Monday, June 4, 2007

ബോണ്‍സായി മരങ്ങള്‍ ... കാമെറയിലൂടെ.

താലത്തില്‍ ഒരുക്കിയ പ്രകൃതിദൃശ്യം ആണ് ബോണ്‍സായികള്‍!
ഏ ഡി 200നോട് അടുപ്പിച്ച് ചൈനയിലെ പെഞ്ഞിങ്ങില്‍ ആയിരുന്നു ഇതിന്റെ ഉത്ഭവം . അവിടെ നിന്നും ജപ്പാനിലേക്ക് കുടിയേറിയ വന്‍ വൃക്ഷങ്ങളുടെ കുഞ്ഞന്മാരെ ഇപ്പോ ലോകത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും ‍ കാണാന്‍ സാധിക്കും..



മിക്കവാറും എല്ലാ മരങ്ങളും അതീവ ശ്രദ്ധയോടുള്ള വര്‍ഷങ്ങള്‍ കൊണ്ടുള്ള പരിപാലനത്തില്‍ ബോണ്‍സായി ആക്കി മാറ്റാന്‍ സാധിക്കും .

ബോണ്‍സായി ആക്കി മാറ്റാന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട വസ്തുതകള്‍ ഇവയാണ് കിളിര്‍ത്ത് വരുമ്പോള്‍ മുതലേ വേരുകള്‍ ശ്രദ്ധാപൂര്‍വം വെട്ടിയൊതുക്കുക, ചട്ടിയില്‍ വെക്കുമ്പോഴുള്ള വിവിധ ക്രമീകരണങ്ങള്‍, ശിഖരങ്ങളുടെ വളര്‍ച്ചനിയന്ത്രിക്കുക!

വളര്‍ത്തുന്ന രീതി കൊണ്ടും വലുപ്പ ക്രമീകരണങ്ങള്‍ കൊണ്ടും ബോണ്‍സായി മരങ്ങളെ പല വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു..


ഈ വന്മരങ്ങളെ കുഞ്ഞന്‍ മാരാക്കി വളര്‍ത്തുക മാത്രമല്ല , അവയുടെ ആകൃതി നമുക്ക് ഇഷ്ടപ്പെട്ട രീതിയിലാക്കുക എന്നതും ഈ കലയുടെ പ്രധാന ഭാഗമാണ്. ചെമ്പു കമ്പികൊണ്ടോ, അലൂമിനിയം കമ്പി കൊണ്ടോ കൊമ്പുകളും ശിഖരങ്ങളും വലിച്ചു കെട്ടുകയും ചുറ്റി വക്കുകയും ചെയ്ത് നമുക്ക് ഇവനെ/ഇവളെ ഉദ്ദേശിക്കുന്ന ആകൃതിയില്‍ വളര്‍ത്താം. വയറിങ്ങ് എന്നാണ് ഈ പക്രിയക്ക്

പറയുന്നത്! ഇങ്ങനെ ഇഷ്ടപ്പെട്ട ആകൃതിയില്‍ വളര്‍ത്തുന്നത് പ്രധാനമായും 5 വിഭാഗത്തിലാണ്

1Formal Upright 2 Informal Upright 3 Slanting style 4 Cascade 5 Semi-Cascade

ബോണ്‍സായി മരം വളര്‍ത്തുന്നതിന് വേണ്ട പ്രധാനപ്പെട്ട മറ്റു ഘടകങ്ങള്‍. മരം വെട്ടുന്നതിനും പരിപാലിക്കുന്നതിനും വേണ്ട ടൂളുകളുടെ സെറ്റ്, ചട്ടി, കാലാവസ്ഥ(ചില മരങ്ങള്‍ക്ക്), അനുയോജ്യമായ മണ്ണ്, വളം എന്നിവയാണ്.
ടൂളുകളില്‍ പ്രധാനം പല ആകൃതിയില്‍ ഉള്ള കോണ്‍കേവ് കട്ടറുകള്‍ , പ്ലെയേഴ്സ്, വയര്‍ റിമൂവര്‍ എന്നിവയാണ്.

