Saturday, October 27, 2007

കത്തി രാകാനുണ്ടോ കത്തി?...കാമെറയിലൂടെ.

ഇത് ഞാന്‍ കണ്ട വേറോരു കാഴ്ച! സ്ഥിരം പട്ടണദൃശ്യങ്ങളില്‍ നിന്നും വേറിട്ട കാഴ്ച!!

വിശപ്പിന്റെ വിളിയും, അതിനെ പ്രതിരോധിക്കാന്‍ മനുഷ്യന്റെ സഹജമായ വഴിയും ദിക്കുകള്‍ ഭേദമില്ലാതെ, കാലങ്ങള്‍ ഭേദമില്ലാതെ, രാജ്യാതിര്‍ത്തികള്‍ ഭേദമില്ലാതെ സമമായിരിക്കും എന്ന് എനിക്ക് വെളിപ്പാട് നല്‍കിയ തെരുവിലെ ഒരു പാവം മനുഷ്യന്റെ അധ്വാനത്തിന്റെ കാഴ്ചകള്‍ !!!
ഇത് ബാരാക്ക്, ഏതോ കാരണത്താല്‍ , നാട് വിട്ട് സിഡ്നിയില്‍ കുടിയേറിയ വേറോരു ഇസ്രയേലി-
ജോലി കത്തിരാകല്‍, സ്ഥിരം കസ്റ്റമേഴ്സ് ഉള്ളതിനാല്‍ ‘‘കത്തിരാകാനുണ്ടോ ആര്‍ക്കെങ്കിലും കത്തിരാകാനുണ്ടോ’’ എന്ന് നാം കേട്ടു മറന്ന ആ വിളിച്ചു ചൊല്ലലിന്റെ ഭാഷാ രൂപാന്തരമില്ല ,
പകരം സ്വന്തം മോട്ടോര്‍ ബൈക്കില്‍ വച്ചിരിക്കുന്ന ഡീസല്‍ കൊണ്ട് ഓടുന്ന ചെറിയ മോട്ടോറില്‍ പിടിപ്പിച്ച രണ്ടു വീലുകളുടെ മുരള്‍ച്ച മാത്രം, നിശബ്ദമായി ജോലി ചെയ്യുന്ന ബാരാക്കിന്റെ സഞ്ചരിക്കുന്ന പണിപ്പുരയുടെ ദൃശ്യങ്ങള്‍, മാസങ്ങള്‍ക്ക് ശേഷം വീണ്ടും എന്റെയൊരു പടം പോസ്റ്റ്!!!


കമന്റുകളായി അനുഗ്രഹിക്കൂ, ആശീര്‍ വദിക്കൂ

45 comments:

SAJAN | സാജന്‍ said...

ഇത് ഞാന്‍ കണ്ട വേറോരു കാഴ്ച! സ്ഥിരം പട്ടണദൃശ്യങ്ങളില്‍ നിന്നും ഒരു വേറിട്ട കാഴ്ച!!....
മാസങ്ങള്‍ക്ക് ശേഷം വീണ്ടും എന്റെയൊരു പടം പോസ്റ്റ്!!!

കണ്ണൂരാന്‍ - KANNURAN said...

കൊള്ളാം... ഇവിടെ അണ്ണാച്ചിമാര്‍ ചെയ്യുന്ന ജോലി അവിടെ സായിപ്പ് ചെയ്യുന്നു..

ശ്രീ said...

സാജന്‍‌ ചേട്ടാ...

ബാരാക്കിനെ ഇവിടെ പരിചയപ്പെടുത്തിയതു നന്നായി.

:)

Manu said...

കൊള്ളാം തിരിച്ചുവരവ് മോശമായില്ല :)

കൊച്ചുത്രേസ്യ said...

കൊള്ളാം..ഇനീം പോരട്ടെ വഴിയോരക്കാഴ്ചകള്‍

ആഷ | Asha said...

അനുഗ്രഹിക്കുകയും ആശീര്‍വദിക്കുകയും ചെയ്തിരിക്കുന്നു മകനേ! ആയുഷ്മാന്‍ ഭവ:!!!! മതിയോ?

വേറിട്ട കാഴ്ച തന്നെ. വിവരണവും ഇഷ്ടപ്പെട്ടു.

ഓ.ടോ- രാവിലെ മുക്കിയ പോസ്റ്റെവിടെ ?ഏതാണ്ടു കണക്കിന്റെ എന്തരോ?

ആഷ | Asha said...

"കത്തി രാകാനുണ്ടോ കത്തി?...കാമെറയിലൂടെ."

ക്യാ‍മറ കൊണ്ട് കത്തിയും രാകാന്‍ പറ്റുന്ന പുതിയ എന്തോ ടെക്നിക്കും കൊണ്ട് വന്നതാന്നു കരുതി പഠിക്കാന്‍ ഓടി പാഞ്ഞു വന്നതാരുന്നു. ;)

KuttanMenon said...

