Sunday, January 13, 2008

മൂന്ന് സഹോദരിമാര്‍... കാമെറയിലൂടെ


വൈവിധ്യമായ ഭൂപ്രകൃതിയുടെ ആകര്‍‌ഷണം മൂലം ടൂറിസ്റ്റുകള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന സ്ഥലമാണ് ഓസ്ട്രെലിയ. സ്ഥലങ്ങള്‍ കാണണം എന്ന് ആഗ്രഹിക്കുന്ന ബ്ലോഗിലെ സുഹൃത്തുക്കള്‍ ഒരിക്കലെങ്കിലും ഇവിടെയൊന്നു വരാതെ പോവരുതെന്ന ആഗ്രഹക്കാരനാണ് ഞാന്‍. യൂറോപ്പിനേക്കാളും തൊട്ടടുത്ത രാജ്യമായ ന്യൂസിലാന്‍ഡിനേക്കാളും ചെലവ് കുറവാണ് ഇവിടുത്തെ ഭക്ഷണത്തിനും താമസത്തിനും. പിന്നെ സിഡ്നിയില്‍ ഞങ്ങള്‍ ഉള്ളയിടത്തോളം കാലം ബൂലോഗവാസികള്‍ക്ക് വാം വെല്‍കം ഒരു കുടുംബമൊക്കെ വന്നാല്‍ നമുക്ക് ഉള്ള ഇടത്തൊക്കെ അഡ്ജസ്റ്റ് ചെയ്യാം.

ഓകെ അപ്പൊ പറഞ്ഞ് വന്നത് ഓസ്ട്രേലിയയിലെ ടൂറിസ്റ്റ് അട്രാക്ഷന്‍സ്. ഈ ക്രിസ്മസ്സ് വെക്കേഷനിലെ ഒരു ദിവസം രാവിലെയാണ് ബോധോദയം ഉണ്ടായത് ബ്ലൂ മൌണ്ടന്‍സിനു വിട്ടേക്കാം എന്ന്. അത്യാവശ്യം വേണ്ട ഭക്ഷണ സാമഗ്രികളും ചെറിയ ഗ്യാസ് സ്റ്റൌവും, പെറുക്കി കാറിന്റെ ബൂട്ടിലിട്ട് രാത്രിയാവുമ്പോഴേക്ക് തിരിച്ച് വീട്ടില്‍ വരാന്‍ തക്കവണ്ണം പ്ലാന്‍ ചെയ്ത് കൂട്ടത്തില്‍ സമാന ചിന്താഗതിക്കാരായ ഒരു സുഹൃത്തിനേയും കുടുംബത്തേയും കൂട്ടി പെട്ടെന്ന് തിരിച്ചു. സിഡ്നിയില്‍ നിന്നും വെറും നൂറ് കിലോമീറ്ററോളം ദൂരം മാത്രമേ ഉള്ളൂ ഈ നീലമലകളിലേക്ക് . (അവിടെ നിന്നും വീണ്ടും ഒരു 70 കിലോമീറ്റര്‍ ഡ്രൈവ് ചെയ്താല്‍ അതിമനോഹരമായ ജെനോലന്‍ ഗുഹകളില്‍ എത്താം.)


ദൂരെ നിന്നു കാണുമ്പോഴേ മനസ്സിലാവും ശരിക്കും നീലനിറമുള്ള മലകള്‍ തന്നെ, അതിന്റെ കാരണമായി പറയുന്നത് ഈ പര്‍വ്വതങ്ങളില്‍ നിരനിരയായി നില്‍ക്കുന്ന അസംഖ്യം വരുന്ന യൂക്കാലി മരങ്ങളില്‍ നിന്നുള്ള ഹേയ്ശ് മൂലം അന്തരീക്ഷത്തിനും ആ നീല നിറം പകര്‍ന്നുവെന്നാണ്.
ദൂരെ നിന്നും കാണുന്ന ബ്ലൂ മൌണ്ടന്‍സിന്റെ ഒരു ദൃശ്യമാണ് ഇവിടെ.
ഇതിന്റെ പ്രത്യേകത പേരില്‍ കാണുന്നത് പോലെയുള്ള പര്‍വത് നിരകള്‍ എന്നതിനേക്കാള്‍ സമനിരപ്പുകളും പ്രത്യേകതരം നിരയായി കാണപ്പെടുന്ന പാറകളും പിന്നെ അഗാധ ഗര്‍ത്തങ്ങളും ആണ്, ചില ഭാഗങ്ങളില്‍ നിന്നും താഴേക്ക് നോക്കിയാല്‍ നമ്മള്‍ അന്തം വിട്ടുപോവുന്ന താഴ്ചയാണ് ദൃശ്യമാവൂക. ഫോട്ടോഗ്രാഫിയില്‍ അത്തരം കാഴ്ച വേണ്ടരീതിയില്‍ ഫലിപ്പിക്കാന്‍ കഴിയില്ല എന്നതിനാല്‍ നേരിട്ടു തന്നെ കാണണം അതിന്റെ സത്യാവസ്ഥ ബോധ്യപ്പെടാന്‍!
അത്തരം ഒരു ടിപ്പില്‍ നിന്ന് താഴേക്ക് നോക്കി അന്തം വിട്ടുകൊണ്ടിരിക്കുന്ന ടൂറിസ്റ്റുകളാണീ ചിത്രത്തില്‍.


ഇവിടെ ഏറ്റവും പ്രത്യേകതയുള്ളതും എറ്റവും കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതും
സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം ഒരു കിലോമീറ്ററോളം ഉയരം വരുന്ന മൂന്നു പാറക്കെട്ടുകളുടെ പ്രത്യേക ഭംഗിയാണ്. ടൈറ്റിലില്‍ കാണുമ്പോലെ ഇവയെ ത്രീ സിസ്റ്റേഴ്സ് എന്നാണ് വിളിക്കുക മൂന്നിന്റെയും പേര് മലയാളത്തില്‍ ഇത്തിരി പരിഷ്കരിച്ച് പറഞ്ഞാല്‍ മൂത്തവള്‍ മീനി -922 മീറ്റര്‍ ഉയരം, രണ്ടാമത്തെവള്‍ വിമല -918മീറ്റര്‍, ഇളയ അനുജത്തി ഗുനെഡൂ - 906 മീറ്റെര്‍(അവള്‍ തെലുങ്കത്തിയാണെന്ന് തോന്നുന്നു പേരുകേട്ടിട്ട്) ആണ് അവരുടെ ഒരു ഗ്രൂപ്പ് ഫോട്ടോ ഇവിടെ.ഫോട്ടോയില്‍ കാണുന്നത് പോലെ അവര്‍ അത്ര യൌവനയുകതകളാണെന്ന് വിശ്വസിക്കണ്ട, അത് കമ്പ്ലീറ്റ് മേക്കപ്പാണ്. 250 മില്യന്‍ ഇയേഴ്സ് ആണ് ഈ അമ്മൂമ്മമാരുടെ പ്രായം.


