Monday, April 23, 2007

അബോര്‍ജിനല്‍‍സ്.... കാമെറയിലൂടെ.

ഇവര്‍ അബൊര്‍ജിനല്‍‌സ്...60,000വര്‍‌ഷങ്ങള്‍ മുമ്പേ ഓസ്ട്രേലിയയില്‍ ഉണ്ടായിരുന്ന ആദിമ നിവാസികള്‍...


1770 ല്‍ സിഡ്നിയിലെ ബോട്ടണി ബേയില്‍ ക്യാപ്റ്റന്‍ ജെയിംസ് കുക്ക് കാല്‍ കുത്തിയത് മുതല്‍ ഇവരുടെ ജീവിതത്തിന്റെ ഗതി മാറി.. തുടര്‍ന്നു വന്ന യൂറോപ്യന്‍ മാര്‍.. ഈ ‘അപരിഷ്കരിലെ’ പുരുഷന്മാരെ കൂട്ടക്കൊല ചെയ്തും സ്ത്രീകളെ മാനഭംഗം ചെയ്തും മോഡേണ്‍ സംസ്കാരത്തിന്റെ ബാലപാഠങ്ങള്‍.. അഭ്യസിപ്പിച്ചു.. ആ കൂട്ടക്കൊലകള്‍ക്കു ശേഷം ഒരു ചെറിയ സമൂഹം അതിന്റെ ബാക്കി പത്രമെന്നോണം ഈ മണ്ണില്‍ അവശേഷിച്ചു..ശേഷിച്ചവരെ അടിമകളാക്കി...യൂറോപ്യന്മാര്‍ ജീവിതം ആഘോഷിച്ചു...


ഇവരുടെ പിന്‍ തലമുറ.. തനതായ അവരുടെ.. സംസ്കാരവും കലയും ചോര്‍ന്നു പോകാതെ ജീവിക്കാന്‍ ശ്രമിക്കുന്നു..മാറി മാറി വരുന്ന ഗവണ്മെന്റുകള്‍.. ഇവരെ ഉദ്ധരിക്കാന്‍ വിവിധ പരിപാടികള്‍ ആവിഷ്കരിച്ചു വരുന്നു.. ഇന്നും മുഖ്യധാരയില്‍ ഇവര്‍ അത്രത്തോളം സജീവമല്ലെങ്കിലും.. പ്രശസ്തരായ പല അബൊര്‍ജിന്‍സും ഇവരുടെ കൂട്ടത്തിലുണ്ട്..
ഇവരുടെ സംഗീതം ഏതൊരു ആദിവാസി സമൂഹത്തിനേയും പോലെ..വളരെ പ്രത്യേകത നിറഞ്ഞതാണ്..ഡിഡ്ജെറിഡൂ എന്നവര്‍ വിളിക്കുന്ന എയിറോഫോണ്‍ മാതൃകയിലുള്ള നീണ്ട ഒരു കുഴലാണ്.. പ്രധാന സംഗീത ഉപകരണം.. ഇതിനൊപ്പം.. ഡ്രമ്മും വളരെ വിചിത്രങ്ങളായ വേറെചില സംഗീത ഉപകരണങ്ങളും ഇവര്‍ ഉപയോഗിക്കുന്നു...
ഈ പടങ്ങള്‍ ഞാന്‍ സിഡ്നിയില്‍ വച്ചെടുത്തത്.. ലൈവ് മ്യൂസിക്കും, അവരുടെ തന്നെ സംഗീതം സി ഡിയിലാക്കി അതിന്റെ വില്പനയും, പിന്നെ ടൂറിസ്റ്റുകളോടൊപ്പം ഫോട്ടോയ്ക്ക് പോസു ചെയ്തും.. ജീവിക്കാന്‍ വഴി കണ്ടെത്തുന്ന ഒരു കൂട്ടം അബോര്‍ജിനല്‍‌സ്...
സി ഡിയുടെ പുറത്ത് ഓട്ടൊഗ്രാഫ് ഒപ്പിട്ട് കൊടുക്കുന്ന അവരുടെ സംഘത്തലവന്‍...


