Sunday, April 8, 2007

വെറുതേ രണ്ടു പൂക്കള്‍..കാമെറയിലൂടെ

സര്‍വ ലോക ബാച്ചികള്‍ക്കായി ..പിന്നെ .. പ്രണയിക്കുന്നവര്‍ക്കായി, പ്രണയിച്ചവര്‍ക്കായി, പ്രണയിക്കാന്‍ പോണവര്‍ക്കായി, ഒരിക്കലും പ്രണയിച്ചില്ലാത്തവര്‍ക്കായി,പ്രണയം നടിക്കുന്നവര്‍ക്കായി..പ്രണയിക്കാത്തവര്‍ക്കായി, ചുരുക്കി പറഞ്ഞാല്‍ (ബാച്ചികള്‍ മാത്രം അങ്ങനെ പൂ കണ്ട് സന്തോഷിക്കണ്ടാ)..നമ്മുടെ ബൂലോഗത്തിലെ എല്ലാര്‍ക്കുമായി .. ഞാനിതാ സമര്‍പ്പിക്കുന്നു.. ഒരു റെഡ് റോസ്
താഴത്തെ പൂവ് ഒരു സ്പെഷ്യല്‍ ഓര്‍ഡര്‍ ആണ്.. രണ്ടു ദിവസായി ഇവിടെ ആരൊ അന്വേഷിക്കുന്നുണ്ടായിരുന്നു..ഒരു ചെമ്പരത്തി പൂ കിട്ടിയിരുന്നെങ്കില്‍.. ആര്‍ക്കോ സമ്മാനം കൊടുക്കായിരുന്നെന്ന്‍.. അവരെ നിരാശപ്പെടുത്തണ്ടെന്നു കരുതിയാണു ഈ പോസ്റ്റ്.. പക്ഷെ വേറെ ആവശ്യക്കാരുണ്ടെങ്കില്‍.. ചോദിക്കാന്‍ മടിക്കണ്ട...പൂക്കള്‍ നന്നായോ.. എങ്കില്‍ തുറന്നു പറയണേ.

(പടങ്ങളുടെ ടെക്നിക്കല്‍ ഡീറ്റയില്‍‌സ് :- CAMERA- CANON EOS 350 D

Picture 1 Focul Length : 54mm, Exposure Time :1/200 Sec, ISO:400

Picture 2 FOcal Length: 55mm, Exposure Time: 1/250Sec, ISO:400)

33 comments:

SAJAN | സാജന്‍ said...

ഇതു സര്‍വലോകബാച്ചികള്‍ക്കും പിന്നെ ആവശ്യമുള്ള എല്ലാര്‍ക്കും എന്റെ പുതിയ പോസ്റ്റ്..

വിചാരം said...

വെറുതെ മുഖസ്തുതിയല്ല അതുഗ്രന്‍ ചിത്രങ്ങള്‍ റോസും ചെമ്പരത്തിയും
.....
ചെമ്പരത്തി ഒരെണ്ണം കൂടിയുണ്ടെങ്കില്‍ നമ്മടെ അഗ്രുവിനും സിയാക്കുമൊന്ന് എത്തിക്കണേ കഴിയുമെങ്കില്‍ ഒരെണ്ണം ആ തേങ്ങാ പൊളിക്കാരനുണ്ടല്ലോ പുല്ലോ .. സുല്ലോ അവനും

ഞാന്‍ ഓടി.......................................................................................................................................................................................................................... ആഹൂ !!!!! സമാധാനായി .

ദില്‍ബാസുരന്‍ said...

സാജന്‍ ഭായ്,
ആദ്യത്തെ പടത്തിലെ റെഡ് റോസ് ഞാനങ്ങോട്ട് എടുക്കുന്നു. ഒരാവശ്യമുണ്ട്. ;-)

നന്ദി.

::സിയ↔Ziya said...

സാജന്‍
പടം സൂപ്പര്‍..!
(ഓഫാണെങ്കി പൊറുക്കണം)
ഒള്ള ചെമ്പരത്തി വിചാരം ചെവിയില്‍ ചൂടിക്കളഞ്ഞു അല്ലേ?
അദങ്ങനാ...
ചെമ്പരത്തി ചൂടിയാപ്പിന്നെ വിചാരമൊന്നുമില്ല...വള വള എന്തരേലും പറഞ്ഞോന്റിരിക്കും...
ഓടിയോടി കുതിരവട്ടത്തെത്തിയപ്പോ വിചാരത്തിനു സമാധാനമായി, ബൂലോഗര്‍ക്കും...ഹാവൂ...