ഇതുകൂടാതെ അവിടെയുള്ള മറ്റൊരു ആകര്‍ഷണമാണ്, ഒരു കുഞ്ഞു ട്രെയിന്‍, ട്രെയിന്‍ എന്നു പോലും പറയാന്‍ പറ്റില്ല പാളത്തില്‍ കൂടെ ഓടുന്ന ഒരു സാധനം, പക്ഷേ ഇതിനും ഉണ്ടൊരു പ്രത്യേകത ലോകത്തിലേ ഏറ്റവും സ്റ്റീപെസ്റ്റ് ഇന്‍ക്ലൈന്‍ റെയില്‍ ട്രാക്കിലൂടെയാണിദ്ദേഹം ഓടുന്നത്, ടണലിലൂടെആയതിനാല്‍ പരസ്പരം കാണാന്‍ കഴിയില്ലെങ്കിലും ഏതോ അഗാധഗര്‍ത്തത്തിലെക്ക് നാം യാത്ര ചെയ്യുന്ന ട്രെയിന്‍ മറിയുന്ന ഒരു അനുഭവമാണ് ഇതിലെ യാത്ര. ട്രെയിന്‍ യാത്രയില്‍ കൂട്ട നിലവിളി കേള്‍‍ക്കണമെങ്കില്‍ ഇതില്‍ യാത്ര ചെയ്താല്‍ മതി, ആബാലവൃദ്ധം ജനങ്ങളും മരണത്തെ മുന്നില്‍ കണ്ടതുപോലെ ഒരു കാറലല്ലേ? ഞാന്‍ പക്ഷേ കാറിയില്ല അപ്പൂസിനേയും ബെനോയേയും മുറുക്കിപിടിച്ചിരുന്നത് കൊണ്ട് (എന്തുകൊണ്ടാണെന്ന് അറിയാന്‍ പാടില്ല താഴെപോവില്ല എന്നുറപ്പുണ്ടായിട്ടും അറിയാതെ എന്റെ കൈകള്‍ അവരെ മുറുകേ പിടിച്ചുപോയി)ഇതാണ് ആ ട്രാക്ക്, അതില്‍ കാണുന്നവരെ അങ്ങനെ അങ്ങ് മൈന്‍ഡ് ചെയ്യണ്ട ധൈര്യശാലികളല്ല അവര്‍ വിളിച്ചുകൂവാന്‍ ഒട്ടും ആഗ്രഹമില്ലാത്തവത് കൊണ്ട് മുകളിലേക്കാണ് അവര്‍ പോകുന്നത്.പക്ഷേ വ്യക്തിപരമായി ഇതിലൊക്കെ എനിക്കിഷ്ടപ്പെട്ടത് അവിടെയുള്ള റെയിന്‍ ഫോറസ്റ്റിനു നടുവിലൂടെയുള്ള ഒരു നടത്തയാണ്, ഇത്രയും ആളുകള്‍ ദിനേനേ അതിന്റെ മധ്യേകൂടെ കടന്നുപോയിട്ടും ഒരിലപോലും നുള്ളാന്‍ കഴിയാത്ത രീതിയില്‍ അവര്‍ ആ വനം പരിപാലിക്കുന്ന വിധം നമ്മുടെ രാജ്യത്തിനു മാതൃകയാവേണ്ടതാണ്. പ്രത്യേകമായി നിര്‍മ്മിച്ച പത്തടിയോളം പൊക്കമുള്ള തടിയുടെ പാലത്തില്‍ കൂടെയുള്ള യാത്ര , ചുറ്റം മനുഷ്യസ്പര്‍ശം ഏല്‍ക്കാത്ത വനം അവിടെ ഒരു കുടില്‍ കെട്ടി താമസിക്കാന്‍ തോന്നുന്ന അനുഭവം . അഞ്ചുമണിക്ക് അവസാനത്തെ കേബിള്‍ കാറും പോയാല്‍ തിരിച്ച് വരാന്‍ നിവൃത്തിയില്ലാത്തത് ഭാവനയേയും ചിന്തകളേയും അവിടെ ഉപേക്ഷിച്ചിട്ട് വേഗം വനത്തില്‍ നിന്നും മടങ്ങി കേബിള്‍ കാറിനുള്ള ക്യൂവില്‍ ഇടം പിടിച്ചു.


ആ തടിപ്പാലത്തില്‍ നിന്നും എടുത്ത ഒരു ഫോട്ടോയാണ് ഇത്. ആ വനത്തിന്റെ നിബിഡതയും ചിത്രങ്ങളില്‍ വേണ്ടരീതിയില്‍ പ്രതിഫലിപ്പിക്കാനാ‍വുന്നില്ല:(അവിടെ നിന്നും തിരിച്ച് കേബിള്‍ കാറില്‍ വരുമ്പോ വലതുവശത്ത് നിന്ന ഒരു ഒറ്റയാന്‍ പാറയുടെ പടം കൂടെ പകര്‍ത്താതിരിക്കാന്‍ തോന്നിയില്ല, ആ സഹോദരിമാര്‍ നില്‍ക്കുന്നതിന്റെ ഇങ്ങേക്കരയില്‍ നിന്നതാണ് ഇദ്ദേഹം, പാറകള്‍ക്കും കഥപറയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നാം കേട്ടേനേ കല്‍‌പ്പാന്തകാലത്തോളം അനുരാഗവിവശരായ് അപ്പുറവും ഇപ്പുറവും നിന്നുരുകുന്ന ഈ യുവ?മിഥുനങ്ങളുടെ കണ്ണീരിന്റെ കഥ:)
പിന്നെ ഫോട്ടോകള്‍ വലുതാക്കി തന്നെ കാണുന്നത് കൂടുതല്‍ മനോഹരമാണെന്ന് തോന്നുന്നു,

58 comments:

SAJAN | സാജന്‍ said...