ഇത് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ...

ഇവരെ കണ്ടു മടങ്ങിയപ്പോള്‍.. എനിക്കോര്‍മ്മ വന്നത്.. കവി കടമ്മനിട്ട യുടെ ചില വരികളാണു..
....നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചൂഴ്ന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്....
ഇവരുടെ കാര്യത്തില്‍ ഈ വരികള്‍ അക്ഷരം പ്രതി ശരിയാണ്.
വിവരങ്ങള്‍ക്ക് കടപ്പാട് :
1, Discovering Sydney and Surroundings, Author; Grgory, Published by Universal Publishers Pty Ltd in 2005,
കാമെറ: Canon EOS 350D
തീര്‍‌ച്ചയായും താങ്കളുടെ അഭിപ്രായം എനിക്ക് പ്രയോജനം ചെയ്യും!!!

61 comments:

SAJAN | സാജന്‍ said...

അബോര്‍ജിനല്‍‌സ്.. ഓസ്ട്രേലിയയിലെ ആദിമ നിവാസികളുടെ ഒരു സംഘം കാമേറയിലൂടെ....
....എന്റെ പുതിയ പടം പോസ്റ്റ്

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അവിടൊന്നും നരഭോജികളുടെ പടം കിട്ടൂലെ ഒന്നു പോയി എടുക്കെന്നേ.

പോകുമ്പോള്‍ ക്യാമറായില്‍ ഒരു നൂലുണ്ടയുടെ അറ്റം കെട്ടിയിട്ടേക്കണം. അതു വച്ച് വലിച്ചെടുത്ത് ക്യാമറ തിരിച്ചെടുക്കാലോ.

ഓടോ:: നല്ല വിവരണം. വിജ്ഞാനദായകം
അബോര്‍ജിനല്‍‌സ്.. -- മലയാളീകരിച്ചാല്‍ എന്തുവരും? നരഭോജികളല്ലാന്നറിയാം...

വിചാരം said...

ഠേ.ഠേ...ഠിം..ഠും കയ്യില്‍ കിട്ടിയ തേങ്ങയെല്ലാം എറിഞ്ഞു തീര്‍ത്തു സുല്ലുവിന്‍റെ പറമ്പീന്ന് മോഷ്ടിച്ചതാ

വിചാരം said...

ദേ അതിന് മുന്‍പ് തന്നെ ചാത്തനേറ് കഴിഞ്ഞു എന്നാല്‍ അവന്‍ തേങ്ങ എറിഞ്ഞില്ല
വളരെ നല്ല വിവരണവും (അറിവ്) നല്ല ചിത്രങ്ങളും അപ്പോ അന്‍റെ നിറമുള്ളവരും ആസ്ത്രേലിയായില്‍ ഉണ്ട് സമാധാനായി

വിചാരം said...

അന്‍റെ എന്നത് എന്‍റെ എന്ന് വായിക്കുക പണ്ടാരം വടകരയുള്ള ആരെങ്കിലും ഇതു വായിച്ചാല്‍ അത് സാജന്‍റെ എന്നായി വായിക്കും സോറി

തറവാടി said...

good one

സു | Su said...

സാജന്‍ :) ചിത്രങ്ങള്‍ക്കും വിവരണത്തിനും നന്ദി.

ശിശു said...

വിജ്ഞാനപ്രദമായ കാര്യങ്ങള്‍.
ഫോട്ടൊയും. തുടരുക.

പടിപ്പുര said...

പരിഷ്കൃത സമൂഹത്തിന്റെ കണ്ണിലെ കരടുകള്‍. അല്ലേ?

(ഇവരിനിയും നിലനില്‍ക്കണം. എങ്കിലല്ലേ ആഘോഷങ്ങളില്‍ പഴമയുടെ വേഷം കെട്ടാന്‍ ആരെങ്കിലുമൊക്കെ ഉണ്ടാവുകയുള്ളൂ)

santhosh balakrishnan said...

പുതിയ അറിവുകള്....നന്ദി..