കുറുമാന്‍ said...

ആഹ, രണ്ട് ചുവന്ന പൂക്കള്‍. റോസ ഏതായാലും റോസ് തോട്ടത്തില്‍ നിന്നു പറിച്ചിട്ട് കുറച്ച് ദിവസമായെന്നു തോന്നുന്നു. ഇതളുകളെല്ലാം അല്പം കരിയാന്‍ തുടങ്ങി :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ദാപ്പോ നന്നായത്. അപ്പോള്‍ ഈയടുത്തെ കാനേഷുമാരി കണക്കൊന്നും കണ്ടില്ലേ. ബൂലോഗത്തുള്ള ബാച്ചികള്‍ക്കെല്ലാം കൂടി ഒരേ ഒരു റെഡ് റോസ്സാ!!!
ചെമ്പരത്തി നോണ്‍ ബാച്ചികള്‍ക്കായി ഞങ്ങള്‍ മാറ്റിവച്ചിരിക്കുന്നു.

അപ്പു said...

സാജാ.... നന്നായിട്ടുണ്ട് ഫോട്ടോ രണ്ടും.

santhosh balakrishnan said...

കിടിലന്‍...ജീവനുള്ള പടങള്‍..

സതീശ് മാക്കോത്ത് | sathees makkoth said...

ആ റോസ് ഒരെണ്ണം വേണമെന്നുണ്ടായിരുന്നു.പക്ഷേ ആവശ്യക്കാര്‍ നേരത്തേ എടുത്തോണ്ട് പോയല്ലോ. ഇനിയിപ്പം ഒരെ‍ണ്ണം പാഴ്സലായിട്ടയച്ചോളു.
ആസ്ട്രേലിയയിലും ചെമ്പരത്തിപ്പൂവുണ്ടോ? നന്നായി. സാജനിപ്പോ അധികം ബുദ്ധിമുട്ടേണ്ടിവരില്ല.(ചെവിയെ അലങ്കരിക്കാന്‍!)
പടങ്ങള്‍ ബഹുകേമം.

വിചാരം said...

സാജാ ഓഫ്
ഹി ഹി ഹി.... സിയാ ഏറ്റു അല്ലേ
കൂള്‍ ഡൌണ്‍ ബേബി കൂള്‍ ഡൌ ഹി ഹി ഹി
ഹി ഹി ഹി ഹി ഹി ഹി ഹി ഹി
ദില്‍ബാ ഈ വയസ്സുകാലത്ത് നീ റോസാ പൂവുമായി എങ്ങോട്ടാ അതുവല്ല പച്ചാളത്തിനും കൊട്
ഞാന്‍ അവിടെ നിന്നും ഓടി ......................................ഹ്ഹേ...ഹി ഹി

::സിയ↔Ziya said...

മാരീഡ്‌സിനെ കണ്ടാ ഇപ്പ എറിയും കല്ല് എന്ന മട്ടിലാ ചാത്തന്റെ നില്‍പ്പ്...
മോനേ ചാത്താ നീ വെറും കുട്ടിയാ..വെറും കുട്ടി ബാച്ചിച്ചാത്തന്‍!ഓര്‍മ്മയിരിക്കട്ടെ.
അവന്റെയൊരു ചെമ്പരത്തി റിസര്‍വ്വേഷന്‍.
ചാത്തന്റെ കമന്റൊക്കെ കാണുമ്പോള്‍ കഴുത എന്തരോ കരഞ്ഞു തീര്‍ക്കും എന്ന പഴവാക്യമാ ഓര്‍മ്മ വരുന്നത്.

കുട്ടിച്ചാത്തന്‍ said...

ലാസ്റ്റ് ഓഫ് :സിയാദിക്കോ നമ്മള്‍ക്കെല്ലാം പറഞ്ഞ് കോംബ്ലിമെന്‍സാക്കാം കുട്ടിച്ചാത്തനു ഒരു ചാറ്റ് റിക്വസ്റ്റ് അയച്ചു തരാവോ?

സതീശ് മാക്കോത്ത് | sathees makkoth said...

ചെമ്പരത്തിപ്പൂവ് സാജന് തന്നെ വേണമെന്ന് ദേ ഇപ്പോള്‍ പറഞ്ഞതേയുള്ളു. ദയവായി ആരും അതിനു വേണ്ടി വഴക്കിടേണ്ട.

SAJAN | സാജന്‍ said...