ഇത് മൂന്ന് സഹോദരിമാരുടെ കഥ , അവരെ സ്നേഹിച്ച ഒരു യുവ?കോമളന്റെ നീണ്ട വിരഹത്തിന്‍ കഥ. ക്യാമറയുടെ മുന്നില്‍ അവര്‍ വന്നപ്പോള്‍, എന്റെ പുതിയ പടം പോസ്റ്റ്.

ആഷ | Asha said...

ഇതൊക്കെ കാണിച്ചു മനുഷ്യരെ കൊതിപ്പിക്കുവാണല്ലേ. അമ്മൂമ്മമാര്‍ ശരിക്കും യുവസുന്ദരികളെ പോലെ തന്നെയാണല്ലോ നില്പ്.


പിന്നേ സാജോ, ഞങ്ങളിവിടുന്ന് കുടുംബസമേതം സിഡ്നിയിലേക്ക് പുറപ്പെട്ടു കഴിഞ്ഞിട്ട് മുക്കാല്‍ മണിക്കൂറായി. നിങ്ങള്‍ അവിടെ വെല്‍കം ഒക്കെ ഒന്നൂടെ ചൂടാക്കി വെയ്ക്കൂ.

സതീശ് മാക്കോത്ത് | sathees makkoth said...

പോസ്റ്റൊക്കെ കൊള്ളാം.
ഞങ്ങള്‍ക്കുള്ള കഞ്ഞീം പയറും റെഡിയാക്കി വെച്ചോളൂ.
lnvtdetv

അപ്പു said...

സാജാ, നല്ല വിവരണവും നല്ല ചിത്രങ്ങളും. എനിക്കേറ്റവും ഇഷ്ടപ്പെട്ടത് അവസാനത്തെ ചിതമാണ്. കുരച്ചുകു‌ടെ വലിയ സൈസില്‍ ഇടാമായിരുന്നു അത്. പിന്നെ മാക്കോത്ത് ഫാമിലി അവിടെ വരുന്നതിനു മുമ്പ് ഞങ്ങളെത്തും. റെഡിയായി ഇരുന്നോള്ളു‌.

ഹരിത് said...

കൊള്ളാം

മൂര്‍ത്തി said...

നന്നായിട്ടുണ്ട് സാജാ...നന്ദി...

ബയാന്‍ said...

സാജാ: കാഴചക്കിടയിലും നമ്മളെ ഓര്‍ത്തു ഫോട്ടോ പിടിച്ചു പോസ്റ്റിയതില്‍ അഭിനന്ദനം.

അങ്കിള്‍ said...

പ്രീയ സാജാ,
"പിന്നെ സിഡ്നിയില്‍ ഞങ്ങള്‍ ഉള്ളയിടത്തോളം കാലം ബൂലോഗവാസികള്‍ക്ക് വാം വെല്‍കം ഒരു കുടുംബമൊക്കെ വന്നാല്‍ നമുക്ക് ഉള്ള ഇടത്തൊക്കെ അഡ്ജസ്റ്റ് ചെയ്യാം."

മേല്‍‌പറഞ്ഞ വാചകങ്ങള്‍ക്ക്‌ ആദ്യമേ നന്ദി പറഞ്ഞുകൊള്ളട്ടേ. കഴിഞ്ഞ് കോമണ്‍‌വെല്‍ത്ത്‌ ഗെയിംസ്‌ അവിടെ വച്ചു നടന്നപ്പോള്‍ എന്റെ മരുമകന്‍ അവിടെയുണ്ടായിരുന്നു. ഭാരത സര്‍ക്കാര്‍ കളികള്‍ റിപ്പോര്‍ട്ട്‌ ചെയ്യാനയച്ചതായിരുന്നു. അന്ന്‌ ഞാന്‍ ബ്ലോഗിം‌ഗ് തുടങ്ങിയിട്ടുപോലുമില്ല. മരുമകന്‍ കൊണ്ടു വന്ന ഫോട്ടോകള്‍ കണ്ട്‌ ആ സ്ഥലങ്ങളോട്‌ വല്ലാത്തൊരു സ്നേഹം തോന്നിയിട്ടുണ്ട്‌.

ക്യാമറ കൊണ്ടുള്ള കളികള്‍ സാജനും തുടങ്ങിയോ. കുറച്ചധികം ബ്ലോഗ്ഗര്‍മാരുടെയിടയില്‍ ക്യാമറാ പ്രേമം കാണുന്നുണ്ട്‌. ചിലരല്ല, ഏതാണ്ടെല്ലാരും അതില്‍ പ്രഗല്‍ഭന്മാരാണുതാനും. സാജതെ ഫോട്ടോകളും വലുതാക്കി കാണുമ്പോള്‍ നല്ല രസം.

കാഴ്ചാ വിവരണങ്ങളും ഒട്ടും മോശമായില്ല. അതിഗംഭീരം എന്നൊന്നും പറയാന്‍ ഞാനാളല്ല.

ആഷയും സതീശനും മക്കളം അവിടെയെത്തിക്കണുമല്ലോ. നിരാശരാക്കല്ലേ. അഞ്ചു മുട്ടയുടെ പടം പിടിച്ചവിടെ പ്രദര്‍ശിപ്പിച്ചു കഴിങ്ങപ്പോഴുള്ള ആള്‍ക്കൂട്ടത്തെ പേടിച്ചാണ് ആസ്ട്രേലിയക്ക്‌ വച്ചു പിടിക്കുന്നത്‌.

കൊച്ചുത്രേസ്യ said...

നല്ല സ്ഥലം..നല്ല ഫോട്ടോസ്‌..ഞാനാദ്യം ഈ ഇന്ത്യ മുഴുവനൊന്ന്‌ കറങ്ങിത്തീരട്ടെ..അതുകഴിഞ്ഞാലുടന്‍ സിഡ്നി..

വേണു venu said...

യുവ മിഥുനങ്ങള്‍‍ തല്യുയര്‍ത്തി നില്‍ക്കുന്നു. കൂട്ടത്തിലെ തെലുങ്കത്തിയെ കണ്ടു പിടിച്ചല്ലോ. നീല മലയുടെ ചിത്രവും വിവരണങ്ങളും ക്ഷ പിടിച്ചു. സിഡ്നിയില്‍‍ വന്നില്ലെങ്കിലെന്താ ഈ നല്ല വിരുന്നിന്‍ നന്ദി സാജന്‍‍.:)

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

സാജന്, മനോഹരമായ ചിത്രങ്ങള്...വിവരണവും നന്നായിട്ടോ..

ഹേയ്ശ് എന്നുവച്ചാല് എന്താ?

SAJAN | സാജന്‍ said...

