Monday, April 16, 2007

സിഡ്നിയിലെ സൈക്കിള്‍ റിക്ഷകള്‍... കാമെറയിലൂടെ.

ഈ കഴിഞ്ഞ ദിവസം സിഡ്നി ഹാര്‍‌ബറിന്റെ അടുത്തുള്ള റോഡില്‍ വച്ച് കണ്ട ചില അപൂര്‍‌വ കാഴ്ചകളാണിവ... ആളുകള്‍ കയറി യാത്ര ചെയ്യാന്‍ ഒരുങ്ങി നില്‍ക്കുന്ന 2 സൈക്കിള്‍ റിക്ഷകള്‍!!


ഏതായാലും ഇതിന്റെ ഒക്കെ ഫോട്ടോ എടുത്തേക്കാം എന്നു കരുതി..അവര്‍ ലേറ്റാകുന്നു എന്നു പറഞ്ഞ് തിരക്ക് കൂട്ടിയെങ്കിലും.. നല്ലതു പോലെ ചിരിച്ച് ഈ കുഞ്ഞു ഫോട്ടോ ഗ്രാഫറെ അവോളം പ്രോത്സാഹിപ്പിച്ചു..


ഞാനാദ്യം കരുതിയത് ഏതോ ഇന്റെര്‍നെറ്റ് കമ്പനിയുടെ പ്രമോഷന്‍ ആണെന്നാണു.. ഐ നെറ്റ് എന്ന കമ്പനിയുടെ പരസ്യങ്ങളും ഉണ്ടായിരുന്നല്ലോ.. ഈ ശകടങ്ങളുടെ പുറം മുഴുവന്‍..


2 റിക്ഷകളും പോയതിനു ശേഷമാണ് തൊട്ടടുത്തു നിന്ന ഒരു മദാമ്മയെ പരിചയപ്പെട്ടത്..അവരിതിന്റെ ഉടമയാണത്രെ!!


റിക്ഷകളുടെ വില ഒഴികെ എല്ലാ ഇന്‍ഫോമേഷനും ആ അമ്മച്ചി എന്നോട് വിളമ്പി..പെടാപോട് എന്നാണത്രെ അവരിതിനെ വിളിക്കുന്നതു.. (pedalling people) ഞാന്‍ മന‍സ്സിലോര്‍ത്തത് പെടാപ്പാട് എന്ന പേരാണ് ഇതിന് ചേരുന്നത് അതെന്തായാലും അതാ അമ്മച്ചിയോട് പറഞ്ഞില്ല എന്നിട്ടു വേണം അവരതിന്റെ ഇംഗ്ലിഷ് ചോദിക്കാന്‍.. 12 എണ്ണം ഉണ്ട് ഓസ്ട്രേലിയ യില്‍ ആകെ..സിറ്റിക്കുള്ളില്‍ മാത്രമേ ഉള്ളൂ സര്‍വീസ്.. ഒരു തവണ കയറുന്നതിനു 350ഓളം രൂപയാണ് ചാര്‍ജ് ചെയ്യുന്നത്.. പക്ഷേ എത്ര ചോദിച്ചിട്ടും.. റിക്ഷകളുടെ വില മാത്രം പറഞ്ഞില്ല!! എന്നെ കണ്ടപ്പോള്‍ അവര്‍ക്കു തോന്നിക്കാണും അതൂടെ പറഞ്ഞാല്‍ അവരുടെ പോറിഡ്ജ്ജില്‍ ഞാന്‍ മണ്ണ് വാരി ഇടുമെന്ന്.. അങ്ങനെ ഞാന്‍ വളരെ അപൂര്‍വമായ ഒരു ദൃശ്യത്തിനു സാക്ഷിയായി..


