Monday, April 30, 2007

ചെമ്പകപ്പൂക്കൾ... കാമെറയിലൂടെ.

ഈ വീക്കെന്‍ഡില്‍.. അടുത്ത പോസ്റ്റിനുള്ള വിഷയം തപ്പി നടക്കുന്നതിനിടയിലാ പൂത്തുലഞ്ഞു നില്‍ക്കുന്ന ഈ ചെടി കണ്ണില്‍ പെട്ടത്, ഒന്നും ഇല്ലെങ്കില്‍ ഇത്.. നല്ല പടങ്ങള്‍ കാണാന്‍ ആര്‍ക്കും യോഗമില്ലെങ്കില്‍ നമുക്കായിട്ട് ആ വിധിയെ തടുക്കാന്‍ കഴിയില്ലല്ലോ എന്നു ഞാനും കരുതി..
അങ്ങനെ അതിന്റെ ചുവട്ടില്‍ ചെന്നപ്പൊ ആണ് രസം.. 15 അടി പൊക്കത്തിലാ പൂക്കളെല്ലാം മുകളിലേക്ക് നോക്കി നില്‍ക്കുന്നു, ഒരു കാരണവശാലും കാമെറയില്‍ നോക്കില്ല എന്നു വാശി പിടിച്ചാല്‍ ഞാന്‍പിന്നെ എന്തു ചെയ്യും?

കിട്ടാത്ത പൂക്കള്‍ പുളിക്കും എന്നു കരുതി തിരിഞ്ഞ് നടക്കുമ്പോഴാണ് എന്നിലെ ഫോട്ടോഗ്രാഫർ ഉണര്‍ന്നത്, അങ്ങനെ എന്റെ പരീക്ഷണങ്ങള്‍ ഇവിടെ ആരംഭിക്കുന്നു!!!!


വീണ് കിടന്ന പൂക്കളെല്ലാം ശ്രദ്ധാപൂര്‍വം പെറുക്കിയെടുത്ത്, വീട്ടില്‍ കൊണ്ടു വന്നു. കറുത്ത സോഫയില്‍ വച്ചൊരു പരീക്ഷണം...


ഒരു ഗ്ലാസ്സ് പീസ് വെള്ളം നനച്ച് വെച്ചു അതിന്റെ മുകളില്‍ പൂക്കള്‍ വച്ചു ഞാനെടുത്ത പടങ്ങള്‍ ആണിവ...

ഈ പടങ്ങളൊക്കെ അല്പം കൂടെ ഡാര്‍ക്കാക്കി എടുത്തു...അപ്പൊ ബാക്ക് ഗ്രൌണ്ട് തീരെ കറുപ്പായി
അവസാനാത്തെ പടത്തിനു ഞാന്‍ സിമട്രി എന്ന് പേരും ഇട്ടു...

തത്ക്കാലം പരീക്ഷണങ്ങള്‍ ഇവിടെ അവസാനിക്കുന്നു... കാമെറയും ഞാനും സുഖമായി ഇരിക്കുന്നെങ്കില്‍ അടുത്ത തിങ്കളാഴ്ച്ക പുതിയ പരീക്ഷണങ്ങളുമാ‍യി വീണ്ടും കാണാം!!!
പിന്നെ ഒന്നുപറഞ്ഞിട്ടു പോണെ ഇതൊക്കെ കൊള്ളാമോന്ന്
camera: Canon EOS 350 D

92 comments:

സാജന്‍| SAJAN said...

എന്റെ ഫോട്ടോഗ്രാഫി പരീക്ഷണങ്ങള്‍..
ചെമ്പക പൂക്കള്‍....കാമെറയിലൂടെ
പുതിയ പോസ്റ്റ്!!!

സു | Su said...

പൂക്കള്‍ കൊണ്ടുവന്ന് പരീക്ഷണം നടത്തിയതാണെങ്കിലും വിജയിച്ചു. മനോഹരമായ പൂക്കള്‍. അതിന്റെ മനോഹരമായ ചിത്രങ്ങള്‍.

അപ്പു ആദ്യാക്ഷരി said...

സാജാ... നന്നായി ചെയ്തിരിക്കുന്നു. അഭിനന്ദനങ്ങള്‍.
ഓ.ടോ. Canon കമ്പനിക്ക് പേരുദോഷമുണ്ടാക്കിയില്ലല്ലോ? Very good. Well done.

ബീരാന്‍ കുട്ടി said...

സജന്‍, നന്നായി എന്നു പറഞ്ഞാല്‍ നന്നവുമോ എന്നറിയില്ല, എന്നാലും നന്നായി. ഒരു ചിന്ന ഡൗട്ട്‌, ചെംബകം ഇന്‍ സിഡ്നി.

മുസ്തഫ|musthapha said...

വ്വൌ... സാജാ... കലക്കന്‍ പടങ്ങള്‍ :)

അടിപൊളി മനോഹരമായ പരീക്ഷണങ്ങള്‍ :)

ആ കയ്യൊന്ന് കൊട് :)

ഓ.ടോ:
ചെമ്പകവും അരളിയെന്ന കുങ്കുമവും ഇപ്പോഴും എന്നെ കണ്‍ഫ്യൂഷനാക്കുന്നു...:)

Pramod.KM said...

സാജേട്ടാ,...അടിപൊളീ കെട്ടാ..
ഫോട്ടോ കാണാനും ക്യാമറ കാനോനും.;)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
“വീണ് കിടന്ന പൂക്കളെല്ലാം “
ഒരു തരി മണ്ണ് കാണാനില്ലാലോ? പറിച്ചെടുത്തിട്ട് തടി രക്ഷപ്പെടുത്തുന്നോ?

ചെമ്പകത്തിന്റെ ആങ്ങളമാരു ചോദിക്കാന്‍ വരു‍ന്നുണ്ടെന്നാ കേട്ടത്, സമ്മതമില്ലാതെ ഫോട്ടോ എടുത്തതിന്..

ശിശു said...

ചെമ്പകമേ.. ചെമ്പകമേ.. നീയെന്നുമെന്റേതല്ലേ..?
സാജന്‍, പുരോഗമനമുണ്ട്‌.. വളരെ നന്നായി. പരീക്ഷണങ്ങള്‍ തുടരു

ബയാന്‍ said...

മരത്തിലിരിക്കുമ്പോഴാ പൂക്കള്‍ക്കു ഭംഗി കാണുന്നേ... വെള്ളം ഒഴിക്കുന്നതും മരത്തിന്‍ ചോട്ടിലായാല്‍ ഇനിയും പൂക്കളുണ്ടാകും.

Promod P P said...

ഇത് ചെമ്പകപ്പൂക്കള്‍ അല്ല

അരളി പൂക്കള്‍ ആണ്.


qw_er_ty

Unknown said...

നന്നായിട്ടുണ്ട് സാജന്‍
ഞാനും ഒരിക്കലൊരു ചെംബകത്തിന്റെ പോട്ടം ഇട്ടിരുന്നു.

നിമിഷ::Nimisha said...