Pramod.KM said...

സാജന്‍ ചേട്ടാ...
അബോറ്ജിനത്സിനെ കുറിച്ച് വെളിപ്പെടുത്തിയതിന്‍ നന്ദി.
നല്ല ചിത്രങ്ങള്‍.ആശംസകള്‍.

Pramod.KM said...

ഒന്നാമത്തെ പടം കണ്ടപ്പോള്‍ എനിക്കോറ്മ്മ വന്നത്
കടമ്മനിട്ടയുടെ തന്നെ
‘നെഞ്ചത്തൊരു പന്തം കുത്തി
നില്‍പ്പൂ കാട്ടാളന്‍‘
എന്ന വരികളും.;)

അപ്പു said...

സാജാ...നല്ല ഫീച്ചര്‍ പോസ്റ്റ്.
അവസാനം കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ വിക്കിയുടെ സ്പെല്ലിങ് തെറ്റാണ്.

SAJAN | സാജന്‍ said...

നന്ദി അപ്പൂ തിരുത്തിയിട്ടുണ്ട്...:)

സതീശ് മാക്കോത്ത് | sathees makkoth said...

ഇന്‍ഫൊര്‍മേറ്റീവ്.
നല്ല ശ്രമം സാജന്‍.

G.manu said...

Really informative....pls post more like this to enlarge knowldege horizon, Sajan

സനോജ് കിഴക്കേടം said...

saajan chetto... ente samsayam vereyaanu.. "Aboriginals" aano atho "aborigins" aano?
Any way informative subject. Expect more features

SAJAN | സാജന്‍ said...

സനോജേ ഞാനും അങ്ങനെയാ കരുതിയത്..പക്ഷേ റെഫെറന്‍സിലെല്ലാം അബോര്‍ജിനല്‍‌സ് എന്നു തന്നെ ആയിരുന്നു..
ഒരു പക്ഷേ അവരുടെ സമൂഹത്തെ അങ്ങനെ തന്നെ യാകാം പറയുന്നത്..
ആ ലിങ്കുകളില്‍ ഒന്നു ക്ലിക്കി നോക്കൂ

Anonymous said...

Good and informative one.

കരിപ്പാറ സുനില്‍ said...

വളരേ നന്നായിട്ടുണ്ട് ശ്ര്രി സാജന്‍
നരവംശ സംബന്ധിയായ ഇത്തരം അറിവുകള്‍ വളരേ ചുരുക്കം മാത്രമേ പുറത്തുവരാറുള്ളൂ. മുതലാളിത്തത്തിന്റെ പ്രതിനിധികളായവര്‍ മനുഷ്യാവകാശ ധ്വംസനത്തെക്കുറിച്ച് മുറവിളികൂട്ടുമ്പോള്‍ ഈ അധിനിവേശമൊക്കെ മഃനപ്പൂര്‍വ്വം മറയ്ക്കുന്നു അല്ലേ.
ക്യാപറ്റന്‍ കുക്കിന്റെ ശ്രമങ്ങള്‍ ഇത്തരത്തില്‍ ഉപയോഗിയ്ക്കപ്പെട്ടതില്‍ വലരേ ഖേദമുണ്ട്
ഇനിയും ഇത്തരം അറിവുകള്‍ പ്രതീക്ഷിയ്ക്കുന്നു.

RR said...

സാജന്‍ ഭായി, വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്‌. നന്നായി.

കുട്ടന്മേനൊന്‍ | KM said...

Good work. Last week I saw a similar article in a TV channel also.

തമനു said...

സാജാ എല്ലാ ഫോട്ടൊകളും കലക്കി. നല്ല വിവരണവും... തുടരുക.

ഓടോ: സാജന്റെ ഫോട്ടോ ഇതിലെങ്ങും ഇല്ലല്ലൊ അല്ലേ ? ഉണ്ടെങ്കില്‍ ഏതാണെന്ന് എഴുതണേ ... അല്ലേല്‍ തിരിച്ചറിയാന്‍ പറ്റിയില്ലെങ്കിലോ.. (ബൂമറാംഗുമായി എറിയാന്‍ വരണ്ടാ, ഞാന്‍ ഓടി..)

