Monday, March 19, 2007

ഷേക്സ്പിയറിന്റെ വീട് ...കാമെറയിലൂടെ.

ഇംഗ്ലണ്ടിലെ മിഡ് ലാന്റ്സിലുള്ള സ്ട്രാറ്റ് ഫൊര്‍ഡിലെ ഷേകസ്പിയറിന്റെ ജന്മഗൃഹം...
ഇതിനു 500 വര്‍ഷത്തിനു മേല്‍ പഴക്കമുണ്ടെന്നു പറയുന്നു... ഇവിടെയാണു 1564ല്‍ ചുള്ളന്‍ ജനിച്ചത്.


മുന്നില്‍ നിന്നും നോക്കുമ്പൊള്‍....

പിന്നാമ്പുറം....


ഷേക്സ്പിയറിന്റെ എഴുത്തു മുറി... മുന്നില്‍ ഗ്ലാസ്സ് ആയതിനാല്‍ ഗ്ലെയര്‍ ആയതു ക്ഷമിക്കുക...

കാണുന്നതു അങ്ങൊരുടെ പ്രതിമയാണു.. പ്രേതമല്ല കേട്ടൊഅഡ്വാന്‍സ് ആയിട്ട് താങ്ക്യൂ പിടിച്ചോ.. വന്നതിനും പിന്നെ കമന്റുന്നതിനും

30 comments:

SAJAN | സാജന്‍ said...

അഞ്ഞൂറ് വര്‍ഷം പഴക്കമുണ്ടെങ്കിലും... കണ്ടാ പറയില്ല കേട്ടോ...

Sul | സുല്‍ said...

സാജന്‍
നല്ല ചിത്രങ്ങള്‍
പുതിയ വിവരങ്ങള്‍
ഒരു പാട് നന്ദി.

-സുല്‍

ആഷ said...

അതേ കണ്ടാല്‍ പറയില്ല പഴക്കം.
ഇങ്ങനെ ചിത്രത്തിലൂടെയെങ്കിലും കാണാന്‍ കഴിഞ്ഞല്ലോ. ഇനിയും ഇത്തരം പ്രത്യേകതയുള്ള സ്ഥലങ്ങളുമായി വരുമല്ലോ.:)
ആരാ ആ കസേരയില്‍ ഇരിക്കുന്നേ? പ്രതിമയാണോ ഷേക്സ്പിയറിന്റെ ?
ചിത്രങ്ങള്‍ക്ക് താ‍ഴെ കുറച്ച് ഗ്യാപ്പ് കിടക്കുന്നു. അത് ശരിയാക്കുമല്ലോ.

kusruthikkutukka said...

ഷേക്സ്പിയറിനെ കണ്ടില്ലെങ്കിലെന്താ..വീട് കണ്ടില്ലേ...
വീട് കണ്ടില്ലെങ്കിലെന്താ അതിന്റെ പടം എങ്കിലും കണ്ടില്ലെ ........
നന്ദി :-)
1564ല്‍ ജനിച്ച ചുള്ളന്‍ ആണൊ അവിടെ ഇരിക്കുന്നതു....;-)
ഓ.ടൊ: സമയമ്ണ്ടെങ്കില്‍ ഇതു ഉഗാണ്ടയിലെ ഏത് തലസ്ഥാനതാണെന്നും പോകേണ്ട വഴിയും സമയവും ഒക്കെ ഇവിടെ എഴുതിയിരുന്നെങ്കില്‍ എന്നെ പോലെ ഉള്ളവര്‍ക്ക് അതു നോക്കി അവിടം വരെ ഒന്നു പോകാമായിരുന്നു. :)

ഗന്ധര്‍വ്വന്‍ said...

More strange than true: I never may believe
These antique fables, nor these fairy toys.
Lovers and madmen have such seething brains,
Such shaping fantasies, that apprehend
More than cool reason ever comprehends.
The lunatic, the lover and the poet
Are of imagination all compact:
One sees more devils than vast hell can hold,
That is, the madman: the lover, all as frantic,
Sees Helen's beauty in a brow of Egypt:
The poet's eye, in fine frenzy rolling,
Doth glance from heaven to earth, from earth to heaven;
And as imagination bodies forth
The forms of things unknown, the poet's pen
Turns them to shapes and gives to airy nothing
A local habitation and a name.
Such tricks hath strong imagination,
That if it would but apprehend some joy,
It comprehends some bringer of that joy;
Or in the night, imagining some fear,
How easy is a bush supposed a bear!