ഇങ്ങനെ ശ്രദ്ധാപൂര്‍വം വളര്‍ത്തിക്കൊണ്ട് വരുന്ന നല്ല ബോണ്‍സായി മരങ്ങള്‍ക്ക് ലക്ഷക്കണക്കിന് രൂപയാണ് വില ..സിഡ്നിയിലെ ഒരു പാര്‍ക്കില്‍ പരിപാലിക്കുന്ന ബോണ്‍സാ‍യി മരങ്ങള്‍ ആണ് ഈ ഫോട്ടോകളില്‍ കാണുന്നത്,
ഇത്രയും അധികം മരങ്ങള്‍ ഒരുമിച്ച് കണ്ടപ്പോള്‍ ആ‍ക്രാന്തം കൊണ്ട് ചെറിയ ബാരീക്കേഡ് ചാടിയിറങ്ങി പടം പിടിച്ച് തുടങ്ങിയപ്പോഴേക്കും ചെവി തുളക്കുന്ന ഒച്ചയില്‍ അലാം മുഴങ്ങി, അതോടോപ്പം 2 സെക്യൂരിറ്റികളും ഓടിവന്നു ആ ബാരിക്കേഡുകളില്‍ സെന്‍സറുകള്‍ പിടിപ്പിച്ചുണ്ടായിരുന്നു എന്ന് ഈ പാവം ഫോട്ടോഗ്രാഫര്‍ എങ്ങനെ അറിയാന്‍, ബാരിക്കേഡുകളുടെ ഉള്ളില്‍ നിന്നും ഫോട്ടോ എടുക്കാന്‍ പാടില്ല എന്നായിരുന്നു അവരുടെ ആവശ്യം അവയോരോന്നിനും ആയിരക്കണക്കിനു ഡോളറുകള്‍ ആണന്നത്രേ വില പിന്നെ നമ്മളീ കുഞ്ഞന്‍ മരങ്ങളെ കാണാത്തത് പോലെ!!
ഏതായാലും കുറച്ചു പടങ്ങള്‍ എടുത്തു..അവ ബൂലോഗത്തില്‍ പോസ്റ്റായി ഇടാമെന്നു കരുതി


ആ പാര്‍ക്കിന്റെ വാതില്‍ക്കല്‍ കുറച്ച് മരങ്ങള്‍ വില്‍ക്കാന്‍ വേണ്ടി വച്ചിട്ടുണ്ട് 1000 രൂപ മുതല്‍ 5000 രൂ വരെ വിലയുള്ള ബോണ്‍സായി കുഞ്ഞുങ്ങള്‍

അവയില്‍ ഒന്നിന്റെ പടമാണ് ഇത്!

വിവരങ്ങള്‍ക്ക് കടപ്പാട്:- 1. വിക്കി പീഡിയ 2. ബോണ്‍സായി സൈറ്റ്.കോം

44 comments:

സാജന്‍| SAJAN said...

ബോണ്‍സായി!
നൂറ് കണക്കിനു വര്‍ഷങ്ങള്‍ മുതലേ ലോകത്തിലുണ്ടായിരുന്ന ഒരു വിനോദമായിരുന്നു അവയെ വളര്‍ത്തുന്നതും പരിപാലിക്കുന്നതും
ആ വന്‍‌മരക്കുഞ്ഞന്‍‌മാര്‍, കാമെറയിലൂടെ
എന്റെ പുതിയ പോസ്റ്റ്

മുസ്തഫ|musthapha said...

നന്നായിട്ടുണ്ട് വിവരണം, പടങ്ങളും ഉഷാര്‍!

എനിക്കേറ്റം ഇഷ്ടമായത് ആറാമത്തെ പടം :)

ശാലിനി said...

അവയോരോന്നിനും ആയിരക്കണക്കിനു ഡോളറുകള്‍ ആണന്നത്രേ വില പിന്നെ നമ്മളീ കുഞ്ഞന്‍ മരങ്ങളെ കാണാത്തത് പോലെ!! - അതുകൊട്ണാണല്ലോ അവിടെ പോയത്.

നല്ല പോസ്റ്റ്. സിഡ്നിയെ കുറിച്ച് കൂടുതല്‍ എഴുതാമോ? എന്റെ ഒരു കൂട്ടുകാരി അങ്ങോട്ട് മൈഗ്രേറ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ്. എന്നെയും പറഞ്ഞ് കൊതിപ്പിക്കുന്നു.

അപ്പു ആദ്യാക്ഷരി said...

സാജാ.. നല്ല പോസ്റ്റ്.
ഒരു അഭിപ്രായമുണ്ട്. വിലകള്‍ പറയുമ്പോള്‍ എന്തിനാണ് രൂപയുടെ കണക്കില്‍ പറയുന്നത്? ഏതു രാജ്യത്തെ കാര്യങ്ങള്‍ / വിലകള്‍ പറയുമ്പോഴും അതാതും സ്ഥലത്തെ കറന്‍സിയില്‍ത്തനെ പറയുന്നതല്ലേ നല്ലത്?

സാജന്‍| SAJAN said...

അപ്പൂ, അഭിപ്രായത്തിനു നന്ദി!
ഞാന്‍ മനപൂര്‍വം എഴുതിയതാ..അല്ലെങ്കില്‍ വായിക്കുന്നവര്‍ക്ക് ഉടനേ അത് നമ്മുടെ രൂപയില്‍ എത്രയാകും എന്നുള്ള സംശയം ഉടനേ ഉണ്ടാവുമല്ലൊ അത് ഒഴിവാക്കാനാണ് ഇന്‍ഡ്യന്‍ രൂപയില്‍ തന്നെ വിലകള്‍ എഴുതുന്നത്

സുല്‍ |Sul said...

