Monday, April 16, 2007

സിഡ്നിയിലെ സൈക്കിള്‍ റിക്ഷകള്‍... കാമെറയിലൂടെ.

ഈ കഴിഞ്ഞ ദിവസം സിഡ്നി ഹാര്‍‌ബറിന്റെ അടുത്തുള്ള റോഡില്‍ വച്ച് കണ്ട ചില അപൂര്‍‌വ കാഴ്ചകളാണിവ... ആളുകള്‍ കയറി യാത്ര ചെയ്യാന്‍ ഒരുങ്ങി നില്‍ക്കുന്ന 2 സൈക്കിള്‍ റിക്ഷകള്‍!!


ഏതായാലും ഇതിന്റെ ഒക്കെ ഫോട്ടോ എടുത്തേക്കാം എന്നു കരുതി..അവര്‍ ലേറ്റാകുന്നു എന്നു പറഞ്ഞ് തിരക്ക് കൂട്ടിയെങ്കിലും.. നല്ലതു പോലെ ചിരിച്ച് ഈ കുഞ്ഞു ഫോട്ടോ ഗ്രാഫറെ അവോളം പ്രോത്സാഹിപ്പിച്ചു..


ഞാനാദ്യം കരുതിയത് ഏതോ ഇന്റെര്‍നെറ്റ് കമ്പനിയുടെ പ്രമോഷന്‍ ആണെന്നാണു.. ഐ നെറ്റ് എന്ന കമ്പനിയുടെ പരസ്യങ്ങളും ഉണ്ടായിരുന്നല്ലോ.. ഈ ശകടങ്ങളുടെ പുറം മുഴുവന്‍..


2 റിക്ഷകളും പോയതിനു ശേഷമാണ് തൊട്ടടുത്തു നിന്ന ഒരു മദാമ്മയെ പരിചയപ്പെട്ടത്..അവരിതിന്റെ ഉടമയാണത്രെ!!


റിക്ഷകളുടെ വില ഒഴികെ എല്ലാ ഇന്‍ഫോമേഷനും ആ അമ്മച്ചി എന്നോട് വിളമ്പി..പെടാപോട് എന്നാണത്രെ അവരിതിനെ വിളിക്കുന്നതു.. (pedalling people) ഞാന്‍ മന‍സ്സിലോര്‍ത്തത് പെടാപ്പാട് എന്ന പേരാണ് ഇതിന് ചേരുന്നത് അതെന്തായാലും അതാ അമ്മച്ചിയോട് പറഞ്ഞില്ല എന്നിട്ടു വേണം അവരതിന്റെ ഇംഗ്ലിഷ് ചോദിക്കാന്‍.. 12 എണ്ണം ഉണ്ട് ഓസ്ട്രേലിയ യില്‍ ആകെ..സിറ്റിക്കുള്ളില്‍ മാത്രമേ ഉള്ളൂ സര്‍വീസ്.. ഒരു തവണ കയറുന്നതിനു 350ഓളം രൂപയാണ് ചാര്‍ജ് ചെയ്യുന്നത്.. പക്ഷേ എത്ര ചോദിച്ചിട്ടും.. റിക്ഷകളുടെ വില മാത്രം പറഞ്ഞില്ല!! എന്നെ കണ്ടപ്പോള്‍ അവര്‍ക്കു തോന്നിക്കാണും അതൂടെ പറഞ്ഞാല്‍ അവരുടെ പോറിഡ്ജ്ജില്‍ ഞാന്‍ മണ്ണ് വാരി ഇടുമെന്ന്.. അങ്ങനെ ഞാന്‍ വളരെ അപൂര്‍വമായ ഒരു ദൃശ്യത്തിനു സാക്ഷിയായി..


30 comments:

സാജന്‍| SAJAN said...

കഴിഞ്ഞ ദിവസം ഞാന്‍ സിഡ്നിയില്‍ കണ്ട ഒരു അപ്രതീക്ഷ കാഴ്ച ചില പടങ്ങളായി നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നു.. (എന്റെ പുതിയ പടം പോസ്റ്റ്)!!!

സുല്‍ |Sul said...

ഇന്നത്തെ തേങ്ങ സാജന്
“ഠേ.........”
ഉഗ്രന്‍ പടങ്ങളും പുതിയ കാര്യങ്ങളും

-സുല്‍

sandoz said...

