Sunday, October 28, 2007

സിംഗപൂര്‍ എയര്‍പോര്‍ട്ടിനുള്ളില്‍...കാമെറയിലൂടെ.

നാട്ടില്‍ പോയിട്ട് വന്നിട്ട് കുറേ നാളാവുന്നു, അന്നെടുത്ത കുറച്ച് ഫോട്ടോസ് പോസ്റ്റാന്‍ മടിയും ചില തിരക്കുകളും മൂലംകഴിഞ്ഞില്ലാ എന്നു പറയുന്നതാവും ശരി,
ഈ അടുത്ത കാലത്ത് പല ബ്ലോഗുകളില്‍‍ സിംഗപൂരിലെ ഓര്‍ക്കിഡ് പൂക്കളുടെ ഫോട്ടോസ് കണ്ടപ്പോള്‍,
ചാങ്ങി എയര്‍പോര്‍ട്ടിനുള്ളിലെ ഇന്‍ഡോര്‍ ഗാര്‍ഡനിലെ ഫോട്ടോസ് എന്റെ ബ്ലോഗിലും കുത്തിച്ചാരി വച്ചേക്കാം ,ബ്ലോഗിനിത്തിരി ഭംഗി കൂടുന്നെങ്കില്‍ കൂടട്ടെ എന്നു ഞാനും കരുതി.
പറയുമ്പോ മൊത്തം പറയണമല്ലൊ സിംഗപൂര്‍ എയര്‍പോര്‍ട്ട് എന്നാ ഒരു എയര്‍പോര്‍ട്ടാ “എന്തു ഭംഗി നിന്നെ കാണാന്‍’’ എന്നാരും പാടിപ്പോവുന്ന ഒരു ഒരു വലിയ സുന്ദരി!
ഇന്‍ഡോര്‍ ഫോട്ടോസ് ആയത് കൊണ്ട് ഇത്തിരി സൌന്ദര്യമില്ലായ്മ തോന്നും അത് കാര്യമാക്കണ്ട!
വലുതാക്കി കണ്ടോളൂ അതായിരിക്കും നന്ന്!!!കണ്ടു കഴിഞ്ഞോ, ഇനി ദേ ആ കമന്റോപ്ഷനും ഒന്നു ക്ലിക്കിയേ പോകാവേ:)


39 comments:

SAJAN | സാജന്‍ said...

നാട്ടില്‍ പോയ വഴിയില്‍ ഞാന്‍ എടുത്ത ചില ഫോട്ടോസ് , അടുത്ത പടം പോസ്റ്റ്!
കാണുക, ആശിര്‍ വദിക്കുക!!

ആഷ | Asha said...

ഒന്നാമത്തെ പടം സൂപ്പര്‍
2,3 ഓക്കെ
4 നന്നായിരിക്കുന്നു.

മന്‍സുര്‍ said...

പവിഴം പോലെ...മുത്ത്‌ പോലെ എന്നൊക്കെ പാടിയതും വെറുതെയല്ല സാജന്‍ ഭായ്‌..ഇത്‌ വഴിയൊക്കെ കടന്ന്‌ പോയവരാവും ഈ പാട്ടുകള്‍ എഴുതിയിരിക്കുക...ആരായലും പാടി പോകും...

എന്ത്‌ ഭംഗി നിന്നെ കാണാന്‍
എന്റെ ഓര്‍ക്കിഡ്‌ പൂവേ..
മഞ്ഞുപോല്‍ തിളങ്ങി നില്‍പ്പൂ
സിംഗപ്പൂര്‍ ഓര്‍ക്കിഡ്‌ പൂവേ....നല്ല ചിത്രങ്ങള്‍..

പിന്നെ ഏയര്‍പ്പോര്‍ട്ടെന്ന്‌ വെച്ച സിംഗപ്പൂര്‍..തന്നെ..എന്ത്‌ രസമാ കാണാന്‍..അല്ലേ...ഞാനുമൊരിക്കല്‍ കണ്ടിട്ടുണ്ടു....പടത്തില്‍

നന്നായിരിക്കുന്നു.....സാജന്‍ഭായ്‌

നന്‍മകള്‍നേരുന്നു

തമനു said...

നന്നായിരിക്കുന്നു സാജാ..

രണ്ടും നാലും പടങ്ങള്‍ ഞാന്‍ എടുത്തു കേട്ടൊ..

അടുത്തത് പോരട്ടെ..

ഓടോ : കമന്റ് ഓപ്ഷന്‍ എന്ന ഒരു സംഭവമേ കാണുന്നില്ലല്ലോ :)

അപ്പു said...