കൊള്ളാം.
(സാജന്റെ ലേറ്റസ്റ്റ് പടമാണെന്ന് വിചാരിച്ചാ കയറിയത്. ഉം. ഉം.. :) )

തമനു said...

സാജാ ... കൊള്ളാം.. നല്ല പടങ്ങള്‍..

വാളൂരാന്‍ said...

ahlan barak.....
nice pictures.....

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

കൊള്ളാം ..കണ്ണൂരാന് പറഞ്ഞ പോലെ അമേരിക്കന് അണ്ണാച്ചി

വാല്‍മീകി said...

നന്നായി ഈ പരിചയപ്പെടുത്തല്‍.

എന്റെ ഉപാസന said...

ജൂതന്മാര്‍ക്ക് എങ്ങിനെയാ നല്ല സ്വീകരണമാണോ ആസ്റ്റ്രേലിയയില്‍
കൊള്ളാം
:)
ഉപാസന

മൂര്‍ത്തി said...

തീപ്പൊരി ചിതറുന്ന ഒരു ഫോട്ടോ കൂടി പ്രതീക്ഷിച്ചു...

വേണു venu said...

തലക്കെട്ടു് വായിച്ചു് ഞാനന്തം വിട്ടു. ഇവിടെയും കത്തിക്കു ക്ഷാമമോ.
ഹാ ഹാ..പിന്നല്ലെ പിടികിട്ടിയതു്.
സാജന്‍‍ ഭായി വേറിട്ട കാഴച തന്നെ.ആദ്യ ചിത്രം കൂടുതല്‍ നന്നു്.:)‍

പ്രയാസി said...

എല്ലായിടത്തും പ്രശ്നം ഒന്നു തന്നെ..! പശി..!
എനിക്കു കത്തി ഫോട്ടൊയെക്കാള്‍ ഇഷ്ടപെട്ടതു ജൂനിയര്‍സാജന്റെ ഫോട്ടൊയാ..:)

സഹയാത്രികന്‍ said...

സാജന്‍ ഭായ് വേറിട്ടകാഴ്ച തന്നെ...
:)

Manju said...

ബ്ലോഗ് കൊള്ളാം വളരെ നന്നായിരിക്കുന്നു.
---------------------------
http://www.jayakeralam.com കണ്ട്‌
താങ്കളുടെ അഭിപ്രായം അറിയിക്കുമല്ലോ.

Jayakeralam for Malayalam Stories and Poetry...
സ്നേഹപൂര്‍വ്വം
ജയകേരളം Editor

ഏ.ആര്‍. നജീം said...

അങ്ങിനെ ബരാക്ക് ബൂലോകത്തും താരമായി....

മയൂര said...

നന്നയിരിക്കുന്നു ചിത്രവും വിവരണവും....

അനൂപ്‌ തിരുവല്ല said...

നന്നായിട്ടുണ്ട് സാജന്‍

റീനി said...

കത്തികള്‍ രാകുന്ന ഇലക്ട്രിക്ക്‌ കല്ലുകള്‍ അല്ലേ? ഇനിയും സിഡ്‌നിയുടെ പലമുഖങ്ങളും കാണിക്കു.

പ്രോഫയിലില്‍ മോന്‍ മേലോട്ടും നോക്കി എത്ര നാളായി ഇരിക്കുന്നു. വളര്‍ന്നുകാണുമല്ലോ, വേറൊരു പടം ഇട്ടുകൂടെ?

പേര്.. പേരക്ക!! said...

:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“സ്ഥിരം കസ്റ്റമേഴ്സ് ഉള്ളതിനാല്‍ ” അവിടെം നാടന്‍ കേഡീസ് ഇഷ്ടം പോലെ ഉണ്ടല്ലേ?

എന്നാലും നമ്മുടെ നാട്ടിലെ കേഡീസ് പുറം ചൊറിയാന്‍ പോലും ഇമ്മാതിരി ചീള്‍ കത്തികളു ഉപയോഗിക്കാറില്ല. ഇച്ചിരി വല്യതൊന്നുമില്ലേ?

തിരിച്ചു വന്നതില്‍ സന്തോഷം :).

സണ്ണിക്കുട്ടന്‍ /Sunnikuttan said...

സാജന്‍.

ഇന്‍‌റ്റെര്‍‌നെറ്റ് യൂസേഴില്‍ ടോപ് ടെന്‍ ലിസ്റ്റില്‍ വരാന്‍ മടിയുള്ളത് കൊണ്ട് പലപ്പോഴും പലര്‍ക്കും കമന്‍‌റ്റിടാറില്ല.