Sunday, April 8, 2007

വെറുതേ രണ്ടു പൂക്കള്‍..കാമെറയിലൂടെ

സര്‍വ ലോക ബാച്ചികള്‍ക്കായി ..പിന്നെ .. പ്രണയിക്കുന്നവര്‍ക്കായി, പ്രണയിച്ചവര്‍ക്കായി, പ്രണയിക്കാന്‍ പോണവര്‍ക്കായി, ഒരിക്കലും പ്രണയിച്ചില്ലാത്തവര്‍ക്കായി,പ്രണയം നടിക്കുന്നവര്‍ക്കായി..പ്രണയിക്കാത്തവര്‍ക്കായി, ചുരുക്കി പറഞ്ഞാല്‍ (ബാച്ചികള്‍ മാത്രം അങ്ങനെ പൂ കണ്ട് സന്തോഷിക്കണ്ടാ)..നമ്മുടെ ബൂലോഗത്തിലെ എല്ലാര്‍ക്കുമായി .. ഞാനിതാ സമര്‍പ്പിക്കുന്നു.. ഒരു റെഡ് റോസ്




താഴത്തെ പൂവ് ഒരു സ്പെഷ്യല്‍ ഓര്‍ഡര്‍ ആണ്.. രണ്ടു ദിവസായി ഇവിടെ ആരൊ അന്വേഷിക്കുന്നുണ്ടായിരുന്നു..ഒരു ചെമ്പരത്തി പൂ കിട്ടിയിരുന്നെങ്കില്‍.. ആര്‍ക്കോ സമ്മാനം കൊടുക്കായിരുന്നെന്ന്‍.. അവരെ നിരാശപ്പെടുത്തണ്ടെന്നു കരുതിയാണു ഈ പോസ്റ്റ്.. പക്ഷെ വേറെ ആവശ്യക്കാരുണ്ടെങ്കില്‍.. ചോദിക്കാന്‍ മടിക്കണ്ട...



പൂക്കള്‍ നന്നായോ.. എങ്കില്‍ തുറന്നു പറയണേ.

(പടങ്ങളുടെ ടെക്നിക്കല്‍ ഡീറ്റയില്‍‌സ് :- CAMERA- CANON EOS 350 D

Picture 1 Focul Length : 54mm, Exposure Time :1/200 Sec, ISO:400

Picture 2 FOcal Length: 55mm, Exposure Time: 1/250Sec, ISO:400)

Thursday, March 29, 2007

ലണ്ടന്‍ ഐ ...കാമെറയിലൂടെ

ഇത് ലണ്ടന്‍ ഐ - ലോകത്തിലെ ഏറ്റവും വലിയ ഒബ്സേര്‍വര്‍ വീല്‍...കഴിഞ്ഞ പോസ്റ്റ് കാ‍ണാത്തവര്‍ക്കായി ആദ്യ പടം വീണ്ടും ഇട്ടിട്ടുണ്ട്..


135 മീറ്റെര്‍ ആണു ഉയരം.. തെളിഞ്ഞ അന്തരീക്ഷം ആണെങ്കില്‍ 45 കിലോമീറ്റെര്‍ ‍ദൂരത്തൊളം ഇതില്‍ നിന്നും കാണാന്‍ കഴിയും...32 ക്യാപ്സൂള്‍ ഷേപിലെ റൂമുകള്‍ എല്ലാം സീല്‍ഡ് പാക്ക് എയിര്‍ കണ്ടീഷന്‍ഡ് ആണു .. ഓരോ റൂമിലും 25 പേര്‍ക്ക് സൌകര്യമായി നില്‍ക്കാനും ഇരിക്കാനും കഴിയുന്ന സൌകര്യം ഒരുക്കിയിട്ടുണ്ട്..