സാജാ നല്ല പൂക്കള്‍, നല്ല ഫോട്ടോ, നല്ല ക്യാമറ (മോശം ഫോട്ടോഗ്രാഫര്‍ എന്നു ഞാന്‍ പറഞ്ഞില്ലകേട്ടോ)....

അപ്പോ ഈ ഷാങ്ഗായ് എയര്‍പോര്‍ട്ടിനെ ചാങ്ങി എന്നാണ് ശരിക്കും വിളിക്കേണ്ടത് അല്ലേ? നന്ദി പറഞ്ഞുതന്നതിന്. പോസ്റ്റിന്റെ ഇന്റ്രൊ കണ്ടപ്പോള്‍ വിചാരിച്ചു എയര്‍പോര്‍ട്ടിന്റെ പടങ്ങള്‍ കാണുമെന്ന്. :(

മറ്റൊരാള്‍\GG said...

അതേ. ഈ കാഴചയൊക്കെ കണ്ടാല്‍ ആരായാലും പാടിപ്പോവും “എന്തു ഭംഗി നിന്നെ കാണാന്‍’’ എന്ന്.
എനിയ്ക്ക് എല്ലാ പൂക്കളും കാണാന്‍ പറ്റുന്നില്ലല്ലോ എന്നൊരു ദു:ഖം മാത്രം.

ശാലിനി said...

സാജാ, എയര്‍പ്പോര്‍ട്ടിന്‍റെ ഫോട്ടോ എന്താ ഇടാതിരുന്നത്?

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

:)

ശ്രീ said...

സാജന്‍‌ ചേട്ടാ...

ഒന്നാമത്തെ ചിത്രം കൂടുതലിഷ്ടപ്പെട്ടു.

തറവാടി said...

"കണ്ടു കഴിഞ്ഞോ, ഇനി ദേ ആ കമന്റോപ്ഷനും ഒന്നു ക്ലിക്കിയേ പോകാവേ:)"

സാജാ , അതു കലക്കി , വല്ല ലിസ്റ്റിലുമുണ്ടോ ആവോ? , ചുരുങ്ങിയത് വായന എങ്കിലും ഉറപ്പാക്കാം ;)

കുറുമാന്‍ said...

നല്ല ചിത്രങ്ങള്‍ സാജാ........

എന്റെ ഉപാസന said...

ചിത്രങ്ങള്‍ :))))

ഉപാസന

Nishkkalnkan said...

Nalla chithrangal Sajan .:)
Nest time you should visit Singapore National Orkid Gardens

മൂര്‍ത്തി said...

പടം പിടിക്കും സാജനുക്ക് ജെയ്...
പോസ്റ്റ് പോടും സാജനുക്കും ജെയ്...

ഇനിയും പോസ്റ്റപ്പാ...അന്ത വക്കാരി എങ്കെ അപ്പാ?

സു | Su said...

നല്ല ചിത്രങ്ങള്‍. :)

വേണു venu said...

ബ്ലോഗിന്‍റെ ഭംഗി കൂടിയിരിക്കുന്നു, ഈ ചുന്ദരി പൂക്കള്‍‍ മാറ്റു കൂട്ടിയിരീക്കുന്നേ...:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: വെറും പടങ്ങള്‍ - ഇവിടെ ഇതല്ല പ്രതീക്ഷിക്കുന്നത്.

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

നല്ല പടങ്ങള്‍, ഇഷ്ടപ്പെട്ടു, ആദ്യം വിചാരിച്ചത്‌ വല്ല വിമാനവും ആയിരിക്കും കാണുക എന്നാണെന്നു മാത്രം

അങ്കിള്‍. said...

:)

വാല്‍മീകി said...

:-)

സഹയാത്രികന്‍ said...

:)

സതീശ് മാക്കോത്ത് | sathees makkoth said...

കണ്ടു. എങ്കില്പിന്നെ ക്ലിക്കാതെ പോകുന്നതെങ്ങനെ?
ചാങ്ങീലെ പടങ്ങള്‍ കൊള്ളാം.

കുതിരവട്ടന്‍ :: kuthiravattan said...

അപ്പൊ വീണ്ടും പോസ്റ്റിത്തുടങ്ങീലേ. നന്നായി. പണ്ടായിരുന്നെങ്കില്‍ ഓര്‍ക്കിഡിന്റെ പേരു കൂടി ഇടുമായിരുന്നു എന്ന് ഒരു തോന്നല്‍ :-)

ധ്വനി said...