എന്നാലും ഇതിന്‍ ഇടാതെ പറ്റില്ല.

കൊള്ളാം. നന്നായിട്ടുണ്ട്.

കണക്കിലെ ചോദ്യം തുറക്കുന്നില്ലല്ലൊ? എന്തു പറ്റി

മാരാര്‍ said...

ഇവിടുന്നു കുറെ അണ്ണാച്ചിമാരെ അങ്ങോട്ടു പറഞ്ഞയച്ചാലോ?

കൃഷ്‌ | krish said...

ടൈറ്റില്‍ കണ്ടപ്പോള്‍ ഓര്‍ത്തത് “ അമ്മി കൊത്താനുണ്ടോ അമ്മീ..” എന്ന രേവതിയുടെ സിനിമയിലെ ഡയലോഗ് ആണ് ഓര്‍മ്മ വന്നത്.

കത്തി രാകുന്ന സായിപ്പന്മാരും അവിടെ ഉണ്ടല്ലേ.

KMF said...

kallakki

sandoz said...

എന്താ സാജായിത്‌..
ആത്രേല്യേലു കത്തി രാകണവനും ബൈക്കാ...
എന്താ ഒരു പുരോഗമനം...
സാജനു ബൈക്കില്ലേ...
[ഞാന്‍ നിക്കണോ അതോ....]

ഞങ്ങടെ ഗോപുമോന്‍ ഉടനേ അങ്ങോട്ട്‌ വരുന്നുണ്ട്‌..ഒന്ന് നോക്കിക്കോണേ...

അലിഫ് /alif said...

“ഈയം പൂശാനുണ്ടോ ഈയം..”
കത്തിരാകാനുണ്ടോ കത്തി..
വേറിട്ട കാഴ്ചകള്‍ കൊണ്ട് വ്യത്യസ്തമാകുന്നു സാജന്റെ പടം പോസ്റ്റുകള്‍..
ആശംസകള്‍.

Saha said...

സാജന്‍..
വളരെ നന്നായി, ഈ പോസ്റ്റ്.

ചെയ്യുന്ന എന്തുപണിയിലും മാനക്കേട് വിചാരിക്കാത്ത,, (മറിച്ച്, അഭിമാനിക്കുന്ന) ഇത്തരക്കാരില്‍നിന്ന് വേണ്ടുന്നതൊന്നും നമ്മള്‍ ഉള്‍ക്കൊള്ളാറില്ല.

മന്‍സുര്‍ said...

സാജന്‍...

ഇവിടെയാണ്‌ സായിപ്പും നമ്മളും വ്യത്യസ്തരാക്കുന്നത്‌..
തൊട്ടതിനും പിടിച്ചതിനും ജോലിക്കാരെ തേടിപോകുന്നു നമ്മല്‍....

നന്നായിരിക്കുന്നു

നന്‍മകള്‍ നേരുന്നു

കുറുമാന്‍ said...

ഒരകല്ലില്‍ വച്ചൊന്നുരച്ചാല്‍ മൂര്‍ച്ച തിരീച്ചു കിട്ടുന്ന കത്തി മൂര്‍ച്ച കൂട്ടൂവാന്‍ വരെ ഔട്ട്സോര്‍സിങ്ങ് നടത്തുന്ന ഇഷ്ടം പോലെ ജനങ്ങള്‍ ഉള്ളത് കാരണം, പലരും ദിവസം ഭക്ഷണം കഴിക്കുന്നു.

കുതിരവട്ടന്‍ :: kuthiravattan said...

ഇസ്രയേലി കത്തിരാവാന്‍ ആസ്ത്രേലിയേപ്പോവും‌‌‌‌‌‌‌‌‌ ഇറാക്കി മുടിവെട്ടാന്‍ യുറോപ്പില്‍ പോവും പാവം തമിഴന്‍ മാത്രം അമ്മികൊത്താന്‍ കേരളത്തില്‍ വരും. :-)

Vanaja said...

സാജന്‍,
നന്നായിരിക്കുന്നു. എന്തിനിത്രയും ഇടവേള?

മറ്റൊരാള്‍\GG said...

മാഷേ, പടങ്ങളൊന്നും കാണാന്‍ പറ്റുന്നില്ല. അത് നിങ്ങളുടെ കൊഴപ്പമല്ല. മൊത്തം വിവരണവും കമന്റുകളുമെല്ലാം കൂടി വായിച്ചപ്പോള്‍ ശരിക്കും വേറിട്ട കാഴ്ചയാണെന്ന് മനസ്സിലായി. എന്നാലും എനിയ്ക്ക് കാഴ്ച കാണാന്‍ കഴിയുന്നില്ലോ!

കാണാത്ത കാഴ്ചയെക്കുറിച്ച് ഞാനെന്ത് പറയും. പക്ഷെ വിവരണങ്ങളൊക്കെ വളരെ നന്നായിരിക്കുന്നു.
തുടരുക!