സാജാ
നല്ല പോസ്റ്റ്
നല്ല പടങ്ങള്‍
ഇനിയും വരുമല്ലൊ :)
-സുല്‍

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്::
“ആ‍ക്രാന്തം കൊണ്ട് ചെറിയ ബാരീക്കേഡ് ചാടിയിറങ്ങി“
പിന്നേ തിന്നാനുള്ള സാധനം വല്ലോം വച്ചിരിക്കുകയല്ലേ...

സെക്യൂരിറ്റീടെ കയ്യീന്നു എത്രകിട്ടി ?ആ കണക്കും ഊരിപ്പോരാന്‍ കൊടുത്ത(ഇന്ത്യന്‍ രൂപേടെ)) കണക്കും
കൂടി ഒന്നിട്ടേ...

ഓടോ: ആല്‍ മരത്തിന്റെ ബോണ്‍ സായ് പടം ഇല്ലേ? അതാ കാണാന്‍ രസം.

ബയാന്‍ said...

എന്തൊരു ക്രുരതയാണിത്; മാനാമുട്ടെ വളരേണ്ട മരങ്ങളുടെ ശിഖരങള്‍ കമ്പികളള്‍ ‍കൊണ്ടു വരിഞ്ഞു മുറുക്കി വലിച്ചു കെട്ടി, കിളിര്‍ത്തു വരുന്ന വേരുകള്‍ അറുത്തുമാറ്റി - ഇതു സ്നേഹമോ , സൌന്ദര്യമോ, ആസ്വാദനമോ അല്ല - തികഞ്ഞ സാഡിസമാണ്.

വീട്ടിലെ സ്വീകരണ മുറികളില്‍ ഞെരിഞ്ഞമരുന്ന ‘ബോണ്‍സായ്’ മരങ്ങള്‍ നമ്മെ ശപിക്കുന്നുണ്ടാവുമൊ ആവോ..?

സാല്‍ജോҐsaljo said...

ചാത്തനെകണ്ടു ചാടിയിറങ്ങിയതാ...

നന്നായിരിക്കുന്നല്ലോ..

Unknown said...

നന്നായിരിക്കുന്നു.

santhosh balakrishnan said...

"താലത്തില്‍ ഒരുക്കിയ പ്രകൃതിദൃശ്യം ആണ് ബോണ്‍സായികള്‍!"
കൊള്ളാം സാജന്‍...വിവരണവും പടങളും..!

ഗുപ്തന്‍ said...

നല്ല പോസ്റ്റ് സാജന്‍... അഭിനന്ദനങ്ങള്‍...

ഒരു ഓഫ്: ബോണ്‍സായികളുടെ ധാര്‍മിക വശം ഇവിടെ ചര്‍ച്ച ചെയന്നത് സാജനോട് ചെയ്യുന്ന അനീതി ആയിരിക്കും എന്ന് എനിക്ക് തോന്നുന്നു. ഇത്തരം ഒരു ബ്ലോഗ് പോസ്റ്റില്‍ ഒതുങ്ങാത്തവിധം സങ്കീര്‍ണമാണ് വിഷയം. ഒരു കാര്യം സൂചിപ്പിച്ചോട്ടെ. ബോണ്‍സായ് ഉണ്ടാക്കുന്നതും മരങ്ങള്‍ നശിപ്പിക്കുന്നതും ഒരുപോലെയല്ല. ബോണ്‍സായ് ഉണ്ടാക്കുന്നവര്‍ മരം നശിപ്പിക്കുന്നില്ല. അവര്‍ തന്നെ നട്ടുപിടിപ്പിക്കുന്ന ഒരു ചെടിയെ അവരുടെ ആവശ്യം അനുസരിച്ച് അല്പം excessive എന്നു പറയാവുന്നരീതിയില്‍ prune ചെയ്യുകയാണ്. (മലയാളം മനഃപൂര്‍വ്വം ഒഴിവാക്കിയതാണ്, ക്ഷമിക്കുക)

പ്രകൃതിസ്നേഹികളിലെ ഒരു വിഭാത്തിന് ഇത്തരം ഒരു കലക്കെതിരെ പലതും പറയാനുണ്ടാകും. ആ വിഷയം ഇവിടെ ചര്‍ച്ചചെയ്യാതിരിക്കുക ആണ് നല്ലതെന്നാണ് എനിക്ക് തോന്നുന്നത്. കാരണം സാജന്റേത് ഒരു ഫോട്ടോ പോസ്റ്റ് മാത്രമാണ്. അത് ബോണ്‍സായ് 'കലയെ' പ്രോല്‍സാഹിപ്പിക്കുകയോ നിരുല്‍സാഹപ്പെടുത്തുകയോ ചെയ്യുന്നില്ല.

ചര്‍ച്ച ചെയ്യാന്‍ വേണമെങ്കില്‍ ഒരുവിഷയം തരാം.