എല്ലാം നല്ല ഭംഗിയുള്ള പടങ്ങള്‍, ആ രണ്ടാമത്തെയാ എനിയ്ക്ക് എറ്റവും ഇഷ്ടായേ :)

salim | സാലിം said...

അരളിയായാലും ചെമ്പകമായാലും പോട്ടം സൂപ്പറായിട്ടുണ്ട് സാജാ...
അഭിനന്ദനങ്ങള്‍.

സുല്‍ |Sul said...

പടങ്ങളെല്ലാം സൂപ്പര്‍. നന്നായിരിക്കുന്നൂന്ന്.

എന്തിനാ അരളിയെപ്പിടിച്ച് വീണ്ടും ചെമ്പകമാക്കുന്നത്????
-സുല്‍

സനോജ് കിഴക്കേടം said...

സാജാ‍.. നല്ല ഫോട്ടോ..
അഗ്രജനും തഥാഗതനും പറഞ്ഞതല്ലെ ശരി, ഞങ്ങള്‍ തൃശ്ശൂരുകാര്‍ക്കും ഇതു അരളിയാണ്. ചെമ്പകം വേറെ..
by whatever name called, rose is a rose ഒന്നു പോയ്യേറാപ്പാ... എന്നു തിരിച്ചടിക്കരുത്.

asdfasdf asfdasdf said...

ഇതില്‍ രണ്ടാമത്തെ പടം കലക്കി.

ഏറനാടന്‍ said...

സാജന്‍ ദി ഗ്രേറ്റ്‌ ബൂലോഗ പുഷ്‌പോട്ടോഗ്രാഫര്‍!!
ചെമ്പകപ്പുക്കള്‍ തന്‍ മാസ്മരികസുഗന്ധം വരുന്നു.
ചിത്രശലഭങ്ങളെത്താന്‍ ഇനി താമസമില്ല..

ചെമ്പക തൈകള്‍ പൂത്തു
മാനത്തു പൊന്നമ്പിളി
ചുമ്പനം കൊള്ളാനൊരുങ്ങീ..

ചെമ്പകമേ വാ പ്രണയിനീ വോ വൊവോ..

Sathees Makkoth | Asha Revamma said...

ഐന്‍‌സ്റ്റീന് പടം പിടുത്തമായിരുന്നു പണിയെന്നത് പുതിയ അറിവാണ്.ഏതായാലും അറിവ് തന്നയാളല്ലേ ഒരു നന്ദി പിടിച്ചോളൂ.
തിയറി ഓഫ് കാമറാ‌ആക്റ്റിവിറ്റിയോ,ഫോട്ടോചെമ്പക‌എഫക്റ്റോ മറ്റൊ ഇനി കണ്ടുപിടിക്കുമോ ആവോ...
പടം കൊള്ളാം കേട്ടോ.

വിചാരം said...

ഗ്ലാസില്‍ വെള്ളം തെളിച്ചെടുത്ത പടം പ്രത്യേകം നന്നായിരിക്കുന്നു വളരെ നല്ല ശ്രമം

ചേച്ചിയമ്മ said...

മനോഹരം...

സാജന്‍| SAJAN said...

സു, ആദ്യ കമന്റിനു നന്ദി

അപ്പു അതു കാമെറയുടെ മെച്ചം അല്ലാതെന്താ?

ബിരാന്‍ :) അതെ സിഡ്നിയില്‍ ഉള്ളതാണ് ഇത്

അഗ്രജന്‍,സുല്‍,തഥാഗതന്‍..സനോജ്, ഞാന്‍ നിങ്ങളുടെ കമന്റുകള്‍ വായിച്ചു.. സത്യായിട്ടും ഞങ്ങളുടെ നാട്ടില്‍ ഇതിനു ചെമ്പകം എന്നാ പറയുന്നത്!
ആരെങ്കിലും ഈ സംശയം ഒന്നു തീര്‍ത്തു തന്നാല്‍ നന്നായിരുന്നു..:):):):)

പ്രമോദെ, ഇതു കാമെറയുടെ ഗുണം അല്ലാതെന്താ?

ചാത്താ ദോഷൈക ദൃക്‌കേ, ഇതു നല്ല പുല്ലിന്റെ പുറത്ത് വീണു കിടന്നതാ പോരത്തതിനു ഞാന്‍ കഴുകിയതു ആണ്..

ശിശു, നന്ദി..ശ്രമിക്കാം

ബയാന്‍ അതെ ഞാന്‍ സമ്മതിക്കുന്നു.. വേറേ വഴിയില്ലത്തതു കൊണ്ടാ ക്ഷമീ!

പൊതുവാള്‍, ഞ്ഞാന്‍ കണ്ടിരുന്നു നന്നായിട്ടുണ്ട്!

നിമിഷ അതെ അതാണ് എനിക്കും ഇഷ്ടം!!

സലിം നന്ദി!

മേനോന്‍ ജി, നന്ദി:)

അഗ്രജാ അത്രയും വേണ്ടാ,, ഞാനൊരു സൈഡില്‍ കൂടെ അങ്ങ് പൊയ്കോട്ടെ!!!:)


സതീശ് ആരുടെ കാര്യമാ പറഞ്ഞത്,
സതീശ് അറിയുമോ കക്ഷിയെ, ഞങ്ങളുടെ നാട്ടില്‍ സ്റ്റുഡീയോ ഇട്ടിരുന്ന ഐന്‍സ്റ്റീന്‍ ഗോണ്‍സാല്‍‌വോസിനെ, ഓ, പുള്ളീടെ ഫോട്ടോ ഒന്നു കാണണം ഒരു ഫോട്ടോ ഒരു ഒന്നൊന്നര ഫോട്ടോയാ..
പിന്നെ ബാക്കിയൊക്കെ ഞാന്‍ ചെവിയില്‍ പറയാം:)

പിന്നെ ഇതു വഴി കടന്നു പോയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി!!!
വീണ്ടും കാണാം:)

റീനി said...

സാജാ, നല്ല പടങ്ങള്‍!

ഞങ്ങടെ നാട്ടില്‍ ഇതിനെ കാറ്റാടിപൂവ്‌ എന്നാണ്‌ വിളിക്കുന്നത്‌.

കാറ്റാടിത്തണലത്ത്‌....തണലത്തറ ....

Anonymous said...

wow ..!
ഇത് ചെമ്പകം തന്നെയാണ്.
http://www.flickr.com/photos/kannan/30835676/ ഇതല്ലേ അരളി?

ധ്വനി | Dhwani said...

നല്ല പടങ്ങള്‍.... രണ്ടാമത്തെ പടം ഒരുപാടിഷ്ട്ടമായി.

ന്നാലും ഈ പിള്ളേരുടെ ഒരു കാര്യം!! വിമാനത്തെ നോക്കി '' ദോണ്ടെ , ദോണ്ടെ''
എന്നു പറയാതെ ''ദേണ്ടെ ദേണ്ടെ!!'' എന്നു പറഞ്ഞുകൂടെ? അതുങ്ങളെ തല്ലിപ്പറയിപ്പിക്കു മാഷേ!!! ;)

അപ്പു ആദ്യാക്ഷരി said...

