Tuesday, May 22, 2007

സിഡ്നിയിലെ മോണോ റെയില്‍... കാമെറയിലൂടെ.

മോണോറെയില്‍.. ലോകത്തില്‍ ഇന്ന് ഏറെയില്ലാത്ത ഒരു ഗതാഗത മാര്‍ഗം.. ഒറ്റട്രാക്കില്‍ ഓടുന്ന ഈ കുഞ്ഞു ട്രെയിന്‍.. ഇവിടുത്ത പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വേറോരു സൌകര്യപ്രദമായ യാത്രാ മാര്‍ഗമാണ്! തറനിരപ്പില്‍ നിന്നും അല്പം ഉയരെ പണിതുണ്ടാക്കിയിരിക്കുന്ന ഒറ്റ ട്രാക്കിലൂടെ യാണീ ചെറീയ ട്രെയിന്‍ കടന്നു പോകുന്നത്.. സിഡ്നി സെന്‍‌ട്രല്‍ ബിസിനെസ്സ് ഡിസ്ട്രിക്റ്റില്‍ 8 കിലോമീറ്റര്‍ ദൂരത്തിലാണ് ഇതിന്റെ യാത്രാപഥം
ദിവസേന ഈ ഭാഗം സന്ദര്‍ശിക്കാന്‍ എത്തുന്ന ആയിരക്കണക്കിന് ടൂറീസ്റ്റുകള്‍ക്ക് അനുഗ്രഹമായി പ്രധാനപ്പെട്ട എല്ലാ C B D ടൂറീസ്റ്റ് സ്പോട്ടുകളും തൊട്ടുരുമ്മിയാണ് ഇതിന്റെ ട്രാക്ക്!


ഒരു തവണ ഇതില്‍ കയറുന്നതിനു 150 രൂപയും ഒരു ദിവസം മുഴുവനും യാത്രചെയ്യാന്‍ പാകത്തിലുള്ള ഡേ സേവര്‍ ടിക്കെറ്റിനു 300 രൂപയുമാണ് ചാര്‍ജ് ചെയ്യുന്നത്..

മറ്റുള്ള റോഡുകളയോ റെയില്‍ വേ ട്രാക്കുകളേയോ മുറിച്ച് കടക്കാത്തതിനാല്‍ സിഗ്നല്‍ കിട്ടാന്‍ താമസിച്ചു ഒരിക്കലും വഴിയില്‍ കിടന്നു പോവും എന്ന ഭയം ഇതില്‍ യാത്ര ചെയ്യുന്നവര്‍ക്കു വേണ്ട എന്നതും ഈ ഗതാഗതസൌകര്യത്തിനു മാറ്റ് കൂട്ടുന്നു.
ആകൃതിയിലും പ്രവര്‍ത്തന രീതിയിലും ട്രെയിന്‍ എന്നു തോന്നുമെങ്കിലും വളരെ ചെറിയ അഞ്ചോ ആറോ ചെറിയ കമ്പാര്‍ട്ട് മെന്റുകളെ ഇതിനുള്ളൂ.. ഒരു കമ്പാര്‍ട്ട്മെന്റില്‍ കഷ്ടിച്ച് 8 പേര്‍ക്ക് മാത്രം ഇരിക്കാനുള്ള സൌകര്യം !

ഏതെങ്കിലും മള്‍ട്ടി സ്റ്റോറി ബില്‍ഡിങ്ങിനോട് ചേര്‍ത്ത് വച്ചിരിക്കുന്നകുഞ്ഞു സ്റ്റേഷനുകള്‍ ഇതിന്റെ മറ്റൊരു പ്രതേകതയാണ്!