സാജോ ... ആ അവസാനത്തെ ഫോട്ടോയിലേത് ചെമ്പകമോ അരളിയോ?

Inji Pennu said...

നൈസ്.....! ഇത് സാ‍ജന്‍ജിന്റെ വീട്ടിലെയാണൊ? എനിക്കുമുണ്ട് മൂന്നാലഞ്ച് ബോണ്‍സായ് ചെടികള്‍. ബോണ്‍സായ് മേടിക്കുമ്പോള്‍ നല്ലവണ്ണം ശ്രദ്ധിക്കണം. നല്ല വിശ്വാസമുള്ള തിരിച്ചു കൊടുക്കാന്‍ പറ്റിയ നേര്‍സ്രികളില്‍ നിന്നേ മേടിക്കാവ്വൂ...അല്ലെങ്കില്‍ നമ്മള്‍ ഹായ് നല്ല രസം എന്നൊക്കെ പറഞ്ഞ് മേടിക്കുമ്പോള്‍ ചെടി പണ്ടേ ഡെഡ് ആയിരിന്നുരിക്കും. ഡെഡ് ആണെങ്കിലും ചെടി അങ്ങിനെ തന്നെ ആറ് മാസം വരെ ഒക്കെ നിക്ക്കും. അതോണ്ട് നല്ലവണ്ണം കബളിക്കപ്പെടും. ചെറിയ തളിര്‍ വരുന്നുണ്ടോന്ന് നോക്കണം അതുപോലെ വാങ്ങിക്കുമ്പോള്‍...

Kaithamullu said...

സാജാ,
പതിവുപോലെ നന്നായിരിക്കുന്നൂ, ചിത്രങ്ങളും വിവരണവും!
(വന്നു കണ്ട് പോകാറുണ്ട്, പക്ഷേ വല്ലപ്പോഴുമേ കമണ്ടാന്‍ കഴിയാറുള്ളൂ, ട്ടോ!)

myexperimentsandme said...

ബോണ്‍‌സായ്‌കുമാര്‍

കേട്ടിട്ടുണ്ട്. കൊട്ടാരക്കരയ്ക്ക് ബോണ്‍ സായികുമാര്‍

:)

kichu / കിച്ചു said...

hi Sajan

kanninu virunnayi ella bonsai marangalum.

pravsi aakunnnthinumumbu 20-25 bonasi marangal kaivasamundayirunnu.

nokkan elpichuporunnavarkku nammude thalparyamallallo.

makkalepole snehichavaye vilkan thonniyilla.
ippol bakkiyullath moonno nalo..

pravasiyude nashtangalude koottathil ithum peduttham.

തമനു said...

നല്ല പടങ്ങള്‍ സാജാ,

അടുത്ത ലീവിനു പോക്ക്‌ ദുബായി വഴിയാണെങ്കില്‍ രണ്ടു ബോണ്‍സായിക്കുഞ്ഞുങ്ങളെ വാങ്ങിക്കൊണ്ടു വരൂ... കാശൊരു പ്രശ്നമാക്കണ്ടാ.. (ഇപ്പോ പറഞ്ഞില്ലേ പിന്നെ സാജന്‍ ഇവിടെവന്ന്‌ പ്രശ്നമാക്കും, അതോണ്ടാ..)

...പാപ്പരാസി... said...

സാജാ,
പടങ്ങള്‍ ഉഗ്രന്‍ വിവരണം ഉഗ്ഗുഗ്രന്‍..പണ്ട്‌ ഞാനും ബോണ്‍സായ്‌ ഭ്രമം തലക്ക്‌ പിടിച്ച്‌ വീട്ടില്‍ നിന്നിരുന്ന ശങ്കരേട്ടനെ കിണറ്റിലിറക്കി അതിന്റെ അരികില്‍ പറ്റിപിടിച്ച്‌ നില്‍ക്കുന്ന ഒരു കുഞ്ഞന്‍ ആല്‍മരത്തിനെ പിടിച്ച്‌ ഒരു പാത്രത്തിലാക്കിയതാ,പക്ഷെ കഷ്ടി ഒരാഴ്ചയേ ജീവിച്ചുള്ളു,പിന്നെ ഇനി വല്ലോരും വളര്‍ത്തി വലുതാക്കിയത്‌ വാങ്ങാന്ന് വെച്ചു.(ഇപ്പളും സ്വന്തമായി ഒരു ബോണ്‍സായ്‌ പോലും ഇല്ലാത്തവായ്‌ എന്റെ ജീവിതം പിന്നെയും ബാക്കി)ആറും ഏഴും മതീട്ടോ എനിക്ക്‌ കൊണ്ടുവരുമ്പോള്‍...

ശ്രീ said...

സാജന്‍‌ ചേട്ടാ....
ചിത്രങ്ങള്‍‌ ഉഗ്രനായി.... വിവരണവും...

നിമിഷ::Nimisha said...