വിചാരം.. മുഖസ്തുതിയല്ലാത്തതു കോണ്ടു ക്ഷമിച്ചു സ്വീകരിച്ചിരിക്കുന്നു..
അഗ്രജനോട് ഞാന്‍ പറഞ്ഞേക്കാം.. പുള്ളി ഒരു ക്രിക്കറ്റ് ബോളുമായി ബിസിയാണ്.പിന്നെ സുല്ല് പറയുന്നതുകൂടെ കേട്ടെക്കണം...സിയ നേരത്തേ സ്ഥലത്തെത്തിയിട്ടുണ്ട്.. കണ്ടു കാണുമല്ലൊ..
ദില്‍ബാ. നന്ദി..എന്താ ഇപ്പൊ ഒരു ആവശ്യം ഞങ്ങളും കൂടെ ഒന്നറിയട്ടേ!
സിയാ താങ്ക് യൂ..
സാരമില്ല ക്ഷമിച്ചിരിക്കുന്നു..
കൂറൂമാനേ.. അല്ല അത് ചെടിയില്‍ നിന്നു തന്നെ എടുത്തതാണു അതിന്റെ കളര്‍ ഒരു മാതിരി മെറൂണാണ്.. വലുതാക്കി നോക്കിയേ..
കുട്ടിച്ചാത്താ..ഇപ്പോ ഇത്രയെ ഉള്ളൂ.. ഓരോ ഇതളായിട്ടു തരാം .. നന്ദി .. സ്വാഗതം:)
അപ്പു നന്ദിയുണ്ട്.. കാണാം..
സന്തോഷ്.. അങ്ങനെയാണല്ലൊ പറയുന്നത് അവര്‍ക്കും ജീവനുണ്ടെന്ന്.. അപ്പൊ അതും ശരിയാ..നന്ദി.
സതീശേ.. ഇതിപ്പൊ വടി കൊടുത്ത് അടി വാങ്ങിയതുപോലെ ആയല്ലൊ!
സതീശിനു ഞാന്‍ വച്ചിട്ടുണ്ട്..
എന്താന്ന് അറിയാമോ വേറൊരു ചെമ്പരത്തി പൂ എന്തായാലും എനിക്കൊരു കൂട്ട് വേണമല്ലൊ.. സതീശാവുമ്പോള്‍ കൊള്ളാം:)

Physel said...

Beautiful work Sajan...Keep it up!

പടങ്ങളുടെ റ്റെക്നിക്കല്‍ ഡീറ്റയിത്സ് കൂടെ കൊടുത്താല്‍ നന്നായിരുന്നു!

Typist | എഴുത്തുകാരി said...

ചെമ്പരത്തിപ്പൂ ശരിക്കും നന്നായിട്ടുണ്ട്‌.

എഴുത്തുകാരി.

വക്കാരിമഷ്‌ടാ said...

നല്ല അടിപൊളി പടങ്ങള്‍... വളരെ നന്നായിരിക്കുന്നു. ഫൈസല്‍ പറഞ്ഞത് പോലെ എങ്ങിനെയിങ്ങിനെയൊക്കെയെടുത്തു എന്നുംകൂടി കൊടുത്താല്‍ നന്നായിരുന്നു.

സു | Su said...

പൂക്കളുടെ ചിത്രം നന്നായിട്ടുണ്ട്. നല്ല വര്‍ണ്ണത്തില്‍ നില്‍ക്കുന്നു.

ഇത്തിരിവെട്ടം|Ithiri said...

സാജന്‍ നല്ല ചിത്രങ്ങള്‍.

അഗ്രജന്‍ said...

സാജാ... കലക്കന്‍ പടങ്ങള്‍!!!

സൂപ്പര്‍!!!എനിക്ക് ഒരു ചെമ്പരത്തിപ്പൂ വേണായിരുന്നു, പക്ഷെ ആകെ ഒന്നല്ലേയുള്ളൂ... അത് സാജനു വേണ്ടി വരില്ലേ :))

(അഗ്രജനെ കാണ്മാനില്ല)

കുട്ടന്‍ മേനൊന്‍ | KM said...

സാജാ, നല്ല പടങ്ങള്‍.
(ഇതിലെ രണ്ടാമത്തെ പൂവ് എവിടെയോ കണ്ടു പരിചയമുണ്ട്. :) )

SAJAN | സാജന്‍ said...