ഓസ്ട്രേലിയയില്‍ ബ്രിസ്ബേന്‍, ഗോള്‍ഡ് കോസ്റ്റ് , ക്യൂന്‍സ് ലാന്‍ഡ് ഇവിടങ്ങളില്‍ മോണോറെയില്‍ പ്രവര്‍ത്തിക്കുന്നു. ലോകത്തില്‍ മോണോറെയില്‍ ഗതാഗത്തിനുപയോഗിക്കുന്ന മറ്റുരാജ്യങ്ങള്‍ അമേരിക്ക, ജപ്പാന്‍, ചൈന, മലേഷ്യ, സിംഗപൂര്‍, സൌത്ത് കൊറിയ ,ഇംഗ്ലണ്ട്, നെതര്‍ലണ്ട്സ്, ഇറ്റലി, റഷ്യ, പോളണ്ട്, ഐര്‍ലണ്ട് ബെല്‍ജിയം, ബ്രസീല്‍ എന്നിവയാണ്.. നിലവിലുള്ളഗതാഗതസൌകര്യത്തിനു ഒരു കാരണവശാലും തടസം സൃഷ്ടിക്കാത്തതിനാലും അപകടസാധ്യത കുറവായതിനാലും പൊതുജനങ്ങള്‍ക്ക് വളരെ സൌകര്യം ആയ ഈ ഗതാഗത മാര്‍ഗം ഇതര രാജ്യങ്ങളും സമീപ ഭാവിയില്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്..
ഇറാനില്‍ ഈ വര്‍ഷം മുതല്‍ മോണോ റെയില്‍ പ്രവര്‍ത്തനം ആരംഭിച്ചു, ഏറ്റവും പുതിയ ഈ മോണോറെയില്‍ സിസ്റ്റം ആണ് ലോകത്തില്‍ ഏറ്റവും വേഗതയുള്ള മോണോറെയില്‍.


ദുബൈയിലും ഇന്‍ഡ്യയില്‍ ഡെല്‍ഹി, ബാംഗ്ലൂരിലും ഗോവയിലും മോണോറെയിലിന്റെ ജോലികള്‍ നടന്നു വരുന്നു ഡെല്‍ഹിയില്‍ 2010 ഓടെ പണിപൂര്‍ത്തിയാവുമെന്ന് കരുതുന്നു .

ലീനിയാര്‍ മോട്ടോര്‍ ഇന്‍ഡക്ഷന്‍ ടെക്നോളജിയിലെ, ഏറ്റവും പുതിയ പരീക്ഷണങ്ങള്‍ മൂലം മോണോ റെയിലില്‍ മണിക്കൂറിനു ‍ 400 കിലോമീറ്റര്‍ വരെ സ്പീഡ് ലഭിക്കുമെന്ന് പറയപ്പെടുന്നു.
എന്നീ വെബ് സൈറ്റുകളോട്.

42 comments:

SAJAN | സാജന്‍ said...

ഇത് മോണോ റെയില്‍ ,ഓറ്റട്രാക്കില്‍ ഓടുന്ന കുഞ്ഞുട്രെയിന്‍..
സിഡ്നിയില്‍ നിന്നുള്ള മറ്റൊരു കാഴ്ച പടങ്ങളായി ഞാന്‍ അവതരിപ്പിക്കുന്നു..
എന്റെ പുതിയ പോസ്റ്റ്
അനുഗ്രഹിക്കൂ, ആശിര്‍വദിക്കൂ!!!

അപ്പു said...

സാജാ..നല്ല പോസ്റ്റ്. കുറേ റഫര്‍ ചെയ്തായിരിക്കുമല്ലോ ഇതിലെ വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്. ബ്ലോഗിലെ ഈ പുത്തന്‍ പ്രവണത അഭിനന്ദനീയം തന്നെ. ദുബായ് മെട്രോ മോണോറെയില്‍ ആണെന്നത് ഒരു പുതിയ അറിവായിരുന്നു. ഇതിന്റെ പണികള്‍ കണ്മുമ്പില്‍ വളരെ വേഗം പുരോഗമിക്കുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നുന്നു. മെട്രോ പണിയുടെ ഓരോ സ്റ്റേജും ഞാന്‍ ഫോട്ടോയിലാക്കി വച്ചിട്ടുണ്ട്. അവസാനം ഒന്നിച്ച് പോസ്റ്റാനായി.

അപ്പൂസ് said...

പുത്തനറിവുകള്‍ക്കും കാഴ്ചകള്‍ക്കും നന്ദി സാജേട്ടാ.

കൊച്ചിയില്‍ മെട്രോ റെയിലിനു പകരം ഇതാക്കാനൊരു സജഷന്‍ കൊടുത്താലോ ? :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ബാംഗ്ലൂരു വരുന്നതു മോണോ റെയില്‍ ആണോ???

ഇതിന്റെ സ്പീഡിനെപ്പറ്റീം കൂടി കൂട്ടിച്ചേര്‍ക്കുമോ??

SAJAN | സാജന്‍ said...