അപ്പു said...

സാജന്‍, വളരെ നന്ദി ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചകള്‍ ഇവിടെയിട്ടതിന്. ഇനിയും പ്രതീക്ഷിക്കുന്നു.

SAJAN | സാജന്‍ said...

സുല്‍ വളരെ നന്ദിയുണ്ടു കേട്ടോ..ഇനിയും ഇതു വഴി വരുമൊ?
ആ‍ഷേ വീണ്ടും തങ്ക്യൂ...പിന്നെ അതു അങ്ങൊരുടെ പ്രതിമയാണു... പിന്നെ ഞാന്‍ ആ ഗാപ് ശരിയാക്കിട്ടുണ്ടു.. ഞാനിവിടെ ശിശു അല്ലേ ഷമീ...
കുസ്രുതികുടുക്കയ്ക്.. നന്ദീംണ്ട് ..പിന്നെ അതു ഉഗാണ്ടയല്ല.. ഇംഗ്ലണ്ട് ആണു .. പോകാന്‍ നേരം എനിക്കു മെയില്‍ ചെയ്താല്‍ കറ്ക്റ്റ് വഴി പറഞ്ഞു തരാം ട്ടോ... ലണ്ടനു 65 മൈല്‍ ദൂരെആണു ഈ സ്ഥലം.

viswaprabha വിശ്വപ്രഭ said...

:-)
ഹോ! ആ ഷേക്ക്സ്പിയറിന്റെ ഒക്കെ ഒരു ഭാഗ്യം!
ആ കാലത്തുതന്നെ അങ്ങേര്‍ക്ക് രണ്ടു ലാപ്‌ടോപ്പ് ഉണ്ടായിരുന്നു അല്ലേ!?
ആ സ്റ്റൂളിന്മെ വെച്ചിരിക്കണ ലാപ്ടോപ്പ് ഏതാ മോഡല്‍?

പിന്നെ അപ്പുറത്തിരിക്കുന്നത് ഫാക്സ്മെഷീനോ അതോ പ്രിന്ററോ?
:-)

ഏറനാടന്‍ said...

സാജന്‍ നേരിട്ടുപോയെടുത്തതു തന്നേ? ഭാഗ്യവാന്‍. ബിരുദത്തിന്‌ മൂപ്പരുടെ നാടകങ്ങള്‍ പഠിച്ചകാലം മുതലുള്ള അഭിലാഷമാണ്‌ അവിടെയൊക്കെയൊന്ന്‌ പോവണമെന്നത്‌.

കുറുമാന്‍ said...

ഷേക്ക്സ്പിയറിന്റെ വീടിന്റെ ചിത്രങ്ങള്‍ പങ്കു വച്ചതിന്നു നന്ദി സാജന്‍. ഇനിയും ചിത്രങ്ങളും, വിവരണങ്ങളും പോരട്ടെ. വൈകിയാണെങ്കിലും, ബ്ലോഗു ലോകത്തിലേക്ക് സ്വാഗതം.

SAJAN | സാജന്‍ said...

ഗന്ധര്‍വന്‍, ചുള്ളന്റെ a midsummers nights dream ലെ അല്ലെ വരികള്‍...
വന്നതിനും കമന്റിട്ടതിനും നന്ദിയുണ്ട് കേട്ടൊ...
അപ്പൂ വീണ്ടും നന്ദി.,
വിശ്വപ്രഭയോട്.. അതെ അങ്ങേരുടെ കൈയില്‍ ഇരിക്കുന്നതു Dell XPSTM M2010 സ്റ്റൂളില്‍ വച്ചിരിക്കുന്നതു Dell XPSTM M1210 പിന്നെ അതു പ്രിന്റെര്‍ തന്നെ Epson Stylus RP800...ആണു മൊഡല്‍ നമ്പെര്‍... ആ പടത്തില്‍ ഒന്നു ക്ലിക്കിയാ കാണാലോ..വലുതായിട്ടു...
ഏറനാടന്‍ .. അതെ ഞാന്‍ നേരിട്ടു എടുത്തവ തന്നെയാണു.. പിന്നെ ഭാഗ്യത്തിന്റെ കാ‍ര്യം ദുബൈയില്‍ നല്ല ഒരു ജോലിയുണ്ടെങ്കില്‍ ജീവിതം യൂറൊപ്പിനെ ക്കാളും ബെട്ടെറാണു... പിന്നെ ഒരിക്കല്‍ കാണാന്‍ പോകണം അതിനു താങ്കള്‍ക്കു തീര്‍ച്ചയായും കഴിയും.. കഴിയട്ടെ!
കുറുമാനും എന്റെയൊരു സ്പെഷ്യലു താങ്ക്യൂ..ഇനിയും കാണാമെന്ന വിശ്വാസത്തൊടെ

santhosh balakrishnan said...