അഗ്രജന്‍ said...

സാജാ...

കലക്കന്‍ പടങ്ങളും
അലക്കന്‍ വിവരണവും...

നന്നായിരിക്കുന്നു.

ഇടിവാള്‍ said...

നല്ല വിജ്ഞാനപ്രദമായ ലേഖനം സാജന്‍!
ആശംസകള്‍!

Inji Pennu said...

ഇപ്പൊ എവിടെന്നൊക്ക്യാ മലയാളികള്‍ ബ്ലോഗണേ അല്ലെ? സൌത്ത് കൊറിയ വരെ..സത്യമായിട്ടും സൌത്ത് കൊറിയേലൊക്കെ മലയാളികള്‍ ഉണ്ട് എന്നു തന്നെ എനിക്കറിയാന്‍ പാടില്ലാ‍യിരുന്നു. ഇനി നോര്‍ത്ത് കൊറിയേലും ഉണ്ടാവൊ? ആസ്ത്രേലിയേയില്‍ മലയാളികള്‍ ഉണ്ടെന്നറിയാം പക്ഷെ അധികമുണ്ടൊ? ഓഹ്, പോസ്റ്റ് അബോര്‍ജിനിലസ് നെ കുറിച്ചാണല്ലെ. ഇവരെ കണ്ടിട്ട് ശരിക്കും അവരാണെന്ന് തോന്നണില്ല.
ഇത് ഏതോ സായിപ്പ് തന്നെ വേഷം കെട്ടി നിക്കണ പോലെ തോന്നണു. ആ ഒരു പെങ്കൊച്ച് ഉണ്ടായിരുന്നല്ലോ, ഒരു ആസ്റ്റ്രേലിയന്‍ ഓട്ടക്കാരി

Inji Pennu said...

അതല്ലേ ഏതോ ഒരു തട്ട് പൊളിപ്പന്‍ സിനിമേല്‍ മോഹന്‍ലാല്‍ എറിഞ്ഞ് അത് കൈകളിലേക്ക് തിരിച്ചെത്തിയ സാധനം? :)

evuraan said...

കൊള്ളാം, നന്നായിരിക്കുന്നു.

ഇനിയും പരദേശത്തിലെ വിശേഷങ്ങള്‍ മുറയ്ക്ക് എഴുതുക..!

പ്രിയംവദ said...

Recently in Asianet channel I saw
in "sancharam " describing about these ppl.

Good job Sajan!

qw_er_ty

കൊച്ചുമത്തായി said...

Australian pillaru kollallodey!!!!
nalla photosense undu kto.
Ente puthiya kadha vaayicho??

SAJAN | സാജന്‍ said...

ചാത്തന്‍ .. അത്ര ഒന്നും വേണ്ട കേട്ടോ..എനിക്കേ രണ്ടു കുഞ്ഞു പീള്ളെര്‍ ഉള്ളതാ...:)

വിചാരം...നന്ദി...:)

തറവാടി.. വന്നതിനും കമന്റ്റിനും.. താങ്ക് യൂ

സൂ.. നന്ദിയുണ്ട്.. കേട്ടോ

പടിപ്പുര അതെ ഞാന്‍ യോജിക്കുന്നു...താങ്ക് യൂ

ശിശു.. വന്നതിനും കമന്റിയതിനും താങ്ക് യൂ..

സന്തോഷ് .. നന്ദി.. ഇനിയും കാണാം

പ്രമോദേ.. താങ്ക് യു

അപ്പൂ താങ്ക് യൂ.. ഇനിയും കാണാം

സതീശെ ... നന്ദി..:)

മനൂ, സനോജേ രണ്ടാളും ആദ്യമായല്ലെ ഇ വഴിക്ക്.. സ്വാഗതം.. നന്ദി

സുനില്‍.. അങ്ങനെ വിചാരിക്കുന്നു

ആര്‍ ആര്‍.. സ്വാഗതം.. നന്ദി

കുട്ടന്‍ മേനോന്‍... താങ്ക്യൂ

അഗ്രു.. നന്ദി...:) ഇനിയും കാണാം

തമനു ചേട്ടോ ഒന്നു കാണണേ...:)

