിട്ടില്ല. എല്ലാം എടുത്തുപ്രയോഗിച്ചു കളഞ്ഞു. ഫോട്ടൊകള്‍ കൊള്ളാം. അതിലുപരി ഫൊട്ടൊയെടുക്കാന്‍ കാണിച്ച റിസ്കാണപാരം.
കണ്ണിന്റെ ക്ലോസപ്പുകൂടിയുണ്ടായിരുന്നെങ്കില്‍ എന്നു ഞാനാശിച്ചാല്‍ അതതികമാകുമൊ?

ഗുപ്തന്‍ said...

അതൊക്കെ -അതായതു കണ്ണിന്റെ ക്ലോസപ്പേലാ നോട്ടം എന്ന്- ആ ബെറ്റിയെ പറഞ്ഞുമനസ്സിലാക്കാന്‍ പാടാവൂല്ലേ ശിശുവേ....

qw_er_ty

അലിഫ് /alif said...

സാജന്‍,
ഈ പടം പോസ്റ്റും കൊള്ളാം..അടികൊള്ളാതെ നാട്ടിലെത്തണേ എന്നൊരു പ്രാര്‍ത്ഥനയും..:)

ജ്ജ് ശേലായിട്ട് പടമെടുക്കെന്റെ ചങ്ങായീ..പെടയ്ക്കാന്‍ വരുന്നവരെ കൊല്ലത്തിട്ട് നമ്മള്‍ പെടയ്ക്കും..എന്തേയ്..

Vempally|വെമ്പള്ളി said...

സാജാ
ഇതിപ്പോ ഒരു ക്ലാസ്സിക്ക് വെഡ്ഡിങ്ങ് ഫോട്ടൊഗ്രാഫറുടെ പോലുണ്ടല്ലൊ. എന്നാലും ത്തിരി സൂക്ഷിച്ചോളു കേട്ടൊ

സാജന്‍| SAJAN said...

സാരംഗി.. നന്ദി:)
ശിശു, നന്ദി:)
ആലിഫ്ക്കാ അതെ ഞാന്‍ ശ്രമിക്കാം പക്ഷേ അടികൊള്ളാന്‍ വരുമ്പോള്‍ ഏതു വിസയിലാ കൊണ്ടുവരണ്ടത് മെഡിക്കല്‍ ടൂറിസം ആണോ?
വെമ്പള്ളി മാഷേ, അത്രയും ഒക്കെ വേണോ.. ഞാന്‍ അങ്ങ് വിനയാന്വിതനാകട്ടെ..:)
പോസ്റ്റ് സന്ദര്‍ശിച്ച പ്രീയ സുഹൃത്തുക്കള്‍ക്കൊരിക്കല്‍ കൂടെ നന്ദി!!

കൊച്ചുമത്തായി said...

നല്ല പടങ്ങള്‍. സബ്ജക്ട് പ്ലേയ്സ്മെന്റ് കലക്കി. പക്ഷെ ആ കണ്ണുകള്‍ അത്ര പ്രൊമിനന്റ് അല്ലല്ലോ? പിന്നെ ഓവെറാള്‍ ഷാര്‍പ് നെസ്സ് പോരാ. ഏതാ ക്യാമറാ?
ഞാന്‍ ട്രാക്ക് മാറ്റി. ഒന്നു നൊക്കിയെരേ!

SUNISH THOMAS said...

ഉറക്കമില്ലേ എന്ന ചോദ്യത്തിനുള്ള മറുപടി...

രാവിലെ ഉറക്കമെഴുന്നേറ്റതല്ല. ഉറങ്ങാന്‍ പോകുന്നതേയുള്ളൂ. പത്രത്തിലെ പണി കഴിഞ്ഞിരുന്നാണു സ്റ്റോറി അടിക്കുക. ആറുമണിക്കു പോയിക്കിടക്കും. രാവിലെ 11 മണിക്ക് എഴുന്നേല്‍ക്കും. തീര്‍ന്നു ഉറക്കം.

ഭയങ്കര കഠിനാധ്വാനിയാ.... കണ്ടാല്‍ ഒരു ലുക്ക് ഇല്ലെന്നേയുള്ളൂ...

Sapna Anu B.George said...

അവസരകവിയെന്ന സാജന്റെ സ്വപ്നം
കൊറിയക്കാരിയുടെ നാളെകളുടെ സ്വപ്നം
എല്ലാം പൂവണിയട്ടെ എന്ന എന്റെ സ്വപ്നം
സ്വപ്നം എന്ന പ്രതീക്ഷകളുടെ സ്വപ്നം.

മൂര്‍ത്തി said...

ഇന്നാണിത് കണ്ടത്...നല്ല ഫോട്ടോ(കള്‍)സ്..
:)

സാജന്‍| SAJAN said...

വളുടെ മിഴികള്‍ കണ്ടു കമന്റിയ കൊച്ചുമത്തായി, സപ്ന ചേച്ചി, മൂര്‍ത്തിച്ചേട്ടന്‍ ഇവര്‍ക്ക് എന്റെ താങ്ക്യൂസ്.. ഇതുവഴി വന്നു പോയ എല്ലാര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി:):)

കുറുപ്പന്‍ said...

കൊള്ളാം സാജാ....ഈ അറിവു തന്നതിനു നന്ദി.

Unknown said...

അസ്സലായി മാഷെ! സൂപര്‍ബ്!

ഗൗരിനാഥന്‍ said...

alla mashe ayalude kannukalil kavithayum thilakavum kandirunno? chumma chodikkalo? can u remove the word verification?

ഷിജു said...

സാജന്‍ച്ചായോ, ഇന്നാ അച്ചാന്റെ എല്ലാ പോസ്റ്റുകളും വായിച്ചു തീര്‍ന്നത്. എല്ലാത്തിനും പുറകെപുറകെ കമന്റിടാം,
അടുത്തിടെ ആയിരുന്നു എന്റെയും വിവാഹം ക്കഴിഞ്ഞത്, അതിനാലാവണം ഈ പോസ്റ്റ് കൂടുതല്‍ ഇഷ്ടായി.. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ വധുവിന്റെ മാത്രമല്ല വരന്റെയും കണ്ണൂകള്‍ക്ക് നല്ല പ്രകാശമായിരിക്കും.
പിന്നെ കുറെ കഴിയുമ്പോഴല്ലേ പയ്യന്റെ കണ്ണിലെ തിളക്കമെല്ലാം പോകുന്നത്. (അനുഭവത്തില്‍ നിന്നല്ല കേട്ടോ) നല്ല പോസ്റ്റ്.