സാജന്‍,
പടങള്‍ നന്നായിട്ടുന്ട്..കാണാന്‍ കഴിഞതിനു നന്ദി..

SAJAN | സാജന്‍ said...

വിശ്വ പ്രഭ, നന്ദി പറയാന്‍ വിട്ട് പോയി കേട്ടൊ. നന്ദിംണ്ടു നല്ല വെടിക്കെട്ടു കമന്റിനു...
സന്തോഷിനും എന്റെ നന്ദീംണ്ടു..
വീണ്ടും ഇതുവഴി വരുമെന്ന വിശ്വാസത്തോടെ
-സാജന്‍

കരിപ്പാറ സുനില്‍ said...

നന്ദി ,ശ്രീ സാജന്‍
ഇനിയും ഇത്തരത്തിലുള്ള കാര്യങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു
ഏറേ അറിവുനല്‍കുന്ന ഒന്നാണിത്.പ്രത്യേകിച്ച് കുട്ടികള്‍ക്ക് .കേര്‍ളത്തിലെ പുതിയ പാഠ്യപദ്ധതിയനുസരിച്ച് (മള്‍ട്ടിപ്പിള്‍ ഇന്‍‌റ്റലിജന്‍സ് തിയറി ) ഇത്തരം കാര്യങ്ങള്‍ വളരേ ആവശ്യമാണുതാനും
ആശംസകളോടെ
കരിപ്പാറ സുനില്‍

Mullappoo || മുല്ലപ്പൂ said...
This comment has been removed by the author.
Mullappoo || മുല്ലപ്പൂ said...

സാജാ,
പുതിയ നല്ലചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും നന്ദി.
ഇനിയും പ്രതീക്ഷിക്കുന്നു

Mullappoo || മുല്ലപ്പൂ said...

പ്രൊഫൈലില്‍ ബെനിറ്റ് ആണോ ?

SAJAN | സാജന്‍ said...

മുല്ലപ്പൂവിനു നന്ദീംണ്ടു കേട്ടൊ..പിന്നെ പ്രൊഫൈലില്‍ എന്റെ മകളുടെ പേര് ബെനിറ്റ യെന്നാണു (BENITA) അതൊരു ലാറ്റിന്‍ വാക്ക് ആണു അര്‍ത്ഥം ഗുഡ് പേഴ്സണ്‍.
എന്തിനാണോവോ ചോദിച്ചത്?

കരീം മാഷ്‌ said...

പ്രതിമയായിട്ടും വീടായിട്ടും ആ “കുന്തം കുലുക്കി” യുടെ പടം കണ്ടല്ലോ!
നന്ദി.
സാജന്‍.

SAJAN | സാജന്‍ said...

കരീപ്പാറ സുനിലിനു നന്ദിയുണ്ട് .. കേട്ടോ., ഇതുവഴി വന്നതിനും കമന്റിയതിനും...
കരിം മാഷേ കുന്തം കുലുക്കിയുടെ സുന്ദരന്‍ പടങ്ങള്‍ കാണാന്‍ വന്നതിനു നന്ദി... വീണ്ടും കാണാം ഏന്ന വിശ്വാസത്തോടെ..

ദേവന്‍ said...

ഇവിടിരുന്നായിരിക്കും മൂപ്പര്‍
Put out the light and then put out the light
എന്നൊക്കെ മനുഷേന്റെ നെഞ്ചു കലക്കുന്ന സാധനം പടച്ചത് അല്ലേ. പടത്തിലെങ്കിലും കണ്ടു,നന്ദി സാജന്‍
(പ്രൊഫൈലില്‍ കാണുന്ന വാവ അപ്പൂസ് ആണോ?)

പടിപ്പുര said...

മോളുടെ ലൈബ്രറി ശേഖരത്തിലേയ്ക്ക്‌ ഞാനീ ഫോട്ടോ കോപ്പി ചെയ്യുന്നു.

