Thursday, March 29, 2007

ലണ്ടന്‍ ഐ ...കാമെറയിലൂടെ

ഇത് ലണ്ടന്‍ ഐ - ലോകത്തിലെ ഏറ്റവും വലിയ ഒബ്സേര്‍വര്‍ വീല്‍...കഴിഞ്ഞ പോസ്റ്റ് കാ‍ണാത്തവര്‍ക്കായി ആദ്യ പടം വീണ്ടും ഇട്ടിട്ടുണ്ട്..


135 മീറ്റെര്‍ ആണു ഉയരം.. തെളിഞ്ഞ അന്തരീക്ഷം ആണെങ്കില്‍ 45 കിലോമീറ്റെര്‍ ‍ദൂരത്തൊളം ഇതില്‍ നിന്നും കാണാന്‍ കഴിയും...32 ക്യാപ്സൂള്‍ ഷേപിലെ റൂമുകള്‍ എല്ലാം സീല്‍ഡ് പാക്ക് എയിര്‍ കണ്ടീഷന്‍ഡ് ആണു .. ഓരോ റൂമിലും 25 പേര്‍ക്ക് സൌകര്യമായി നില്‍ക്കാനും ഇരിക്കാനും കഴിയുന്ന സൌകര്യം ഒരുക്കിയിട്ടുണ്ട്..


0.9 കിലൊമീറ്റെര്‍ / മണിക്കൂര്‍ വേഗത്തിലാണു ഇതു കറങ്ങുന്നത്... ആളുകള്‍ കയറാന്‍ ഇതു സാധാരണ നിര്‍ത്താറില്ല.. ഈ കുറഞ്ഞ വേഗത കാരണം നമുക്ക് നിഷ്പ്രയാസം കയറാവുന്നതേയുള്ളൂ.. ഒരു തവണ കറങ്ങുന്നതിനു 30 മിനിട്ട്സ് ആണു വേണ്ടി വരുന്നത്


സാധാരണ ഒബ്സേര്‍വറിനെ അപേക്ഷിച്ച്.. 360 ഡിഗ്രീയില്‍ ചുറ്റുപാടുകള്‍ വീക്ഷിക്കാനുള്ള സവിധാനം ലണ്ടന്‍ ഐയ്ക്ക് ഉണ്ട്..



ഇതിന്റെ ഉത്ഘാടനം 1999 ഡിസെംബര്‍ 31നു രാത്രി 8 മണിക്കായിരുന്നു അതുകൊണ്ട് ഇതിനെ മില്ലേനിയം വീല്‍ എന്നും വിളിക്കാറുണ്ട്.. ഒരു തവണ ഇതു സന്ദര്‍ശിക്കാന്‍ 1200രൂപയാണു ഫീസ് എന്നിട്ടും വര്‍ഷം തോറും 35 ലക്ഷം ആളുകള്‍ ഇതില്‍ കയറാറുണ്ട് (ഒരു ദിവസം ശരാശരി 10,000 ആളുകള്‍) ഇത്രയും തിരക്കുണ്ടെങ്കിലും അതു മാനേജ് ചെയ്യുന്ന രീതിയാണു അത്ഭുദം!




ഇനിയുള്ളതു അതില്‍ നിന്നും കാണുന്ന ലണ്ടന്റെ ദൃശ്യങ്ങള്‍ ആണു .. അദ്യത്തെ പടത്തില്‍ ഇടത് വശത്ത് കാണുന്നത് ഷെല്‍ ഇന്റെര്‍ നാഷണലിന്റെ ബില്‍ഡിങ്ങ് ആണ്.




തിരക്കിനിടയിലും ഈ ബ്ലൊഗ് വിസിറ്റ് ചെയ്യാന്‍ താങ്കള്‍ കാണിച്ച് സൌമനസ്യത്തിനു നന്ദി അപ്പൊ വീണ്ടും കാ‍ണാം!

26 comments:

സാജന്‍| SAJAN said...

.....ഒരു തവണ ഇതു സന്ദര്‍ശിക്കാന്‍ 1200രൂപയാണു ഫീസ് എന്നിട്ടും വര്‍ഷം തോറും 35 ലക്ഷം ആളുകള്‍ ഇതില്‍ കയറാറുണ്ട് (ഒരു ദിവസം ശരാശരി 10,000 ആളുകള്‍) ....
എന്റെ പുതിയ പോസ്റ്റ്

അപ്പു ആദ്യാക്ഷരി said...

സാജാ... നന്നാ‍യി. കുറച്ചുകൂടി ഫോട്ടോകള്‍ ഇടാമായിരുന്നല്ലോ.

ആഷ | Asha said...

