ഈ വീക്കെന്‍ഡില്‍.. അടുത്ത പോസ്റ്റിനുള്ള വിഷയം തപ്പി നടക്കുന്നതിനിടയിലാ പൂത്തുലഞ്ഞു നില്‍ക്കുന്ന ഈ ചെടി കണ്ണില്‍ പെട്ടത്, ഒന്നും ഇല്ലെങ്കില്‍ ഇത്.. നല്ല പടങ്ങള്‍ കാണാന്‍ ആര്‍ക്കും യോഗമില്ലെങ്കില്‍ നമുക്കായിട്ട് ആ വിധിയെ തടുക്കാന്‍ കഴിയില്ലല്ലോ എന്നു ഞാനും കരുതി..
അങ്ങനെ അതിന്റെ ചുവട്ടില്‍ ചെന്നപ്പൊ ആണ് രസം.. 15 അടി പൊക്കത്തിലാ പൂക്കളെല്ലാം മുകളിലേക്ക് നോക്കി നില്‍ക്കുന്നു, ഒരു കാരണവശാലും കാമെറയില്‍ നോക്കില്ല എന്നു വാശി പിടിച്ചാല്‍ ഞാന്‍പിന്നെ എന്തു ചെയ്യും?

കിട്ടാത്ത പൂക്കള്‍ പുളിക്കും എന്നു കരുതി തിരിഞ്ഞ് നടക്കുമ്പോഴാണ് എന്നിലെ ഫോട്ടോഗ്രാഫർ ഉണര്‍ന്നത്, അങ്ങനെ എന്റെ പരീക്ഷണങ്ങള്‍ ഇവിടെ ആരംഭിക്കുന്നു!!!!

വീണ് കിടന്ന പൂക്കളെല്ലാം ശ്രദ്ധാപൂര്‍വം പെറുക്കിയെടുത്ത്, വീട്ടില്‍ കൊണ്ടു വന്നു. കറുത്ത സോഫയില്‍ വച്ചൊരു പരീക്ഷണം...

ഒരു ഗ്ലാസ്സ് പീസ് വെള്ളം നനച്ച് വെച്ചു അതിന്റെ മുകളില്‍ പൂക്കള്‍ വച്ചു ഞാനെടുത്ത പടങ്ങള്‍ ആണിവ...

ഈ പടങ്ങളൊക്കെ അല്പം കൂടെ ഡാര്‍ക്കാക്കി എടുത്തു...അപ്പൊ ബാക്ക് ഗ്രൌണ്ട് തീരെ കറുപ്പായി
അവസാനാത്തെ പടത്തിനു ഞാന്‍ സിമട്രി എന്ന് പേരും ഇട്ടു...

തത്ക്കാലം പരീക്ഷണങ്ങള്‍ ഇവിടെ അവസാനിക്കുന്നു... കാമെറയും ഞാനും സുഖമായി ഇരിക്കുന്നെങ്കില്‍ അടുത്ത തിങ്കളാഴ്ച്ക പുതിയ പരീക്ഷണങ്ങളുമായി വീണ്ടും കാണാം!!!
പിന്നെ ഒന്നുപറഞ്ഞിട്ടു പോണെ ഇതൊക്കെ കൊള്ളാമോന്ന്