സാജാ... ക്യാമറ മാത്രം നന്നായാല്‍ പോരാ. ഫോട്ടോഗ്രാഫര്‍ക്ക് അല്പം ഭാവനയും വേണം.
ഈ പൂക്കള്‍ ഗ്ലാസിന്‍ മേല്‍ അടുക്കിവച്ച രീതിയും, സാ‍ജന്റെ കമ്പോസിംഗുമാണീ ഫോട്ടോകള്‍ ഇത്രയും സുന്ദരമാക്കിയത്.

തൃശൂര്‍ക്കാരേ...ഇത് ചെമ്പകമാണ്. ചെമ്പകം... അരളിയല്ല. ഞങ്ങള്‍ തെക്കന്മാര്‍ സമ്മതിക്കൂല്ലാ.

Inji Pennu said...

ഹൌ! എന്താ പടം സാജന്‍ ജീ. കലക്കി!
ഈശ്വരാ ഇതാണൊ ചെമ്പകം? തുളസി കാണിച്ച ലിങ്കിലുള്ളതാണ് ചെമ്പകമെന്നും ഇതാണ് അരളിയെന്നും ഞാന്‍ വിചാരിച്ചു വെച്ചിരുന്നത്. ഇതെന്താണ് ഒരു പൂ പോലും നേരാംവണ്ണം ഒരുപേരില്ലേ മ്മടെ കുഞ്ഞി ഇട്ടാവട്ട നാട്ടില്‍?

ആഷ | Asha said...

സാജാ, ആദ്യത്തെ പടം ഇഷ്ടായി
രണ്ടാമത്തേത് ഒത്തിരി ഇഷ്ടായി

ഞങ്ങളുടെ നാട്ടിലും ഇത് ചെമ്പകം എന്നാ പറയുന്നേ ഞങ്ങള്‍ അരളിയെന്നു വിളിക്കുന്നത് ഇതിനാണ്

ഇതിനെയും ഇതിനെയും ഞങ്ങള്‍ ചെമ്പകമെന്നു തന്നെയാ വിളിക്കുന്നത്.

ഈ പടങ്ങള്‍ കണ്ടപ്പോ വീട്ടു വളപ്പില്‍ ഉണ്ടായിരുന്ന ചെമ്പകമരത്തിനെ ഓര്‍ത്തു പോയി. ചാഞ്ഞു കിടന്നിരുന്ന അത് ഞങ്ങള്‍ കുട്ടികളുടെ ബസ്സായിരുന്നു അക്കാലത്ത്. ഇപ്പോ കുറ്റി മാത്രമേ ഉള്ളൂ ആ മുത്തശ്ശിയുടെ :(

santhosh balakrishnan said...

സാജന്

പടങള് വളരെ നന്നായി.

ഇത് പാലപ്പൂവ്‌ ആണന്നാണ് എന്റെ അറിവ്‌.
ഞങളുടെ നാട്ടില്‍ ഇതിന് അങനെയാണ് പറയുന്നത്‌..അതോ എനിക്ക്‌ തെറ്റിയോ..?

എന്തായാലും പടങള് ഉഗ്രന്‍..അഭിനന്ദനങള്.

ഗുപ്തന്‍ said...

സാജന്‍ നന്നായി പടങ്ങള്‍.. ഇതിനു ചെമ്പകം എന്ന് ഞങ്ങളുടെ നാട്ടിലും പറയാറുണ്ട്.. (നാടെന്നുവച്ചാല്‍ കൊല്ലോം തിര്വന്തോരോം കൂടെ തല്ലുകൂടുന്ന ഒരു സ്ഥലം). പക്ഷെ പാല എന്നും ചുരുക്കമായി അരളി എന്നും കേള്‍ക്കാറുണ്ട്.

അറിവില്ലാത്തവര്‍ക്ക് വേണ്ടി. യിതിന്റെ കൊമ്പേല്‍ ഊഞ്ഞാലിട്ടാല്‍ ബെസ്റ്റാ... തന്നേ ആടണമെന്നില്ല. ആരെയെങ്കിലും പ്രലോഭിപ്പിച്ച് കേറ്റിയിരുത്തി നല്ല ആയത്തില്‍ പെരുക്കി ആട്ടി വിടണം. അടി കിട്ടുന്നത് അവനവന്‍ തന്നെ വാങ്ങിച്ചോണം.

എന്തേ എന്റെ നടുവിനൊരു വേദന..ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം.. ധാന്വന്തരം മുക്കൂട്ടിന്റെ...

ഡാലി said...

ഇവിടെ പിന്നേം പാലാ, ചെമ്പകം അടിയായ?
ഇതിനെ പാലാക്കാര്‍ (കോട്ടയം സൈഡ്) ചമ്പകം എന്നും തൃശ്ശൂര്‍ക്കാര്‍ പാല എന്നും പറയും.

ആഷ പടത്തില്‍ കാണിച്ചത് നമ്മുടെ സുഗന്ധ റാണീ ചോപ്പ് ചെമ്പകവും, വെള്ള ചെമ്പകവും.
ഒന്ന് കോപ്രമൈസ് അവൂന്ന്.

സാജാ, അടിപ്പൊളി പടങ്ങള്‍. ഈ പാലയ്ക്ക് ഒരു പ്രതേയ്ക സുഗന്ധമുണ്ട് അത് കിട്ടുന്നൂ ഈ പടങ്ങള്‍ കാണുമ്പോള്‍. ഞാന്‍ ഇതാണ് യക്ഷിപാല എന്ന് കരുതിയിരുന്നത്. ഇപ്പോ മനസ്സിലയി അത് ഏഴിലം പാല എന്ന വന്മരമാണെന്ന്

കുട്ടിച്ചാത്തന്‍ said...

ചാത്തന്‍ ദോഷൈക ദൃക്കാന്നാ... ശാന്തം പാപം...
അപ്പോള്‍ ചെമ്പകത്തിന്റെ സൈഡിലു ഒരു വോട്ടൂടെ.. വടക്കന്‍ മലബാറിലും ഇത് ശെണ്‍പകം താന്‍...

Visala Manaskan said...

സാജാ.. കിണ്ണന്‍ പടങ്ങള്‍!

പിന്നെ ഇത് ചെമ്പകമല്ല. പാലപ്പൂവാണ് കുട്ടാ.
ചെമ്പകപ്പൂ സൌന്ദര്യമത്സരത്തിന് പങ്കെടുക്കുന്ന പെണ്ണുങ്ങളുടെ ബോഡി ഷേയ്പ്പുള്ള പൂവാണ്. അങ്ങിനെയൊരു ഉപമയും നിലവിലുണ്ട്.

ഇത് പാലപ്പൂ. എന്താ അതിന്റെ ഒരു മണം. ഹോ!

നിര്‍മ്മല said...

ഞങ്ങളിതിനെ കാക്കപ്പൂവെന്നാ വിളിക്കുന്നത്. അടുത്തവീട്ടീലെ വീരാന്‍ കാക്കാന്‍റ് വീട്ടിലെ മരത്തിലുണ്ടാവണോട്.
പിന്നെ പിച്ചിപ്പൂവെന്നും വിളിക്കും. പറിച്ചാല്‍ അമ്മേടെകയ്യീന്നു പിച്ചുകൊള്ളുന്നതു കൊണ്ട്.