ഇടിവാള്‍.. നന്ദിയുണ്ട്...:)

ഇഞ്ചിപ്പെണ്ണേ...സ്വാഗതം നന്ദി!...സത്യാ കേട്ടോ..അവര്‍ അബോര്‍ജിനത്സ് തന്നേ...പിന്നെ ഇവിടെ സിഡ്നിയില്‍ മാത്രം 2000 മലയാളികള്‍ ഉണ്ട്...:)

എവൂരാന്‍ ആദ്യാട്ട് ആണല്ലൊ ഈ വഴി...സ്വാഗതം.. നന്ദി!


പ്രിയം വദ പോസ്റ്റിട്ടതിനു ശേഷം ആണ് ഞാനിതറിയുന്നത്...നന്ദി...:)


ഇതുവഴി കടന്നു പോയ എല്ലര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി.. ഇനിയും കാണാമെന്ന വിശ്വാസത്തോടെ...

SAJAN | സാജന്‍ said...

കൊച്ചു മത്തായിയെ.. കമ്പ്യൂട്ടര്‍ അനുവദിക്കുമെങ്കില്‍ കമന്റ് മലയാളത്തില്‍ ഇട്ടാല്‍ അതു നല്ലതായിരിക്കും കേട്ടോ..പിന്മൊഴിയില്‍ വരുമല്ലോ..കമന്റിനു നന്ദി...:)

ആഷ | Asha said...

സാജന്‍,
വളരെ വിജ്ഞാനപ്രദം!
ഇനിയും ഇത്തരം പോസ്റ്റുകളുമായി വരിക.

സാജനാണോ ആ ഓട്ടോഗ്രാഫ് ഒപ്പിട്ട് കൊടുക്കുന്നേ? ;)

ദേവന്‍ said...

നന്ദി സാജന്‍.
പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത അബോറിജിനല്‍ സെറ്റില്‍മെന്റുകള്‍ അവിടെ ഉണ്ടെന്ന് ഒരാള്‍ പറഞു. നേരാണോ?

ദേവന്‍ said...

ചാത്താ, അബോറിജിനല്‍ എന്നതിന്റെ മലയാളം ആദിവാസി എന്നേയുള്ളെന്നാണു തോന്നുന്നത്.

SAJAN | സാജന്‍ said...

ദേവേട്ടാ അങ്ങനെ ഞാനും കേട്ടിട്ടുണ്ട്.. അതില്‍ എത്രമാത്രം സത്യമുണ്ടെന്ന് അറിയില്ല..അവര്‍ക്കു വേണ്ടി മില്യന്‍സ് ഡോളറിന്റെ പ്രോഗ്രാംസും.. സെറ്റില്‍മെന്റും ഒക്കെ ഉണ്ട്.. അതിന്റെ വെബിലൊന്നും അങ്ങനെ ഒരു ഇന്‍ഫൊമേഷന്‍ ഞാന്‍ കണ്ടതും ഇല്ല ..

നന്ദി ദേവേട്ടാ.. ചാത്തന്റ്റെ തംശയം.. തീര്‍ത്തല്ലോ..

ആഷേ നന്ദി..ആ അപ്പൂപ്പന്റെ നിറം കണ്ടാണോ.. ആഷേ അങ്ങനെഴുതിയത്.. എങ്കില്‍ അതിലും കറുപ്പാ എന്റെ നിറം

ഇതുവഴി വന്നു പോയ എല്ലര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി....!

Siju | സിജു said...

നന്നായിരിക്കുന്നു.
രണ്ടാഴ്ച മുമ്പ് എഷ്യാനെറ്റിലെ സഞ്ചാരത്തിലും ഇവരെ കാണിച്ചിരുന്നു.

വേണു venu said...

നന്നായിട്ടുണ്ടു്. വിജ്ഞാനപ്രദം‍.:)

sandoz said...