ഹാഹാ ഇതാരാ ആഷയും സതീഷുമോ? നല്ലൊരു ഞായറാഴ്ചയയിട്ട് രാവിലെ നിങ്ങള്‍ക്കുറക്കൊമൊന്നും ഇല്ലേ?ഹോ പാലേടുത്തുവെയ്ക്കാന്‍ സതീഷിനെ വിളിച്ചെഴുന്നേല്‍പ്പിച്ചതാണോ?
ഇങ്ങോട്ട് വരുന്നെങ്കില്‍ പോരേ കേട്ടോ ഞങ്ങള്‍ നാട്ടില്‍ പോവുമ്പോ തന്നെ പോരണം.
അപ്പു നന്ദി, എനിക്കും ഇഷ്ടമായത് അവസാനത്തെ പടം തന്നെയാണ്:)
ഹരിത്:) നന്ദിയുണ്ട്.
മിസ്റ്റെര്‍ മൂര്‍സ് :) നന്ദി , നമസ്ക്കാരം.
ബയാന്‍ :) നന്ദി!
അങ്കിള്‍ ഫോട്ടോ ഞാന്‍ നേരത്തെ ഇട്ടു തുടങ്ങിയതാപിറകിലേക്ക് നോക്കിക്കോളൂ എങ്ങും ലിസ്റ്റ് ചെയ്യപ്പെടാനുള്ള മേന്‍‌മയില്ലാത്തത് കൊണ്ട് താങ്കള്‍ അറിയാതെ പോയതാണ്, വന്നതിനും കമന്റിയതിനും നന്ദി!
കൊച്ചുത്രേസ്യാ, ചുമ്മാ വാക്കു പറഞ്ഞ് കളിപ്പിക്കല്ലേ ഇന്‍ഡ്യ മുഴുവന്‍ കണ്ടു തീര്‍ന്നാ പിന്നെ ഇങ്ങോട്ടു വരുമല്ലോ ഏഡി 2108 വരെ മാത്രമേ ഞങ്ങള്‍ ഇവിടെ കാണൂ അതിനു മുമ്പ് എത്തണം:):))
വേണുച്ചേട്ടാ നന്ദി:) തെലുങ്കത്തിയെ പേരുകൊണ്ട് പിടിച്ചതല്ലേ?

ജിഹേഷ് നന്ദി:):)
കറക്കുന്ന ചോദ്യങ്ങളൊന്നും ചോദിക്കല്ലേ ഹേയ്സിന്റെ മീനിങ്ങ് ഇന്നാ ഇംഗ്ലീഷില്‍ പിടിച്ചോ haze=Atmospheric moisture, dust, smoke, and vapor that diminishes visibility.മലയാളത്തില്‍ ബാഷ്പകണികകള്‍ എന്ന് പറയാന്‍ കഴിയുമോ എന്ന് അറിയില്ല യൂക്കാലിപ്സ് മരങ്ങള്‍ പുറത്തേക്ക് വിടുന്ന ഒരു മാതിരിയുള്ള ബാഷ്പ കണികകള്‍ ഇല്ലേ അങ്ങെനെതാണ്ടാ, ചുമ്മാ സമശയം ചോദിച്ച് എന്നെ കൂടെ കണ്‍ഫ്യൂ ആക്കിയേ അടങ്ങു അല്ലേ?:):)
കമന്റിനും വായനയ്ക്കും നന്ദി!

മാണിക്യം said...

മനോഹരമായ ചിത്രങ്ങള്‍ !!
അതിനു ജീവന്‍ നല്‍കുന്ന അടികുറിപ്പുകളും!
ഈ പ്രകൃതിഭംഗി പങ്കു വയ്ക്കാന്‍
തൊന്നിയാ മനസ്സിനു നന്ദി....
ഹും ! ഈ "മൂന്ന് സഹോദരിമാരെ
നേരില്‍ ഒന്നു കാണണം .. ഒരാശ...

Vanaja said...

ഞാന്‍ കണ്ടിട്ടുള്ളതില്‍ (ടീവീല്‍)വച്ച് ഏറ്റവും മനോഹരങ്ങളായ സ്ഥലങ്ങള്‍ ഉള്ള രാജ്യങ്ങളിലൊന്നാണ്‍ ആസ്ട്രേലിയ. എന്നെങ്കിലുമൊരിക്കല്‍ പോയി കാണണമെന്നുണ്ട്.

കൂടുതല്‍ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു.

കൃഷ്‌ | krish said...

സാജാ, പുതുവര്‍ഷ കറക്കവും കറങ്ങിയപ്പോള്‍ എടുത്ത പടവുമെല്ലാം കൊള്ളാം.
അപ്പോ, വിസ ഇതുവരെ വന്നില്ലല്ലോ. പിന്നെങ്ങിനെയാ വര്യാ.

അവിടെയൊക്കെ കറങ്ങുമ്പോള്‍ വല്ല കൊരങ്ങന്മാരെ കണ്ടാല് അതാ മങ്കി എന്നു പറഞ്ഞാല്‍ പൊല്ലാപ്പാവുകില്ലേ, വശീയ അധിക്ഷേപം നടത്തീന്നും പറഞ്ഞ്. അല്ലാ, കൊരങ്ങാ എന്ന് പറഞ്ഞാലവിടെ മുട്ടന്‍ തെറിയാണോ.

അലി said...

സാജന്‍...
മനോഹരമായ ചിത്രങ്ങളും വിവരണങ്ങളും അതിമനോഹരം!
ഇതുവരെ കാണാത്ത ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയതിനു നന്ദി.

Prasanth. R Krishna said...

.ഇതൊക്കെ കാണിച്ചു മനുഷ്യരെ കൊതിപ്പിക്കുവാണല്ലേ.എത്ര ഹൃദ്യമായി ഇത് പകര്‍ത്തിയിരിക്കുന്നു..!!
നന്ദി...
ഇവിടെ ഒന്നുനോക്കൂ

kaithamullu : കൈതമുള്ള് said...

സാജാ,
ഫോട്ടൊകളും വിവരണവും നന്നായിരിക്കുന്നു.
മലേഷ്യക്ക് ഒരു ട്രിപ് പ്ലാന്‍ ചെയ്യുന്നുണ്ട്. അങ്ങൊട്ടെത്തുമെന്ന് കരുതുന്നില്ല. എന്നാലും ക്ഷണനത്തിന് നന്ദി.