0.9 കിലൊമീറ്റെര്‍ / മണിക്കൂര്‍ വേഗത്തിലാണു ഇതു കറങ്ങുന്നത്... ആളുകള്‍ കയറാന്‍ ഇതു സാധാരണ നിര്‍ത്താറില്ല.. ഈ കുറഞ്ഞ വേഗത കാരണം നമുക്ക് നിഷ്പ്രയാസം കയറാവുന്നതേയുള്ളൂ.. ഒരു തവണ കറങ്ങുന്നതിനു 30 മിനിട്ട്സ് ആണു വേണ്ടി വരുന്നത്


സാധാരണ ഒബ്സേര്‍വറിനെ അപേക്ഷിച്ച്.. 360 ഡിഗ്രീയില്‍ ചുറ്റുപാടുകള്‍ വീക്ഷിക്കാനുള്ള സവിധാനം ലണ്ടന്‍ ഐയ്ക്ക് ഉണ്ട്..



ഇതിന്റെ ഉത്ഘാടനം 1999 ഡിസെംബര്‍ 31നു രാത്രി 8 മണിക്കായിരുന്നു അതുകൊണ്ട് ഇതിനെ മില്ലേനിയം വീല്‍ എന്നും വിളിക്കാറുണ്ട്.. ഒരു തവണ ഇതു സന്ദര്‍ശിക്കാന്‍ 1200രൂപയാണു ഫീസ് എന്നിട്ടും വര്‍ഷം തോറും 35 ലക്ഷം ആളുകള്‍ ഇതില്‍ കയറാറുണ്ട് (ഒരു ദിവസം ശരാശരി 10,000 ആളുകള്‍) ഇത്രയും തിരക്കുണ്ടെങ്കിലും അതു മാനേജ് ചെയ്യുന്ന രീതിയാണു അത്ഭുദം!




ഇനിയുള്ളതു അതില്‍ നിന്നും കാണുന്ന ലണ്ടന്റെ ദൃശ്യങ്ങള്‍ ആണു .. അദ്യത്തെ പടത്തില്‍ ഇടത് വശത്ത് കാണുന്നത് ഷെല്‍ ഇന്റെര്‍ നാഷണലിന്റെ ബില്‍ഡിങ്ങ് ആണ്.




തിരക്കിനിടയിലും ഈ ബ്ലൊഗ് വിസിറ്റ് ചെയ്യാന്‍ താങ്കള്‍ കാണിച്ച് സൌമനസ്യത്തിനു നന്ദി അപ്പൊ വീണ്ടും കാ‍ണാം!

Sunday, March 25, 2007

തൈംസ് നദിയുടെ തീരം.. കാമെറയിലൂടെ...

തൈംസ് എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ പെട്ടെന്ന് ഓടിയെത്തുന്നത്... ലണ്ടന്‍ ബ്രിഡ്ജ് എന്നറിയപ്പെടുന്ന ടവര്‍ ബ്രിഡ്ജ് ആണല്ലൊ 1894 ല്‍ പണി കഴിപ്പിച്ച ബാസ്കുല്‍ (ജലഗതാഗതത്തിനു വേണ്ടി ഉയര്‍ന്നു മാറുന്ന ബ്രിഡ്ജ്) രീതിയിലുള്ള ഒരു പാലമായ ഇതു ലണ്ടനിലെ ഏറ്റവുംവലിയ ലാന്റ്മാര്‍ക് ആണ്. (തൈംസിന്റെ നോര്‍ത്ത്ബാങ്കില്‍ നിന്നും ക്ലിക്കിയതു)

തൈംസിന്റെ സതേണ്‍ ബാങ്കിലുള്ള മോഡേണ്‍ രീതിയിലുള്ള കെട്ടിടങ്ങളാണു താഴെ ... മറ്റുള്ള സിറ്റികളെ അപേക്ഷിച്ച് ഇങ്ങനെയുള്ളവ ലണ്ടനില്‍ കുറവാണ്... പഴയമാതൃകയിലുള്ള(വിക്ടോറിയന്‍ ഗോതിക് )കെട്ടിടങ്ങളാണു... അങ്ങോളമിങ്ങോളം


ബോട്ടില്‍ നിന്നും ഒരു കാഴ്ച... ഈ ഉയര്‍ന്നു കാണുന്ന ടവറാണു ബിഗ് ബെന്‍ അതിനോട് ചേര്‍ന്നു നില്‍ക്കുന്നതാണു ലണ്ടന്‍ പാര്‍ലമെന്റ് മന്ദിരം...