നല്ല പടങ്ങള്‍ സാജന്‍, ഞാനെന്നും കൌതുകത്തോടെ നോക്കി ഒരു ദിവസം എനിയ്ക്കും സ്വന്തമാക്കണം എന്ന് ആഗ്രഹിച്ചിട്ടുള്ള ഒരു സംഭവം ആണിത്.

ജ്യോതിര്‍മയി /ज्योतिर्मयी said...

പടങ്ങള്‍ നന്നായി. എന്നാലും പാവം ബോണ്‍സായി.
വേറൊരു ബോണ്‍സായിയിതാ ഇവിടെ

ജ്യോതി.
(പരസ്യത്തിന് മാപ്പ് :-))

ധ്വനി | Dhwani said...

പടങ്ങള്‍ കിടിലന്‍!!
എല്ലാം വായിച്ചു കഴിഞ്ഞപ്പോ തലയ്ക്കൊരു പെരുപ്പ്. എന്നെയാരോ വയറിങ്ങ് ചെയ്തപോലെ!
പടങ്ങള്‍ക്കൊപ്പം പങ്കുവച്ച വിവരങ്ങള്‍ കിടു! നന്ദി!

സാരംഗി said...

നല്ല ചിത്രങ്ങള്‍ സാജന്‍..വിവരണവും ഇഷ്ടമായി,
വന്മരക്കുഞ്ഞന്മാര്‍ എന്ന പ്രയോഗവും...:)

ആഷ | Asha said...

സാജാ,
നല്ല ചിത്രങ്ങളും അതിനൊത്ത വിവരണവും!
ഈ ചിത്രങ്ങളിലും കാണാമല്ലോ അതിനെ കമ്പി കൊണ്ട് കെട്ടി വെച്ചിരിക്കുന്നത്. പാവം ബോണ്‍സായി.

മനുവേ...ആവശ്യമില്ലാത്ത ചോദ്യമൊന്നും ചോദിക്കാതെ ഇനി സാജന്‍ ഇതിന്റെ പേരു പേരറിയാ മരങ്ങള്‍ എന്നാക്കി കളയും.

Haree said...

കൊള്ളാമല്ലോ...
ഞാന്‍ കുറച്ചുനാള്‍ മുന്പ്, എന്നു പറഞ്ഞാല്‍ ഒരു 10 വര്‍ഷം മുന്‍പ് ഇതൊന്ന് ട്രൈ ചെയ്തത... പക്ഷെ ശരിയായില്ല. സാജന്‍ പറഞ്ഞ ടൂള്‍സില്ലാത്തതിനാലാണെന്നു തോന്നുന്നു... :) എവിടെയോ വായിച്ചതു പ്രകാരം ചട്ടിമാറ്റുകയും, വേരു മുറിക്കുകയുമൊക്കെ ചെയ്തു... അവസാനം മരം കരിഞ്ഞുപോയി... അത്ര തന്നെ!

ഏതായാലും ഇതു ഒരു ക്ഷമ പരീക്ഷിക്കുന്ന കലയാണേ... നല്ല ഫോട്ടോകള്‍ കേട്ടോ... മാക്രോ മോഡ് പരീക്ഷിക്കുവാന്‍ പറ്റില്ലായിരുന്നോ.. ഹോ, അത്ര അടുത്ത് പോവാന്‍ കഴിയില്ല, അല്ലേ?
--

Praju and Stella Kattuveettil said...

സാജന്‍ ചേട്ടാ..എന്നാലും എന്നോട്‌ (അല്ല, എന്റെ കണവനൊട്‌) ചെയതതു വലിയ ചതിയായിപ്പോയി. എനിക്കൊരു ബോണ്‍സായി മരം വേണം എന്ന്ന അത്യാഗ്രഹത്തിനൊരു തല്‍ക്കാല സ്റ്റോപ്പിട്ടു വച്ചിരിക്കുവായിരുന്നു. ഇപ്പൊ ആ അഗ്രഹം വീണ്ടും തുടങ്ങി. ഇനി കണവനു രണ്ടു ദിവസം ചെവിതല കേള്‍ക്കണ്ട എന്നു പറഞ്ഞാല്‍ മതിയല്ലൊ.

നല്ല പടങ്ങള്‍.. ഇവിടെയും ഇങ്ങനെ വല്ലൊ പാര്‍ക്കുമുണ്ടോന്നു നാളെ ജോലിക്ക്‌ പോയി കണ്ടുപിടിക്കണം.

ഒാ. ടൊ. : ഇഞ്ചിയേച്ചിയെ, പുതിയ ടിപ്പിനു നന്ദി...

ബയാന്‍ said...