ഒരു പൂ തര്വോ? ചെവീലു വെക്കാനാ, ഇഞ്ചീടെ :)

അല്ല, ഇന്നെല്ലാരും ഇവിടെയാ സാറ്റു കളിക്കണെ?

സാജന്‍| SAJAN said...

ഇല്ലാ ഞാനായിട്ട് ഒരു വിവാദം ഉണ്ടാക്കി വയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല!
ദേവേട്ടന്‍ പറഞ്ഞതു പോലെ ഈ ബൂലോഗ സമ്മര്‍ദ്ദം കുറച്ചൊന്നുമല്ലേ.. ഈ പൂക്കള്‍ എന്താന്നു എനിക്കറിയാത്തതു കൊണ്ട് ഞാന്‍ പോസ്റ്റില്‍ വിവാദ? മായ പേരുകള്‍ നീക്കം ചെയ്തിട്ടുണ്ട്,
സുല്ലേ എന്നാലും എന്നോട് ഈ ചതി വേണ്ടാരുന്നു, അഗ്രൂന് ഞാന്‍ പാഴ്സല്‍ അയക്കുന്നുണ്ട്!!!(വേറൊന്നും അല്ല അഞ്ചാറ് പൂക്കള്‍)

Inji Pennu said...

കറക്റ്റ് വിശാലേട്ടാ. ആ പേരാണ് ഞാനും ആലോചിച്ചോണ്ടിരുന്നത്. ഇത് പാലപ്പൂവാണ്. ഇതിനോടെനിക്ക് അലര്‍ജിയുമുണ്ട്. ഞാന്‍ ഇതിന്റെ അടുത്തൂടെ പോയാല്‍ മതി, അപ്പൊ ബലൂണ്‍ പോലെയാവും.

വേണു venu said...

സാജാ..ഇതു് കൊല്ലത്തുകാരുടെ പാലപ്പൂവു്.
രണ്ടാമത്തെ പടം വീണ പൂവു് അല്ലേ.:)

Kaithamullu said...

സാജാ,
വിവാദമൊന്നും വേണ്ടാ, ഇത് പാ‍ലപ്പൂ തന്നെ.
വീടിന്നടുത്താണോ ഈ പാലമരം?
-വെളുത്ത യക്ഷികള്‍ വെള്ള ഫ്രോക്കിട്ട് കാത്ത് നില്‍ക്കും നല്ല വെളുത്ത രാത്രികളില്‍!
സൂക്ഷിക്കണേ.....

Unknown said...

പാലപൂവിനടുത്തൂടെ നടന്നാ അലര്‍ജിയോ. അപ്പോ ഇഞ്ചി യക്ഷി ഗണത്തിലും പെടില്ലേ?

(ഞാനിപ്പോ ഇറാക്കിലാ)

Inji Pennu said...

ഹിഹിഹി! ഞാന്‍ ചിരിച്ചൊരു വഴിക്കായി. ഡാലീസ് തമാശ അടിക്കൂന്ന് ദേ ഇപ്പളാണ് മനസ്സിലായേ. നിര്‍മ്മലേടത്തിയേ, ആ ചെവീന്റെ പുറകെ ഇരിക്കണ ചെമ്പരത്തിപൂ വാടീട്ടുണ്ടോന്ന് നോക്കിയെ, വെള്ളമൊഴി!

ഒന്നില്ലെങ്കില്‍ ഉണ്ടാപ്രീടെ ബ്ലോഗില്‍ അല്ലെങ്കില്‍ സാജന്റെ നെഞ്ചത്ത് എന്നപോലെയാവൊ?

ദേവന്‍ said...

എല്ലാവരും പറഞ്ഞതു ശരിയും തെറ്റുമാണു ചെല്ലന്മാരേ, ചെല്ലികളേ, കാരണം ഓരോ നാട്ടില്‍ പൂവിനോരോ പേരാ. പണ്ട്‌ എനിക്കിട്ടും ഇതുപോലെ പണി കിട്ടിയതാ, ഞാന്‍ കമ്മല്‍പ്പൂവ്‌ എന്നു പറയുന്നതല്ല വടക്കോട്ടു പറയുന്നത്‌.

ഈ പൂവ്‌ (ചമ്പകമായാലും പാലയായാലും അരളിയായാലും) araliya tree എന്നു സായിപ്പും Plumeria obtusa എന്നു ദ്വിധത്തിലും വിളിക്കുന്ന മരത്തിന്റെ പൂവാണ്‌. ഞങ്ങളുടെ വീട്ടില്‍ പമ്പരപ്പാല എന്നു വിളിക്കും, അതും ശരിയാണ്‌.

അരളി എന്നു പൊതുവേ അറിയുന്ന oleander flower ഇതാണ്‌ http://www.pharmacy.arizona.edu/outreach/poison/plants/yellowb.jpg

ചമ്പകം ഇതല്ല എന്നു വാദിച്ചവര്‍ പറയുന്ന ചമ്പകം ദ്വിധത്തില്‍ michelia champaca എന്നു പറയുന്ന ലോ ലതാണ്‌ http://davesgarden.com/pf/showimage/21062/

സര്‍വ്വര്‍ക്കും ഫുള്‍ മാര്‍ക്ക്‌.

സാജാ, ഇതുപോലെ ഇപ്പൂവ്‌ ഞാന്‍ കറുത്ത സോഫയില്‍ ഇട്ട്‌ ഒരു പടം എടുത്തിട്ടുണ്ട്‌ പണ്ട്‌. സാജന്റെ പടം കണ്ടവര്‍ ഇനി അതു കണ്ടാല്‍ എന്നെ ചാടി ചവിട്ടും അതുകൊണ്ട്‌ ആ ഫോട്ടോ ഇതാ ഡിലീറ്റാന്‍ പോകുന്നു, അത്ര ഗംഭീരമാണതെന്ന് ഇതു കണ്ടപ്പോഴാ മനസ്സിലായത്‌

ഞാന്‍ ഇരിങ്ങല്‍ said...

ഞങ്ങളുടെ നാട്ടിലും ഇതിനെയാണ് ചെമ്പക പൂക്കള്‍ എന്ന് പറയാറുള്ളത്.

ഫോട്ടോ നന്നായി ഇഷ്ടപ്പെട്ടു

ബിന്ദു said...

ഒരിക്കല്‍ വല്യമ്മായി ഇതിന്റെ പേരു ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു കൊടുത്തതായിരുന്നല്ലൊ അരളിയാണെന്ന്. പിന്നേം പേരു മാറ്റിയാ? :)
ലാസ്റ്റ് പടം നല്ല രസം, അതില്‍ ഭാവനയുണ്ടല്ലൊ.

അഭയാര്‍ത്ഥി said...

അലറിപ്പു- അരളിപ്പൂന്നൊക്കെ പറഞ്ഞാല്‍ അബദ്ധാവോ?
നിശ്ചല്ല്യാ.