ബിഗ് ബെന്‍ വീണ്ടും.. ഇതു വെസ്റ്റ് മിനിസ്റ്റെര്‍ അബ്ബിയുടെ മുമ്പില്‍ നിന്നൊരു കാഴ്ച...ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഈ ക്ലോക്ക് ടവറിന്റെ ഉയരം 316 അടിയാണു...ഈ ക്ലോക്കിന്റെ ചെറിയ സൂചിയുടെ നീളം9 അടിയും മിനിട്ട് സൂചിയുടെ നീളം 14 അടിയും ആണ്.

താഴെയുള്ളത് ബിഗ് ബെന്നിന്റെ ഒരു ക്ലോസ് അപ് പടമാണു..(500 അടിയോളം ദൂരെനിന്നും ക്ലിക്കിയതു)...സൂക്ഷിച്ച് നോക്കിയാല്‍ ക്ലോക്കിന്റെ അടിയില്‍ ലാറ്റിന്‍ ഭാഷയില്‍ ഇങ്ങനെ എഴുതിയിരിക്കുന്നതു കാണാം
'DOMINE SALVAM FAC REGINAM NOSTRAM VICTORIAM PRIMAM'
ദൈവമേ വിക്റ്റോറിയയെ കാത്തുകൊള്ളണേയെന്ന് അര്‍ത്ഥം

ഈകാണുന്നതും ബോട്ടില്‍ നിന്നുള്ള ഒരു ദൃശ്യമാണു.. ഇടത് വശത്ത് കാണുന്നതു ഒരു മഹാസംഭവമാണു.. ലോകത്തിലെ ഏറ്റവും ഉയര മുള്ള ഒബ്സേര്‍വര്‍..

അതിന്റെ വലിപ്പം മനസിലാകുന്ന ഒരു പടമാണു താഴെ.. ഇതിനെ പറ്റിയുള്ളതും ഇതില്‍ നിന്നും ക്ലിക്കിയതും ആയ കൂടുതല്‍ ചിത്രങ്ങളും വിശദീകരണങ്ങളും അടുത്ത പോസ്റ്റില്‍...

താങ്കളുടെ പ്രോത്സാഹനമാണു എന്നെപോലെയുള്ള കുഞ്ഞു ബ്ലോഗര്‍മാരുടെ ശക്തി.. ഒരു ചെറിയ കമന്റിലൂടെ അനുഗ്രഹിക്കൂ ആശിര്‍വ്വദിക്കൂ....

Monday, March 19, 2007

ഷേക്സ്പിയറിന്റെ വീട് ...കാമെറയിലൂടെ.

ഇംഗ്ലണ്ടിലെ മിഡ് ലാന്റ്സിലുള്ള സ്ട്രാറ്റ് ഫൊര്‍ഡിലെ ഷേകസ്പിയറിന്റെ ജന്മഗൃഹം...
ഇതിനു 500 വര്‍ഷത്തിനു മേല്‍ പഴക്കമുണ്ടെന്നു പറയുന്നു... ഇവിടെയാണു 1564ല്‍ ചുള്ളന്‍ ജനിച്ചത്.






മുന്നില്‍ നിന്നും നോക്കുമ്പൊള്‍....





പിന്നാമ്പുറം....


ഷേക്സ്പിയറിന്റെ എഴുത്തു മുറി... മുന്നില്‍ ഗ്ലാസ്സ് ആയതിനാല്‍ ഗ്ലെയര്‍ ആയതു ക്ഷമിക്കുക...