ചാത്തനോടും അപ്പുവിനോടും.. ബാംഗളൂരിലും ദുബൈയിലും ഇതിന്റേ പണീകള്‍ നടക്കുന്നു എന്നുള്ളത് സത്യമാണ് .. ഇനി നിങ്ങള്‍ കാണുന്ന മെട്രോ ട്രെയിന്‍ മോണോ അല്ലെങ്കില്‍ ഈയുള്ളവന് ഉത്തരവാദി ആയിരിക്കുകയില്ല..ചാത്താ 400കി മീ/മണിക്കൂര്‍ സ്പീഡില്‍ വരെ ഇതു സഞ്ചരിക്കാം..പോസ്റ്റില്‍ ഞാന്‍ ആഡ് ചെയ്തിട്ടുണ്ട്:)

Sul | സുല്‍ said...

സാജാ
നല്ല പടങ്ങളും വിവരണവും.
അനുഗ്രഹിച്ചു.
ആശിര്‍-വധിച്ചു :)
-സുല്‍

കുഞ്ഞാപ്പു said...

നല്ല രസകരമായ കാഴ്ച

Manu said...

സാജോ.. നല്ല പടംസ്... നല്ല വിവരണവും...

ഇതിനും ഒരു മക്കി സ്കോപ്പുണ്ട്.. ആ റ്റെക്നിക്കല്‍ വശം ഒന്നുകൂടെ ഒന്നു വിശദമാക്കിയാല്‍ നന്നായിരിക്കുമെന്നേയുള്ളൂ. ഒന്നു ശ്രെമി....

രാജു ഇരിങ്ങല്‍ said...

വളരെ നല്ല ദൃശ്യങ്ങള്‍.
അഭിനന്ദനങ്ങള്‍.
അനുഗ്രഹവും ആശീര്‍വാദങ്ങളും പുലികള്‍ നല്‍കുന്നതായിരിക്കും.

ഇത്തിരിവെട്ടം|Ithiri said...

സാജന്‍ ഭായ് ഇത് സൂപ്പര്‍... അപ്പോ ലവനാണല്ലേ ഇങ്ങ് ദുഫായില്‍ വരുന്നത്.

SAJAN | സാജന്‍ said...

അപ്പൂ ആദ്യകമന്റിനു നന്ദിയുണ്ട് കേട്ടോ..:)
അപ്പൂസ് :)
കുട്ടിച്ചാത്തന്‍:)
സുല്‍ :)
കുഞ്ഞാപ്പു:)
മനു ആ ഡിറ്റയിത്സ്.. ഞാന്‍ ഒന്നു തപ്പി നോക്കട്ടെ:)
രാജു ഇരിങ്ങല്‍:)
ഇത്തിരിവെട്ടം :)
മോണോറെയിലില്‍ കയറിയ എല്ലാറ്ക്കും ഒരിക്കല്‍ കൂടെ നന്ദി..:)
വീണ്ടും കാണാം!!!!

ധ്വനി said...

പടങ്ങള്‍ പതിവുപടി ഉഗ്രന്‍!
പിന്നെ ജി കെ യില്‍ എന്റെ നില പരിതാപകരമായതുകൊണ്ട് കണ്ണിനെയും മോശമല്ലാത്ത രീതിയില്‍ മിഴിയിപ്പിച്ചു ഈ പോസ്റ്റ്... :)

തരികിട said...

നല്ല പടങ്ങളും വിവരണങ്ങളും.. ലാസ്‌ വേഗസ്‌ സിറ്റിയിലും ലോക്കല്‍ ട്രാന്‍സ്പോര്‍ട്ടേഷനായി മോണൊറെയില്‍ ഉപയോഗിക്കുന്നുണ്ട്‌. അതിന്‌ 400 കി.മി. ഒന്നും സ്പീഡില്ല. കൂടിയാല്‍ ഒരു 100 കി.മി.

ചുള്ളന്റെ ലോകം said...

ചിത്രങ്ങളും വിവരണങ്ങളും നന്നായിട്ടുണ്ട്‌.

