Monday, March 12, 2007

നമൊവാകം

ഈ സാമ്രാജ്യത്തിലെ രാജാക്കന്മാര്‍ക്കും രാജ്ഞിമാര്‍ക്കും ‍ഈയുള്ളവന്റെ നമൊവാകം! ഈ കൂട്ടായ്മ എന്നെ അത്ഭുദപ്പെടുത്തുന്നു. എന്തോരം എഴുത്തുകാരാ, കുറേ വരികളില്‍ ചിരിയും കണ്ണീരും ഒക്കെ കൂട്ടിക്കുഴച്ചു മനുഷ്യരെ അമ്മാനമാടുന്ന തമ്പുരാക്കന്മാരും കുറെ തമ്പുരാട്ടിമാരും. ഇതു കാണുമ്പൊ "ഈ സ്റ്റേഷനില്‍ മൊത്തം S.I മാരാ ഒറ്റ കോണ്‍സ്റ്റബിളില്ല"... എന്നു ഒരു ചങ്ങാതി പറഞ്ഞതാ ഓര്‍മ വരിക . ഇവിടെ ഞാനാരാ ? നേരേ ചൊവ്വേ മലയാളം അറിയാത്ത കമ്പൂട്ടറിന്റെ ഹരിശ്രീ അരിയാത്ത ഒരു മറുനാടന്‍ മലയാളി; ഞാന്‍ കണ്ട തും കേട്ടതും ആയ കുറെ വിശേഷങ്ങള്‍ നിങ്ങളും ആയി പങ്കു വെക്കാന്‍ വിചാരിക്കുന്നു. ഇത് എന്റെ അത്യാഗ്രഹമാണെങ്കി എല്ലൊരും പൊറുക്കണം അല്ലെങ്കില്‍ രണ്ടു കൈയും നീട്ടിയീയുള്ളവനെ ആ‍ശീര്‍വദിക്കണം. പ്ലീസ് എല്ലാവരുടെയും പ്രോത്സാഹനം ഉണ്ടാകണമേ !

5 comments:

സാജന്‍| SAJAN said...

അങ്ങനെ ഞാനും ഒരു ബ്ലോഗറായി.... ആയോ?

sandoz said...

ഈ ബൂലോഗത്തിലെ ഒരു കൊച്ചു പ്രജയുടെ വക ..........സ്വാഗതം.....

വേണു venu said...

സ്വാഗതം സുഹൃത്തേ.
വലതു കാല്‍ വച്ചു തന്നെ കടന്നു വരൂ.....

Anonymous said...

kollam .....valare nannayitundu

Anonymous said...

engaldilude yatra cheytha oru pratheethi...thangalude bhasha valare nannayitundu..inium orupadu nallal nalla subs pratheekshikkunnu. anoop pathanamthitta- anooppta@gmail.com