കാണുന്നതു അങ്ങൊരുടെ പ്രതിമയാണു.. പ്രേതമല്ല കേട്ടൊ



അഡ്വാന്‍സ് ആയിട്ട് താങ്ക്യൂ പിടിച്ചോ.. വന്നതിനും പിന്നെ കമന്റുന്നതിനും

Sunday, March 18, 2007

നിറങ്ങളിലൂടെ.... (ഒരു കൂട്ടം പടങ്ങള്‍)

ഈ ബൂലോഗത്തിലെ പടം പിടിത്തക്കാരെല്ലാം എന്റെയീ സാഹസം പൊറുക്കുമെന്ന വിശ്വാസത്തോടെ... എന്റെ ആദ്യത്തെ പടം പോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നു...
(പടങ്ങളില്‍ ക്ലിക്കിയാല്‍ വലുതായി കാണാം)

തുടക്കം എന്റെ വാമഭാഗം നനച്ചു വളര്‍ത്തിയ റെഡ് റോസില്‍ നിന്നും ഒരു കുഞ്ഞു പോവോടെയകട്ടെ....അല്ലേ....
സോറി ചോദിക്കാന്‍ മറന്നു പോയി ആര്‍ക്കെങ്കിലും റോസ് അലര്‍ജിയുണ്ടൊ ...എങ്കില്‍ ജമന്തിയാകാം

പോരെങ്കില്‍ ഇതും .....


പിന്നെ ഇതും


ഇവളെന്റെ അയല്‍വാസി ആയിരുന്നു....ഇതു സ്കൂളില്‍ നിന്നും വരുന്ന വഴി....


ഇതു ബര്‍മ്മിങ്ങ് ഹാം സിറ്റി....അവിടെ ഒരു സ്ട്രീറ്റ് മൂസിക് ബാന്‍ഡും....
എന്തു രസമായിരുന്നൊ ഇവരുടെ പാട്ടു കേള്‍ക്കാന്‍...
ഇതു ബര്‍മിങ്ങ് ഹാം ബുള്‍ റിങ്ങി (one of the largest shopping complex in Europe)ന്റെ മുമ്പിലെ ഒരു സ്ഥിരം കാഴ്ച... ഇതു കണ്ടു നാട്ടിലെ പാവം പെങ്കുട്ട്യൊളുകളെ ഓര്‍മ വന്നാല്‍ ഞാന്‍ ഉത്തരവാദിയല്ല കേട്ടൊ.....

പടങ്ങള്‍ കണ്ടു ക്ഷീണിച്ചൊ...
എങ്കില്‍ ഇതു കഴിക്കാമെന്നു വിചാരിച്ചാല്‍ ഈ കാണുന്ന ഭംഗിയേ ഉള്ളൂ..
ഭേദം നമ്മുടെ പത്തിരിയും ചിക്കനും ആണു, അതു താഴെയുണ്ട്...


നന്ദിയൂണ്ട് കേട്ടൊ വന്നതിനും ...പിന്നെ പ്രോത്സാഹനത്തിനും...













Thursday, March 15, 2007

കസ്റ്റമേഴ്സ് ഇമ്പ്രസ്സ്ഡ്




ഞാന്‍ ഇംഗ്ലണ്ടില്‍ എത്തുമ്പോള്‍ ഉണ്ടായിരുന്നതിലും അനേക മടങ്ങ് മലയാളികള്‍ അതിനു ശേഷം അവിടെ എത്തിച്ചേര്‍ന്നു... ഇന്നു ഇംഗ്ലണ്ടിലെ ഏതു വില്ലെജിലും മലയാളികള്‍ ഉണ്ട്. വര്‍ക്ക് പെര്‍മിറ്റിന്റെ കാര്യത്തില്‍ യു. കെ ഗവണ്മെന്റ് അന്നു കൈക്കൊണ്ട ഉദാര നിലപാടു അനേകം ആ‍ളുകള്‍ക്ക് അനുഗ്രഹമായി ഭവിക്കുകയുണ്ടായി. അങ്ങനെ വന്ന മലയാളികള്‍ അഭിമുഖീകരിച്ച ആദ്യത്തെ പ്രശ്നം ബ്രിടനിലെ സാധാരണക്കാരായ ആളുകളുടെ ഏക്സന്റും സ്ലാങ്ങുകളും ഒക്കെ ആയിരുന്നു. അത്തരം വിദ്യാ സമ്പന്നനായ ഒരു മല്ലു സിഗെരെറ്റ് വാങ്ങാന്‍ കടയില്‍ ചെന്നു വലിയ ഗമയില്‍ “ കാന്‍ ഐ ഹാവെ സിഗെരെട്.. നോട്ട് ഒന്‍ലി എ സിഗെരെറ്റ് ബട്ട് ആള്‍സൊ എ മേച്ച് ബോക്സ്.... എന്നു പറഞ്ഞതു കൊച്ചുകുട്ടികള്‍ക്കു പോലും അറിയാവുന്ന കഥയാണു.