സാജാ കൊള്ളാം......
വിവരണവും നന്നായി......
ആസ്ത്രേലിയന്‍ അത്‌ ലറ്റ്‌ കാത്തി ഫ്രീമാന്‍ ഈ കൂട്ടരില്‍ പെടുമോ..
അവര്‍ ഒരു ആദിവാസിയാണെന്ന് കേട്ടിട്ടുണ്ട്‌.

SAJAN | സാജന്‍ said...

അതെ സാന്‍ഡൊ,
കാത്തി ഫ്രീമാന്‍..ഒരു അബോര്‍ജിനല്‍ ആയിരുന്നു, പിന്നെ ഡേവിഡ് ഗള്‍പില്‍ എന്ന ഫിലിം സ്റ്റാര്‍.. അങ്ങനെ കുറേ സെലിബ്രിറ്റികള്‍ ഇവരിലുണ്ട്..
പിന്നെ വന്നതിനും കമന്റിയതിനും നന്ദി...
വേണുവിനും
സിജുവിനും നന്ദിയുണ്ട്...
വീണ്ടും ഇതു വഴി വന്നോര്‍ക്കെല്ലാം ഒരിക്കല്‍ കൂടെ നന്ദി..സുഹൃത്തുക്കളെ...:)

Manu said...

നല്ല പോസ്റ്റ് സാജന്‍.

ഇവിടെ ചോദിച്ച പലസംശയങ്ങള്‍ക്കും മറുപടി വിക്കിപീഡിയ ലേഖനത്തില്‍ ഉണ്ട്.

Aborigines -അതാണ് ശരിയായ നാമരൂപം വിശേഷണരൂപം (Aboriginals)പൊതുവായി ഉപയോഗിക്കാറുണ്ടെങ്കിലും . ദേവേട്ടന്‍ സൂചിപ്പിച്ച settlements നാമാവശേഷമാവുന്ന അപൂര്‍വതയാണ്.

കായികതാരങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും അറിയപ്പെടാന്‍ ഇടയുള്ളയാള്‍ ജേസന്‍ ജില്ലസ്പിയാണ് (ആദ്യ ടെസ്റ്റ് പ്ലെയര്‍ ). കാതിഫ്രീമാന്റെ ‘കസിന്‍’ ആണെന്ന് കണ്ടാല്‍ തോന്നില്ലെങ്കിലും...

കണ്ണൂസ്‌ said...

ഡേവിഡ്‌ ബൂണ്‍ ആദിവാസി ആയിരുന്നില്ലേ?

Manu said...

കണ്ണൂസേട്ടാ ഞാന്‍ എഴുതിയകാര്യം cricinfo-യില്‍ ജിലസ്പിയുടെ പ്രൊഫൈലില്‍ ഉണ്ട്. ബൂണിന്റെ parentage ആ രീതിയില്‍ എങ്ങും കണ്ടിട്ടില്ല. 'Clarence Boon' sounds better like continental -than Aboriginal- middle and last names, though I am not sure.

ലാപുട said...

സാജന്റെ ഫോട്ടോകളും എഴുത്തും ഒരുപാട് പുതുമകളെ പങ്ക് വെയ്ക്കുന്നു..നല്ല വെടിപ്പും ഓജസ്സുമുള്ള ഭാഷയില്‍...നന്ദി..
ആശംസകള്‍...

SAJAN | സാജന്‍ said...
This comment has been removed by the author.
SAJAN | സാജന്‍ said...