അപ്പു said...

സാജാ. നന്നായിട്ടുണ്ട്.
ശരിയ്ക്കും വേറിട്ട കാഴ്ച തന്നെ.

SAJAN | സാജന്‍ said...

ഈ ബ്ലോഗ് സന്ദര്‍ശിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും ഒരിക്കല്‍ കൊടെ നന്ദി, കൂടാതെ കമന്റുകളിട്ട് പ്രോത്സാഹിപ്പിച്ച കണ്ണൂരാന്‍:)
ശ്രീ:)
മനു:)
ആഷ:)
കുട്ടന്‍‌മേനോന്‍:)
തമനു:)
വാളൂരാന്‍:)
ജിഹേഷ്:)
വാല്‍‌മീകി:)
ഉപാസന:)
മൂര്‍ത്തി:)
വേണൂച്ചേട്ടന്‍:)
പ്രയാസി:)
സഹയാത്രികന്‍:)
മഞ്ജു:)
നജീം:)
മയൂര:)
അനൂപ്:)
റീനി:)
പേരക്ക:)
കുട്ടിച്ചാത്തന്‍:)
സണ്ണി:)
മാരാര്‍:)
കൃഷ് ചേട്ടന്‍:)
കെ എം എഫ്:)
സാന്‍ഡോസ്:)
ആലിഫ്ക്കാ:)
സാഹാ:)
കുറുമാന്‍:)
വനജ:)
മന്‍സൂര്‍:)
കുതിരവട്ടന്‍:)
ജി ജി:)
അപ്പൂ:)
എന്നീ
മഹാനുഭാവര്‍ക്കും എന്റെ നന്ദി
വീണ്ടും കണും വരെ നമസ്ക്കാരം!!!
ആഷ, സണ്ണിക്കുട്ടന്‍, ആ പോസ്റ്റ് ഒരു സംശയ പോസ്റ്റായിരുന്നു, അതിനു ആന്‍സര്‍ കിട്ടി ക്രിസ്‌വിന്‍ തന്നു അതോടെ അതു ഡിലീറ്റ് ചെയ്തു:)
റീനി , അതന്റെ കമ്പനിയുടെ ലോഗോ ആക്കിയാലോ എന്നു വിചാരിക്കുവാ:)
ഉപാസന ഇവിടെ അങ്ങനെ ഒരു രാജ്യക്കാര്‍ക്കും പ്രത്യേകം പദവികള്‍ ഇല്ല എല്ലാവരും സമന്‍‌മാര്‍!
ചാത്താ, ഇവിടെ കേഡീസ് ചീള് കത്തിയുപയോഗിക്കാനോ എല്ലാരും ഏകെ 47 അല്ലേ വച്ചേക്കുന്നത്:)
സാന്‍ഡോസ്, ഗോപുമോനെ നോക്കാന്‍ നമ്മളെകൊണ്ടൊന്നും കഴിയുമെന്ന് തോന്നുന്നില്ല, അതിനു ഗോപുമോന്‍ തന്നെ വിചാരിക്കണം
കുറൂസ്, സത്യം
വനജ,ഈ ഇടവേള വേണമെന്നു വിചാരിച്ചിട്ടല്ലല്ലോ അങ്ങനെ ആയി പോണതല്ലേ?

സാല്‍ജോҐsaljo said...

good effort! nice

മുക്കുവന്‍ said...

hmmm thats intresting.. I havent seen a Jews does roadside job outside israel!

ധ്വനി said...

നല്ല പടങ്ങള്‍. വിവരണം.
അവസാന പടത്തിനൊരു പ്രത്യേക ഭംഗി ഉണ്ട്.

പൈങ്ങോടന്‍ said...

ബാരാക്കിനെ പരിചയപ്പെടുത്തിയത് ഇഷ്ടപ്പെട്ടു. കേരളത്തിലെ എത്രയോ സുഹൃത്തുക്കള്‍ ഈ തരത്തില്‍ അല്ലെങ്കില്‍ മറ്റു തരത്തിലുള്ള ജോലികള്‍ ചെയ്ത് ഏതൊക്കെ രാജ്യങ്ങളില്‍ പണിയെടുക്കുന്നു

pts said...

ബരാക്കിന്റെ ആ ചിരി....എനിക്ക് ആ ചിത്രം ഇഷ്ടപെട്ടു.

nirmala said...

സാജന് , ഫോട്ടോസ് മനോഹരമായിരിക്കുന്നു....അടിക്കുറിപ്പുകള് വളരെ വളരെ ഹൃദ്യം

സ്നേഹിതന്‍ | Shiju said...

എന്തു പറയാനാ നല്ല ഒരു പോസ്റ്റ്.