ജഗതിയോട്‌ ഒരു പടത്തില്‍ ജ്യോല്‍സ്യന്‍ ചോദിക്കുന്നു ഒരു പുഷ്പത്തിന്റെ പേരു പറയു.

മുരുക്കിന്‍പൂവ്‌.

ചായ്‌ ഛൂയ്‌ ലജ്ഞാവഹം (മാളയാണെന്ന്‌ തോന്നുന്നു).

അതുപോലെ നാക്കില്‍ വന്ന പുസ്പത്തിന്റെ പേര്‌ പറഞ്ഞാതായിട്ടങ്ങട്‌ കരുത്വാ

I got full mark- wowwwwwwww

Devanji- I just saw ur

ഗുപ്തന്‍ said...

ദേവേട്ടാ.. പതിവുപോലെ ഉഷാറായി.. ഒരു കാര്യം ചേര്‍ത്തുപറഞ്ഞോട്ടെ. മരുന്നുകളുടെ കൂട്ടത്തില്‍ പറയുന്ന വിഷാംശമുള്ള അരളിയുടെ ചിത്രമാണ് ദേവേട്ടന്‍ ഇട്ട ലിങ്കില്‍. പൂജക്കും മാലകെട്ടാനും എടുക്കുന്ന അരളി നേരത്തേ ആഷ പോസ്റ്റ് ചെയ്തതാണ്. ആ പേരുതന്നെയാണോ എല്ലായിടത്തും പറയുന്നതെന്നറിയില്ല.

മുസ്തഫ|musthapha said...

ഹഹഹ... സാജാ പോസ്റ്റിന്‍റെ പേരെന്നെ മാറ്റിയോ :))

എനിക്കീ രക്തത്തില്‍ യാതൊരു പങ്കില്ലേയ്... :)

Unknown said...

ദേവേട്ടോ, ആ ദ്വിധത്തില്‍ തൃശ്ശൂക്കാര് പറഞ ചെമ്പക പൂവിനു മാത്രമേ ചെമ്പക എന്നുള്ളൂലോ. അപ്പോ അതന്യാണ് ചെമ്പകം. ( ഹെറിട്ടേജ് മാഷിന്റെ നന്ത്യാര്‍വാട്ട/പാലപൂ പോസ്റ്റ് ഓര്‍മയുണ്ടോ?) ആ ഗതി തന്നെ ഇതിന്നും.

ഇഞ്ചീ ഞാന്‍ തമാശ പറഞ്ഞതല്ല. ഞാന്‍ ആ ടൈപ്പേ അല്ല.

ദേവന്‍ said...

കൈതമുള്ളുമാഷേ,
ഇതു പാലയായിരിക്കാം, പക്ഷേ “ചുണ്ണാമ്പുണ്ടോ ചേട്ടാ?” എന്നു ചോദിക്കുന്ന ടീം താമസിക്കുന്നത്
യക്ഷിപ്പാല, കുടപ്പാല, ഏഴിലം പാല എന്നൊക്കെ പറയുന്ന അത്സോണിയ അഥവാ ഇന്ത്യന്‍ ഡെവിള്‍സ് ട്രീ
ദാ ഈ വിക്കിയില്‍ കിടക്കുന്ന http://en.wikipedia.org/wiki/Alstonia മരമാണ് ദ്വിധത്തില്‍ Alstonia scholaris അതോണ്ട് സാജന്‍ വിരളുകയില്ല!

{ഓ ടോ. എങ്ങനുണ്ട് സാജാ ബൂലോഗ സമ്മര്‍ദ്ദം? പടമെടുത്താല്‍ എന്തെല്ലാം അനുഭവിക്കണം!}

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

കൊള്ളാം അടി തുടരട്ടെ...

ആ പാവം ഉണ്ടാപ്രിക്കു റെക്കോഡുണ്ടാക്കാന്‍ കൂട്ടു നിന്നതാ....
ഇപ്പോള്‍ സാജനുണ്ടാപ്രി ആകണ ലക്ഷണം വരുന്നു...

ആരാ 50 അടിക്കുന്നേ... ഞാനില്ലാട്ടോ ഇനി ഒരു കൊലപാതകം കൂടി വയ്യാ പ്രായായി വരികയല്ലേ

നിര്‍മ്മല said...

1. ദേവന്‍ അക്കമിടാന്‍ മറന്നു പോയി.
2. കാക്കപ്പൂവിന്റെ രാസനാ‍മം എന്താണ്? (എന്നുവച്ചാ നല്ല രസമുള്ള പേരെന്ന്)
3. ഇഞ്ചീട് ചൊല്ല് ഉത്തരാധുനിക പഴഞ്ചൊല്ലില്‍ പെടീല്ല. എവിടെ പൊന്നപ്പ ഗുരു?
4. 50 അടിക്കാറായപ്പോള്‍ ആ ബുദ്ദൂസ് അല്ല ബിന്ദൂസ് വന്നതു കണ്ടില്ലെ!!
5. ഇതോടെ ഇവിടെ നിന്നുമുള്ള പ്രക്ഷേപണം കഴിഞ്ഞു. ഇന്നൊരു തൊഴില്‍ ദിനമായതുകൊണ്ട് ഇപ്പണി നടക്കില്ല :(

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:: എന്നാല്‍ പിന്നെ എല്ലാരോടും സമ്മതം ചോദിച്ച് 50

Inji Pennu said...

ഡാലീസ്, എന്തുവാ എഴുതിയെ? ഒന്നും വായിക്കാന്‍ പറ്റണില്ല്യാല്ലൊ കര്‍ത്താവേ ;)

സാജന്‍| SAJAN said...

എല്ലാരും നിര്‍ത്തി നിര്‍ത്തി കമന്റണം
എനിക്കു നല്ലോണം സ്വാഗതവും നന്ദിയും ഒക്കെ പറയേണ്ടതാ

ദേവന്‍ said...

ഉവ്വു മനൂ പൂജക്കെടുക്കുന്ന അരളിയും ഓലിയാന്‍ഡര്‍ തന്നെ, പടം ഇതു കിട്ടിയതുകൊണ്ട് മഞ്ഞരളി ഇട്ടെന്നേയുള്ളൂ (വിഷച്ചെടികളുടെ സൈറ്റീന്നു കിട്ടിയതാ)

Inji Pennu said...

ദേവേട്ടന്‍ ഡിലീറ്റാന്‍ പോണ പടം എന്തിയേ? ഒന്ന് ലിങ്കൊ ദേവേട്ടാ, എനിക്ക് ഒന്ന് ചിരിച്ചാര്‍മാദ്ദിക്കാനാ? പ്ലീസ്?

സാജന്‍| SAJAN said...

ശെ ഇങ്ങനാന്നോ ചാത്താ 50 അടിക്കുന്നത്
അതിനു കുറച്ചു ഫോമാലിറ്റീസ് ഒക്കെയില്ലേ!
മുതിര്‍ന്നവരൊക്കെ ഇവിടെ നില്ക്കുമ്പോള്‍.. ഒന്നു ചോദിച്ചേച്ചും ഒക്കെ വേണ്ടായോ?:)

Unknown said...