(കോപ്പി റൈറ്റ്‌ പ്രശ്നമാവുമോ?)

SAJAN | സാജന്‍ said...

ദേവേട്ടാ നന്ദി ഇതുവഴി വന്നതിന്.. അങ്ങേരുടെ ആദ്യകാലത്തെ രചനകള്‍ ഒക്കെ ഇവിടെആയിരുന്നു.. അവസാന നാളുകളില്‍ അങ്ങേര് ഒരു സ്ഥിരം നാടക ക്കൊട്ടകയും ആയി ലണ്ടനില്‍ അങ്ങു കൂടി..
അതെ അതാണു അപ്പൂസ് എന്റെ മകന്‍.. 10 മാസം ആയി...
പടിപ്പുര.. അതെ കോപിറൈറ്റ് പ്രശ്നത്തില്‍
താങ്കളുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ എല്ലാം (പടിപ്പുര അടക്കം)കണ്ടു കെട്ടാന്‍ ഉത്തരവ് ഇറങ്ങികഴിഞ്ഞു...
എന്റെ മാഷെ, അതൊരു കൊച്ചുകുഞ്ഞിനങ്ങനെ പ്രയോജനപ്പെടുന്നെങ്കില്‍
ഞാന്‍ സന്തോഷിക്കയല്ലേ വേണ്ടതു...
വേണമെങ്കില്‍ എഴുതൂ ഞാന്‍ അതിന്റെ ഹൈ റെസലൂഷന്‍ ഫോട്ടോസ് അയച്ചു തരാം..
പിന്നെ വന്നതിനു നന്ദിയുണ്ട് ..ഇനിയും കാണാം

sandoz said...

വാഹ്‌...കൊള്ളാം സാജാ....കാണാന്‍ വൈകി പോയി.......ഇംഗ്ലീഷ്‌ ഷേക്കിന്റെ കൊട്ടാരം നേരില്‍ കാണാന്‍ പറ്റിയിട്ടില്ലെങ്കിലും.....ഇങ്ങനെ സാധിച്ചല്ലോ...സന്തോഷം......

ഹായ്‌...അപ്പൂസ്‌....

നിങ്ങളുടെ ഇക്കാസ് said...

കാണാത്ത കാഴ്ചകള്‍ കാണിച്ചു തന്ന സാജനു നന്ദി.

പടിപ്പുര said...

സാജന്‍ നന്ദി, എനിക്കിതിന്റെ ഹൈ റസലൂഷന്‍സ്‌ ഫോട്ടോസ്‌ അയച്ചു തരിക. manojkumar.vattakkat@gmail.com

(കോപ്പി റൈറ്റ്‌ ചുമ്മാ :)

മഴത്തുള്ളി said...

സാജാ, അങ്ങനെ ഇംഗ്ലണ്ടില്‍ പോവാതെ ഡല്‍ഹിയിലിരുന്നു തന്നെ ഷേക്സ്പീയറിന്റെ വീടും കണ്ടു.

ഇനിയും ഇങ്ങനെ ചിത്രങ്ങള്‍ അയക്കുമല്ലോ?

maheshcheruthana/മഹേഷ്‌ ചെറുതന said...

സാജന്‍ സൂപ്പര്‍!!!!!!!!!!ഇനിയും പ്രതീക്ഷിക്കുന്നു !!!!!!!!!!!!

വേണു venu said...

സാജന്‍‍ ചിത്രങ്ങളൊക്കെ കാണാത്തതു തന്നെ. കാണിച്ചു തന്നതിനു് നന്ദി. അപ്പൂസിന്‍റെ ഫോടോയാണോ പ്രൊഫയിലില്‍. അങ്കിളിന്‍റെ വക ഒരു നുള്ളു് കൊച്ചു കള്ളനു്.:)

SAJAN | സാജന്‍ said...

സാന്‍ഡോസ് താങ്ക്യൂണ്ട്...
ഇക്കാസ്..:)
മഹേഷ്.. നന്ദി..കഴിയുന്നതും ശ്രമിക്കാം
വേണു.. നന്ദീംണ്ട്.. അങ്കിളിന്റെ പേരില്‍ ഞാനൊരു കുഞ്ഞുനുള്ള് അവനു കൊടുത്തിട്ടുണ്ട്..
മഴത്തുള്ളീ.. താങ്ക്യൂ..
എല്ലാരേയും വീണ്ടും കാണാമെന്ന വിശ്വാസത്തോടെ..