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

സാജാ,
ഫോട്ടൊകളും വിവരണവും നന്നായിരിക്കുന്നു.
എന്റെ ഹണിമൂണ്‍ ട്രിപ്പ്‌ മലേഷ്യക്കാണ്‌,ഞാനും സ്ഥലങ്ങള്‍ കണാന്‍ ഇഷ്‌ടമുള്ള ആളാണ്‌ അടുത്ത ട്രിപ്പ്‌ തീര്‍ച്ചയായും ആസ്ട്രേലിയക്കുത്തന്നെ
ഇപ്പോഴേ ഉറപ്പിച്ചു കഴിഞ്ഞു

Sreenath's said...

nice pics buddy...

പ്രയാസി said...

ഗ്രേറ്റ് സാജാ..

പടങ്ങളോടൊപ്പമുള്ള ഈ നെടുങ്കന്‍ വിവരണമുണ്ടല്ലൊ അതാ കലക്കിയത്..:)

മാക്കോത്ത് ഫാമിലീം ത്രേസ്യമൊക്കെ വരുന്ന സ്ഥിതിക്ക് അങ്ങോട്ടു വരാനുള്ള ഉദ്ധ്യേശം ഇല്ല..!

പട്ടിണി കിടന്നുള്ള മരണം അതോര്‍ക്കാനും കൂടി വയ്യ..;)

ആ കന്നട ഹുഡുകിയെ എനിക്കിഷ്ടായി..!

ഇതു പോലുള്ള വെറൈറ്റികള്‍ ഇനിയും പോരട്ടെ..

ഓ:ട്രാ: മോനെ ബഹിരാകാശത്തയക്കാനാണാ പ്ലാന്‍..

Inji Pennu said...

വരും വരണം..ലിസ്റ്റിലുള്ള ഒരു സ്ഥലമാണ്. മെയിന്‍ലി ഭൂപ്രകൃതി വളരെ റോ ആന്റ് അണ്‍ട്ടച്ചഡ് ആണെന്ന് കേട്ടിട്ടുണ്ട്. ഒരു ഓസ്ത്രേലിയ മൊത്തം പോസ്റ്റിടൂ സാജാ. യാത്രാ പ്രാന്തുള്ളവക്ക് ബെസ്റ്റ് സ്ഥലമാണെന്ന് കേട്ടിട്ടുണ്ട്. ഇവിടുന്ന് നല്ല ദൂരമാണ്, അതാണ് പിടിച്ച് നിറുത്തുന്ന ഏക ഘടകം. അല്ലെങ്കില്‍ എപ്പോ വന്നേനെ എന്ന് ചോദിച്ചാല്‍ മതി.

ഗോപന്‍ - Gopan said...

സാജന്‍ മാഷേ.. ചിത്രങ്ങളും വിവരണവും ഒന്നിനൊന്ന് മെച്ചം..അഭിനന്ദനങ്ങള്‍.. !

തറവാടി said...

ദേ സാജാ ഒരുകാര്യം തുറന്നു പറഞ്ഞേക്കാം ,
വേണ്ടാത്ത ഓഫറുകളൊന്നും വേണ്ടേ , ഞങ്ങള്‍ ഇത്തരത്തിലുള്ള ഒരു ഓഫര്‍ കിട്ടിയാല്‍ എപ്പോ എത്തി എന്നു ചോദിച്ചാല്‍ മതി :)

( അല്ല സാജാ ബ്ലോഗേര്‍സ് തമ്മില്‍ കാണാന്‍ പാടുണ്ടോ? :) )

പറയാന്‍ വിട്ടു , നല്ല വിവരണം :)

SAJAN | സാജന്‍ said...

മാണിക്യം നന്ദി:) തീര്‍ച്ചയായും വരണം മനസ്സ് വച്ച് ചിന്തിച്ചാല്‍ വേഗത്തില്‍ അതിനു കഴിയും, ആശംസകളോടെ,
കൃഷ്ചേട്ടാ, നന്ദി:)
പിന്നെ പുതിയ ന്യൂസ് ഒന്നും അറിഞ്ഞില്ലേ?
മങ്കീ എന്നല്ല വിളിച്ചതെന്നും മറ്റുമുള്ള‌‌‌‌‌‌......ന്യൂസ്:)
എന്തായാലും അഴകൊഴയായി ഇനി മാനം വേണൊങ്കി വരുന്ന രണ്ട് ടെസ്റ്റ് എങ്ങനെയെങ്കിലും ഒന്നുജയിച്ച് കിട്ടിയാ മതി:(
അലി, നന്ദിയുണ്ട്:)
പ്രശാന്ത് സ്വാഗതം നന്ദിയുണ്ട്, കമന്റിനും വന്നതിനും:)
മുഹമ്മെദ്, ഓള്‍ദ ബെസ്റ്റ്, അതിനു ശേഷം ഇങ്ങോട്ട് വരാന്‍ നോക്കൂ:)
കൈതമുള്ള് ചേട്ടാ , താങ്ക്സ്:)
ശ്രമിച്ചാല്‍ കഴിയാത്തത് ഒന്നൂല്ല:)
ദൂരത്തിനു അനുസരിച്ചല്ലല്ലൊ ടികെറ്റിന്റെ ചാര്‍ജ് കൂടുന്നത്:)
പിന്നെ സമയവും മനസ്സും നമ്മുടെ ഒപ്പം ഉണ്ടായാല്‍ ബാക്കിയൊക്കെ നടക്കാവുന്നതേയുള്ളല്ലൊ:)
sree nath:)
thank you very much.
പ്രയാസി കമന്റ് ഇഷ്ടമായി , അവര്‍ അങ്ങനെയൊക്കെ ഇരിക്കുന്നുവെങ്കിലും ആഹാരം കുറച്ചേ കഴിക്കൂ ത്രേസ്യാക്കൊച്ചാണെങ്കില്‍ ഡയറ്റിങ്ങിലുംകര്‍ണ്ണടകയില്‍ നിന്നും കേരളത്തിലേക്ക് അരി കൊണ്ടുവരുന്നു എന്നു പത്രത്തില്‍ വായിച്ചില്ലേ?
ഓടൊ: അവന്‍ മുകളിലേക്ക് നോക്കിയിരിക്കുന്നത് കൊണ്ടാണോ?
ഇ പെണ്ണ്:)
സന്തോഷം, ഇഞ്ചി വന്നാലും അറിയില്ലാലോ, ഇനി ഇവിടെ ഉണ്ടോന്ന് പോലും ആര്‍ക്കറിയാം:):)
പിന്നെ ഓസ്ട്രേലിയ മൊത്തം ഒറ്റ പോസ്റ്റ്
ഹ ഹ അങ്ങനിപ്പൊ കളിക്കണ്ട പൊന്‍‌മുട്ടയിടുന്ന താറാവിനെ ആരെങ്കിലും കൊല്ലുമോ?
ഒരു പത്ത് വര്‍ഷം എനിക്ക് ബ്ലോഗാനുള്ള കാഴ്ചകളും വിശേഷങ്ങളും അല്ലേ ഇവിടെ ഉള്ളത്:)
ഗോപന്‍ മാഷേ നന്ദി:)
ഇനിയും വരുമല്ലോ അല്ലേ?
തറവാടി, അത്രയും മിടുക്കുണ്ടെങ്കില്‍ ഒന്നു വന്നേ:) ചുമ്മാ പറയുവല്ലേ?
അത്രയും കാശ് ഉണ്ടെങ്കില്‍ നമ്മ മലയാളികള്‍ നാട്ടില്‍ ഒരു പത്ത് സെന്റ് സ്ഥലം കൂടെ വാങ്ങാന്‍ നോക്കും അല്ലേ?
പിന്നെ അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യങ്ങളല്ലേ?