ഇഞ്ചി പറഞ്ഞ പോലെ ദേവേട്ടന്‍ എന്റെ ചിത്രങ്ങള്‍ ആ പ്രൊഫൈലില്‍ കൊടുത്തട്ടില്ലേ. ആ ബ്ലൊസ് പേരും മറന്നൂലോ.

Peelikkutty!!!!! said...

ഇതു‌ വെള്ള ചെമ്പകമാ..ചൊപ്പാണെങ്കി ചോപ്പു ചെമ്പകം‌:)

55 പോയൊ:(

ദേവന്‍ said...

കാക്കപ്പൂവ് ദാ ഇതാണോ?
http://flogaus-faust2.de/photo/gerasylv.jpg
ആണെങ്കില്‍ അതിന്റെ രസമുള്ള നാമം geranium sylvaticum എന്നാണു.
(അമ്മോ, ഇപ്പം എനിക്കായോ സമ്മര്‍ദ്ദം? ഞാനോടിക്കളഞു)

Inji Pennu said...

ഇതല്ലേ ഞാന്‍ ജന്മത്ത് പേര് കൊടുക്കാത്തത് ഫോട്ടൊം പിടിക്കുമ്പൊ. അങ്ങിനെ ഇപ്പൊ ആളോള്‍ ആര്‍മ്മാദിച്ച് കളിക്കണ്ടാന്ന് വെച്ചിട്ട്.:)
സാജന്‍ ജീ പുതിയ അളാണാല്ലെ, വെല്‍കം റ്റു ഊട്ടി നൈസ് റ്റു മീറ്റ് യൂ..

ഗുപ്തന്‍ said...

ഈ പൂവ് അടര്‍ന്നു വീഴുമ്പോള്‍ വായുവില്‍ പമ്പരം പോലെ കറങ്ങാറുണ്ട്..അതുകൊണ്ടാവണം പമ്പരപ്പാ‍ല എന്ന് വിളിക്കുന്നത്.

(ഇതിലൊരു പൂവ് ഈര്‍ക്കില്‍തുമ്പില്‍ കൊരുത്ത് ഇലകൊണ്ട് ഒരു ‘കോണ്‍’ഉണ്ടാക്കി ഈര്‍ക്കില്‍ കോണിന്റെ മുനമ്പിലൂടെ കൊരുത്ത് കയ്യില്പിടിച്ച് ഓടിയാല്‍ കറങ്ങുന്ന ‘പമ്പരം’ ഉണ്ടാക്കുമായിരുന്നു കൊച്ചുന്നാളില്‍... ഇപ്പോഴത്തെ കുട്ടികള്‍ക്ക് പമ്പരമൊക്കെ ഹൈറ്റെക് അല്ലെ..)

ദേവന്‍ said...

ഇഞ്ച്യേ,
ഞാനെടുത്ത ഈ പൂക്കളുടെ പടം ലിങ്ക്‌ ചെയ്യണമെങ്കില്‍ എന്റെ കമ്പ്യൂട്ടറിന്റെ റീസൈക്കിള്‍ ബിന്‍ ലോട്ടാണു ലിങ്ക്‌ ചെയ്യേണ്ടത്‌. അതെങ്ങനാന്നു എനിക്കറിയാമ്മേലാ.

ഡാലീ,
എന്റെ പടബ്ലോഗ്‌ പ്രൊഫൈലിലും ബ്ലോഗ്ഗ്‌ റോളിലും ഒന്നുമില്ല. കാരണം അതേല്‍ കാണാന്‍ കൊള്ളാവുന്ന ഒരു പടവുമില്ല. വല്ല കൂട്ടുകാരുടേം പിറന്നാളിനു രണ്ടു മിട്ടായിയോ ബാച്ചികള്‍ കെട്ടുമ്പോള്‍ രണ്ടു ബീയറു കുപ്പിയോ ഇടാന്‍ ഉണ്ടാക്കിയതാണേ അത്‌.

Sathees Makkoth | Asha Revamma said...

ഞങ്ങ ആലപ്പുഴക്കാരു പറയണ പേരെല്ലാമിതാണു കേട്ടാ
അഭിപ്രായവ്യത്യാസമുള്ളവരു ഊരും പേരുമൊക്കെയെഴുതി നമ്പറിട്ട് തരം തിരിക്കുക.
കോപ്ലിമെന്‍സ് ആയില്ലെങ്കില്‍ ബൂലോകപുഷ്പ ഡിക്ഷണറിയില്‍ പുതിയ പേരുകള്‍ ഇടാം നമ്മക്ക്.

1. യക്ഷികള്‍ക്കിഷ്ടമുള്ള പാലപ്പൂ
2.പനിനീര്‍ ചെമ്പകം
3.സാജനിട്ടത് ചെമ്പകം
4.കര്‍പ്പൂരചെമ്പകം
5.അരളി
6.മഞ്ഞ കോളാമ്പി
7.ഇതെല്ലാം വായിച്ചു കഴിഞ്ഞു വെയ്ക്കാന്‍ പറ്റിയ പൂവ്

ഗുപ്തന്‍ said...

ഒരു കാര്യം മനസ്സിലായി.. ആലപ്പുഴേലെ മലയാളമാണ് മലയാളം... സതീശേട്ടന്റെ ലിസ്റ്റിനു 99 മാര്‍ക്ക്. ആഷയിട്ട ആ മഞ്ഞകലര്‍ന്ന മനുഷ്യനെമെനക്കേടുത്താനുണ്ടായ നെറമൊള്ള ചെമ്പകപൂവിന് പ്രത്യേക പേരുവല്ലതും ഒണ്ടോ എന്നു കൂടെപറഞ്ഞാല്‍ 100 മാര്‍ക്.

ഓ.ടോ. ആഷാഢം ആ പോസ്റ്റ്പോസ്റ്റ്ന്നേനു മുന്നേ ഈ പോസ്റ്റുമാനോടൊന്നു ചോദിക്കണ്ടാരുന്നൊ? (ഞാന്‍ വേള്‍ഡ് ടൂറിനു പോയി..മുന്‍പൊരിക്കല്‍ പറഞ്ഞപോലെ ..യേത്?)

കുട്ടിച്ചാത്തന്‍ said...

ഓഫ്: സതീശേട്ടാ വളരെ മോശായിപ്പോയി.
മറ്റൊരു ഉണ്ടാപ്രി മൊളച്ചു വരുന്നതായിരുന്നു.
അടിവരയിട്ട് കമന്റിക്കളഞ്ഞു.

നവപ്രതിഭകളെ ഇങ്ങനെ മുളയിലേ നുള്ളാന്‍ പാടുവോ?


“സാജന്‍ ജീ പുതിയ അളാണാല്ലെ, വെല്‍കം റ്റു ഊട്ടി നൈസ് റ്റു മീറ്റ് യൂ..“
ഇഞ്ചിചേച്യേ സാജന്‍ ചേട്ടനെ ആലുവാ മണപ്പുറത്ത് വച്ച് കണ്ട പരിചയമില്ലാ.