സാജാ..കൊള്ളാല്ലോ.....

സൈക്കിള്‍ റിക്ഷ ചവിട്ടാനുള്ള ആരോഗ്യം ഉണ്ടായിരുന്നേ ആസ്ത്രേലിയക്ക്‌ കുടിയേറായിരുന്നു.[കുടി അല്ലെങ്കിലും ഏറുന്നുണ്ട്‌]

Peelikkutty!!!!! said...

ഇതു കൊള്ളാലൊ!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ആ 12 എണ്ണത്തില്‍ ഏതിലെങ്കിലും വനിതാ ഡ്രൈവര്‍ മാരുണ്ടോ? എന്നാല്‍ ബാച്ചി ക്ലബ്ബീന്റെ ഈ വര്‍ഷത്തെ വിനോദയാത്ര ആസ്ട്രേലിയായിലേക്കാക്കാമായിരുന്നു

അപ്പു ആദ്യാക്ഷരി said...

സാജാ... പുതിയ അറിവുകള്‍.
സിഡ്നിയില്‍ ഇതുള്ള സ്ഥിതിക്ക് താമസിയാതെ ദുബായിലും ഇത് പ്രതീക്ഷിക്കാം.

ലിഡിയ said...

നല്ല വൃത്തിയുള്ള റിക്ഷകള്‍, ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം ഡെല്‍ഹിയിലെ സൈക്കിള്‍ റിക്ഷകള്‍ കണ്ടിട്ടുണ്ടെങ്കില്‍ മനസ്സിലാവും.

-പാര്‍വതി.

Siju | സിജു said...

:-)

Kaithamullu said...

പെടാപ്പാട് കലക്കീട്ട്‌ണ്ട്,ട്ടാ സാജാ!
-ദാങ്ക്സ്.

Pramod.KM said...

സിഡ്നിയിലും സൈക്കിള്‍ റിക്ഷകളൊ എന്നു ശങ്കിച്ചു ആദ്യം.നല്ല പടങ്ങള്‍.

തറവാടി said...

:)

മനോജ് കുമാർ വട്ടക്കാട്ട് said...

ഒരു വേറിട്ട കാഴ്ച :)

പുള്ളി said...

പെടാപ്പാട് ഓടിയ്ക്കാനും വേണം ഹെല്‍മറ്റ് അല്ലേ?

അലിഫ് /alif said...

ഹോ..പെടാപ്പാട് തന്നെ..കൊള്ളാല്ലോ സൈക്കിള്‍ റിക്ഷകള്‍..പുതുമ ഒട്ടും ചോരാതെ ഇനിയും പോരട്ടെ പുതിയ പടങ്ങളും കുറിപ്പുകളും.

കുതിരവട്ടന്‍ | kuthiravattan said...

സാജാ, ഫോട്ടൊ കൊള്ളാം കെട്ടൊ, മദാമ്മയോടു ജോലിക്കാളെ വേണൊ എന്നൊന്നു ചോദിക്കാമൊ ;-)
ഓടൊ:
ഡല്‍ഹിയിലെ റിക്ഷകള്‍ക്കു അഞ്ചും പത്തും രൂപ കൊടുത്താ മതിയല്ലൊ. അതില്‍ തന്നെ വേണമെങ്കില്‍ അരമണിക്കൂര്‍ നിന്ന് തര്‍ക്കിക്കാം. അവര്‍ക്കു ഒരു പരാതിയുമില്ല. എത്ര തവണ കണ്ടിട്ടുണ്ടെന്നൊ പോലീസുകാരും ബൈക്കുകാരും ഇവരെ ഓരൊന്നു പൊട്ടിക്കുന്നത്.

Sathees Makkoth | Asha Revamma said...

sajo,
nannayittundu.

നിമിഷ::Nimisha said...

ഹായ്! നല്ല റിക്ഷ :)

Kiranz..!! said...

കലക്കന്‍..അവിടേയും അപ്പോ നമ്മുടെ ഞാന്‍ ആട്ടോ‍ക്കാരന്‍ ആട്ടോക്കാര്‍ന്‍ പോലെ മുച്ചക്ര വണ്ടികള്‍ ഉണ്ടല്ലേ :)

മദാമ്മയോട് പെടാപ്പാട് എന്നത് പറയാതിരുന്നതിന്റെ കാരണം ആസ്വദിച്ചു..:)

വിചാരം said...