കൊച്ചിയില്‍ വരുന്നത്‌ മെട്രൊ-മോണൊ അല്ലാ (ബാംഗളൂരിലും അങ്ങനെ തന്നാണ്‌ എന്നണ്‌ അറിവ്‌). സാദാരണ ട്രെയിന്‍ തന്നാണ്‌ ,വ്യത്യാസം അതു തറയില്‍ നിന്നും ഉയരത്തില്‍ തൂണിന്റെ മുകളിലുള്ള പാളത്തില്‍ കൂടി ആണ്‌ സഞ്ചരിക്കുന്നത്‌. തൂണ്‍ സ്ഥാപിക്കുന്നത്‌ ഇപ്പോഴുള്ള റോഡിന്റെ മധ്യഭാഗത്തെ ഡിവൈഡറില്‍ ആണ്‌. അങ്ങിനെ വന്നാല്‍ ഇപ്പോഴുള്ള നിര്‍മ്മിതികള്‍ നിലനിര്‍ത്താം എന്നതാണ്‌.

നമ്മുടെ നാട്ടില്‍ (ഗോവ) തൂങ്ങിക്കിടന്ന് ഓടുന്ന ട്രെയിന്‍ ഉണ്ട്‌. അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ട്‌ ഏതാനും വര്‍ഷങ്ങളെ ആയിട്ടുള്ളൂ.

മൂര്‍ത്തി said...

കാണാത്ത കാഴ്ച്ചകള്‍ കാട്ടിത്തന്നതിനു നന്ദി...സാജാ.
qw_er_ty

വേണു venu said...

സാജന്‍‍ ഭായീ, നല്ല ചിത്രങ്ങള്‍‍, അറിവു പകരുന്ന അടിക്കുറിപ്പുകള്‍‍. :)

കുതിരവട്ടന്‍ | kuthiravattan said...

നല്ല ചിത്രങ്ങള്‍, നല്ല വിവരണങ്ങള്‍.

SAJAN | സാജന്‍ said...

മോണോ റെയിലില്‍ കൂടീയാത്രചെയ്ത എല്ലാ മാന്യ സുഹൃത്തുക്കള്‍ക്കുമൊരിക്കല്‍ കൂടെ നന്ദി,
കുതിരവട്ടന്‍, വേണുച്ചേട്ടന്‍, മൂര്‍ത്തിച്ചേട്ടന്‍, തരികിട, ധ്വനി എന്നിവര്‍ക്കും എന്റെ സ്പെഷ്യല്‍ താങ്ക്സ്
ചുള്ളാ ഗോവയില്‍ 2 കിമീ ടെസ്റ്റ് റൂട്ട് മാത്രമേ ആരംഭിച്ചിട്ടുള്ളൂ എന്നാണ് എനിക്ക് കിട്ടിയ അറിവ് അതും മോണോറെയില്‍ സ്കൈ ബസ് തന്നെയാണ് എന്നു തോന്നുന്നു..
പിന്നെ താഴത്തെ ലിങ്കില്‍ബാംഗളൂരി‍ലെ മോണോറെയിലിനെ പറ്റിയുള്ള ന്യൂസ് ഉണ്ട് വായിക്കുമല്ലോ
http://www.blonnet.com/2006/05/14/stories/2006051403090300.htm
വന്നതിനും കമന്റിയതിനും നന്ദി
വീണ്ടും കാണാം!!!

വിചാരം said...

നിന്റെ പ്രയത്നം മഹത്തരം എന്നു ഞാന്‍ വിശേഷിപ്പിക്കട്ടെ, നീയിപ്പോ നമ്മുടെ അഗ്രജന്റെ കൂട്ടായിരിക്കുന്നു അവനും ബ്ലോഗിനെ വല്ലാതെ ആത്മാര്‍ത്ഥതോടെ കാണുന്നൊരാളാണ് എല്ലാ അത്മാര്‍ത്ഥതകളും നന്മയിലേക്ക് നയിക്കട്ടെ

സാരംഗി said...

ചിത്രങ്ങളും വിവരണങ്ങളും ഇഷ്ടമായി..അറിവുപകരുന്ന ഇത്തരം ഫോട്ടോപോസ്റ്റുകള്‍ തുടര്‍ന്നും പ്രതീക്ഷിയ്ക്കുന്നു...

തമനു said...

സാജന്‍ സാറേ...

വളരെ നന്നായി.. എല്ലാപടങ്ങളും, വിവരണങ്ങളും ഭംഗിയായിരിക്കുന്നു.

ടിക്കറ്റ് റേറ്റ് എന്നു പറയുന്നത്‌ 150 ഇന്‍ഡ്യന്‍ രൂപയ്ക്‌ തുല്യമാണോ, അതോ 150 ഓസ്ട്രേലിയന്‍ ഡോളറോ ?

അഗ്രജന്‍ said...