രണ്ടീസം മുന്‍പ് മീന്‍‌കാരന്റെ അങ്ങേസൈഡും ഇങ്ങേസൈഡും നിന്ന് 50 ഏ 100ഏ ന്ന് ലേലം വിളിച്ചതു മറന്നതാ അല്ലേ:)

Sathees Makkoth | Asha Revamma said...
This comment has been removed by the author.
Sathees Makkoth | Asha Revamma said...

മനു, ആ പടം മനസ്സിലായില്ലേ? സോ സിമ്പിള്‍!
മഞ്ഞ പനിനീര്‍ ചെമ്പകം.

ചാത്താ നിര്‍ത്താന്‍ വേണ്ടി ചെയ്തതല്ല.നാളെ ഏതെങ്കിലും കങ്കാരു മദാമ്മ സാ‍ജനോട് ഈ പൂവിന്റെ പേരു ചോദിച്ചാല്‍ ടിയാന്‍ മിഴുങ്ങസ്യാ എന്ന് നിക്കേണ്ടി വരില്ലേ.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഒരു ചിന്ന പൂവിന് ഇത്രയധികം നാമവ്യത്യാസം വരുവാന്‍ പാടുണ്ടോ?
ആദിവാസികളുടെ ഇടയില്‍ കിടക്കുന്ന ഒരു പ്രവാസി മലയാളിയുടെ ദുരവസ്ഥയെക്കുറിച്ച് നാം കൂലങ്കഷമായി ചിന്തിക്കേണ്ടേ?
പാവം ദാണ്ടേ പോസ്റ്റിന്റെ പേരുപോലും മാറ്റിക്കളഞ്ഞു!!!!

Anonymous said...

Trivandrum botanical gardenil ithinte name plumeria indica malayalam name eezhachempakam ennumaannu kaanunnath.divasvum nadakkan povumpo kaanananathaane

സാജന്‍| SAJAN said...

എല്ലാര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി!!
ഇതുവഴി ആദ്യമായി വന്ന തുളസി,ഡാലി,കൈതമുള്ള് മാഷ്, നിര്‍മലേച്ചി,വിശാലന്‍, ഞാന്‍ ഇരിങ്ങല്‍,ഗന്ധര്‍വന്‍, ബിന്ദു എന്നിവര്‍ക്ക് പ്രത്യേക സ്വാഗതം:):):)
എല്ലാരും ഈ പടങ്ങള്‍ നന്നെന്ന് പറയുമ്പോള്‍.. ഞാന്‍ ഇത്രയും അര്‍ഹനാണോ എന്നു തോന്നുന്നു..
ഇഞ്ചിയേ കഴിഞ്ഞ എന്റെ പോസ്റ്റില്‍ വന്നാരുന്നല്ലൊ.. അബോര്‍ജിന്‍സിന്റെ (അതെന്റെ
പോസ്റ്റാരുന്നു).
എല്ലാരുടെയും കമന്റിനു മറുപടി എഴുതുന്നതാരുന്നു ശീലം ഇതിപ്പൊ ഇത്രയും കൂടി പ്പോയതു കൊണ്ട് എല്ലാര്‍ക്കും താങ്ക്സ് പറഞ്ഞു പോട്ടെ..
അവസാനം വന്ന അനോണി താങ്കള്‍ക്കു ഒത്തിരി നന്ദിയുണ്ട്.. പക്ഷേ അനോണീ ആയതു കൊണ്ട് അതു ആരും മുഖവിലക്കെടുക്കുമെന്നു തോന്നുന്നില്ല..
കൂടുതല്‍ ഡീറ്റെയിത്സ് തരാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍..
നന്നായിരുന്നു..
ദേവേട്ടനു ഒരു സ്പെഷ്യല്‍ താങ്ക്സ് ഉണ്ട് ചെയ്ത ഉപകാരങ്ങള്‍ക്ക്..
അഭിപ്രായം പറഞ്ഞ എല്ലാരും അനോണീയുടെ കമന്റ് ഒന്നു വായിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു..:):):)

Unknown said...

ചിത്രങ്ങള്‍ മനോഹരം!
ചെമ്പകത്തിനു ഒരു വോട്ട്‌ കൂടി...

Praju and Stella Kattuveettil said...

നല്ല ഫോട്ടൊസ്‌..
കോട്ടയത്തും ഇതിനു ചെമ്പകം എന്നാ പറയുന്നെ..
പാലപ്പൂവിന്റെ ഇതളിന്റെ അരിക്‌ ഇത്രയും smooth അല്ലല്ലോ, staggered അയിരിക്കില്ലെ..

Smooth & staggered- ഈ വാക്കുകളുടെ മലയാളം ഒാര്‍മ്മ കിട്ടുന്നില്ല.. മാപ്പാക്കൂ പ്ലീസ്‌

അപ്പു ആദ്യാക്ഷരി said...

സാജാ... എന്തായാലും പോസ്റ്റിന്റെ പേര്‍് മാറ്റിയത് ശരിയായില്ല. വേണമെങ്കില്‍ “അരളിയെന്നും, പാലപ്പൂവെന്നും വിളിക്കപ്പെടുന്ന ഒറിജിനല്‍ ചെമ്പകം” എന്നോമറ്റോ മാറ്റിയാല്‍ മതിയായിരുന്നു. “ചെമ്പകമേ..ചെമ്പകമേ.....നീയെന്നുമെന്റേതല്ലേ..” സുല്ലേ :-(

അപ്പു ആദ്യാക്ഷരി said...
This comment has been removed by the author.
അപ്പു ആദ്യാക്ഷരി said...

ദേവേട്ടാ..ഇത്രയും കാര്യങ്ങള്‍ വിശദമാക്കിയതിന് നന്ദി. ചെമ്പകത്തെ തിരിച്ചുതന്നതിനും.

മൂര്‍ത്തി said...

സാജാ..ഒരു പൂവ് ഞാന്‍ അടിച്ചുമാറ്റിയിട്ടുണ്ട്..ഡെസ്ക് ടോപ്പിലിടാന്‍..
qw_er_ty

കരീം മാഷ്‌ said...

ആരൊക്കെ എന്തൊക്കെ വിളിച്ചാലും ഞാന്‍ ഇതിനെ പാലപ്പൂ വെന്നേ വിളിക്കൂ. കാരണം ഞങ്ങള്‍ കാക്കകാരണവന്മാരായിട്ടു ഇതിനെ അതാ വിളിക്കുന്നത്.
ഇനി ഒരു വിളി ഐക്യത്തിനായി ശാസ്ത്രനാമം ഉപയോഗിക്കാം. പോരെ!

സുല്‍ |Sul said...

പേരറിയാപ്പൂക്കള്‍... കാമെറയിലൂടെ വന്നപ്പോള്‍ ചെമ്പകമേ ചെമ്പകമേ....

സാജാ...... :)
-സുല്‍

റീനി said...

