Sunday, March 25, 2007

തൈംസ് നദിയുടെ തീരം.. കാമെറയിലൂടെ...

തൈംസ് എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ പെട്ടെന്ന് ഓടിയെത്തുന്നത്... ലണ്ടന്‍ ബ്രിഡ്ജ് എന്നറിയപ്പെടുന്ന ടവര്‍ ബ്രിഡ്ജ് ആണല്ലൊ 1894 ല്‍ പണി കഴിപ്പിച്ച ബാസ്കുല്‍ (ജലഗതാഗതത്തിനു വേണ്ടി ഉയര്‍ന്നു മാറുന്ന ബ്രിഡ്ജ്) രീതിയിലുള്ള ഒരു പാലമായ ഇതു ലണ്ടനിലെ ഏറ്റവുംവലിയ ലാന്റ്മാര്‍ക് ആണ്. (തൈംസിന്റെ നോര്‍ത്ത്ബാങ്കില്‍ നിന്നും ക്ലിക്കിയതു)

തൈംസിന്റെ സതേണ്‍ ബാങ്കിലുള്ള മോഡേണ്‍ രീതിയിലുള്ള കെട്ടിടങ്ങളാണു താഴെ ... മറ്റുള്ള സിറ്റികളെ അപേക്ഷിച്ച് ഇങ്ങനെയുള്ളവ ലണ്ടനില്‍ കുറവാണ്... പഴയമാതൃകയിലുള്ള(വിക്ടോറിയന്‍ ഗോതിക് )കെട്ടിടങ്ങളാണു... അങ്ങോളമിങ്ങോളം


ബോട്ടില്‍ നിന്നും ഒരു കാഴ്ച... ഈ ഉയര്‍ന്നു കാണുന്ന ടവറാണു ബിഗ് ബെന്‍ അതിനോട് ചേര്‍ന്നു നില്‍ക്കുന്നതാണു ലണ്ടന്‍ പാര്‍ലമെന്റ് മന്ദിരം...


ബിഗ് ബെന്‍ വീണ്ടും.. ഇതു വെസ്റ്റ് മിനിസ്റ്റെര്‍ അബ്ബിയുടെ മുമ്പില്‍ നിന്നൊരു കാഴ്ച...ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഈ ക്ലോക്ക് ടവറിന്റെ ഉയരം 316 അടിയാണു...ഈ ക്ലോക്കിന്റെ ചെറിയ സൂചിയുടെ നീളം9 അടിയും മിനിട്ട് സൂചിയുടെ നീളം 14 അടിയും ആണ്.

താഴെയുള്ളത് ബിഗ് ബെന്നിന്റെ ഒരു ക്ലോസ് അപ് പടമാണു..(500 അടിയോളം ദൂരെനിന്നും ക്ലിക്കിയതു)...സൂക്ഷിച്ച് നോക്കിയാല്‍ ക്ലോക്കിന്റെ അടിയില്‍ ലാറ്റിന്‍ ഭാഷയില്‍ ഇങ്ങനെ എഴുതിയിരിക്കുന്നതു കാണാം
'DOMINE SALVAM FAC REGINAM NOSTRAM VICTORIAM PRIMAM'
ദൈവമേ വിക്റ്റോറിയയെ കാത്തുകൊള്ളണേയെന്ന് അര്‍ത്ഥം

ഈകാണുന്നതും ബോട്ടില്‍ നിന്നുള്ള ഒരു ദൃശ്യമാണു.. ഇടത് വശത്ത് കാണുന്നതു ഒരു മഹാസംഭവമാണു.. ലോകത്തിലെ ഏറ്റവും ഉയര മുള്ള ഒബ്സേര്‍വര്‍..

അതിന്റെ വലിപ്പം മനസിലാകുന്ന ഒരു പടമാണു താഴെ.. ഇതിനെ പറ്റിയുള്ളതും ഇതില്‍ നിന്നും ക്ലിക്കിയതും ആയ കൂടുതല്‍ ചിത്രങ്ങളും വിശദീകരണങ്ങളും അടുത്ത പോസ്റ്റില്‍...

താങ്കളുടെ പ്രോത്സാഹനമാണു എന്നെപോലെയുള്ള കുഞ്ഞു ബ്ലോഗര്‍മാരുടെ ശക്തി.. ഒരു ചെറിയ കമന്റിലൂടെ അനുഗ്രഹിക്കൂ ആശിര്‍വ്വദിക്കൂ....

31 comments:

സാജന്‍| SAJAN said...

ഇതു തൈംസ് ലണ്ടനെ തഴുകിയൊഴുകുന്നവള്‍ .. അവളുടെ തീരത്തില്‍ അല്പനേരം

kusruthikkutukka said...

ലണ്ടന്‍ ഐ..!!!!!
ഒരുനാള്‍ ഒരുനാള്‍ ഞാന്‍ വരും ..വീണ്ടും !!!!
നല്ലചിത്രങ്ങള്‍
എല്ലാവരും എടുക്കാത്ത ചിത്രങ്ങളൊക്കെ എടുത്ത് അപൂര്‍വ്വതയെ കാണിച്ചു തരൂ...