രാവിലെ ഓഫീസില്‍ വന്ന്, വീട്ടീന്ന് കൊണ്ടുവന്ന പുട്ടും കടയില്‍ നിന്ന് വാങ്ങിയ കടലയും കഴിച്ചോണ്ടിരിക്കുമ്പഴാണ് തമനുവിന്‍റെ വിളി... എന്നിട്ടൊരു ചോദ്യം...

‘വിചാരത്തിനെന്തു കൊടുത്തു?...’

തെന്തിര് ചോദ്യം... ഞാനന്തം വിട്ടു... ടോട്ടല്‍ കണ്‍ഫ്യൂഷനടിച്ച് പുട്ട് ശരിക്കും ആസ്വദിച്ച് തിന്നാന്‍ പറ്റിയില്ലാന്ന് പറഞ്ഞാല്‍ മതിയല്ലോ :)

ഇപ്പോ മനസ്സിലായി ആ ചോദ്യത്തിന്‍റെ കാതല്‍ :)

സാജാ... വളരെ നന്നായിരിക്കുന്നു പടങ്ങളും വിവരണങ്ങളും. ഇതു തന്നെയാണോ ദുബായിലും വരാന്‍ പോകുന്നത്! പടങ്ങളെല്ലാം വളരെ നന്നായിട്ടുണ്ട്.

SAJAN | സാജന്‍ said...

വിചാരം:)
തമനു, അതിന്‍ഡ്യന്‍ രൂ‍പയിലാണ്..:)
സാരംഗി:)
അഗ്രജന്‍:)
മോണോറെയില്‍ കാണാന്‍ ഇതുവഴി വന്ന എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും ഒരിക്കല്‍ കൂടെ എന്റെ നന്ദി!!

സു | Su said...

സാജാ, വായിച്ചു. കണ്ടു. ഇത്തരം പോസ്റ്റുകളാണ് ബ്ലോഗ് ലോകത്തിന് മുതല്‍ക്കൂട്ട്. ഇനിയും, സൌകര്യം പോലെ, വിവരണങ്ങളും ചിത്രങ്ങളുമായി, പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. നന്ദി.

നിമിഷ::Nimisha said...

നല്ല പടങ്ങള്‍.നല്ല വിവരണം..ഇതെല്ലാം ചേര്‍ന്ന നല്ല ഒരു പോസ്റ്റ് ..പക്ഷേ ഞാന്‍ ആ കുഞ്ഞുട്രെയിനില്‍ കേറില്ല എനിയ്ക്ക് പേടിയാ :)

sandoz said...

ഉം....കൊള്ളാം.....
ഇത്‌ കൊച്ചീല്‍ നടപ്പാക്കിയാല്‍ എന്ത്‌ സംഭവിക്കൂന്നറിയാമോ......
നമ്മുടെ മെക്കാനിക്കുകള്‍ വല്ല നട്ടും ബോള്‍ട്ടും മുറുക്കാന്‍ മറന്ന് പോകും......
അത്‌ ഇടിഞ്ഞ്‌ പൊളിഞ്ഞ്‌ റോഡിലൂടെ പോകുന്ന മനുഷ്യന്റെ നെഞ്ചത്ത്‌ വീഴും....
അതു തന്നെ.
ട്രെയിന്‍ പാളം തെറ്റി..
മറിഞ്ഞ്‌...
ഇടിച്ച്‌..
തീപിടിച്ച്‌ ആളുകള്‍ മരിച്ചു എന്നൊക്കെ കേട്ടിട്ടുണ്ട്‌......
ട്രെയിന്‍ തലേല്‍ വീണ്‌ മരിച്ചു എന്ന്......
കൊച്ചീല്‍ കേള്‍ക്കാം പറ്റും....

ഉണ്ണിക്കുട്ടന്‍ said...

ഈ ട്രയിനില്‍ ടിക്കറ്റ് എടുക്കാതെ കേറിയാ..ടിടിആര്‍ തള്ളി താഴെ ഇട്വോ..?

Manu said...

Off: സാന്‍ഡോസിന്...
ചില്ലു കൂട്ടി 128 അക്ഷരങ്ങളും 49 കുത്തും....
നല്ല അനുപാതം

(ഓടിച്ചിട്ട് എണ്ണീയതാണേ. ഇനി എണ്ണം തെറ്റീന്നും പറഞ്ഞ് എന്നെ ഓടിച്ചിട്ട് തല്ലരുത്...)