Albert Namatjira
Bandler, Dr Faith
Blair, Harold
Bennelong
Bonner, Neville
[First Aboriginal Senator]
Dodson, Mick
[Advocate, activist, representative]
Dodson, Patrick
[Activist, consultant, representative]
Freeman, Cathy [new site being developed]
Mabo, Eddie
Mokare
[Indigenous guide]
Monks, Rosie Kunoth
[Film star, nun, social worker]
Morgan, Sally
Namatjira, Albert
Nicholls, Sir Doug
[First Aboriginal State Governor]
Noonuccal, Oodgeroo
[Kath Walker]
O’Shane, Pat
Pearson, Noel
[Lawyer, activist]
Pemulwuy
Perkins, Charles
Ridgeway, Aden
Saunders, Captain Reginald
[First Aboriginal commissioned army officer]
Smith, Shirley
[‘Mum Shirl’]
Truganini
Unaipon, David
Yagan
Yindi, Yothu
Yunupingu, Mandaway

ഇത്രയും ആളുകളുടെലിസ്റ്റാണ്
http://www.teachers.ash.org.au/aussieed/reference_aboriginalaustralia.htm#famous

ഈ ലിങ്കില്‍ നിന്നു
എനിക്കു കിട്ടിയത്.. മനു പറഞ്ഞത് എനിക്കു ഒരു പുതിയ അറിവായിരുന്നു.. ഷെയര്‍ ചെയ്തതിനു നന്ദി..
കണ്ണൂസേ സത്യാ‍ണൊ എന്നെനിക്ക് അറിയില്ല ഒരു ചെറിയ സംശയം എനിക്കുണ്ട്.. വിശദമായി നോക്കിയിട്ട് ഞാന്‍ പറയാം.. കിട്ടുനെങ്കില്‍
നന്ദി രണ്ടാള്‍ക്കും..:)

Manu said...

കണ്ണൂസേട്ടന്റെ ചോദ്യം വന്ന ശേഷം ഞാന്‍ ജിലസ്പിയെക്കുറിച്ച് നോക്കിയിരുന്നു. വിക്കി ലേഖനം ഇവിടെ ഞാന്‍ പറഞ്ഞതു ശരിവയ്ക്കുന്നുണ്ട്. ബൂണീയെ കുറിച്ച് കണ്ടാല്‍ എഴുതൂ. :)

ദില്‍ബാസുരന്‍ said...

ആന്‍ഡ്രൂ സൈമണ്ട്സ് അച്ചായനോ? ചുണ്ടും നെറ്റിയുമൊക്കെ കണ്ടാല്‍ തോന്നും.

Manu said...

ഈ തോന്നല്‍ എനിക്കും ഉണ്ടായിരുന്നു ദില്‍ബൂ. ഹഹ..
പക്ഷെ കക്ഷി ജനിച്ചത് ഇംഗ്ലണ്ടിലാണ്. അബൊറിജിനല്‍ ആകാന്‍ സാധ്യത വളരെ കുറവ്.

ആഷ | Asha said...

കറുപ്പു കൊണ്ടല്ലേ ഞാന്‍ പറഞ്ഞത്.
കൊസ്റ്റ്യുമിന്റേയും മേക്കപ്പിന്റേയും കാര്യാ പറഞ്ഞേ ;)

ധ്വനി said...

അബോര്‍ജിന്‍സുകളെ പറ്റി ആദ്യമായാണു കേള്‍ക്കുന്നത്. വളരെ നല്ല വിവരണശൈലി. ഫോട്ടോകളും അസ്സലായിട്ടുണ്ട്.
പങ്കുവച്ച വിവരങ്ങള്‍ക്കു നന്ദി. ഭാവുകങ്ങള്‍!!

SAJAN | സാജന്‍ said...

അങ്ങനെ 51 കമന്റ്റായി ..തന്തോയം തന്തോയം തന്നെ!!!
ലാപുട, ധ്വനി, ദില്‍ബന്‍.. മൂന്നാളും ആദ്യമായണല്ലൊ ഇവിടെ സ്വാഗതം..
ഇതു വഴി പോയ എല്ലാര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി
വീണ്ടും കാണാം!!!

sathees makkoth | സതീശ് മാക്കോത്ത് said...

അങ്ങനെ 51 ല്‍ നിര്‍ത്തിയാല്‍ മതിയോ?
നമ്മുക്കിത് നൂറാക്കണ്ടേ. ഇപ്പോ മൂന്നക്ക കമന്റാ ലതിന്റെയൊരു ഫേഷന്‍.

SAJAN | സാജന്‍ said...