പിന്നേയും പിന്നേയും ഇതുവഴി വന്ന എല്ലാ നല്ല മനസ്സുകള്‍ക്കും ഹൃദംഗമായ നന്ദി!

നവരുചിയന്‍ said...

സാജന്‍ മാഷെ ..നന്നായിരിക്കുന്നു .. എനിക്ക് യാത്രകള്‍ പണ്ടെ ഇഷ്ടം ആണ്. പക്ഷെ എന്തു ചെയാം കാശും കൂടി വേണ്ടെ ?? പടങ്ങള്‍ എനിക്ക് അങ്ങു ഇഷ്ടം ആയി . മുന്ന് സഹോദരി മാരേം ആ ഒറ്റ പറയേം ചേര്‍ത്തു ഫോടോം പിടിക്കാന്‍ പറ്റുലെ , (എനിക്ക് ഒരാള്‍ക്ക് അയച്ചു കൊടുക്കാന്‍ ആണ് ) ;) ;D

SAJAN | സാജന്‍ said...
This comment has been removed by the author.
ക്രിസ്‌വിന്‍ said...

സാജാ.
വളരെ നന്നായിരിക്കുന്നു.
ശരിയാണ്‌ ഫോട്ട്ടോ വലുതാക്കി കാണുമ്പോഴാണ്‌ കൂടുതല്‍ ഭംഗി.നന്നായി വിവരിച്ചിരിക്കുന്നു.
ആശംസകള്‍

ശ്രീ said...

സാജന്‍‌ ചേട്ടാ...

മനോഹരമായ വിവരണം തന്നെ. പറഞ്ഞതു പോലെ ചിത്രങ്ങള്‍‌ക്കു കാണുന്നതിനേക്കാള്‍‌ സൌന്ദര്യം തോന്നിപ്പിക്കുന്നത് വിവരണത്തിലൂടെയാണ്‍.

:)

സു | Su said...

സാജാ :) നല്ല ചിത്രങ്ങളും, വിവരണങ്ങളും. നേരത്തേ വായിച്ചു. എനിക്കങ്ങനെ അത്യാഗ്രഹമൊന്നുമില്ല. അതുകൊണ്ട് ഞാന്‍ പുറപ്പെടുന്നുമില്ല. അതുകൊണ്ട് സാജന്‍ എന്നെയോര്‍ത്ത് പേടിക്കേണ്ട. ഹിഹിഹി. അല്ല. എല്ലാരുംകൂടെ അങ്ങോട്ട് പുറപ്പെട്ടാല്‍ ഇവിടേം ആളു വേണ്ടേ. ;) പിന്നെ ആഷേം സതീശും അങ്ങോട്ട് വന്ന് മടങ്ങുമ്പോള്‍ (മടങ്ങാന്‍ പ്ലാന്‍ ഇല്ലെങ്കില്‍ ഓടിക്കണം) എനിക്കുള്ള ഗിഫ്റ്റ് നന്നായി പൊതിഞ്ഞുകൊടുത്തയയ്ക്കാന്‍ മറക്കരുത്. (അല്ലെങ്കില്‍ അവര്‍ തുറന്നുനോക്കും)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“ഞാന്‍ പക്ഷേ കാറിയില്ല” അല്ലേലും ബോധം മറഞ്ഞ് കിടക്കുന്നവര്‍ നിലവിളിക്കാറില്ല. ഇതേ മാതിരിസ്ഥലങ്ങള്‍ ഇന്ത്യയിലുമുണ്ട്. കര്‍ണ്ണാടക- മഹാരാഷ്ട്ര ബോര്‍ഡരില്‍..

സുമേഷ് ചന്ദ്രന്‍ said...

സാജന്‍,
നല്ല വിവരണവും ചിത്രങളും!

SAJAN | സാജന്‍ said...

നവാ,
ഇക്കാ‍ര്യത്തില്‍ യൂറോപ്യന്‍സ് നമുക്ക് മാതൃകയാവേണ്ടതാണ്, നമ്മുടെ നാട്ടിലൊക്കെ കറങ്ങാന്‍ വരുന്ന ടൂറിസ്റ്റുകള്‍ ധനവാന്‍‌മാരെന്നായിരുന്നു എന്റെ ചിന്ത, പിന്നെ ഇത്തരം ആളുകളെ നേരിട്ട് പരിചയപ്പെടുകയും അങ്ങനെയുള്ള ചിലര്‍ എന്റെ ഫ്രണ്ട്സാവുകയും ഒക്കെ ചെയ്തപ്പോഴാണ്, ഇവരുടെ ഒക്കെ കറക്കത്തിന്റെ ഗുട്ടന്‍സ് മനസ്സിലായത്, നമ്മള്‍ ഒരു മാസം ലീവുണ്ടെങ്കില്‍ മുപ്പത് ദിവസമായി എടുത്ത് തീര്‍ക്കും (നാട്ടില്‍) ഉള്ള കാശും മറ്റ് നൂറുകൂട്ടം കാര്യങ്ങള്‍ക്ക് ചെലവാക്കും, പക്ഷേ ഇവര്‍ ഓരോ പൈസയും സൂക്ഷിച്ച് വച്ച് ഉള്ള ലീവും അഡ്ജസ്റ്റ് ചെയ്ത് ഒരു വര്‍ഷം മുമ്പേ പ്ലാന്‍ ചെയ്തു തുടങ്ങും , ഈ വര്‍ഷം ഇന്‍ഡ്യയെങ്കില്‍ അടുത്ത വര്‍ഷം കരീബിയന്‍, പിന്നെത്തെ വര്‍ഷം തായ്‌ലന്‍ഡ് അങ്ങനെ ജീവിതത്തിന്റെ വര്‍ഷത്തിന്റെ ചില സമയങ്ങള്‍ കറങ്ങാന്‍ വേണ്ടി മാത്രം ഉപയോഗിക്കും,:)
പിന്നെ ആ ഫോട്ടോ അത് രണ്ടും കൂടെ ഒറ്റ ഫ്രെയിമില്‍ ഉള്ളത് എന്റെ കയില്‍ ഇല്ല രണ്ടും നല്ല അകലത്തിലാണ് ഒറ്റ ഫ്രെയിമില്‍ എടുക്കാന്‍ കഴിയുമോന്ന് പോലും സംശയമാണ് ഇനി ഒരുപക്ഷേ കിട്ടിയാല്‍ ഒതിന്റെ രസമൊന്നും ആ പടത്തിനു കിട്ടാന്‍ വഴിയില്ല:)
ഓടോ ഞാന്‍ പടങ്ങള്‍ കണ്ടു മനോഹരമായിരിക്കുന്നു! ആശംസകള്‍:)