ശാലിനി said...

നല്ല ഫോട്ടോകളും കുറിപ്പുകളും.

തുടരുമല്ലോ..

സാജന്‍| SAJAN said...

ലണ്ട്ന്‍ ഐ.. കുസ്രുതിക്കുടുക്കക്ക് ഫുള്‍ മാര്‍ക്ക്.. ഞാനൊരു സസ്പെന്‍സില്‍ വെച്ചതായിരുന്നു.. പേരൊന്നും എഴുതാതെ.. നന്ദീംണ്ട്
ശലിനി സ്വാഗതം.. ഇനിയും ഇതുവഴിയൊക്കെ കാണൂം ല്ലോ..അല്ലേ

അപ്പു ആദ്യാക്ഷരി said...

Sajan, very good. Keep posting more

Anonymous said...

Really wonderful and informative photographs.

Expecting same style of pics fro Sydney too

സാജന്‍| SAJAN said...

അപ്പു നന്ദീംണ്ട്..
:)

Unknown said...

സാജന്‍,
കാനോണ്‍ 350 ഡി, 18-200 വരെ റേഞ്ചുള്ള ലെന്‍സുകള്‍ - അപ്പോള്‍ പടം പിടിക്കാനുള്ള സാമഗ്രികള്‍ കൈയിലുണ്ടല്ലേ :)

ക്ലോക്കിന്റെ ക്ലോസപ്പ് നല്ല വ്യക്തമായിട്ടുണ്ട്.

റീനി said...

സാജന്‍, എന്റെ ലണ്ടന്‍ യാത്രയുടെ ഓര്‍മ്മകള്‍ പുതുക്കിക്കൊണ്ടുള്ള കുറെ ചിത്രങ്ങള്‍.
ടൂറിസ്റ്റുകള്‍ക്കുവേണ്ടി പോസ്‌ ചെയ്ത്‌ അപ്പൂപ്പന്‍ബെന്‍ ക്ഷീണിച്ചു കാണും അല്ലേ?

കരീം മാഷ്‌ said...

തുടര്‍ച്ചായി ഇങ്ങനെ ഫോട്ടോ ഇട്ടാന്‍ ഞാന്‍ എന്റെ ലണ്ടന്‍ യാത്ര ക്യാന്‍സല്‍ ചെയ്യും.:)
നന്നായിട്ടുണ്ട്.

reshma said...

കുഞ്ഞിബ്ലോഗരേ, വിവരണങ്ങള്‍ ഇനീം വന്നാലും മടുക്കില്ല ട്ടോ:)
ലണ്ടന്‍ എന്താ സാധനമെന്ന് അറിയുന്നതിനും മുന്‍പ് പാടിതുടങ്ങിയതാ’London bridge is falling down' :)

വെട്ടിക്കാപ്പുള്ളി said...

എന്റെ കൂട്ടുകാരനും കൂട്ടുകാരിയും കഴിഞ്ഞ ആഴ്ചയാണു ലാന്റനിലേക്കു പോയതു .ഇനിയിപ്പൊ എല്ലാം അവരോടു ചോദിക്കാം.ഇടക്കുള്ള ചാറ്റില്‍ ഒതുങ്ങുന്നു കാര്യങ്ങളെല്ലം ഇപ്പൊള്‍.

എന്തായാലും പടങ്ങളെല്ലാം ഉഗ്രന്‍.സമ്മതിച്ചു മാഷേ......

Areekkodan | അരീക്കോടന്‍ said...

എനിക്കും ഇഷ്ടായി.

സാജന്‍| SAJAN said...

സപ്ത വര്‍ണ്ണങ്ങള്‍... സമ്മതിച്ചൂ.. അതു കണ്ടുപിടിച്ച റ്റെക്നിക്ക് അപാരം.. ഒന്നു പറഞ്ഞുതര്വോ..
നന്ദീ..
റീനി അവിടെ എവിടെആയിരുന്നു... എന്നായിരുന്നു ?
താങ്ക്യൂ കേട്ടോ
കരീം മാഷേ..
എത്ര പകര്‍ത്തിയാലും തീരാത്ത കാഴ്ച്ചകളും വിശേഷങ്ങളും ഉണ്ടവിടെ.. കഴിയുംന്നതും ഒന്നു പോയി കാണാന്‍ ശ്രമിക്കുക.. പിന്നെ വന്നതിനും കമന്റിയതിനും താങ്ക്യൂ
റേഷ്മ..
നന്ദീംണ്ട്.. ഇനിയും കാണാം കേട്ടോ
വെട്ടിക്കാപുള്ളി.. :) കാണാം കേട്ടോ

Unknown said...

സാജാ,
വലിയ ടെക്കനിക്ക് ഒന്നുമല്ല. ഓരോ ഫോട്ടോയിലും എക്സിഫ് exif വിവരങ്ങള്‍ ഉണ്ടാകും. ഫോട്ടോ എഡിറ്റ് ചെയ്യുന്നതനുസരിച്ച് ചിലരുടെ എക്സിഫ് വിവരങ്ങള്‍ നഷ്ടപ്പെടും, ചിലരുടെ ഫോട്ടോയില്‍ ഈ വിവരങ്ങള്‍ നില നില്‍ക്കും.

http://en.wikipedia.org/wiki/Exif

ഇതു കാണാന്‍ ഫോട്ടോ കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക
right click -> properties ->advanced ഇവിടെ വിവരങ്ങള്‍ ഉണ്ടാകും.