സതീശെ, കളി ഇവിടെ വേണ്ട,
കൈപ്പള്ളി പറയുന്നതു പോലെ,ലോ.. ലവിടെ..അങ്ങോട്ട് മാറീ
(പിന്നെ ഇതില്‍ 100 കമന്റു വന്നാല്‍ ഞാനും എല്ലത്തിനും നിരത്തി താങ്ക് യൂ പറഞ്ഞത് 200 ആക്കും..
തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലല്ലോ...!!!)

കുതിരവട്ടന്‍ said...

സാജന്‍ ഭായി, അബോര്‍ജിനല്‍‌സിന്റെ ഇടയില്‍ പെണ്ണുങ്ങളൊന്നുമില്ലേ? എന്താ അവരുടെ ഫോട്ടൊ കാണാത്തേ? ;-)

SAJAN | സാജന്‍ said...

കുതിരവട്ടന്‍,താങ്കള്‍ക്കു അറിയാവുന്ന സ്ത്രീകളും ഇവരുടെ കൂട്ടത്തില്‍ ഉണ്ടല്ലൊ, അറിയപ്പെടുന്ന ഓട്ടക്കാരി കാത്തി ഫ്രീമാന്‍ അബോര്‍ജിന്‍ ആരുന്നു..
(ഈ സംഘത്തില്‍ സ്ത്രീകളാരും ഉണ്ടായിരുന്നില്ല)

അപ്പു said...

അന്‍പത്താറ് കമന്റോ?????? !!! അതില്‍ 25 താങ്ക്യും..... സാജാ..!!

qw_er_ty

ഗന്ധര്‍വ്വന്‍ said...

ആദിവാസി അന്ത്യവാസി ...

നാം എന്തു വാസി???

ആദി വാശി അന്ത്യവാശി

നാം വെറൂം പിടിവാശി.

അയ്യേ ക്ഷ്ടമെന്ന്‌ നാം വിരല്‍ ചൂണ്ടുമ്പോള്‍ അഹോ കഷ്ടം നമ്മുടെ കാര്യം.
അബൊറിജിന്‍സില്ല- ഉള്ളതെല്ലാം തനതു രൂപത്തില്‍ ഒര്‍ജിനല്‍

ഏറനാടന്‍ said...

ഓസീസ്‌ ആദിവാസികളും നമ്മടെ ആദിവാസികളും അജ-ഗജാന്തരം ഉണ്ടോ? ഇല്ലേ? ഉണ്ടല്ലേ?

അലിഫ് /alif said...

സാജന്‍,
അബോര്‍ജിനല്‍സ്‌ കാണാന്‍ വൈകിയോ..
വളരെ വളരെ നല്ല പരിശ്രമം ആണിത്‌. ഫോട്ടോ ഫീച്ചറുകളിലൂടെ ചരിത്രാവതരണം, പ്രത്യേകിച്ച്‌ നരവംശ ചരിത്രം. ആ നാടിനെ കുറിച്ചൊക്കെ അറിയാന്‍ ഉതകുന്ന വിധമുള്ള ഫീചറുകള്‍ ഇനിയും വരട്ടെ. ഒരുപാട്‌ ഇഷ്ടമായി.
ആശംസകള്‍

Maveli Keralam said...

സാജന്‍ വൈകിപ്പോയി ഈ പോസ്റ്റു കാണാന്‍

ആധുനിക സംസ്കാരപ്പൊലിമയുടെ തുരുമുഖത്തു മാഞ്ഞു പോകാതെ കിടക്കുന്ന കുറെ ചെളിപ്പൂളുകള്‍ എന്നു പറയാം.അവരുടെ കണ്ണീരിനു തുലാഭാരമിടാന്‍ ചില്ലികാശുമായി വരുന്നു ധാരാളം സന്ദര്‍ശകര്‍.

എന്തോരുദാരത

ഫോട്ടോഗ്രാഫി നന്നായിരിയ്ക്കുന്നു.ആസ്റ്റ്രേലിയയുടെ കഷണങ്ങള്‍ ഇനിയും പോരട്ടെ.