പതിവു പോലെ പടങ്ങള്‍ മനോഹരം!! പതിവു പോലെ മോട്ടിച്ചു! ദുരുപയോഗം ചെയ്യാന്‍ തോന്നിയാല്‍ മുന്‍ കൂട്ടി അറിയിയ്ക്കാം! :)

ശ്രീലാല്‍ said...

ചിത്രങ്ങള്‍ ഇഷ്ടമായി സാജേട്ടാ.

എയര്‍പോര്‍ട്ട് സിംഗപ്പൂര്‍ എന്നൊക്കെക്കേട്ടപ്പോള്‍ എന്താപ്പാന്നു വന്നു നോക്കിയതാ..

:)

G.manu said...

wow...njerippan patams

santhosh balakrishnan said...

നല്ല പടങള്...!

പ്രിയംവദ-priyamvada said...

ചാംഗിയെ നയനമനോഹരിയാക്കി വച്ചിരിക്കുകയല്ലെ , അതൊരു മയക്കു വിദ്യയാണു സാജോ....സഞ്ചാരിയെ ആകര്‍ഷിച്ചു പുറത്തു ചാടിക്കണം .. tourism ആശ്രയിച്ചു ഒരു പാടു ജനം ജീവിക്കുന്നു.

qw_er_ty

ഹരിശ്രീ said...

ഭായ്,

നല്ല ചിത്രങ്ങള്‍...

maheshcheruthana/മഹേഷ്‌ ചെറുതന said...

ചിത്രങ്ങള്‍ മനോഹരം!!

അമൃതാ വാര്യര്‍ said...

കരിപ്പൂരിനും തിരുവനന്തപുരത്തിനുമെല്ലാം അന്താരാഷ്ട്രവിമാനത്താവള പദവി നല്‍കി ചടച്ചിരിക്കുന്ന ഏമാന്‍മാര്‍ ലളിതമായ സൗന്ദര്യവത്കരണം എങ്ങിനെയെന്ന്‌ ഇതിലൂടെയെങ്കിലും മനസ്സിലാക്കുമെന്ന്‌ വിശ്വസിക്കുന്നു..
പടങ്ങള്‍ നന്നായി ട്ടോ.....

അലി said...

ഫോട്ടോകള്‍ എല്ലാം നന്നായിരിക്കുന്നു.
അഭിനന്ദനങ്ങള്‍

പ്രയാസി said...

എന്റെ സാജന്‍ ചേട്ടായിയേ..
സത്യായിട്ടും ഞാനീ പോസ്റ്റു കണ്ടില്ല..
നന്നായി.. പ്രൊഫൈലിലെ ഫോട്ടൊ പോലെ..:)

നിരക്ഷരന്‍ said...

പടങ്ങളെല്ലാം നന്നായിട്ടുണ്ടു്‌ സാജാ.
നാന്നായി പാടുന്നവര്‍, എഴുതുന്നവര്‍, വരയ്ക്കുന്നവര്‍, പടമെടുക്കുന്നവര്‍, ഇങ്ങനെയുള്ളവരോടെല്ലാം അസൂയതന്നെയാണു്‌. അന്നും. ഇന്നും.

word verification എടുത്തുകളഞ്ഞാല്‍ കമന്റടിക്കാന്‍ എളുപ്പമായിരുന്നു.

- നിരക്ഷരന്‍
(അന്നും, ഇന്നും, എപ്പൊഴും)

നാടോടി said...

wzeiv;)

Friendz4ever said...
This comment has been removed by the author.
Friendz4ever said...

നല്ല പൂക്കള്‍...
ആ പൂക്കളുടെ നറുമണം തുളുമ്പുന്നൂ ഫോട്ടൊസില്‍ നയിസ്.
നമ്മുടെ സ്വന്തം കേരളക്കരയില്‍ അസ്തമിച്ചുകൊണ്ടിരിക്കുന്ന പലപൂക്കളും ഇതില്‍ ഉണ്ടല്ലൊ.
എന്തുഭംഗി നിന്നെക്കാണാന്‍..........
നിന്റെ ഓരത്ത് ഒരു മിന്നാമിന്നിയായ് പറന്നുവരാന്‍ കൊതിയാകുന്നൂ.
സ്നേഹത്തോടെ

മോഹനം said...

സാജാ... അടിപൊളി

പുതുവല്സരാശംസകള്‍ 

റാണി അജയ് said...

നല്ല ചിത്രങ്ങള്‍...