അല്ലെങ്കില്‍ IExif എന്ന സോഫ്റ്റ്വേര്‍ ഉപയോഗിക്കാം.

നല്ല പടങ്ങള്‍ ഈ ബ്ലൊഗില്‍ പ്രതീക്ഷിക്കുന്നു. :)

ശിശു said...

കണ്ടു:)

santhosh balakrishnan said...

സാജന്റെ കാമറയിലൂടെ ലണ്ടന്റെ ഒരു ഭാഗം കൂടി കാണാന്‍ കഴിഞല്ലോ..നന്ദി..നന്നായിട്ടുണ്ട്..

Sathees Makkoth | Asha Revamma said...

കുറച്ച് പൈസാ ഉണ്ടാക്കീട്ട് വേണം എനിക്കവിടെയൊക്കെ ഒന്നു കറങ്ങാന്‍...
ബൈ ദ ബൈ അവിടെവരെ പോകാന്‍ എത്ര പൈസാ വേണം?

sandoz said...

ഉം.....സാജന്‍ കൊള്ളാം.....

കുതിരവട്ടന്‍ | kuthiravattan said...
This comment has been removed by the author.
കുതിരവട്ടന്‍ | kuthiravattan said...

നന്നായിരിക്കുന്നു. ആസ്ട്രേലിയായുടെ ഫോട്ടൊകള്‍ പോരട്ടെ. ബൂമറാങ്ങിന്റെ ഉണ്ടൊ ഫോട്ടൊ :-)

സാജന്‍| SAJAN said...

അരീക്കോടന്‍ നന്ദി:)
സപ്ത വര്‍ണ്ണങ്ങള്‍ ഈ വിലപ്പെട്ട ഇന്‍ഫോമെഷനു നന്ദി..:)
ശിശു നന്ദീംണ്ട് കേട്ടോ
:)
സന്തോഷ് നന്ദീംണ്ട്...
സതീശ്., പോകണമെന്നു തോന്നുന്നെങ്കില്‍ ചില ടിപ്സ് പറ്ഞ്ഞു തരാം എനിക്കു മെയിലൂ...:)
സാന്‍ഡോസെ .. വെല്‍ക്കം ...താങ്ക്യൂ :)
കുതിരവട്ടന്‍, വന്നതിനും കമന്റിട്ടതിനു ഒത്തിരി നന്ദിയൂണ്ട്.. ആസ്ട്രേലിയ (ഞാന്‍ പടമെടുക്കുന്നതേയുള്ളൂ) പിന്നെ ഇനിയും എല്ലാരും ഇതു വഴിയൊക്കെ കാണൂല്ലൊ അല്ലെ

സു | Su said...

സാജന്‍ :) നല്ല ചിത്രങ്ങള്‍.

krish | കൃഷ് said...

തൈംസ്‌ നദിയും ലണ്ടനും കാണാന്‍ സുന്ദരമായിട്ടുണ്ട്‌.

സാജന്‍| SAJAN said...

സു സ്വാഗതം..
:)
ക്രിഷ് നന്ദിയുണ്ട്..അപ്പൊ ഇനിയും കാണാം അല്ലേ

സുല്‍ |Sul said...

അഴകാര്‍ന്ന ചിത്രങ്ങള്‍. അതോടൊപ്പം വിജ്ഞാനപ്രദമായ വരികള്‍. സാജന്‍, താങ്കള്‍ എന്തുകൊണ്ടും അഭിനന്ദനമര്‍ഹിക്കുന്നു. തുടരുക....

-സുല്‍

സാജന്‍| SAJAN said...

സുല്‍ നന്ദിയുണ്ട്..
ഇനിയും കാണാം അല്ലെ...

ശിശു said...
This comment has been removed by the author.
ശിശു said...

ഒരറിയിപ്പ്‌, പാവുമ്പയില്‍ നിന്നും പുറപ്പെട്ട്‌, ശൂരനാട്‌, ശാസ്താംകോട്ട വഴി പട്ടാഴിക്ക്‌ പോകുന്ന പാര്‍ത്ഥസാരഥി ഉടനെ പുറപ്പെടേണ്ടതാണ്‌..

qw_er_ty

സാജന്‍| SAJAN said...

ശിശു.. പുറപ്പെട്ടു കഴിഞ്ഞു
:)
അപ്പൊ മനസ്സിലായി അല്ലേ

ബയാന്‍ said...

ആദ്യ ചിത്രത്തില്‍ കാണുന്ന തൂക്കുപാലത്തിനു അലിഫ്‌ പോസ്റ്റിയ പുനലൂര്‍ തൂക്കുപാലത്തിന്റെഒരു ഛായ; കോപിയടിച്ചതായിരിക്കും