മനു: എങിനെ മരങ്ങളെ ബോണ്‍‍സായ് ആക്കി മാറ്റാം എന്നുള്ള വിവരണത്തോടെയുള്ള സാജന്റെ പോസ്റ്റ് കുറെ മരങളെ കൂടി ബോണ്‍സായ് ആക്കി മാറ്റിയേക്കും എന്നല്ല മാറ്റും; ഈ പോസ്റ്റ് നല്‍കുന്ന സന്ദേശം അത് തന്നെയണു-

ബോണ്‍‍സായി മരങ്ങളുടെ ഫഓട്ടൊയും ജ്യോതിറ്മയിയുടേത് - ബോണ്‍സായ്‌! എന്ന കവിതയും ആണ് കൊടുത്തതെങ്കില്‍ മനു പറഞ്ഞപോലെ ‘പ്രകൃതി സ്നേഹികളില്‍ ഒരു വിഭാഗതിനു’- ഒരു പണിയാകുമായിരുന്നു ; മനു ഈ ഭൂമി എല്ലാവരുടേതുമാണു; ഒരു വിഭാഗതിന്റേതല്ല; ബോണ്‍സായ് ഉണ്ടക്കുന്നതു മരം നശിപ്പിക്കുന്നതിനേക്കളും ഭീകരമാണു; ഈ കല സാഡിസമാണു; മരം വെട്ടുന്നതിനേക്കാളും വനത്തിനു തീയിടുന്നതിനേക്കളും നമ്മുടെ മനസ്സിനെ സാഡിസ്റ്റാക്കാനുള്ള പാകപ്പെടുത്തലുകളാണു; ഈ ‘കല‘ വികസിച്ചു നാളെ മനുഷ്യകുഞ്ഞുങ്ങളെ ബോണ്‍സായി ആക്കാതിരുന്നാല്‍ മതിയായിരുന്നു.

ജ്യൊതിര്‍മയി - നല്ല അധ്യാപനം - നന്മ കള്‍ ആശംസിക്കുന്നു.

ശിശു said...

പടങ്ങള്‍ മനോഹരം, ബോണ്‍സായ് എന്ന് കേട്ടപ്പോള്‍ ആദ്യമോര്‍മ്മയില്‍ വന്നത് ജ്യോതിര്‍മയി ടീച്ചറുടെ ബോണ്‍സായ് എന്ന കവിതയാണ്, അതില്‍ ബോണ്‍സായ് ആയിവളരാന്‍ വിധിക്കപ്പെട്ട മരത്തിന്റെ വികാരം നിറഞ്ഞുനില്‍ക്കുന്നു.

പക്ഷെ അതിവിടെ പറയുന്നത് അനൌചിത്യമാകുമൊ?
എന്തൊ, മനുഷ്യന്‍ അവന്റെ കണ്ണിന് ഇഷ്ടപ്പെടുന്നതെല്ലാം ഒരുക്കാന്‍ ശ്രമിക്കുമ്പോള്‍ കാണാതിരിക്കാനാവില്ലല്ലൊ ഒരു ഫൊട്ടൊഗ്രാഫര്‍ക്ക്. ഇല്ലെ?,

ചിത്രങ്ങള്‍ പതിവുപോലെ മികവുറ്റത്,
ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലെ വൈവിധ്യം ശ്രദ്ധേയം.

സാജന്‍| SAJAN said...