ഇതില്‍ കേറാന്‍ ആഗ്രഹം തോന്നുന്നു കണ്ടപ്പോ.
ഈ പോസ്റ്റ് വഴിയാണ് ആദ്യമായി ലണ്ടന്‍ ഐയെ പരിചയപ്പെടുന്നത്.
ലണ്ടന്‍ വിശേഷങ്ങള്‍ അങ്ങനെ ഓരോന്നായി പോരട്ടെ. :)
ഇതില്‍ കേറിയാ പേടി തോന്നുവോ?

മനോജ് കുമാർ വട്ടക്കാട്ട് said...

സാജന്‍, ഞാനതില്‍ കയറി ഒരു റൗണ്ടടിച്ചു.

സാജന്‍| SAJAN said...

ആരെങ്കിലും ഒന്നു സഹായിക്കോ...
29-03(ഇന്ന്) 12:10 pm നു ഞാന്‍ ഇട്ട ഈ പോസ്റ്റ് 26-03 (മൂന്നു ദിവസം മുമ്പ്) എന്ന ഡേറ്റില്‍ ഇട്ടപോസ്റ്റുകള്‍ക്കും താഴെയാണു തനിമലയാളത്തില്‍ വന്നത്.
ഇതെന്താണെന്നു ഒന്നുപറഞ്ഞു തര്വോ?
നല്ല പടങ്ങള്‍ ആരും കാണാതെ പോകും എന്ന സങ്കടം കൊണ്ട് എഴുതിയതാണു (സാമൂഹികപ്ര്തിബദ്ധത)

ആഷ | Asha said...

സാജന്‍,
ഈ പോസ്റ്റ് 27 മാര്‍ച്ച് 10.36 പി.എം എന്നാണല്ലോ കാണിക്കുന്നത്?
ഡാഫ്റ്റാക്കി വെച്ചിട്ടു പോസ്റ്റു ചെയ്തതാണോ 27 നു?
ഇതേകുറിച്ച് അറിയാവുന്ന ആരെങ്കിലും ഒന്നു പറഞ്ഞു കൊടുക്കൂ എങ്ങനെ ശരിയാക്കാമെന്ന്.

സാജന്‍| SAJAN said...

അപ്പൂ നന്ദിയുണ്ട് കേട്ടോ ഫോട്ടോ ഏറെആയാല്‍ തുറന്നു വരാന്‍ ബുദ്ധിമുട്ടുണ്ടാകും എന്നു ഭയന്നാണു എണ്ണം കുറച്ചതു..
ഇല്ല ആഷ സാധാരണ രീതിയില്‍ ഭയം തോന്നില്ല അത്ര സെക്ക്വര്‍ ആണ് ഇതു വരെയും സീരിയസായി ഒരു പ്രശ്നവും ഉണ്ടായിട്ടില്ല..
നന്ദി വന്നതിനും കമന്റിട്ടതിനും..
പടിപ്പുര, പക്ഷെ പൈസ കിട്ടിയില്ല കേട്ടോ

sandoz said...

സാജാ...പടവും വിവരണവും കൊള്ളാം കേട്ടോ......

[കുറച്ച്‌ നാള്‍ മുന്‍പ്‌ ...ഇത്‌ പോലെ ഒരെണ്ണം കൊച്ചീലു വന്നു....വമ്പന്‍ കറങ്ങണ ചക്രം........ഒരു പത്ത്‌ പതിനഞ്ച്‌ പെട്ടീം...ഒരു പെട്ടീലു രണ്ടു ആത്മാക്കള്‍ക്കു ഇരിക്കാം.......ഞാനും ഒരു കൂട്ടുകാരനും കൂടി പെടച്ച്‌ കേറി....വെറുതെ അല്ല.......നാലെണ്ണം പൂശിക്കൊണ്ടാ കേറീത്‌......ചക്രം കറങ്ങിതൊടങ്ങീതും.......ചങ്ക്‌ കലങ്ങാന്‍ തൊടങ്ങി....അല്ലെങ്കില്‍ തന്നെ തല നേരേ നില്‍ക്കണില്ലാ.....അതിന്റെ ഏടേലു മുടിഞ്ഞ പെട്ടി ആണെങ്കി കറക്ടായിട്ട്‌ ചക്രത്തിനു ലെവെല്‍ ആയിട്ട്‌ കറങ്ങണതുമില്ലാ...അതായത്‌ ആകാശത്ത്‌ ചെല്ലുമ്പോ..നമ്മള്‍ തല കുത്തനെ ആണു ഇരിക്കണത്‌........ഞാന്‍ കരഞ്ഞ്‌ തുടങ്ങി.....കരഞ്ഞ്‌ മതിയായപ്പൊ കണ്ണു ഇറുക്കി പൂട്ടി അടച്ചു.....സബാഷ്‌.... ഇപ്പൊ ഒരു കൊഴപ്പോം ഇല്ലാ.....എന്നെ സമ്മതിക്കണം...ആ ഐഡിയ ഞാന്‍ കൂട്ടുകാരനോടും പറഞ്ഞു...ടാ കണ്ണടച്ച്‌ പിടിച്ചാല്‍ കുഴപ്പം ഇല്ലാ...അപ്പൊ അവന്‍ പറയാ.....ചക്രം കറക്കം തുടങ്ങിയപ്പഴേ അവന്‍ കണ്ണടച്ചാ ഇരിക്കണത്‌ എന്ന്......അവന്‍ മുടുക്കനാ പിള്ളേച്ചാ]