കാര്യം മനസ്സിലാകാത്തവര്‍ക്ക്: എന്റെ കുത്തിടല്‍ ഒന്ന് ശാസ്ത്രീയമാക്കാനുള്ള എളിയശ്രമം.... ഷെമി.

അങ്കിള്‍. said...

സാജന്‍,
ഡല്‍ഹിയില്‍ വന്നുകഴിഞ്ഞത്‌ മെട്രോ റെയിലാണ്‌. നൂഡല്‍ഹിയില്‍ ഏതാണ്ട്‌ പൂര്‍ത്തിയായിക്കഴിഞ്ഞു എന്നാണ്‌ തോന്നുന്നത്‌. ഡല്‍ഹിയില്‍ നിന്നും ഗുഡുഗാവിലേക്കുള്ളത്‌ അടുത്ത കോമണ്‍ വെല്‍ത്ത്‌ ഗെയ്മ്‌സ്‌ തുടങ്ങുന്നതിനുമുമ്പ്‌ (2010) തീര്‍ക്കുവാനുള്ള ശ്രമത്തിലാണ്‌

സതീശ് മാക്കോത്ത് | sathees makkoth said...

സാജന്‍ സാറേ,
ഇതെന്തിനുള്ള പുറപ്പാടാണ്?
ഇങ്ങനെ സിഡ്നിക്കഥകളെല്ലാം പുറത്ത് വിട്ടുകളഞ്ഞാല്‍ പിന്നെ അങ്ങോട്ടേയ്ക്ക് വന്നാല്‍ ഒരു രസവുമുണ്ടാവില്ല.
ചുമ്മാ പറഞ്ഞതാ കേട്ടാ.
സിഡ്നിക്കഥകള്‍ മൊത്തകച്ചവടം നടത്തി അങ്ങട് പോസ്റ്റിക്കോ. പക്ഷേ ഒരേയൊരു കൊഴപ്പം മാത്രം.സങ്കടപ്പെടരുത് തുറന്ന് പറയുന്നത് കൊണ്ട്.

പോസ്റ്റുകള്‍ ഒന്നിനൊന്ന് മെച്ചമായി വരുന്നു.

ആഷ | Asha said...

സാജാ, വളരെ വിജ്ഞാനപ്രദം.
ആ റെയില്‍‌വേ സ്റ്റേഷന്‍ കാണാന്‍ നല്ല രസം.
സാജന്‍ സീരിയസായിട്ടാണല്ലോ :)

കരീം മാഷ്‌ said...

ഇതു ദുബൈയിലും വരുന്നു. അന്നു ഞാനും ഒരു പടമിടും
( എന്റെ പുളിയും പൂക്കും - ശൈലി)

ദിവ (diva) said...

എനിക്ക് വയ്യ, ഈയിടെയായിട്ട് ഫോട്ടോപ്പുലികളെല്ലാം നല്ല കഠിനാദ്ധ്വാനമാണല്ലോ :-)


നല്ല പോസ്റ്റ് സാജന്‍ ജീ.

SAJAN | സാജന്‍ said...

വീണ്ടും മോണോറെയിലില്‍ യാത്രചെയ്ത എല്ലാ പാസഞ്ജേഴ്സിനും നന്ദി, നമസ്ക്കാരം!
യാത്രയെ പറ്റി അഭിപ്രായം പറഞ്ഞ
സു:)
നിമിഷ:)
സാന്‍ഡോസ്:)
ഉണ്ണിക്കുട്ടന്‍:)
അങ്കിള്‍:)
സതീശ്:)
ആഷ:)
കരിം മാഷ്:)
ദിവ:)
എന്നിവര്‍ക്ക് ഒരു സ്പെഷ്യല്‍ നന്ദി!!!

വീണ്ടും യാത്രചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കടന്നു വരാം ടിക്കെറ്റില്ലാതെ ഒരു റൌണ്ട് അടിക്കാം.. :)

Ambi said...

മോണോറെയിലിനെ മനു പറഞ്ഞിരിയ്ക്കുന്ന പോലെ മലയാളം വിക്കിയിലേയ്ക്ക് ചേര്‍ക്കുമല്ലോ സാജേട്ടാ..
കിടിലം പോസ്റ്റ്..:)

Haree | ഹരീ said...