ബോണ്‍സായി മരങ്ങള്‍ കാണാനും വാങ്ങാനും ഇതുവഴി വന്ന എല്ലാ സൌഹൃദയരായ ബ്ലോഗേഴ്സിനും നന്ദി.. കമന്റുകളിട്ട
അഗ്രജന്‍
ശാലിനി
അപ്പു
സുല്‍
കുട്ടിച്ചാത്തന്‍
ബയാന്‍
സാല്‍ജോ
പൊതുവാള്‍
സന്തോഷ് ബാലകൃഷ്ണന്‍
മനു
ഇഞ്ചിപ്പെണ്ണ്
കൈതമുള്ള്
വക്കാരിജി
കിച്ചു
തമനു
പാപ്പരാസി
ശ്രീ
നിമിഷ
ജ്യോതി ടീച്ചര്‍
ധനി
സാരംഗി
ആഷ
ഹരീ
തരികിട
ശിശു
എന്നിവര്‍ക്കുള്ള അകൈതവമായ നന്ദിയും അറിയിക്കട്ടെ..
ഇതൊരു കലയാണ് ഏ ഡി 200 മുതലേ ഉള്ള ഒരു ഹോബി..
ഇതിനെ ആ രീതിയില്‍ കാണാനാണ് എനിക്കിഷ്ടം.. ഇങ്ങനെ മരം വളര്‍ത്തുന്നത് വ്യക്തിപരമായി എതിര്‍പ്പുള്ളവര്‍ കാണും.. ഈ പോസ്റ്റ് അവരെ വേദനിച്ചെങ്കില്‍ സോറീ,
ജ്യോതിടീച്ചറെ താങ്ക്യൂ ആ ലിങ്ക് ഇട്ടതു കൊണ്ട് എനിക്കാ കവിത വായിക്കാന്‍ കഴിഞ്ഞു മനോഹരം!!
ശാലിനി, സിഡ്നിയെ കുറിച്ച് എന്തെങ്കിലും കാര്യങ്ങള്‍ സ്പെസിഫിക്കായി അറിയാനാണെങ്കില്‍ എനിക്ക് അറിയാവുന്നത് പറഞ്ഞുതരാം മെയില്‍ ചെയ്യാമോ?
തമനുച്ചേട്ടാ 2 ബോ: കുഞ്ഞുങ്ങളെ മതിയല്ലൊ അതു ഞാനേറ്റു..അല്ലേലും പണം നമുക്ക് പ്രശ്നമില്ല(ഉണ്ടങ്കിലല്ലെ ഉള്ളൂ പ്രശ്നം) , പണം പോയിട്ട് പവറ് വരട്ടെ അതാണ് എന്റെ പോളിസി..
ചാത്താ ഏയ് ഇവിടെ അങ്ങനെ അടിയും പിടിയും ഒന്നുമില്ലാട്ടൊ..ആ സെക്യൂരിറ്റികള്‍ പാവങ്ങളായിരുന്നു:)
ഇഞ്ചി എഴുതിയത് വളരെ ശ്രദ്ധിക്കേണ്ട ഒരു ഇന്‍ഫോ ആയിരുന്നു ഞാന്‍ അത് എഴുതാന്‍ വിട്ടുപോയിരുന്നു:)
തരികിടെ എങ്കില്‍ തുടങ്ങിക്കൊ ഹോബി..ബോണ്‍സായി വളര്‍ത്തണമെന്നാഗ്രഹിക്കുന്നവരോട്, ധാര്‍മിക പ്രശ്നത്തിനു പുറമേയുള്ള മറ്റ് പ്രശ്നങ്ങള്‍ കൂടെ കണക്കിലെടുക്കണം ഈ ശീലം ആരംഭിക്കുവാന്‍ വളരെ ചെലവുള്ള ഒരു നേരമ്പോക്ക് ആണിത് കൂടാതെ വര്‍ഷങ്ങള്‍ എടുക്കും നന്നായി വളര്‍ത്തിക്കൊണ്ട് വരാന്‍ ഒപ്പം ഏറെ സമയവും:):)
ആഷേ അങ്ങനെയൊന്നും ഞാനിതിന്റെ പേര് മറ്റുമെന്നു വിചാരിക്കണ്ട...:)
ഇനിയും ബോണ്‍സായി കാണാന്‍ വരുന്നവര്‍ക്ക് വെല്‍കം ബോഡ് വച്ചിട്ടുണ്ട്..:)

Pramod.KM said...

നന്നായിട്ടുണ്ട് ബോണ്‍സായീ സാജേട്ടന്‍.:)

Sapna Anu B.George said...

സാജാ എനിക്കാകെ ഇന്‍സ്പിറേഷന്‍ കയറി, ഞാ‍നും ഒരുബോണ്‍സായി വാങ്ങും ഉടനെ ‍

Kiranz..!! said...

ഇത്തവണ എനിക്ക് ടോട്ടലി ആകെമൊത്തം ഇഷ്ടമായി,ബോണ്‍സായ് മരം എന്ന് വായിച്ചിരുന്നു,പക്ഷേ ഇതടുത്ത് കാണാന്‍ വേണ്ടി സാജന്‍ പട്ടാഴിയുള്ളത് കൊണ്ട് സാധിച്ചു,വെല്‍ഡന്‍ സാജന്‍സേ..!

Typist | എഴുത്തുകാരി said...

ഇവിടെ എത്താന്‍ ഇത്തിരി വൈകിപ്പോയി.

ത്രിശ്ശൂര്‍ പൂരം എക്സിബിഷനു് ഉണ്ടാവാറുണ്ട്‌ ഇത്തരം ഒരു സ്റ്റാള്‍. വളരെ കൌതുകത്തോടെ കണ്ട്‌ , അല്‍ഭുതെപ്പെട്ടിട്ടുമുണ്ട്‌.

എഴുത്തുകാരി.

Sathees Makkoth | Asha Revamma said...

സാജന്‍ സാറേ,
നാട്ടിലും ഇംഗ്ലണ്ടിലുമുള്ള പോലീസിന്റെ കൈ വാങ്ങിയത് പോരാഞ്ഞിട്ടാണോ ഇപ്പോ കംഗാരു പോലീസിന് പണിയുണ്ടാക്കുന്നത്.
പടം കണ്ട് രസിക്കാനും കമന്റിടാനും പലരുമുണ്ടാവും.പച്ചേങ്കിലു അടി കൊണ്ടാല്‍ കൊഴമ്പിടാന്‍ ആ പാവം പെണ്ണ് മാത്രേ കാണൂ.സോ ജാഗ്രതൈ!!!
പടത്തെക്കുറിച്ച് പ്രത്യേകം പറയുന്നില്ല.പെടാര്‍ പടം.(ഈ വാക്ക് മലയാളമാണോയെന്നറിയില്ല.എങ്കിലും നാട്ടില്‍ ചെറുപ്പക്കാര്‍ ഉപയോഗിക്കാറുണ്ട്.)

krish | കൃഷ് said...