നല്ലചിത്രങ്ങള്‍ .. നല്ല അറിവ് അതിനേക്കാള്‍ കേമമായ പേരും ..പിന്നെ നിന്‍റെ മനസ്സില്‍ തോന്നിയ പേര് അതായിരിക്കണം ആ മദാമ ഉദ്ദേശിച്ചിട്ടുണ്ടാവുക പെടാപ്പാട് (അതിന്‍റെ കൂടെ ഏതെങ്കിലും മലയാളി ഉണ്ടന്നുള്ള ഉറപ്പാ അവനിട്ട പേരായിരിക്കണം ഇത് മാത്രമല്ല ഏതെങ്കിലും ഇന്ത്യനെ പ്രത്യേകിച്ച് മലയാളിയെ കണ്ടാല്‍ ഇതിന്‍റെ വില പറഞ്ഞു പോകരുതെന്ന് പ്രത്യേകം ശഠം കെട്ടിക്കാണും അങ്ങനെ പറഞ്ഞാല്‍ അതിന്‍റെ ഭവിഷത്തും മനസ്സിലാക്കി കൊടുത്തിട്ടുണ്ടാവും ആ മദാമക്ക്... നമ്മള്‍ മലയാളികല്ലേ നമ്മുക്കറിഞ്ഞൂടെ നമ്മളെ)

സാജന്‍| SAJAN said...
This comment has been removed by the author.
സാജന്‍| SAJAN said...

സുല്‍ ആദ്യത്തെ കമന്റിനു നന്ദി:)

സാന്‍ഡോയേ ഒത്തിരി അങ്ങനെ കുടിക്കണ്ട കേട്ടൊ .. ഒരു പെണ്ണ് കെട്ട് പ്രശ്നങ്ങളെല്ലാം സോള്‍വാകും..:)

പീലിക്കുട്ടി സ്വാഗതം:)

എന്റെ ചാത്തൊ ഞാന്‍ ചാത്തനു വേണ്ടി ഒരു പോസ്റ്റ് ഇടുന്നുണ്ട്.. പിന്നെ ഞാന്‍ സംസാരിരിച്ച അമ്മച്ചി ഇതു ചവിട്ടുന്നുണ്ട്..അവരുടെ ഫോട്ടോ വേണമെങ്കില്‍ അയച്ചുതരാം:)

അപ്പൂ ഇതൊക്കെ ചുമ്മാ സ്റ്റൈലിനു അല്ലതെന്താ ഒത്തിരി ആയാല്‍ പിന്നെ ആകെ റോഡില്‍ നാശമാകും അതുകൊണ്ട് വരാതിരിക്കുന്നതാ നല്ലത്:)

പാര്‍വതി :) അതിവിടെ നമ്മുടെ നാട്ടിലെ പോലേ വലിയ പൊടി ഒന്നുമില്ല മെയിന്റയിന്‍ ചെയ്യാന്‍ എളുപ്പമാണു..

സിജു നന്ദി:)

കൈതമുള്ള്.. നന്ദി:)

പ്രമോദേ ഞാനും അങനെയാ ആദ്യം കരുതിയത്:)

തറവാടി.. :)

പടിപ്പുര:)

പുള്ളി.. സ്വാഗതം:)

ആലിഫ് നന്ദിയുണ്ട് :)

കുതിരവട്ടം .. ഇതു ചവിട്ടാന്‍ വളരെ ഈസിയാണെന്നാണു രോന്നുന്നത്.. :)


സതീശേ.. :)

കിരണ്‍സ് നന്ദി:)

നിമിഷ.. സ്വാഗതം:)

വിചാരം ആ ആര്‍ക്കറിയാം:)

പിന്നെ ഇതു വഴികടന്നു പോയ എല്ലാര്‍ക്കും നന്ദിയുണ്ട്
വീണ്ടും സന്ദിക്കും വരെ വണക്കം

Rasheed Chalil said...

:)

ഏറനാടന്‍ said...