ആരൊക്കെ എന്തൊക്കെ വിളിച്ചാലും ചെമ്പകപ്പൂവ്‌ എന്ന പേരിലും അറിയപ്പെടുന്ന ഈ പൂവിനെ ഞാന്‍ കാറ്റാടിപ്പൂവെന്നെ വിളിക്കൂ. ഞാന്‍ വളര്‍ന്നത്‌ അങ്ങനെ വിളിച്ചിട്ടാ. പൂവിന്റെ ഇതളുകള്‍ ക്ലോക്‍വൈസില്‍ കറങ്ങുവാന്‍ റെഡിയായിട്ടല്ലേ ഇരിക്കുന്നത്‌?

വല്യമ്മായി said...

അയ്യോ,ഇതിനിതു വരെ ഒരു തീരുമാനമായില്ലേ ഇവിടേയും ഒരു പാട് തര്‍ക്കിച്ചതാ http://patangngal.blogspot.com/2007/04/blog-post.html

ഇതു പോലെ അരിനെല്ലിക്ക/ശീമനെല്ലിക്ക/നെല്ലിപ്പുളി തര്‍ക്കങ്ങള്‍ ഇവിടെhttp://rehnaliyu.blogspot.com/2007/01/blog-post_25.html

Siju | സിജു said...

ഇതു ചെമ്പരത്തിപ്പൂവല്ലേ...

santhosh balakrishnan said...

സാജന്..

പേരറിയാപ്പൂക്കള് പാലപ്പൂവ്‌ ആണന്ന്‌ ആദ്യം കമന്റിട്ട എനിക്ക്‌ താങ്ക്സ്‌ കിട്ടിയില്ല...!

ചോദിച്ഛുവാങേണ്ട കാര്യങള് ചോദിച്` തന്നെ വാങണം..അല്ലേ..?

Devi said...

ezhachempakam, frangipani ennokke ithine parayunnu.yadhartha chempakam Michelia chempaca aanu.sajan enne thettidharichu ennu thonnunnu.
Eezham(Srilanka)vazhiyanu pacific dweepukalil ninnumIndia yil ethiyathennum athanu ezhchempaka menna per kittiyathennum pazhaya botany class orma.Sorry for troubling you again

സാജന്‍| SAJAN said...

അങ്ങനെ ഈ പടത്തിന്റെ പേരിനെ പറ്റിയുള്ള ചര്‍ച്ച അവസാനിപ്പിക്കട്ടെ,
കേരളത്തിന്റെ തെക്കു ഭാഗത്തും മധ്യ തിരുവിതാംകൂറീലും ഇടുക്കി ജില്ലയിലും കണ്ണൂരിലും ചില മലബാര്‍ ഏരിയകളിലും ഈ പൂവിന്റെ പേര് ചെമ്പകം എന്നു തന്നെയാണന്ന് വിവിധ ലേഖകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.. ത്രിശൂര്‍ അടക്കം ചില സ്ഥലങ്ങളില്‍ ഇതിന്റെ പേര് പാല പ്പൂവെന്നാണ്, ചുരുക്കം സ്ഥലങ്ങളില്‍ ഇത് അരളിയായും കാറ്റാടി പൂവായും അറിയപ്പെടുന്നു.. (ദേവി എന്ന ബ്ലൊഗര്‍ എഴുതിയിരുന്നു ഇതിനെ ഈഴ ചെമ്പകം എന്നാണ് വിളിക്കുന്നതെന്ന്, കുറെക്കൂടെ റിലവെന്റ് ഇന്‍ഫോ ആയിരുന്നു അത്).എന്തായാലുംഒരു പേരിലെന്തിരിക്കുന്നു എന്ന ഷേക്സ്പിയറിന്റെ വാക്കുകളെയും.. പേരെന്തായാലും പടം നന്നായാല്‍ മതി എന്ന എന്റെ പോളിസിയിലും മുന്‍ നിര്‍ത്തി നമുക്കീ ഈ ചര്‍ച്ച അവസാനിപ്പിക്കാം അല്ലേ (എന്റെ ആരോഗ്യത്തെ കരുതി എന്ന് വായിക്കരുത്).. ഈ പൂക്കള്‍ കാണാന്‍ ഇവിടെ വന്ന എല്ലാര്‍ക്കും എന്റെ അകൈതവമായ നന്ദി ! സന്തോഷിനൊരു സ്പെഷ്യല്‍ താങ്ക്സും ആയി ഞാന്‍ വരുന്ന്നുണ്ട്, കാണണം!

കാളിയമ്പി said...

സാജേട്ടാ
കിണ്ണന്‍ പടങ്ങള്‍..

അടിച്ചുമാറ്റി..:)
നന്ദി

Sathees Makkoth | Asha Revamma said...

ഛേ... നിര്‍ത്തിക്കളഞ്ഞത് ശരിയായില്ല സാജന്‍.പുതിയ പോസ്റ്റ് വരുന്നതു വരെ ഇതിങ്ങനെ ഓടണം. ഓടണം.

santhosh balakrishnan said...

താങ്ക് യൂ..താങ്ക് യൂ..!

Kiranz..!! said...

വൌ...തകര്‍പ്പന്‍..ഒന്നു രണ്ടാഴ്ച്ച മാറിനിക്കുന്ന സമയം തന്നെ നോക്കി ഇട്ടോളും ഇതൊക്കെ..!

അപ്പൂസ് said...

ഇഷ്ടമായി പടങ്ങളൊക്കെ.. പരീക്ഷണങ്ങള്‍ ഇനിയും തുടരുമെന്നു പ്രതീക്ഷിക്കുന്നു :)

പൊന്നപ്പന്‍ - the Alien said...

ഇതു കണ്ടില്ലാരുന്നു.
ഭീകരം.!
ഞാന്‍ നാലു പങ്കയുള്ള ഫാനായി. :))

Anaheim Visitors Guide said...
This comment has been removed by the author.
:: niKk | നിക്ക് :: said...

pareekshanangal nirutharuthu sajaa.. :)

Good pics :)

രാജ് said...

എന്റെ നാട്ടിലിത് ‘കുങ്കുമപ്പൂവാണ്’. ചെമ്പകം സ്കൂള്‍കാലഘട്ടത്തിലെ പെണ്‍‌കുട്ടികള്‍ തലയില്‍ ചൂടി വരുന്ന പൂവാണ്, ക്ലാസ്‌മുറികളില്‍ ഏറ്റവും ഡിമാന്‍ഡ് ഉള്ള പൂവ്. എങ്കിലും ബംഗാളിയിലും മറ്റും സാജന്‍ ചിത്രീകരിച്ച ഈ പൂവിന് ചമ്പ എന്നാണ് പറയുക, റ്റാഗോറിന്റെ ഒരു കഥ തന്നെയുണ്ട്, ചമ്പ എന്ന പൂവ് എന്ന പേരില്‍. പാല എന്ന പേര് ഈ പൂവുമായി ബന്ധപ്പെട്ട് കേള്‍ക്കുന്നത് തീര്‍ത്തും പുതുമയുള്ള കാര്യമായിരുന്നു.

കരീം മാഷ്‌ said...

ഇതു ഞങ്ങളുടെ നാട്ടില്‍ പാലപ്പൂവാണ്