ഇത് ലണ്ടന്‍ ഐ - ലോകത്തിലെ ഏറ്റവും വലിയ ഒബ്സേര്‍വര്‍ വീല്‍...കഴിഞ്ഞ പോസ്റ്റ് കാണാത്തവര്‍ക്കായി ആദ്യ പടം വീണ്ടും ഇട്ടിട്ടുണ്ട്..
സാധാരണ ഒബ്സേര്‍വറിനെ അപേക്ഷിച്ച്.. 360 ഡിഗ്രീയില്‍ ചുറ്റുപാടുകള്‍ വീക്ഷിക്കാനുള്ള സവിധാനം ലണ്ടന്‍ ഐയ്ക്ക് ഉണ്ട്..
ഇതിന്റെ ഉത്ഘാടനം 1999 ഡിസെംബര്‍ 31നു രാത്രി 8 മണിക്കായിരുന്നു അതുകൊണ്ട് ഇതിനെ മില്ലേനിയം വീല്‍ എന്നും വിളിക്കാറുണ്ട്.. ഒരു തവണ ഇതു സന്ദര്‍ശിക്കാന്‍ 1200രൂപയാണു ഫീസ് എന്നിട്ടും വര്‍ഷം തോറും 35 ലക്ഷം ആളുകള്‍ ഇതില്‍ കയറാറുണ്ട് (ഒരു ദിവസം ശരാശരി 10,000 ആളുകള്‍) ഇത്രയും തിരക്കുണ്ടെങ്കിലും അതു മാനേജ് ചെയ്യുന്ന രീതിയാണു അത്ഭുദം!
ഇനിയുള്ളതു അതില്‍ നിന്നും കാണുന്ന ലണ്ടന്റെ ദൃശ്യങ്ങള്‍ ആണു .. അദ്യത്തെ പടത്തില്‍ ഇടത് വശത്ത് കാണുന്നത് ഷെല്‍ ഇന്റെര്‍ നാഷണലിന്റെ ബില്‍ഡിങ്ങ് ആണ്.
തിരക്കിനിടയിലും ഈ ബ്ലൊഗ് വിസിറ്റ് ചെയ്യാന്‍ താങ്കള്‍ കാണിച്ച് സൌമനസ്യത്തിനു നന്ദി അപ്പൊ വീണ്ടും കാണാം!