അതുപോലെയുള്ള പല അബദ്ധങ്ങള്‍ എനിക്കും പറ്റിയിട്ടുണ്ട്. കാരണവര്‍ മാരുടെ സുകൃതംകൊണ്ടു വലിയ പരിക്കുകള്‍ ഇല്ലാതെ അതില്‍ നിന്നെല്ലാം രക്ഷപെട്ടിട്ടുണ്ട്..
സാധാരണ ഇംഗ്ലിഷ് ഫിലിമിലൊക്കെ ധാരാളം ഉപയൊഗിക്കുന്ന ഒരു മുട്ടന്‍ തെറിക്കു പകരമായി രണ്ടു രീതിയിലുള്ള ആംഗ്യവിക്ഷെപങ്ങള്‍ സായ്പന്മാര്‍ (ഒട്ടും കുറവില്ലാതെ മദാമ്മകളും) ഉപയൊഗിക്കാറുണ്ട്. അതിലൊന്നു നാം വിക്റ്ററി എന്നു കാണിക്കുന്ന v സിമ്പല്‍ മറിച്ച് കാണിക്കുന്നതാണു. അണ്‍ഫോര്‍ച്ചുനേറ്റ്ലി അതെനിക്കറിയില്ലായിരുന്നു...

ഒരു ഈസ്റ്റര്‍ കാലത്തു ഞാന്‍ വര്‍ക് ചെയ്തു കൊണ്ടിരുന്ന സൂപ്പര്‍ സ്റ്റോറില്‍ കസ്റ്റമേര്‍സിനെ ഇമ്പ്രെസ്സ് ചെയ്യാന്‍ ഞാ‍നും ഒരു മാനെജര്‍ കോന്തനും ചേര്‍ന്നു സ്റ്റോര്‍ ഡെക്കറേറ്റ് ചെയ്യുന്ന് നല്ല തിരക്കുള്ള ഒരു വൈകുന്നേരം .... പ്രമൊഷന്‍ ഐറ്റംസിന്റെ ബോര്‍ഡുകള്‍ ഫിറ്റ് ചെയ്തു കൊണ്ടിരുന്ന എന്നെ നോക്കി രണ്ടു സെക്ഷന്റെ അപ്പുറത്ത് നിന്നു മാനേജര്‍ വിളിച്ചു ചൊദിച്ചു ..... സാജ്, ഹൌ മെനി ബോര്‍ഡ്സ് ലെഫ്റ്റ് ദെയെര്‍? കൈ ഉയര്‍ത്തി രണ്ടെന്നു ഞാന്‍ കാണിച്ചതും അനിക്സ്പ്രെയുടെ പരസ്യം പോലെ പോടി പോലും ഇല്ല കണ്ടുപിടിക്കുവാന്‍ എന്ന അവസ്ഥയില്‍ മാനജര്‍ മുങ്ങി.. ഏതായാലും അതോടെ ആ ഏരിയയിലുണ്ടായിരുന്ന കസ്റ്റമേര്‍സ് ശരിക്കും ഇമ്പ്രെസ്സ്ഡ് ആയെന്നു.. പ്രത്യേകം പറയേണ്ടല്ലോ...