ഫൈസലിന്റെയും വക്കാരിയുടെയും സജക്ഷന്‍ അനുസരിച്ച് ഞാന്‍ പടങ്ങളുടെ ടെക്നിക്കല്‍ ഡീറ്റയിത്സ് കോടുത്തിട്ടുണ്ട്.. കാണുമല്ലൊ
വന്നതിനും പിന്നെ കമന്റിനും നന്ദീംണ്ട്..
എഴുത്തുകാരി.. നന്ദി
സു .. നന്ദി
ഇത്തിരിവെട്ടം .. നന്ദി
അഗ്രജനുള്ള മറുപടി വിചാരം തന്നിട്ടുണ്ട്.. കാണുമല്ലോ (കാണാതിരിക്കരുത്).. :)
കുട്ടന്‍ മേനോന്‍ നന്ദി.. അപ്പൊ ഇനിയു കാണാം
പിന്നെ ഇതുവഴിപോയ എല്ലാര്‍ക്കും നന്ദീംണ്ട്..

ആഷ said...

സാജന്‍,
പടങ്ങള്‍ കലകലക്കി.
താങ്കള്‍ക്ക് ചെവിയില്‍ ദിവസവും ചൂടി നടക്കാന്‍ വേണ്ടി വളര്‍ത്തുന്നതാണോ ആ ചെമ്പരത്തി?
സ്വയം‌പര്യാപ്തമാണല്ലോ അന്യനാട്ടിലും ;)
എനിക്കാ റോസാപൂ മതീട്ടോ.

കുതിരവട്ടന്‍ said...

ഈ ചിത്രങ്ങളുടെ ബാക്ക് ഗ്രൌന്‍ഡ് എങ്ങിനെയാ വെളുപ്പാക്കിയത്? ഞാന്‍ ചെമ്പരത്തിപ്പൂ കണ്ടു വന്നതൊന്നുമല്ലാട്ടൊ :-)

ധ്വനി said...

ഒരുപാടുപേര്‍ ചുവപ്പു റോസ് കണ്ണുവച്ചിരിക്കുന്നു... ഞാനും!

ചെമ്പരത്തിപ്പൂ ബൂലോഗത്തിന്റെ ഒരു നിലയ്ക്കാത്ത അവശ്യമല്ലെ? ഈ ഒന്നു മാത്രമായി എന്തു ചെയ്യാനാ?

വളരെ നല്ല പടങ്ങള്‍!

SAJAN | സാജന്‍ said...

ആഷക്കും കുതിരവട്ടനും ധ്വനിക്കും നന്ദി!
പിന്നെ ഇതുവഴി വീണ്ടും പോയ എല്ലാര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി വീണ്ടും കാണാം!

തറവാടി said...

സാജാ ,

ഞാന്‍ പറയേണ്ടത് പലരും പറഞ്ഞതിനാല്‍ .....

ചിത്രങ്ങള്‍ നന്നായി :)

SAJAN | സാജന്‍ said...

നന്ദി തറവാടി...:)

sandoz said...

ഇത്‌ ഇപ്പഴാല്ലോ കണ്ടേ......കൊള്ളാല്ലോ സാജാ.....ആ രണ്ടാമത്തെ പടം ഒരു ലോഡ്‌ എനിക്ക്‌ വേണം.......ബൂലോഗത്ത്‌ ബ്ലാക്കില്‍ മറിച്ച്‌ വില്‍ക്കാനാ......മുടിഞ്ഞ ചെലവല്ലേ.......ആ സൈസ്‌ പൂവിന്റെ തോട്ടത്തില്‍ പണി കൊടുക്കാന്നു പറഞ്ഞിട്ടാ സിയ സൗദിക്ക്‌ പോയത്‌ തന്നെ.....

Sona said...

നല്ല പടം..ആദ്യത്തെത് സ്വീകരിക്കുന്നവര്‍ക്ക് രണ്ടാമനെ താമസിയാതെ ആവശ്യം വരും!!!

അപ്പൂസ് said...

സാജേട്ടാ, ഈ പൂക്കള്‍ ഇപ്പോഴാ കണ്ടത്..
വളരെ നന്നായിരിക്കുന്നു. :)
റോസിനെക്കാള്‍ ഇഷ്ടപ്പെട്ടത് ആ ചെമ്പരുത്തിയാ.

ഇത്തിരി|Ithiri said...
This comment has been removed by the author.
ശ്രീ said...

രണ്ടു പൂക്കളും വളരെ നന്നായിരിക്കുന്നു, സാജന്‍‌ ചേട്ടാ... (ആ ചെമ്പരത്തിപ്പൂ ആര്‍‌ക്കാണോ?)