ശരിക്കും ഇത് ടൂറിസ്റ്റുകള്‍ക്കുള്ളതാണോ, അതോ സാധാരണ യാത്രകള്‍ക്കുള്ളതാണോ? ഡേസേവര്‍ എന്ന് കണ്ടതുകൊണ്ട് ചോദിച്ചതാണ്. ഇതിന്റെ ടിക്കറ്റ് ചാര്‍ജ്ജ് മറ്റ് ഗതാഗത മാര്‍ഗങ്ങളെ അപേക്ഷിച്ച് കൂടുതലോ കുറവോ?
അറിവുകള്‍ പങ്കുവെച്ചതിന് നന്ദി... :)
--

SAJAN | സാജന്‍ said...

ഹരി, ഇത് പൊതുവേ ടൂറിസ്റ്റുകളെ ഉദ്ദേശിച്ചുള്ളതാണ്, പക്ഷേ ഇവിടെയുള്ളവരും ഉപയോഗിക്കാറുണ്ട്..മറ്റൊരു സംവിധാനം ഇവിടെയുള്ളത് ഒറ്റ ടിക്കെറ്റില്‍, ബസിലും ട്രെയിനിലും, മോണോറെയിലിലും പിന്നെ ഫെറിയിലും യാത്രചെയ്യാം എന്നതാണ് അതുകൊണ്ട് ടിക്കെറ്റിന്റെ ചാര്‍ജ് അങ്ങനെ വരുമ്പോള്‍ ഒരു പ്രോബ്ലം ആവാറില്ലാത്തതുകൊണ്ട് സൌകര്യം ഏതോ അതില്‍ യാത്രചെയ്യും..
അംബി, ഇത് എന്റെ ഒരോ സ്ക്രാപ്പുകളാണേ.. ഇതിനത്തരം ഒരു നിലവാരം ഉണ്ടോ എന്നുള്ളത് എനിക്കു തന്നെ സംശയം ആണ്:)
വന്നു പോയ മറ്റ് സുഹൃത്തുക്കള്‍ക്കും ഒരിക്കല്‍ കൂടെ നന്ദി:):)

വിപിന്‍... said...

സാജാ...
ഇന്ത്യന്‍ നഗരങ്ങള്‍ക്കും യോജിച്ചതാണ്‍ “മോണോറെയില്‍ എന്നൊരു ലേഖനം കണ്ടിരുന്നു. എന്താണു മോണോറെയില്‍ എന്നു കാണിച്ചു തന്നതിനു നന്ദി!

draupathivarma said...

സാജാ...
ഒരുപാട്‌ ഒരുപാടിഷ്ടമായി...
മറുനാടന്‍ കാഴ്ചകളുടെ ചാതുര്യം
ഒട്ടും കളയാതെ രേഖപ്പെടുത്തിയിരിക്കുന്നു...
ഇപ്പോഴും നാട്ടിന്‍പുറത്ത്‌ കഴിയുന്ന
ഞങ്ങളെ പോലെ ചിലര്‍ക്ക്‌ ഈ കാഴ്ചകള്‍ ആനന്ദദായകമാകും...
അഭിനന്ദനങ്ങള്‍

മിന്നാമിനുങ്ങ്‌ said...

മോണോ റെയില്‍...ആദ്യമായി കേള്‍ക്കുകയാണ്,കാണുകയും.
വളരെ ഇഷ്ടമായി.ഈ പുതിയ അറിവ്
പകര്‍ന്നു തന്നതിന് വളരെ നന്ദി..സാജാ.

--മിന്നാമിനുങ്ങ്

ശ്രീ said...

സാജന്‍ ചേട്ടാ...
വൈകിയാണ്‍ കാണുന്നത്... എന്നാലും നന്നായി. ഇതൊക്കെ ഇങ്ങനെയെങ്കിലും കാണാമല്ലോ...

എന്തേ പുതിയ പോസ്റ്റൊന്നും ഇല്ലാത്തെ?
:)

സ്നേഹിതന്‍ | Shiju said...

നമ്മുടെ കൊച്ചിയിലും മെട്രൊ റെയില്‍ വരുന്നുണ്ട്. എന്നാണാവോ നമ്മുടെ പിള്ളേരുടെ പിള്ളേരുടെ കാലത്തെങ്കിലും ആവുമായിരിക്കും. അടിപൊളിയായിരിക്കുന്നു.

ഈ വേഡ് വെരിഫിക്കേഷന്‍ ഒന്ന് മാറ്റിക്കൂടേ????