ബോ‍ണ്‍സായി മരങ്ങളും അതിനെക്കുറിച്ചുള്ള വിവരണവും നന്നായിട്ടുണ്ട്.

qw_er_ty

[ nardnahc hsemus ] said...

നല്ല ഫോട്ടോ ഫീച്ചര്... പക്ഷെ, ഒരു സംശയം, വേരു വെട്ടിയും, കൊമ്പു വലിച്ചുകെട്ടിയും രൂപം മാറ്റമെങ്കിലും ഇതിന്റെ ഇല ഇത്രെം ചെറുതായി പോകുന്നതെങിനെ?..

Unknown said...

നല്ല വിവരണം.കൊള്ളാം. പിന്നെ വില രൂപയില്‍ പറഞ്ഞത്‌ നന്നയി എന്നാണു എനിക്ക്‌ തോന്നുന്നത്‌. മനസിലാക്കാന്‍ എളുപ്പം ഉണ്ടല്ലൊ.

ദിവാസ്വപ്നം said...

ബോണ്‍സായ് ഇഷ്ടമായി. ബട്ട്, “നോ മോര്‍ ടോയ്സ്“ എന്നാണ് എനിക്ക് ഉത്തരവ് കിട്ടിയിരിക്കുന്നത് :-)

ബിന്ദു.bindu said...

ഇതിയാനെ പിടിച്ച് ചെമ്പുകമ്പിയൊക്കെ വെച്ച് വളച്ചു കെട്ടിയാ എങ്ങനെയിരിക്കും എന്നതിന്‍റെ ഫോട്ടോ കൂടി പോസ്റ്റാമോ? എന്നിലെ പ്രകര്‍തിസ്നേഹി രോഷം കൊള്ളുകയാണ്`. ഈയടുത്തൊന്നും ഇനി ഇതു വഴി വരണ്ടാ ട്ടോ....

chithrakaran ചിത്രകാരന്‍ said...

പ്രിയ സാജന്‍,
മനോഹരമായിരിക്കുന്നു ബോണ്‍സായ്‌ മരങ്ങളും , വിശേഷവും. അഭിനന്ദനങ്ങള്‍ !!!

ഷിജു said...

നമ്മുടെ നാട്ടിലും ബോണ്‍സായി മരങ്ങള്‍ ഉണ്ടൊ?? വല്ല പാര്‍ക്കുകളിലും കാണുമായിരിക്കും അല്ലേ?/ എന്തായാലും ഉഗ്രനായിട്ടുണ്ട്.

josephkutty said...

എല്ലാം വളരെയേറെ ഇഷ്ടമായി
വിവരണങ്ങള്‍ നന്നായിട്ടുണ്ട്
ഒരുസങ്കടമുണ്ട് എങ്ങനെ ഒരു
ബോണ്‍സായ് വളര്‍ത്താം എന്ന്
ശരിയായ ഒരു വിവരണം ആരും
പോസ്റ്റ് ചെയ്യുന്നില്ല

josephkutty said...

എന്‍റെ വീട്ടില്‍ 13 വര്‍ഷമായ ഒരു ആല്‍മരം ചട്ടിയില്‍ ബോണ്‍സായി ആക്കി വളര്‍ത്തുന്നുണ്
ട് അതിനെ ബോണ്‍സായി എന്ന്
പറയാന്‍ പറ്റില്ല ഇത്രയും നല്ല
പടങ്ങള്‍ കാട്ടിത്തന്നതിന് സജന് നന്നിയുടെ
ആയിരം പൂച്ചെണ്ടുകള്‍ കൂടുതലായി ഇനിയും പോസ്റ്റ്‌ ചെയ്യുവാന്‍
താങ്കള്‍ക്ക് സര്‍വേശ്വരന്‍ ഇടവരുത്തട്ടെ

josephkutty said...

എന്‍റെ വീട്ടില്‍ 13 വര്‍ഷമായ ഒരു ആല്‍മരം ചട്ടിയില്‍ ബോണ്‍സായി ആക്കി വളര്‍ത്തുന്നുണ്
ട് അതിനെ ബോണ്‍സായി എന്ന്
പറയാന്‍ പറ്റില്ല ഇത്രയും നല്ല
പടങ്ങള്‍ കാട്ടിത്തന്നതിന് സജന് നന്നിയുടെ
ആയിരം പൂച്ചെണ്ടുകള്‍ കൂടുതലായി ഇനിയും പോസ്റ്റ്‌ ചെയ്യുവാന്‍
താങ്കള്‍ക്ക് സര്‍വേശ്വരന്‍ ഇടവരുത്തട്ടെ