ക്രിസ്‌വിന്‍, നന്ദി :)
ശ്രീ നന്ദി:)
സൂചേച്ചി
സതീഷും ആഷേം ഇതുവരെ എത്തിയിട്ടില്ല , ഇനി ചേച്ചിക്ക് വാങ്ങിയ ഗിഫ്റ്റ് എന്താവും എന്തോ, കഷ്ടമായിപ്പോയി നല്ലഗിഫ്റ്റ് ആയിരുന്നു,സാരമില്ല ഏപ്രിലില്‍ നാട്ടില്‍ വരുമ്പോ കണ്ണൂര്‍ വരുന്നുണ്ട് (വന്നേ പറ്റൂ നല്ലപാതിയുടെ വീട് അവിടെയായി പോയില്ലേ) അപ്പൊ തരാം :)
ചാത്താ:)
ഹൊറര്‍ പോസ്റ്റൊക്കെ ഇട്ടു തുടങ്ങി അല്ലേ,സാരമില്ല പതിയെ ശരിയാവും,
സുമേഷ് നന്ദി മാഷേ:)

ഇതുവഴിപോയ സഹൃദയര്‍ക്ക് ഒരിക്കല്‍ കൂടെ നന്ദി!

നിരക്ഷരന്‍ said...

സാജന്റെ രസകരമായ വിവരണം വായിച്ച് പടങ്ങളും കണ്ടുകഴിഞ്ഞപ്പോള്‍ ഇനി അവിടെ വന്നില്ലെങ്കിലും വലിയ നഷ്ടമൊന്നും ഇല്ല എന്നൊരു തോന്നല്‍. എന്നാലും സാജന്റെ സ്നേഹപൂര്‍വ്വമുള്ള ക്ഷണം നിരസിക്കാന്‍ ഒരു വിഷമം. അതുകൊണ്ട് ഞാനിതാ റെഡിയാകുന്നു. മാക്കോത്ത് ഫാമിലീം, ത്രേസ്യാക്കൊച്ചും, പിന്നെ വിസയും ടിക്കറ്റുമൊന്നുമില്ലാതെ അവിടെയെത്തിപ്പെട്ട മറ്റ് ബൂലോകരും സ്ഥലം കാലിയാക്കുമ്പോള്‍ ഒന്ന് അറിയിച്ചാല്‍ മതി.

ഏ.ആര്‍. നജീം said...

സാജാ, കൊതിപ്പിച്ചു കളഞ്ഞല്ലോ... :)
അല്ല, ആ മൂന്ന്‍ അമ്മൂമമാരുടെ പ്രായം ശരിതന്നെയാണോ.250 മില്യന്‍ ഇയേഴ്സ് ..!! എന്റമ്മോ കേട്ടപ്പോ ഒരു ഇത്..ഏത്..

ഞങ്ങള്‍ക്ക് ഒരു കലക്കന്‍ ട്രിപ്പ് തന്നതിന് നന്ദിട്ടോ...

മന്‍സുര്‍ said...

സാജന്‍

ഇതു വരെ ബ്ലോഗ്ഗിലൂടെ ഓടി നടന്നു
കാലൊന്ന്‌ തട്ടി വീണത്‌ ഇവിടെക്കായിരുന്നു
മുഖമുയര്‍ത്തി നോകിയപ്പോല്‍
ദേ....മുന്നില്‍ മൂന്ന്‌ ചുന്ദെരികള്‍
പിന്നെ വീണ വേദനയൊക്കെ മറന്നു
ഒരോട്ടം....മറുനാടന്‍ കാഴ്‌ചയുടെ ബംഗ്ലാവിലെത്തി
സെക്യൂരിറ്റിക്കാര്‍ നല്ല ഉറക്കം
മെല്ലെ അകത്തു കടന്നു

ഇന്നത്തെ എല്ലാ മൂഡും ഒറ്റയടിക്ക്‌
പെട്രോമാക്‌സ്സില്ലാത്ത തവള പിടുത്തക്കാരനെ പോലെയായി
എന്നാലും ഈ ചതി അല്‍പ്പം കിടന്നു പോയി

ഇനി ചുണ്ടേലിയെന്നും പറഞ്ഞ്‌ വാ
മന്‍സൂ ആണാണെങ്കില്‍
വീണ്ടും വരും സത്യം സത്യം സത്യം മൂന്ന്‌ വട്ടം


നന്‍മകള്‍ നേരുന്നു

Typist | എഴുത്തുകാരി said...

സാജന്‍, ക്ഷണത്തിനു നന്ദി. വരാം സൌകര്യം പോലെ. കാണാന്‍ മോഹമുണ്ട്‌.

വയനാടന്‍ said...

പിന്നെ സിഡ്നിയില്‍ ഞങ്ങള്‍ ഉള്ളയിടത്തോളം കാലം ബൂലോഗവാസികള്‍ക്ക് വാം വെല്‍കം ഒരു കുടുംബമൊക്കെ വന്നാല്‍ നമുക്ക് ഉള്ള ഇടത്തൊക്കെ അഡ്ജസ്റ്റ് ചെയ്യാം...
പ്രിയ സാജന്‍,
ഓസ്ട്രെലിയയെക്കുറിച്ചു ഒരു ചെറിയവിവരണം കിട്ടിയതിനു ഫോട്ടോസിനും നന്ദി. അതിലുപരി അങ്ങോട്ടുള്ള ക്ഷണവും.......ഞങ്ങള്‍ വന്നാലൊ എന്നാലോചിക്കുവാ....എന്തുപറയുന്നു??

maramaakri said...