സാജന്‍| SAJAN said...

സാന്‍ഡോ, ഇങ്ങേരുടെ പോസ്റ്റ് വായിച്ച് മനൂഷന്‍ മാരെ ചിരിപ്പിച്ച് കൊല്ലുന്നതു പോരാഞ്ഞിട്ടാണോ ഇങ്ങനെ കമന്റിട്ടു മനുഷ്യന്‍ മാരെ ചിരിപ്പിക്കുന്നത്..:)

santhosh balakrishnan said...

നമ്മുടെ ജൈന്റ്വീലിന്റെ ചേട്ടന്‍ അല്ലേ ഇത്...ഇത് ഇങനേയും ഉണ്ടാക്കാം എന്ന് ഇപ്പോഴാണ്‍ അറിയുന്നത്..നമ്മുടെ ജൈന്റ്വീലിലെ തൊട്ടിയില്‍ ഇരുന്നുള്ള പരിചയം സന്റോസ് എഴുതിയല്ലോ..എനിക്കും കണ്ണടചിരുന്നാണ്‍ പരിചയം...
എന്തായാലും ഇത് കിടിലന് തന്നെ..
സാജാ..ഒരിക്കല്‍കൂടി നന്ദി.

Sathees Makkoth | Asha Revamma said...

അല്ലേലും ഈ ലണ്ടനും ഈ വീലുമൊന്നും കാണാന്‍ ഒരു ഭംഗിയുമില്ല.
ഇവിടെ ഹൈദ്രാബാദിലെ വീലു കാണണം.
അതിന്റെ മുന്നില്‍ ഇതൊന്നുമല്ല.
സാജാ, ഇതൊന്നും കേട്ട് പേടിക്കേണ്ട.കേട്ടോ.
പോട്ടങ്ങളു നന്നായിട്ടുണ്ട്.
(കിട്ടാത്ത മുന്തിരി പുളിക്കും.)

സാജന്‍| SAJAN said...

സതീശ് നന്ദിയുണ്ട് കേട്ടൊ
ഇനിയും കാണമല്ലൊ അല്ലെ!

സാജന്‍| SAJAN said...

ഓ മറന്നു സന്തോഷ് താങ്ക്യൂ:)

ദേവന്‍ said...

പടങ്ങളും വിവരണവും നന്നായി സാജാ. ഇങ്ങനെ ഓരോന്നു വായിക്കുമ്പോ യാത്ര പോയ അനുഭവം തന്നെ.

[ലണ്ടനീന്നു ആ അംബി ഇതുവരെ ചിക്കന്‍ വറുത്തതിന്റെയും ചപ്പാത്തി മാവു കുഴച്ചതിന്റെയും പടമല്ലാതെ ഒന്നും ഇട്ടിട്ടില്ല!]

Kiranz..!! said...

ജയന്‍ ഇത് കാണാഞ്ഞത് ഭാഗ്യായി.ഇത് പോലെ ഒരു വീലും കൂടി കിട്ടിയിരുന്നെങ്കില്‍......! ഒരു സൈക്കിള്‍ ഉണ്ടാക്കാരുന്നൂ‍ൂ‍ൂ‍ൂ‍ൂ..എന്ന് പറഞ്ഞേനെ..നല്ല ചിത്രങ്ങള്‍ സാജന്മാഷേ..!
ദേവേട്ടന്‍ പറഞ്ഞതു പോലെ ഇങ്ങനെ ഒരോ സ്പോട്ടും ചിത്രങ്ങളും അടിക്കുറിപ്പൂകളുമായി പോരട്ടെ,ഞമ്മക്കും പറയാല്ലോ ലണ്ടന്‍ ജംക്ഷന്‍ എവിടാണെന്ന്..:)

Mubarak Merchant said...