സാജാ.. ഈ പോപോഡിനെ നാട്ടില്‍ എത്തിക്കാന്‍ എത്ര ചെലവു വരും? മടക്കിനുറുക്കി ലഗേജില്‍ ഇട്ടാല്‍ വെയിറ്റ്‌ കുറയും അല്ലേ? ഇവനെ മാനാഞ്ചിറ നിന്നും അങ്ങ്‌ കല്ലായി വരെ കാണാനഴകേറും ലേഡീസിന്റെ പാതേ ക്യൂവായി ഓടിച്ചാല്‍ നല്ല രസായിരിക്കും.. (പകല്‍ കിനാവോ ആ?)

കാളിയമ്പി said...

സൈക്കിള്‍ റിക്ഷാ കൊള്ളാലോ സാജേട്ടാ..:)

ഇത് നമ്മുടെ കൊല്‍ക്കൊത്തായിലും ഡെല്‍ഹിയിലുമൊക്കെ കൊണ്ട് വരണം..നല്ല ഭംഗിയായിരിയ്ക്കും..എണീറ്റ് നിന്ന് മരിച്ച് ചവിട്ടേണ്ടിയും വരില്ലല്ലോ..

പക്ഷേ നമ്മുടെ റോഡിലൊക്കെ അത് വേണ്ടി വരും അല്ലേ..:)നമ്മ്ടേ റോഡിലെത്തിയാലാണ് ശരിയ്ക്കും പെടാപ്പാടാകാന്‍ പോകുന്നത്

സാജേട്ടാ..കാഴ്ചകള്‍ക്ക് നന്ദി..:)

ഓ ടോ:
(മദാമ്മ പറഞ്ഞില്ലേലും വേണ്ടാ..ഞാന്‍ ഒന്ന് ഗൂഗിളി നോക്കട്ടേ..ആഹാ..ഗൂഗിളിലില്ലാത്ത വെലയോ:)

ആഷ | Asha said...

ഈ റിക്ഷാഡ്രൈവറുടെ വേക്കന്‍സി വല്ലതുമുണ്ടോ?
എനിക്കു സൈക്കിള്‍ ചവിട്ടാന്‍ നല്ല പോലെ അറിയാന്നേ. :)

ഇതു പോലെ വ്യത്യസ്തമായ കാഴ്ചകളുമായി ഇനിയും വരൂ.

അനൂപ് അമ്പലപ്പുഴ said...

മറുനാട്ടില്‍ ചെല്ലുന്നതോടെ എല്ലാവരുടെയും ചിന്തകള്‍ക്ക് കനം കൂടുന്നു. ശരി അല്ലയോ?

സാജന്‍| SAJAN said...

അനൂപ് അമ്ബലപ്പുഴ. said...
മറുനാട്ടില്‍ ചെല്ലുന്നതോടെ എല്ലാവരുടെയും ചിന്തകള്‍ക്ക് കനം കൂടുന്നു. ശരി അല്ലയോ?

Wednesday, April 18, 2007 2:43:00 PM

അനൂപേ ദയവായി അതൊന്നു ക്ലിയര്‍ ചെയ്യാമോ?

സാജന്‍| SAJAN said...

ഇത്തിരിവെട്ടം താങ്ക്യൂ..:)
ഏറനാടാ.. നന്ദി:)
ആഷേ.. താങ്ക്യൂ:)
അനൂപ് വന്നതിനും കമന്റിയതിനും നന്ദി:)
പക്ഷെ അതൊന്നൂടെ ഒന്നു ക്ലിയറ് ചെയ്താല്‍ നന്നായേനേ..
പിന്നെ ഇതു വഴി വന്ന എല്ലാര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.. വീണ്ടും കാണാമല്ലൊഅല്ലേ...
:)

Sona said...

നല്ല സുന്ദരി/സുന്ദരന്‍ റിക്ഷകള്‍..

കരിപ്പാറ സുനില്‍ said...

വളരേ നന്ദായിട്ടുണ്ട് ശ്രീ സാജന്‍,
ഇനിയും ഇത്തരത്തിലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിയ്ക്കുന്നു
റിക്ഷയെക്കുറിച്ചുള്ള മെക്കാനിയ്ക്കല്‍ ഡീറ്റെയില്‍‌സ് കിട്ടുമോ ആവോ
ആശംസകളോടെ
കര്‍പ്പാറ സുനില്‍