താങ്ങള്‍ അത്യാവശ്യമായി എഴുത്ത് നിര്‍ത്തണം. ഞാന്‍ തുടങ്ങി.

maramaakri said...

മാപ്പ്, ഞാന്‍ എഴുത്ത് നിര്‍ത്തുന്നു, ഇനി ചിത്രങ്ങളുടെ ലോകത്തേക്ക്.
വായിക്കുക: http://maramaakri.blogspot.com/2008/03/blog-post_709.html

Rahul said...

Awesome! Keep on Clicking and uploading
Regds
Rahul

കുറുമാന്‍ said...

മനോഹരമായ വിവരണവും ചിത്രങ്ങളും സാജന്‍.

നന്ദി

കുഞ്ഞന്‍ said...

സാജന്‍ ഭായ്..

ആദ്യമേതന്നെ നിങ്ങളുടെ ആ നല്ല മനസ്സിനെ പ്രകീര്‍ത്തിക്കുന്നു. പിന്നെ കേരളത്തില്‍ത്തന്നെ ഒരുപാട് കാണാന്‍പറ്റിയ സ്ഥലങ്ങള്‍ ഉണ്ട് എന്നിട്ടുപോലും പോകാന്‍ പറ്റിയിട്ടില്ല. സാജന്‍ പറഞ്ഞതുപോലെ, ആ കാശുണ്ടെങ്കില്‍ പ്രാരാബ്ദത്തിന് കുറച്ച് ശമനം വരുത്താം. അലക്കൊഴിഞ്ഞിട്ട് കാശിക്കു പോകാമെന്നു നിരീക്കുമ്പോലെ...

വിവരണം മികച്ചതാണ് അതുപോലെതന്നെ പടങ്ങളും..!

Anonymous said...

wow gold!All wow gold US Server 24.99$/1000G on sell! Cheap wow gold,wow gold,wow gold,Buy Cheapest/Safe/Fast WoW US EU wow gold Power leveling wow gold from the time you World of Warcraft gold ordered!

wow power leveling wow power leveling power leveling wow power leveling wow powerleveling wow power levelingcheap wow power leveling wow power leveling buy wow power leveling wow power leveling buy power leveling wow power leveling cheap power leveling wow power leveling wow power leveling wow power leveling wow powerleveling wow power leveling power leveling wow power leveling wow powerleveling wow power leveling buy rolex cheap rolex wow gold wow gold wow gold wow goldfanfan980110
sdfsdf

Anonymous said...

das升降机 同声翻译 同声传译 同声翻译设备 文件柜 会议设备租赁 同声传译设备租赁 表决器租赁 更衣柜 钢管 无缝钢管 服务器数据恢复 论文发表

升降平台 登车桥 升降机 升降机 铝合金升降机 液压升降机 液压机械 升降平台 升降台 高空作业平台 升降机 升降平台 弹簧 数据恢复 RAID数据恢复 无缝管 博客

WOW Gold WOWGold World Of Warcraft Gold WOW Power Leveling WOW PowerLeveling World Of Warcraft Power Leveling World Of Warcraft PowerLeveling

Breathalyzer Gas Alarm Breathalyser Co Alarm Co Detector Alcohol Tester Alcohol Tester Gas Detector
gvdsf

Anonymous said...

fhsdafg
wow gold
cheap wow gold
buy wow gold
cheapest wow gold
world of warcraft gold
wow
world of warcraft
wow gold
wow gold
wow gold
wow gold
wow gold
wow gold
wow gold
wow gold
wow gold
wow gold
wow gold
wow gold
wow gold
wow gold
maple story
maple story mesos
maplestory mesos
maplestory
maple story mesos
maple story cheats
maple story hacks
maple story guides
maple story items
lotro
lotro gold
buy lotro gold
lotro cheats
lotro guides
google排名
google左侧排名
google排名服务
百度推广
百度排名
商业吧
网站推广
福州热线
体育博客
股票博客
游戏博客
魔兽博客
考试博客
汽车博客
房产博客
电脑博客
nba live
logo design
website design
web design
窃听器
手机窃听器
商标设计
代考
高考答案
办理上网文凭
代考

ശ്രീ said...

സാജന്‍ ചേട്ടാ...
ഒരുപാടു നാളായല്ലോ ബൂലോകത്ത് നിന്നും അവധിയിലായിട്ട്? തിരിച്ചു വരാറായില്ലേ?

ഗൗരിനാഥന്‍ said...

super post...grant photographs...

സ്നേഹിതന്‍ | Shiju said...

അച്ചായോ കിടൂക്കന്‍ പോസ്റ്റ്...
ഫോട്ടൊയിലെ ഒന്നു രണ്ടെണ്ണം ഞാന്‍ കോപ്പി ചെയ്തൂ എടുത്തിട്ടുണ്ട്. കുഴപ്പമില്ലല്ലോ??/


waiting for ur new foto post, dont be late.

സുല്‍ |Sul said...

ഇതില്‍ 50 അടിക്കാന്‍ ഭാഗ്യം എനിക്കാ.

സാജാ സൂപ്പര്‍. ഇപ്പൊഴാ ഇതെല്ലാം കണ്ടത്. :)

-സുല്‍

Anonymous said...

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com

Anonymous said...

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com

മോഹനം said...

അണ്ണോ എന്തിരണ്ണാ കുറേ ആയല്ല്‌ .എവടെ പോയി കിടക്കണത് , പ്രശ്നങള്‍ ഒന്നൂല്ലല്ല്‌ ല്ലേ.....

ഏകാന്ത പഥികന്‍ said...

അപ്പൊ സാജാ... ഇനി സിഡ്നിയിൽ വച്ചു കാണാം...

Sureshkumar Punjhayil said...

:) :) :)

Sapna Anu B.George said...

ചിത്രങ്ങള്‍ ഏറ്റവും സുന്ദരം..സാജന്‍

റാണി അജയ് said...

നല്ല വിവരണം കൂടാതെ അടിപൊളി ചിത്രങ്ങളും ...ബ്ലൂ മൌണ്ടന്‍സില്‍ കുറച്ചു സമയം കറങ്ങിയത് പോലുണ്ട് ...

കുമാരന്‍ | kumaran said...

മനോഹരം തന്നെ..