സുന്ദരന്‍ പടങ്ങള്‍.
വെറും പടങ്ങളെന്നതിലുമപ്പുറം കുഞ്ഞുകുഞ്ഞ് ഇന്‍ഫര്‍മേഷന്‍ കൂടി തരുന്ന ഇത്തരം പടങ്ങള്‍ ഇനിയും പോസ്റ്റ് ചെയ്യൂ.

ബയാന്‍ said...

ഇനിയും ലണ്ടന്റെ പ്രാന്തപ്രദേശങ്ങള്‍ ചിത്രങ്ങളാക്കുക..ഞങ്ങള്‍ക്കു കാണണമെന്നുണ്ടു.

കാളിയമ്പി said...

സാജനണ്ണാ നല്ല ചിത്രങ്ങളും വിവരണവും..ലണ്ടന്‍ ഐയില്‍ കേറാന്‍ എനിയ്ക്ക് പേടിയായതുകൊണ്ട് കേറിയില്ല:) (അല്ലാതെ 2000 രൂപാ പിശുക്കാനൊന്നുമല്ല കേട്ടോ)

ദേവേട്ടാ കൂയ് ദാണ്ടേ എന്റെ പടങ്ങള്‍ ഇവിടുണ്ട്..

http://pratiphalanam.blogspot.com/index.html

ചിക്കന്‍ വറുത്തതിപ്പിന്നെ എത്രയെത്ര പടങ്ങളിട്ടു.അതീ ലണ്ടന്‍ തന്നെ എത്ര..ങാ ഹാ..ഞാനും നോക്കട്ട്:)

വിചാരം said...

സാജാ വളരെ നല്ല ചിത്രങ്ങള്‍ .. എന്തിനാ ഇനി ലണ്ടനില്‍ വരുന്നത് .. അവിടെ വന്നത് പോലെയായില്ലേ
ലണ്ടന്‍ ഐ പരിചയപ്പെടുത്തി തന്നയിലും നന്ദി അതൊരു ആദ്യത്തെ അറിവ് കൂടിയാണ് .. ഉറുപ്പിയ 1200 കൊടുത്താലെന്താ .. ഇതുപോലെ ഒരെണ്ണം ഇന്ത്യയിലുണ്ടാക്കണമെങ്കില്‍ ബ്രിട്ടീഷുക്കാര്‍ ഒരിക്കല്‍ കൂടി വരണം ഇന്ത്യയിലേക്ക് .. അഥവാ ഉണ്ടാക്കുകയാണെങ്കില്‍ ഉണ്ടാക്കുന്നതിനേക്കാല്‍ കൂടുതല്‍ അഴിമതി നടത്തും
ഇനിയും വരട്ടെ നല്ല ചിത്രങ്ങളോട് കൂടിയ പോസ്റ്റുകള്‍

സാജന്‍| SAJAN said...

ദേവേട്ടാ നന്ദി:)
കിരണ്‍സ്:)
ഇക്കാസ്:)
ബയാന്‍:)
അംബി:)
വിചാരം:)
എല്ലാര്‍ക്കും നന്ദി..
അപ്പൊ വീണ്ടും ഇവിടെയൊക്കെ ത്തന്നെ കാണുമല്ലൊ അല്ലെ.. അപ്പൊ കാണാം

Sona said...

ഞാനും കണ്ടു ലണ്ട്ന്‍ ഐ.നല്ല പടങ്ങള്‍.

സാജന്‍| SAJAN said...

സോനാ നന്ദി
ചക്കര നന്ദി
ഈ പടങ്ങള്‍ കാണാന്‍ സമയമെടുത്ത എല്ലാര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി.. അപ്പൊ വീണ്ടും കാണാം
:)
-സാജന്‍

:: niKk | നിക്ക് :: said...

CooL :)

Siju | സിജു said...

ഒരു നാള്‍ ഞാനും ...

qw_er_ty

കരിപ്പാറ സുനില്‍ said...

നന്ദി,ശ്രീ സാജന്‍
പൂക്കളുടെ പടങ്ങള്‍ ഇനിയും പ്രതീക്ഷിയ്ക്കുന്നു.
ആശംസകളോടെ
കരിപ്പാറ സുനില്‍

നിരക്ഷരൻ said...

സാജാ. പടങ്ങള്‍ കലക്കി. ആഷ പറഞ്ഞിട്ടാണ്‌ ഞാനീവഴി വന്നത്‌.
പേടിയായതുകാരണം ഞാനീ ലണ്ടന്‍ ഐയില്‍ കയറിയില്ല. അടുത്തപ്രാവശ്യം എന്തായാലും കയറും . സാജന്‍ തരുന്ന ധൈര്യം മാത്രമാണ്‌ മുതല്‍ക്കൂട്ട്. ചതിക്കരുതേ.